For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Yellow Fungus : വൈറ്റ് ഫംഗസിന് പുറമേ യെല്ലോ ഫംഗസും; ഏറ്റവും അപകടകാരി, ലക്ഷണങ്ങള്‍ ഇതാ

|

രാജ്യത്ത് ബ്ലാക്ക്ഫംഗസിനും വൈറ്റ് ഫംഗസിനും ശേഷം യെല്ലോ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് എന്ന മഹാമാരിയില്‍ നിന്ന് നേരിയ ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ഇത്തരത്തിലുള്ള ഫംഗസ് ബാധ നമ്മുടെ ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നത്. ബ്ലാക്ക്, വൈറ്റ് ഫംഗസുകളേക്കാള്‍ അപകടകാരിയാണ് ഈ ഫംഗസ് അണുബാധ. ആന്തരികമായി വളരുന്ന യെല്ലോ ഫംഗസ് മറ്റ് രണ്ട് തരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണെന്ന് പറയപ്പെടുന്നു. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയാല്‍ നേരത്തെ തന്നെ ചികിത്സ തേടുന്നത് നല്ലതാണ്. യെല്ലോ ഫംഗസ് അണുബാധയെക്കുറിച്ച് നിങ്ങള്‍ അറിയേണ്ടത് ഇതാ.

 Yellow Fungus Infection

White Fungus : ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലംWhite Fungus : ബ്ലാക്ക്ഫംഗസിനൊപ്പം വൈറ്റ് ഫംഗസും; ഭീതി കൂട്ടി മഹാമാരിക്കാലം

ആന്തരികാവയവങ്ങളെ ബാധിക്കുന്നതിനാല്‍ ഉടനേ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമാകുന്നതിനുള്ള സാധ്യതയും ഉണ്ട്. ബ്ലാക്ക് ഫംഗസില്‍ രോഗം ബാധിച്ചവരുടെ കണ്ണുകള്‍ നീക്കം ചെയ്യുമായിരുന്നു. എന്നാല്‍ ഈ യെല്ലോ ഫംഗസ് ബാധിച്ചവരില്‍ കണ്ണുകള്‍ കുഴിയുന്നതിനും മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാവുന്നതിനും ഉള്ള സാധ്യതയുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

യെല്ലോ ഫംഗസ് ലക്ഷണങ്ങള്‍

യെല്ലോ ഫംഗസ് ലക്ഷണങ്ങള്‍

അലസത, ശരീരഭാരം കുറയ്ക്കല്‍, വിശപ്പ് കുറയുക, അല്ലെങ്കില്‍ വിശപ്പില്ലായ്മ എന്നിവയാണ് സാധാരണ യെല്ലോ ഫംഗസ് ലക്ഷണങ്ങള്‍. യെല്ലോ ഫംഗസിന്റെ കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കണ്ണുകള്‍ കുഴിയുകയോ കണ്ണുകളില്‍ പഴുപ്പ് ഉണ്ടാകുകയോ ചെയ്യാം. മുറിവുകള്‍ ഉണങ്ങുന്നതിന് പലപ്പോഴും കാലതാമസം നേരിടേണ്ടതായി വരുന്നുണ്ട്. ഇത് കൂടാതെ അവയവങ്ങളുടെ ആരോഗ്യക്കുറവ് പ്രവര്‍ത്തന രഹിതമാവുന്ന അവസ്ഥയും ഇതിന്റെ ഫലമായി ഉണ്ടാവാം. ഇത് പോഷകാഹാരക്കുറവ് എന്നിവയ്ക്ക് കാരണമാവുകയും ക്രമേണ അങ്ങേയറ്റത്തെ കേസുകളില്‍ നെക്രോസിസിന് കാരണമാവുകയും ചെയ്യും.

കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെയാണ് യെല്ലോ ഫംഗസ് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഉയര്‍ന്ന ഈര്‍പ്പം മുതല്‍ പഴയ ഭക്ഷണം വരെയാകാം ഇതിന് പിന്നിലെ കാരണം. എന്നിരുന്നാലും, പ്രാഥമിക കാരണം മോശം ശുചിത്വമാണെന്ന് പറയപ്പെടുന്നു. പഴയ ഭക്ഷണം ഒഴിവാക്കുക, കൃത്യമായും വൃത്തിയായും മലമൂത്ര വിസര്‍ജനം ചെയ്യുന്നത് എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷം ഫംഗസിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ അടച്ച സ്ഥലത്തെ ഈര്‍പ്പം 30-40% പരിധിക്ക് മുകളിലായിരിക്കരുത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരിക്കലും ഇതിനെ നിസ്സാരമായി കണക്കാക്കരുത്.

ചികിത്സ എങ്ങനെ

ചികിത്സ എങ്ങനെ

ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞാല്‍ യെല്ലോ ഫംഗസ് ചികിത്സിക്കാവുന്നതാണ്. യെല്ലോ ഫംഗസ് ചികിത്സയില്‍ ആന്റി ഫംഗസ് മരുന്നായ ആംഫോട്ടെറിസിന്‍ ബി കുത്തിവയ്പ്പ് നടത്താവുന്നതാണ്. ഇത് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് വരെ ഒരു കേസ്സ മാത്രമാണ് കണ്ടെത്തിയിട്ടുള്ളത് എന്നുള്ളതും ഒരു തരത്തില്‍ ആശ്വാസകരമായ കാര്യമാണ്. മാത്രമല്ല മറ്റ് സംസ്ഥാനങ്ങളൊന്നും അണുബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, രണ്ട് മാസം മുമ്പ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫംഗസ് കേസുകള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ബ്ലാക്ക്ഫംഗസ് വര്‍ദ്ധനവ്

ബ്ലാക്ക്ഫംഗസ് വര്‍ദ്ധനവ്

മ്യൂക്കോമികോസിസ് അല്ലെങ്കില്‍ 'ബ്ലാക്ക് ഫംഗസ്' കേസുകളുടെ വര്‍ദ്ധനവിന് കാരണം കോവിഡ് -19 അണുബാധകളാണ്. ഇത്തരം കേസുകളുടെ നിരീക്ഷണവും ഒരു പകര്‍ച്ചവ്യാധിയായി പല സംസ്ഥാനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലുടനീളം നിലവില്‍ 8,848 ബ്ലാക്ക് ഫംഗസ് കേസുകളുണ്ട്. മറുവശത്ത് വെളുത്ത ഫംഗസ് ബ്ലാക്ക് ഫംഗസിന്റെ അപകടകരമല്ലാത്ത പതിപ്പാണെന്ന് പറയപ്പെടുന്നു. പ്രമേഹമുള്ളവരിലോ COVID-19 ചികിത്സയില്‍ സ്റ്റിറോയിഡുകള്‍ വ്യാപകമായി ഉപയോഗിച്ചവരിലോ ഈ അണുബാധകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ മഹാമാരിയില്‍ നിന്ന് നാം മോചിതരാവുന്നത് വരെ സുരക്ഷിതരായി വീടുകളില്‍ തന്നെ കഴിയുന്നതിന് ശ്രദ്ധിക്കുക.

എന്തുകൊണ്ട് ഇത് മാരകം?

എന്തുകൊണ്ട് ഇത് മാരകം?

യെല്ലോ ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാളും വൈറ്റ് ഫംഗസിനേക്കാളും മാരകമായി കണക്കാക്കുന്നത് എന്തുകൊണ്ട്? ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയുടെ കാര്യത്തില്‍, ലക്ഷണങ്ങള്‍ പുറമേ പെട്ടെന്ന് തന്നെ പ്രകടമാവുന്നു. മുഖത്തെ വീക്കം, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു. എന്നിരുന്നാലും, യെല്ലോ ഫംഗസ് അണുബാധ ആന്തരികമായി ആരംഭിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനി മുതല്‍ ശരീര ക്ഷീണം, വിശപ്പ് കുറയുക, ശരീരഭാരം കുറയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളുടെ തുടക്കത്തില്‍ തന്നെ വൈദ്യചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് വളരെയധികം ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.

English summary

What Is Yellow Fungus Infection? Causes, Symptoms, Treatment & All You Need To Know in/ Malayalam

Here in this article we are discussing about the yellow fungus infection and its causes, symptoms and treatment in malayalam. Take a look.
X
Desktop Bottom Promotion