For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് പുതിയ വകഭേദം അപകടപ്പെടുത്തുന്നതോ, അറിയാം

|

കൊവിഡിന് മുന്നില്‍ ലോകം തരിച്ച് നില്‍ക്കുന്ന അവസ്ഥയാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇതില്‍ അപകടകരമായി ലോകം വിലയിരുത്തുന്നത് പലപ്പോഴായി സംഭവിക്കുന്ന ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകളെയാണ്. ലോകാരോഗ്യ സംഘടന അടുത്തിടെ പ്രഖ്യാപിച്ചത് ഡെല്‍റ്റ വേരിയന്റ് SARS-CoV-2 ന്റെ മറ്റ് മ്യൂട്ടേഷനുകളെക്കാള്‍ പ്രധാനപ്പെട്ട അപകടകാരിയായ ഒന്നാണ് എന്നതാണ്. ഇതാണ് ഏറ്റവും അപകടം നിറഞ്ഞ സ്‌ട്രെയിന്‍ എന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഗവേഷകര്‍ മറ്റൊരു തരം ജനിതകമാറ്റം സംഭവിച്ച R.1 വേരിയന്റ് എന്ന വൈറസിനെ തിരിച്ചറിഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഈ കൊവിഡ് വേരിയന്റാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കൊവിഡ് രോഗത്തിന് ശേഷം കിഡ്‌നി രോഗ സാധ്യത നിസ്സാരമല്ലകൊവിഡ് രോഗത്തിന് ശേഷം കിഡ്‌നി രോഗ സാധ്യത നിസ്സാരമല്ല

കോവിഡ് -19 ന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസിന്റെ R.1 വകഭേദം പുതിയതല്ല. കാരണം കഴിഞ്ഞ വര്‍ഷം ജപ്പാനിലാണ് ഈ മ്യൂട്ടേഷന്‍ ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് യുഎസ് ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും ഈ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. എന്നാല് ഈ മ്യൂട്ടേഷന്‍ പലപ്പോഴും ആരോഗ്യത്തിന് അപകടകരമായ അവസ്ഥയുണ്ടാക്കുന്നുണ്ടെങ്കിലും അത് വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യേണ്ടത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വാക്‌സിനെടുത്ത രോഗികളില്‍ കണ്ടെത്തിയ ഈ വകഭേദത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ആണ് ജീനോം സീക്വന്‍സിംഗിനിടെ R.1 വകഭേദം കണ്ടെത്തിയത്.

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

എന്താണ് R.1 വേരിയന്റ്, നമ്മള്‍ അതിനെക്കുറിച്ച് ശ്രദ്ധിച്ച് വിഷമിക്കേണ്ടതുണ്ടോ എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍ നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. കൊവിഡ് വിഭാഗത്തില്‍ മ്യൂട്ടേഷനുകള്‍ ഉള്ള SARS-CoV-2 വൈറസിന്റെ ഒരു പതിപ്പാണ് R.1 വേരിയന്റ്. വൈറസിന്റെ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പലപ്പോഴും പുതിയ അനാരോഗ്യകരമായ അവസ്ഥയിലേക്ക് ഒരു പക്ഷേ R.1 വൈറസ് നിങ്ങളെ എത്തിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

എന്നാല്‍ ഇത്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ പലപ്പോഴും പുതിയ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ സൃഷ്ടിക്കുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇത് പുതിയ വേരിയന്റ് ആണെങ്കിലും ആരോഗ്യത്തിന് ഡെല്‍റ്റാ വേരിയന്റിന്റെ അത്ര ഭീഷണി ഉയര്‍ത്തുന്നില്ല എന്നുള്ളതാണ് സത്യം. ഇത് ഒരു വലിയ പ്രശ്‌നമാകുമെന്ന് ഞാന്‍ സംശയിക്കുന്നില്ല, കാരണം ഇതിന് ഡെല്‍റ്റയെ മാറ്റിസ്ഥാപിക്കാനുള്ള കഴിവില്ല എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഡെല്‍റ്റ വേരിയന്റ് ഉള്ള ഒരു രാജ്യത്ത് ഇത്തരത്തിലുള്ള മ്യൂട്ടേഷനുകള്‍ അധികം വെല്ലുവിളി ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

R.1 കോവിഡ് -19 വേരിയന്റ് ശ്രദ്ധിക്കേണ്ടത് ഇതെല്ലാം

സാധാരണ കൊവിഡില്‍ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവരില്‍ ചില ചെറിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. യുഎസിലും ലോകമെമ്പാടുമുള്ള കോവിഡ് -19 കേസുകളില്‍ 0.5% മാത്രമാണ് R.1 വേരിയന്റ്. എന്നാല്‍ കൊവിഡ് എന്ന അവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ഇപ്പോള്‍ പാലിച്ച് പോരുന്ന കാര്യങ്ങളില്‍ വിട്ടി വീഴ്ച വരുത്തരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്.

R.1 വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കാം?

R.1 വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കാം?

R. 1 വേരിയന്റില്‍ നിന്ന് സുരക്ഷിതമായി തുടരാനുള്ള ഏറ്റവും നല്ല മാര്‍ഗം ഏതാണ് എന്നുള്ളതാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെന്ന് തിരിച്ചറിയുമ്പോള്‍ മുമ്പ് പ്രയോഗിച്ച അതേ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതുപോലുള്ള നിരവധി പുതിയ വേരിയന്റുകള്‍ ഇനിയും ഉണ്ടാവുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഡെല്‍റ്റ, R.1, അല്ലെങ്കില്‍ SARS-Cov-2 ന്റെ ഏതെങ്കിലും ബുദ്ധിമുട്ട് എന്നിവയില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം രണ്ട് വാക്‌സിനും എടുക്കുക എന്നുള്ളത് തന്നെയാണ്. ഇതിന് യാതൊരു വിധത്തിലുള്ള മടിയും കാണിക്കരുത്.

R.1 വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കാം?

R.1 വേരിയന്റിനെ എങ്ങനെ പ്രതിരോധിക്കാം?

പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും പൊതുവായി മാസ്‌ക് ധരിക്കുകയും ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അണുബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതും വൈറസ് തുടര്‍ച്ചയായി പരിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇത്. പുതിയ വേരിയന്റുകള്‍ നിര്‍ത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം അണുബാധകളുടെ എണ്ണം നിര്‍ത്തുക എന്നതാണ്. ഈ ലേഖനത്തിലെ വിവരങ്ങള്‍ കൃത്യമായി പറയാന്‍ സാധിക്കുകയില്ല. കാരണം കൊവിഡിനെക്കുറിച്ചും പുതിയ വേരിയന്റുകളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് സത്യം. കോവിഡ് -19 നെ ചുറ്റിപ്പറ്റിയുള്ള സാഹചര്യം വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍, പ്രസിദ്ധീകരിച്ചതിനുശേഷം ചില ഡാറ്റകള്‍ മാറിയേക്കാം.

English summary

What Is the R.1 COVID-19 Variant? Symptoms and All you need to know about new variant In Malayalam

What Is the R.1 COVID-19 Variant? Here's what you need to know about the R.1 COVID-19 variant and how to protect yourself from it. Read on.
Story first published: Friday, September 24, 2021, 21:08 [IST]
X
Desktop Bottom Promotion