For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വൈറസ്; വകഭേദങ്ങളിലെ അപകടം ഇതാണ്

|

ഇന്ത്യയില്‍ വീണ്ടും കുതിച്ചുയരുന്ന കോവിഡ് കണക്കുകള്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ഇന്ത്യയില്‍ കണ്ടെത്തിയ ഏറ്റവും പുതിയ കോവിഡ വകഭേദം ഇരട്ട മ്യൂട്ടന്റ് സംഭവിച്ചവയാണ്. ഇത് കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ചെറുക്കുന്നതാണെന്ന് വേണമെങ്കില്‍ പറയാം. കുറഞ്ഞത് 18 സംസ്ഥാനങ്ങളില്‍ താരതമ്യേന പുതിയ യു.കെ കെന്റ് വേരിയന്റ് കോവിഡ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദം 70 മടങ്ങ് കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്ന് കണക്കാക്കപ്പെടുന്നു. കോവിഡിന് വകഭേദം വന്നതായി വാര്‍ത്തകളില്‍ മിക്കവരും വായിച്ചുകാണും. ഈ ലേഖനത്തില്‍ ആദ്യത്തെ കോവിഡ് വകഭേദവും ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദവും തമ്മിലുള്ള മാറ്റങ്ങളും അപകട സാധ്യതകളും വായിച്ചറിയാം.

Most read: രാവിലെ ശീലിക്കരുത് ഈ തെറ്റ്; പൊണ്ണത്തടി ഉറപ്പ്

പുതിയ വകഭേദങ്ങള്‍ കോവിഡ് കേസ് വര്‍ധിപ്പിക്കുന്നുണ്ടോ

പുതിയ വകഭേദങ്ങള്‍ കോവിഡ് കേസ് വര്‍ധിപ്പിക്കുന്നുണ്ടോ

പുതിയ വകഭേദത്തെക്കുറിച്ച് വിദഗ്ധര്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. ഇപ്പോഴും ഈ വകഭേദത്തെ മുഴുവനായി മനസിലാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന രണ്ടാംഘട്ട വ്യാപനം ആദ്യത്തേതിനേക്കാള്‍ കടുപ്പമേറിയതാകാം. അതിനാല്‍ ഇത് ആരോഗ്യസംരക്ഷണ സംവിധാനങ്ങളെ തകിടം മറിക്കുന്ന ഒന്നാണ്. പുതിയ കോവിഡ് വകഭേദം ഇന്ത്യയെ മാത്രമല്ല, ലോകമെമ്പാടും വ്യാപിച്ചേക്കാം എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.

പഴയതും പുതിയതുമായ വകഭേദത്തില്‍ എന്താണ് വ്യത്യാസം

പഴയതും പുതിയതുമായ വകഭേദത്തില്‍ എന്താണ് വ്യത്യാസം

വൈറസുകളും മറ്റ് രോഗകാരികളും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്നവയാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, ഒരു വൈറസ് സ്വയം മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകുന്നു. ഒന്നോ അതിലധികമോ പുതിയ മ്യൂട്ടേഷനുകള്‍ ഉള്ള ഒരു വൈറസിനെ യഥാര്‍ത്ഥ വൈറസിന്റെ 'വകഭേദം' എന്ന് വിളിക്കുന്നു. മ്യൂട്ടേഷനുകള്‍ക്ക് ജീനോമിക് സീക്വന്‍സിംഗിലും വ്യത്യാസമുണ്ടാകാം. അത് ശരീരത്തില്‍ ആരോഗ്യകരമായ കോശങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ കയറാന്‍ അവയ്ക്ക് കഴിവ് നല്‍കുന്നു. കെന്റ്, യുകെ (B.1.1.7 വേരിയന്റ്), ദക്ഷിണാഫ്രിക്ക (B.1.351 വേരിയന്റ്), ബ്രസീല്‍ (B.1.1.28.1 അല്ലെങ്കില്‍ P.1) എന്നിവ ഏറ്റവും കുപ്രസിദ്ധമായ മൂന്ന് കോവിഡ് വൈറസ് വകഭേദങ്ങളാണ്. മഹാരാഷ്ട്രയില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇരട്ട മ്യൂട്ടന്റ് വേരിയന്റ് ഒരു ക്രോസ് ആയി കണക്കാക്കപ്പെടുന്നു.

Most read: വെയിലത്ത് ഓടിവന്ന് തണുത്ത വെള്ളം കുടിക്കല്ലേ; പതിയിരിക്കുന്നത് അപകടം

പുതിയ വകഭേദത്തിന്റെ ലക്ഷണം എന്തെല്ലാം

പുതിയ വകഭേദത്തിന്റെ ലക്ഷണം എന്തെല്ലാം

ചുമ, പനി, വേദന, മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് എന്നിവ വൈറസിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും, പുതിയ മ്യൂട്ടേഷനുകള്‍ക്ക് നമ്മുടെ ശരീരത്തിന് നേരെ ആക്രമണം നടത്തുന്ന രീതികളില്‍ വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ചില സുപ്രധാന അവയവങ്ങള്‍ക്കിടയിലുള്ള രോഗപ്രതിരോധ സംവിധാനങ്ങളെ ഇവ തകര്‍ക്കുന്നു. മിക്ക കോവിഡ് കേസുകളിലും പ്രധാനമായും കാണുന്ന പനി, പുതിയ വൈറസ് പിടിപെട്ടാല്‍ ചിലപ്പോള്‍ കാണണമെന്നില്ല. കേള്‍വിതകരാറ്, പേശിവേദന, ചര്‍മ്മ അണുബാധ, കാഴ്ച വൈകല്യം എന്നിവ പോലുള്ള മറ്റ് ചില ലക്ഷണങ്ങള്‍ പുതിയ വൈറസ് ബാധയില്‍ കാണപ്പെടുന്നു. ഇരട്ട മ്യൂട്ടന്റ് വൈറസിനെ സംബന്ധിച്ചിടത്തോളം, ശാസ്ത്രജ്ഞര്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, യുകെ വേരിയന്റിനേക്കാള്‍ കൂടുതല്‍ പകര്‍ച്ചവ്യാധി ഉണ്ടാകാനുള്ള സാധ്യത ഇതിന് കുറവാണെന്ന് പലരും വിശ്വസിക്കുന്നു.

ഇത് വേഗത്തില്‍ പടരുന്നതാണോ

ഇത് വേഗത്തില്‍ പടരുന്നതാണോ

'പകര്‍ച്ചവ്യാധി' എന്നത് രോഗകാരിക്ക് ഒരു അണുബാധ അല്ലെങ്കില്‍ ലക്ഷണങ്ങളുണ്ടാക്കാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. അതേസമയം 'വ്യാപനം' എന്നത് ഒരു പകര്‍ച്ചവ്യാധിക്ക് മറ്റൊരാളിലേക്ക് എത്ര എളുപ്പത്തില്‍ അണുബാധ പകരാമെന്ന് സൂചിപ്പിക്കുന്നു. കോവിഡ് വൈറസ് തികച്ചും പകര്‍ച്ചവ്യാധിയായി കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന പോസിറ്റീവിറ്റി നിരക്ക് കാരണം വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചവ്യാധിയാണെന്നും കൂടുതല്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും കണക്കാക്കപ്പെടുന്നു. മ്യൂട്ടേഷനുകള്‍ വളരെയധികം അക്രമകാരികളാകില്ല, പക്ഷേ ഗവേഷകരുടെ അഭിപ്രായത്തില്‍, ഈ വകഭേദത്തില്‍ ചിലത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗത്തില്‍ വ്യാപിക്കാന്‍ കാരണമാകുന്നവയാണ്. കൂടുതല്‍ അണുബാധകള്‍ കാരണം കൂടുതല്‍ ആളുകള്‍ രോഗികളാകുകയോ മരിക്കുകയോ ചെയ്യും.

Most read: ഒരാള്‍ക്ക് എത്ര അളവില്‍ പഞ്ചസാര കഴിക്കാം ? അറിയണം ഇത്

വീണ്ടും അണുബാധയ്ക്ക് സാധ്യതയുണ്ടോ

വീണ്ടും അണുബാധയ്ക്ക് സാധ്യതയുണ്ടോ

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദങ്ങള്‍ പല തരത്തില്‍ ശരീരത്തെ ആക്രമിക്കുന്നു. രോഗപ്രതിരോധത്തെയും ആന്റിബോഡികളെയും മറികടക്കുന്നതിന് ഇതിന് കഴിവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ശരീരത്തിലെ സ്വാഭാവിക ആന്റിബോഡികള്‍ക്ക് ഇവയില്‍ നിന്ന് പൂര്‍ണ്ണമായി സംരക്ഷണം നല്‍കാനാവില്ലെന്ന് കരുതപ്പെടുന്നു. ഉദാഹരണത്തിന്, വൈറസിന്റെ കെന്റ് വേരിയന്റ് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യത ഉയര്‍ത്തുന്ന ഒന്നാണ്. പഠനങ്ങള്‍ പ്രകാരം 55 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഒന്നിലധികം തവണ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് കാണിക്കുന്നു.

വാക്‌സിനേഷന്റെ ഫലപ്രാപ്തി തടയുമോ

വാക്‌സിനേഷന്റെ ഫലപ്രാപ്തി തടയുമോ

ചില ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ ഡോസ് സ്വീകരിച്ചതിനുശേഷവും വൈറസ് ബാധ പിടിപെടുന്നു. ഇത് തീര്‍ത്തും അസാധാരണമായ ഒരു സംഭവമല്ലെങ്കിലും, പരിവര്‍ത്തനം ചെയ്ത പകര്‍ച്ചവ്യാധികള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് നിരവധി വിദഗ്ധര്‍ വിശ്വസിക്കുന്നു. ലോകത്തില്‍ ഇപ്പോള്‍ ഉള്ള മിക്ക വാക്‌സിനുകളും പരീക്ഷണാത്മകമായി നിര്‍മ്മിച്ചതാണെന്നതിനാല്‍ അവ വകഭേദങ്ങള്‍ക്കെതിരെ പൂര്‍ണ്ണമായും കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് പറയാനാവില്ല. അതായത് വാക്‌സിന്‍ എടുത്താലും രോഗബാധിതനായ വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ വൈറസിന് വീണ്ടും ശരീരത്തില്‍ എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും.

Most read: അയഞ്ഞ ശരീരം ദൃഢമാക്കി തടി കുറക്കാന്‍ ഐസ് തെറാപ്പി

English summary

What Is The Difference Between New And Old COVID Strain

According to the WHO, a virus replicates or makes copies of itself, which is usual. Lets know the difference between new and old COVID strain.
X