For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്വം ഫ്രൈയിംഗ് ടെക്‌നിക്; ആരോഗ്യമെന്നതാണ് ഉറപ്പ്

|

മഴക്കാലമാണ്, ഇടക്കിടക്ക് എന്തെങ്കിലും കൊറിക്കാന്‍ തോന്നുന്നുണ്ടോ? എന്നാല്‍ ഡയറ്റിലാണെങ്കില്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതും ഒന്നും കഴിക്കാനും പറ്റില്ല. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം അതിന് പരിഹാരമായാണ് ഇനി വാക്വം ഫ്രൈയിംഗ് ടെക്‌നിക്. ഇത് വിഭവം രുചികരമാക്കും എന്നത് മാത്രമല്ല ഇതിന്റെ പോഷകങ്ങളെ ഗുണകരമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ എന്താണ് വാക്വം ടെക്‌നിക് എന്ന് നിങ്ങള്‍ക്കറിയാമോ? ഭക്ഷണം വറുക്കുന്ന ഒരു രീതിയാണ് ഇത്. അതിനായി ഭക്ഷണം ഒരു വാക്വം ചേമ്പറില്‍ വയ്ക്കുകയും ഭക്ഷണം പാചകം ചെയ്യുന്നതിന് കുറഞ്ഞ താപനിലയില്‍ കുറഞ്ഞ എണ്ണ ഉപയോഗിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലത്തില്‍ പാകം ചെയ്യുന്നത് പലപ്പോഴും വായു മര്‍ദ്ദവും എണ്ണയും മിക്‌സ് ചെയ്താണ് ഇതിലൂടെ ഭക്ഷണം ഫ്രൈ ചെയ്ത് എടുക്കുന്നത്.

 ശ്വാസകോശത്തെ സംരക്ഷിക്കും ഉറപ്പുള്ള ഭക്ഷണങ്ങൾ ശ്വാസകോശത്തെ സംരക്ഷിക്കും ഉറപ്പുള്ള ഭക്ഷണങ്ങൾ

ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഇത്തരത്തതില്‍ പാകം ചെയ്യുന്നതിലൂടെ അത് വിഭവത്തിന്റെ എല്ലാ പോഷകങ്ങളും നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നുള്ളത് തന്നെയാണ്. ഇതിലൂടെ ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ ഇല്ലാതാവുകയും ഭക്ഷണത്തിന്റെ ഗുണം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

സാധാരണ ഫ്രൈയിംഗ്

സാധാരണ ഫ്രൈയിംഗ്

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഫ്രൈ ചെയ്ത ഭക്ഷണം കഴിക്കണം എന്നുണ്ടെങ്കില്‍ പലരും അത് നേരിട്ട് എണ്ണയില്‍ പൊരിച്ചെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വാക്വം ഫ്രൈയിംഗ് ടെക്‌നിക്കില്‍ എണ്ണ ഉപയോഗം വളരെ കുറവാണ്, സാധാരണ ഡീപ് ഫ്രൈയിംഗ് ടെക്‌നിക്കില്‍, ഉപയോഗിക്കുന്ന എണ്ണയുടെ അളവ് അമിതമായിരിക്കും. അതിനാല്‍ ഭക്ഷ്യവസ്തു എല്ലാ ഭാഗത്തുനിന്നും തുല്യമായി പാകം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നു

കുറഞ്ഞ എണ്ണ ഉപയോഗിക്കുന്നു

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, സാധാരണ തരത്തില്‍ ഫ്രൈയിംഗ് രീതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്വം ഫ്രൈയിംഗ് ഉപയോഗത്തിലൂടെ 70 ശതമാനം കുറവ് എണ്ണയാണ് ഉപയോഗിക്കപ്പെടുന്നത്. ഇതിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ആവട്ടെ നിരവധിയാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് ആഗിരണം കുറയ്ക്കുകയും മോശം കൊളസ്‌ട്രോള്‍, അതുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പോഷകങ്ങള്‍ സൂക്ഷിക്കപ്പെടുന്നു

പോഷകങ്ങള്‍ സൂക്ഷിക്കപ്പെടുന്നു

ആരോഗ്യത്തോടെയുള്ള ഭക്ഷണശീലം തന്നെയാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്.അതുകൊണ്ട് തന്നെ വാക്വം ടെക്‌നിക്കില്‍, പലപ്പോഴും വിഭവങ്ങളിലെ ജലത്തിന്റെ അളവ് മാത്രമേ നീക്കംചെയ്യുന്നുള്ളൂ, അതിനാല്‍ വിഭവം കൃത്യമായി പാകം ചെയ്ത് കിട്ടുന്നു. ഇത് കൂടാതെ ബാക്കിയുള്ള എല്ലാ പോഷകങ്ങളെയും ഈ രീതി കേടുകൂടാതെ സൂക്ഷിക്കുന്നു, കാരണം ഇത്തരത്തിലുള്ള പാചക രീതിയില്‍ പലപ്പോഴും അമിതമായ ചൂടുള്ള എണ്ണ ഉപയോഗിക്കില്ല എന്നുള്ളതാണ് സത്യം.

എണ്ണയുടെ ചൂട് കുറവ്

എണ്ണയുടെ ചൂട് കുറവ്

പരമ്പരാഗത രീതിയില്‍ ഭക്ഷണം ഫ്രൈ ചെയ്‌തെടുക്കുമ്പോള്‍ അതില്‍ എണ്ണ കൂടുതല്‍ ചൂടാവുന്നുണ്ട്. ഇത് പലപ്പോഴും നമ്മുടെ വിഭവം കൂടുതല്‍ ഫ്രൈ ആവുന്നതിന് കാരണമാകുന്നുണ്ട്. എന്നാല്‍ വാക്വം ഫ്രൈയിംഗ് ടെക്‌നികുമായി താരതമ്യപ്പെടുത്തുമ്പോള്‍, വാക്വം രീതി താരതമ്യേന കുറഞ്ഞ ചൂടുള്ള എണ്ണയാണ് ഉപയോഗിക്കുന്നത്, അത് ഭക്ഷണത്തെ ജങ്ക് ആക്കി മാറ്റുന്നില്ല, അതിനാല്‍ ഇത് മനുഷ്യ ശരീരത്തിന് സുരക്ഷിതമാണ്. ഇത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്.

ഇനി ശ്രദ്ധിക്കേണ്ടത്

ഇനി ശ്രദ്ധിക്കേണ്ടത്

വാക്വം ഫ്രൈയിംഗ് ടെക്‌നിക് ഉപയോഗിച്ച് പാകം ചെയ്യുന്നതും വളരെ ആരോഗ്യകരവും വളരെയധികം രുചികരമായ വിഭവങ്ങള്‍ ആണ് ലഭിക്കുന്നത്. ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനുകള്‍ വിപണിയില്‍ ലഭ്യമാണ്. അതിനാല്‍ അടുത്ത തവണ പൊട്ടറ്റോ ചിപ്‌സ് കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വാക്വം ഫ്രൈയിംഗ് ടെക്‌നിക് ഉപയോഗിച്ച് ഇത് തയ്യാറാക്കാവുന്നതാണ്. ശരിയായ സാങ്കേതികവിദ്യ ഉപയോഗിച്ച് പാചകം ചെയ്താല്‍ ഫ്രൈഡ് ഫുഡും ഭക്ഷണവും ആരോഗ്യകരമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

What is Vacuum Frying Technique And Why Is It Healthy In Malayalam

What is Vacuum Frying technique and why is it healthy in malayalam. Take a look.
X
Desktop Bottom Promotion