For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സഞ്ജയ് ദത്തിനെ ബാധിച്ച സ്റ്റേജ് 3 ശ്വാസകോശാര്‍ബുദം

|

പുരുഷന്മാരിലും സ്ത്രീകളിലും കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണമാണ് ശ്വാസകോശ അര്‍ബുദമെന്ന് പറയപ്പെടുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് പുരുഷന്‍മാരില്‍ ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത 15ല്‍ 1 ഉം, സ്ത്രീകളില്‍ 17ല്‍ 1 ഉം ആണ്. എന്നിരുന്നാലും, പുകവലിക്കാത്തവരെ അപേക്ഷിച്ച് അപകടസാധ്യത വളരെ കൂടുതലാവുന്നത് പുകവലിക്കാരിലാണ്. എങ്കിലും ഒരിക്കലും പുകവലിക്കാത്തവരിലോ സെക്കന്‍ഡ് ഹാന്‍ഡ് പുകവലിക്ക് ദീര്‍ഘനേരം ഇരയാവാത്തവരിലോ ശ്വാസകോശ അര്‍ബുദം കണ്ടുവരാം. ഈ സാഹചര്യങ്ങളില്‍ ഈ അവസ്ഥയ്ക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ടാകണമെന്നില്ല.

Most read: ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലംMost read: ക്ഷീണമാണോ എപ്പോഴും? ഊര്‍ജ്ജത്തിന് പതിവാക്കൂ ഈ ശീലം

ചൊവ്വാഴ്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് മൂന്നാം ഘട്ട ശ്വാസകോശ അര്‍ബുദം കണ്ടെത്തിയതായി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യപരമായ ആശങ്കകള്‍ കാരണം താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നുവെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. എന്താണ് സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം എന്നും എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്നും ഈ അസുഖത്തിനു ചികിത്സ എങ്ങനെയെന്നും അറിയാനായി ലേഖനം വായിക്കൂ.

എന്താണ് സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം?

എന്താണ് സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം?

ഒരു വ്യക്തിയുടെ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു തരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. കാന്‍സറിന്റെ വികാസത്തിനനുസരിച്ച് പരിശോധനകളും ചികിത്സകളും നിര്‍ണയിക്കാനായി ഡോക്ടര്‍മാര്‍ അസുഖത്തെ ഓരോ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ആരംഭിച്ച സ്ഥാനത്തുനിന്ന് രോഗം പുറത്തേക്കു വ്യാപിക്കാന്‍ തുടങ്ങിയപ്പോഴാണ് അതിനെ സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം എന്നു വിളിക്കുന്നത്.

സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം

സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദം

മിക്ക കേസുകളിലും സ്റ്റേജ് 3 കാന്‍സര്‍ ഒരു ശ്വാസകോശത്തില്‍ മാത്രമാണ് കാണപ്പെടുന്നത്. മാത്രമല്ല ഇത് ലിംഫ് നോഡുകള്‍, അവയവങ്ങള്‍, ആ അവയവത്തിനടുത്തുള്ള മറ്റ് ടിഷ്യുകള്‍ എന്നിവയിലും പരിമിതപ്പെടുത്തിയിരിക്കുന്നു. ഇവിടെ, കാന്‍സര്‍ അതിനപ്പുറം വ്യാപിക്കുന്നില്ല. അതിനാല്‍, സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദത്തെ ഡോക്ടര്‍മാരുടെ ഭാഷയില്‍ 'ലോക്കോറെജിയല്‍ ഡിസീസ്' എന്നും വിളിക്കുന്നു. ശ്വാസകോശ അര്‍ബുദത്തിന്റെ അന്തിമവും ഏറ്റവും അപകടകരവുമായ ഘട്ടമാണ് സ്റ്റേജ് 4 ഘട്ടം.

Most read:ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലംMost read:ശരീരം ശുദ്ധിയാക്കി കൊഴുപ്പകറ്റാന്‍ ഈ പതിവ് ശീലം

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത്

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നത്

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പറയുന്നതനുസരിച്ച് ശ്വാസകോശ അര്‍ബുദം ബാധിച്ച 80-85 ശതമാനം പേരിലും നോണ്‍ സ്‌മോള്‍ സെല്‍ ലങ് കാന്‍സറും 10-15 ശതമാനം പേര്‍ക്ക് സ്‌മോള്‍ സെല്‍ ലങ് കാന്‍സറും കണ്ടുവരുന്നു. ഈ രണ്ട് തരം ശ്വാസകോശ അര്‍ബുദത്തിനും ചികിത്സ വ്യത്യസ്തമാണ്.

ഘട്ടം 3 എ

ഘട്ടം 3 എ

ട്യൂമറിന്റെ വലുപ്പത്തെയും ലിംഫ് നോഡുകളെയും കാന്‍സര്‍ ബാധിച്ച മറ്റ് ടിഷ്യുകളെയും ആശ്രയിച്ച് സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദത്തെ 3 എ, 3 ബി, 3 സി എന്നിങ്ങനെ തരംതിരിക്കാം.

ഘട്ടം 3 എ: ഒരു വ്യക്തിക്ക് ഒരു ശ്വാസകോശത്തില്‍ ഒന്നോ അതിലധികമോ മുഴകള്‍ ഉണ്ടാവുന്ന അവസ്ഥ. അടുത്തുള്ള ലിംഫ് നോഡുകളിലും കാന്‍സര്‍ പടരുന്നു. എന്നാല്‍ സമീപത്തുള്ള ടിഷ്യൂകളിലല്ലാതെ കാന്‍സര്‍ വിദൂര അവയവങ്ങളില്‍ എത്തുന്നില്ല.

Most read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിടMost read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

ഘട്ടം 3 ബി

ഘട്ടം 3 ബി

രോഗത്തിന്റെ കൂടുതല്‍ വികസിതമായ ഘട്ടമാണിത്. ഒരു വ്യക്തിക്ക് ഒരേ ശ്വാസകോശത്തില്‍ ഒന്നോ അതിലധികമോ മുഴകള്‍ ഉണ്ടാകുന്നു. രോഗം കോളര്‍ ബോണിന് മുകളിലുള്ള ലിംഫ് നോഡുകളിലേക്കും നെഞ്ചിന്റെ എതിര്‍വശത്തുള്ള ലിംഫ് നോഡുകളിലേക്കും വ്യാപിക്കുന്നു.

ഘട്ടം 3 സി

ഘട്ടം 3 സി

ഒരു വ്യക്തിക്ക് ഒരേ ശ്വാസകോശത്തില്‍ ഒന്നോ അതിലധികമോ മുഴകള്‍ ഉണ്ടുകുന്നു. കാളര്‍ ബോണിന് മുകളിലുള്ള ലിംഫ് നോഡുകളിലേക്കോ നെഞ്ചിന്റെ എതിര്‍വശത്തുള്ള ലിംഫ് നോഡുകളിലേക്കോ കാന്‍സര്‍ വ്യാപിക്കുന്നു. നെഞ്ചിലെ ആന്തരിക പാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഭാഗങ്ങളിലേക്കും, ഹൃദയം, നെഞ്ചുംകൂട്, സമീപത്തുള്ള മറ്റ് ടിഷ്യുകള്‍ എന്നിവയിലേക്കും രോഗം വ്യാപിച്ചേക്കാവുന്ന അവസ്ഥ. എന്നാല്‍ വിദൂര അവയവങ്ങളിലേക്ക് അസുഖം വ്യാപിക്കുന്നില്ല. ഈ ഘട്ടത്തിലെ ഏറ്റവും അപകടകരമായ ഘട്ടമാണ് സ്റ്റേജ് 3 സി.

Most read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവMost read:പല്ലു തുളയ്ക്കും കാവിറ്റി; കാരണമാകും ഇവ

സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍

സ്‌മോള്‍ സെല്‍, നോണ്‍ സ്‌മോള്‍ സെല്‍ ശ്വാസകോശ കാന്‍സറുകള്‍ക്ക് സമാനമായ ലക്ഷണങ്ങളുണ്ടാകാമെന്ന കാര്യം ഓര്‍ത്തിരിക്കുക. എന്നിരുന്നാലും അവ ഓരോരുത്തര്‍ക്കും വ്യത്യാസപ്പെട്ടിരിക്കാം. നെഞ്ചുവേദന, വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരിക, ശ്വാസതടസം, ശരീരഭാരം നഷ്ടപ്പെടല്‍, ശബ്ദം പരുക്കനാവല്‍, വിശപ്പില്ലായ്മ, ആഹാരം കഴിക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും, ക്ഷീണവും ബലഹീനതയും, മുഖത്തും കഴുത്തിലെ ഞരമ്പുകളിലും വീക്കം എന്നിവയാണ് മൂന്നാംഘട്ട ശ്വാസകോശ കാന്‍സറിന്റെ ലക്ഷണള്‍. മൂന്നാം ഘട്ടത്തിലൂടെ കാന്‍സര്‍ പുരോഗമിക്കുമ്പോള്‍, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കാന്‍ തുടങ്ങുകയും വ്യക്തിക്ക് അസ്ഥി വേദന, മഞ്ഞപ്പിത്തം തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം.

ചികിത്സ

ചികിത്സ

കാന്‍സറിന്റെ സ്ഥാനം, വലുപ്പം, മറ്റ് സ്വഭാവ സവിശേഷതകള്‍, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കും സ്‌റ്റേജ് 3 ശ്വാസകോശ കാന്‍സറിന്റെ ചികിത്സ. മിക്ക കേസുകളിലും, മൂന്നാം ഘട്ട ശ്വാസകോശ അര്‍ബുദം ഉള്ള ഒരു വ്യക്തിക്ക് ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ലേസര്‍ തെറാപ്പി, എന്‍ഡോസ്‌കോപ്പിക് സ്റ്റെന്റ് എന്നിവ ചികിത്സാമുറകളായി വേണ്ടിവരാം.

Most read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സMost read:ആയുഷ്‌കാല ആരോഗ്യത്തിന് കര്‍ക്കിടക ചികിത്സ

ചികിത്സ

ചികിത്സ

സ്റ്റേജ് 3 ശ്വാസകോശ അര്‍ബുദ ചികിത്സ പല രോഗികള്‍ക്കും അല്‍പം കഠിനം തന്നെയാണ്. എങ്കിലും ഇത് അതിജീവനത്തിന് മികച്ച അവസരം നല്‍കുന്നതാണ്. രോഗികള്‍ക്ക് ചികിത്സയുടെ ഫലമായി വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടാം. അത്തരം സാഹചര്യങ്ങളില്‍ അവരുടെ പ്രശ്‌നങ്ങളെ നേരിടാന്‍ ഡോക്ടര്‍മാരുമായി സംസാരിക്കേണ്ടതാണ്.

അതിജീവനത്തിനു വഴി

അതിജീവനത്തിനു വഴി

ഏതൊരു ഗുരുതരമായ രോഗത്തെയും പോലെ ശ്വാസകോശ അര്‍ബുദവും, രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഉത്കണ്ഠയും ആശങ്കയും വെല്ലുവിളികളും നിറയ്ക്കുന്ന ഒന്നാണ്. അതുപോലെ തന്നെ, മൂന്നാം ഘട്ട ശ്വാസകോശ അര്‍ബുദത്തെ ചികിത്സിക്കുന്നത് ഡോക്ടര്‍മാര്‍ക്കും പലപ്പോഴും വെല്ലുവിളിയാണ്. എന്നിരുന്നാലും, ഇന്നത്തെ കാലത്തെ മികച്ച രോഗനിര്‍ണ സംവിധാനങ്ങളും ചികിത്സയും മിക്ക കാന്‍സര്‍ രോഗികള്‍ക്കും അതിജീവനത്തിനുള്ള വഴി തുറക്കുന്നു.

English summary

What is stage 3 lung cancer? Symptoms, treatment and all you need to know in Malayalam

Bollywood actor Sanjay Dutt has been reportedly diagnosed with lung cancer. What is stage 3 lung cancer and how is the condition treated? You can read it here.
X
Desktop Bottom Promotion