For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19; സാമൂഹിക അകലം ആയുസ്സ് കൂട്ടും

|

കോവിഡ് കാലത്ത് നാമെല്ലാവരും ദിവസവും കേട്ട് കൊണ്ടിരിക്കുന്ന ഒരു വാക്കാണ് സാമൂഹിക അകലം പാലിക്കുക എന്നത്. മഹാമാരി നമ്മളെ തേടി എത്താതിരിക്കുന്നതിനും ലോകത്തില്‍ നിന്ന് രോഗത്തെ പ്രതിരോധിക്കുന്നതിനും നമുക്ക് ഈ വാക്കിലൂടെ സാധിക്കുന്നുണ്ട്. എന്നാല്‍ എന്താണ് സാമൂഹിക അകലം. എന്തിനാണ് ഇത് പാലിക്കുന്നത് എന്നുള്ളത് പലപ്പോഴും പലര്‍ക്കും അറിയുന്നില്ല എന്നുള്ളതാണ് സത്യം. മാളുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടല്‍, മിക്ക ഓഫീസുകളും വീട്ടില്‍ നിന്ന് ഓഫീസ് ജോലികള്‍ ചെയ്യുന്ന അവസ്ഥ, അല്ലെങ്കില്‍ ലോകമെമ്പാടുമുള്ള നിരവധി ഇവന്റുകള്‍ റദ്ദാക്കല്‍ എന്നിവയൊക്കെയാണെങ്കിലും ഇവയെല്ലാം സാമൂഹിക അകലം പാലിക്കാനുള്ള ശ്രമങ്ങളാണ്. അതിനാല്‍, സാമൂഹ്യ അകലം എന്താണ്, സര്‍ക്കാരുകളും സംഘടനകളും ഇതിനെ ശക്തമായി പ്രേരിപ്പിക്കുന്നത് എന്തുകൊണ്ട്, ഇതിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

കൊറോണ പഠിപ്പിക്കും ഹൃദയത്തെ ചില കാര്യങ്ങള്‍കൊറോണ പഠിപ്പിക്കും ഹൃദയത്തെ ചില കാര്യങ്ങള്‍

വൈറസുകളുടെ വ്യാപനം ഇല്ലാതാക്കുന്നതിന് വേണ്ടി ലാകമെമ്പാടും നടത്തുന്ന ശ്രമമാണ് സാമൂഹിക അകലം, ഈ സാഹചര്യത്തില്‍, COVID-19 കൊറോണ വൈറസ് നമ്മുടെ ജീവിതത്തില്‍ നിന്ന് അകന്ന് പോവും എന്ന് തന്നെയാണ് പറയുന്നതും. ആളുകള്‍ ശാരീരികമായി കണ്ടുമുട്ടുമ്പോഴോ സംവദിക്കുമ്പോഴോ അവര്‍ രോഗാണുക്കളോ സൂക്ഷ്മാണുക്കളോ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യുന്നു, അത് വഴിയില്‍ കണ്ടുമുട്ടുന്ന മറ്റ് ആളുകളിലേക്കും വ്യാപിക്കുന്നു, അങ്ങനെയാണ് വൈറസ് അണുബാധ പടരുന്നത്. ആളുകള്‍ വീട്ടില്‍ സ്വയം ഒറ്റപ്പെടുമ്പോള്‍, അവര്‍ രോഗബാധയില്‍ നിന്ന് രക്ഷപ്പെടുന്നു. സാമൂഹിക അകലം പാലിക്കുന്ന ഒരാള്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിയും, എന്നാല്‍ ഇത് പരിശീലിക്കുന്ന ഒരു സമൂഹത്തിന് മുഴുവന്‍ വൈറസിനെ പൂര്‍ണ്ണമായും തടയാന്‍ കഴിയും. ഇത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് നോക്കാം.

സാമൂഹിക അകലത്തിന്റെ ഗുണങ്ങള്‍

സാമൂഹിക അകലത്തിന്റെ ഗുണങ്ങള്‍

നിങ്ങള്‍ക്ക് മാത്രമല്ല സമൂഹത്തിനും സാമൂഹിക അകലം പാലിക്കല്‍ നേട്ടങ്ങള്‍ നല്‍കുന്നതാണ്. ഒരു മഹാമാരിയുടെ സമയത്ത് ഇത് വളരെ ആവശ്യമായിരിക്കുന്നത് തന്നെയാണ്. ആളുകളെ സുരക്ഷിതമായി സൂക്ഷിക്കുന്നതോടൊപ്പം തന്നെ സാമൂഹിക അകലം പാലിക്കുന്നതിന്റെ ആദ്യത്തേതും വ്യക്തവുമായ നേട്ടം നിങ്ങള്‍ സുരക്ഷിതരായി തുടരുക എന്നതാണ്, മാത്രമല്ല ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കുകയും ചെയ്യുക എന്നത് ഇതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ചില ആളുകള്‍ ചില വൈറസുകള്‍ക്ക് ഇരയാകുന്നു എന്നതാണ് കൂടുതല്‍ പ്രധാനം. COVID-19 ന്റെ കാര്യത്തില്‍, അവര്‍ പ്രായമായവരോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരോ ആയിരിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള കൂട്ടത്തില്‍ പെടുന്ന വ്യക്തിയല്ലെങ്കില്‍ പോലും നിങ്ങളില്‍ നിന്ന് വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

വൈറസ് വ്യാപനം കുറക്കുന്നു

വൈറസ് വ്യാപനം കുറക്കുന്നു

വൈറസ് വ്യാപനം കുറക്കുക എന്നത് തന്നെയാണ് സാമൂഹിക അകലം പാലിക്കുന്നതിലൂടെ നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍. ഇതിലൂടെ വൈറസിന്റെ വ്യാപനം മന്ദഗതിയിലാവുകയും നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും, വൈറസുകള്‍ പടരാതിരിക്കാന്‍ നിരവധി ഘടകങ്ങളുണ്ട്, പക്ഷേ അത് നിര്‍ത്തുന്നതിനുള്ള പ്രധാന കാര്യം ആദ്യം അതിന്റെ വ്യാപനം കുറക്കുക എന്നുള്ളതാണ്. ആളുകള്‍ പരസ്പരം അടുത്ത് ഇടപഴകാത്തപ്പോള്‍, വൈറസിന്റെ വ്യാപനം പൂര്‍ണമായും കുറയുന്നു. ഇത്തരം അവസ്ഥയില്‍ രോഗാവസ്ഥയിലുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയോ കൃത്യമായ ചികിത്സ ലഭിക്കുകയോ ചെയ്യുകയും പുതിയ രോഗികള്‍ ഇല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നത് പോസിറ്റീവ് ലക്ഷണമായാണ് കണക്കാക്കേണ്ടത്.

ആരോഗ്യ സംരക്ഷണ സംവിധാനത്തിന് കൂടുതല്‍ ശ്രദ്ധ

ആരോഗ്യ സംരക്ഷണ സംവിധാനത്തിന് കൂടുതല്‍ ശ്രദ്ധ

നമ്മുടെ സര്‍ക്കാരിന്റേയും ആരോഗ്യസംരക്ഷണ സംവിധാനത്തിന് പരിമിതികളുണ്ട്, മാത്രമല്ല ഒരു സമയം കൈകാര്യം ചെയ്യുന്ന കേസുകളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായും വരുന്നുണ്ട്. രോഗികളെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫും ഓരോ ദിവസവും തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നുവെന്ന കാര്യം മറക്കരുത്. നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള മറ്റുള്ളവരെയും സുരക്ഷിതമാക്കുന്നതിലൂടെ ആരോഗ്യരംഗത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കുറയുകയാണ് ചെയ്യുന്നത്. ഇതുവഴി, രോഗബാധിതരായ ആളുകള്‍ക്ക് സുഖപ്പെടുത്താനും വൈറസ് വേഗത്തില്‍ തടയാനും കഴിയും. ഇത് കൂടാതെ സാമൂഹിക അകലത്തിന്റെ മറ്റ് ചില നേട്ടങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജീവിതത്തില്‍ ധാരാളം സമയം

ജീവിതത്തില്‍ ധാരാളം സമയം

നിങ്ങളുടെ തിരക്കേറിയ ജീവിതശൈലി കാരണം നിങ്ങള്‍ എത്ര സമയം നഷ്ടപ്പെട്ടുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകില്ല. എന്നാല്‍ ജോലിസ്ഥലത്തേക്കോ പുറത്തേയ്ക്കോ പോകാതെ അല്ലെങ്കില്‍ പലപ്പോഴും പുറത്തുപോകാതെ നിങ്ങള്‍ സമയം ലാഭിക്കുമ്പോള്‍, നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തിക്ക് നിങ്ങള്‍ സമയം നല്‍കുന്നു, ഇതിലൂടെ ഒരു നല്ല പുസ്തകം, ഒരു ചൂടുള്ള കപ്പ് കാപ്പി, അല്ലെങ്കില്‍ നല്ല ഉറക്കം എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പണത്തിന്റെ കാര്യത്തില്‍ ലാഭം

പണത്തിന്റെ കാര്യത്തില്‍ ലാഭം

പണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ദൈനംദിന ഗതാഗത ചെലവുകളില്ല, ഭക്ഷണം കഴിക്കുന്നില്ല, പാനീയങ്ങളില്ല, നിങ്ങള്‍ എത്ര പണം ലാഭിക്കുന്നുവെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടും. തീര്‍ച്ചയായും, ഇതും നിങ്ങളുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. ഇത് കൂടാതെ സാമൂഹിക അകലം പാലിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടില്‍ ചെലവഴിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നു. അതിനാല്‍ നിങ്ങളുടെ പങ്കാളിയുമായോ കുട്ടികളുമായോ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നതിന് സാധിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാര്‍ട്ടികളും മറ്റും ഒഴിവാക്കുക

പാര്‍ട്ടികളും മറ്റും ഒഴിവാക്കുക

പാര്‍ട്ടികളും മറ്റും ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍, യാത്ര ചെയ്യുമ്പോള്‍ അവ ഏതെങ്കിലും വൈറസ് പിടിപെടുന്നത് ഒഴിവാക്കാനും പിന്നീട് അവ നിങ്ങളുടെ കുടുംബത്തിലേക്ക് എത്തുന്നതിന് പരിഹാരം കാണുന്നതിനും വേണ്ടി പാര്‍ട്ടികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയാണ് ചെയ്യേണ്ടത്. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും യാത്ര ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ എടുക്കുകയും വീട്ടില്‍ പ്രവേശിച്ചയുടന്‍ കൈ കഴുകുകയും ചെയ്യുക.

നടക്കാന്‍ പോവുമ്പോള്‍

നടക്കാന്‍ പോവുമ്പോള്‍

നടക്കാന്‍ പോവുമ്പോള്‍ തിരക്കേറിയ പ്രദേശങ്ങള്‍ ഒഴിവാക്കുക നിങ്ങള്‍ക്ക് ആവശ്യം തോന്നുകയാണെങ്കില്‍ നിങ്ങള്‍ക്ക് നടക്കാന്‍ പോകുകയോ പുറത്ത് ഓടുകയോ ചെയ്യാം, പക്ഷേ തിരക്കേറിയ സ്ഥലത്തേക്ക് പോകുന്നത് ഒഴിവാക്കുക. കുറഞ്ഞത് 6 മീറ്റര്‍ ദൂരം നിങ്ങള്‍ പരസ്പരം സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പത്തില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരലുകളില്‍ പങ്കെടുക്കാതിരിക്കുക. വിവേകപൂര്‍ണ്ണമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത് ഈ സമയത്ത് നിങ്ങളെയും കുടുംബത്തെയും സുരക്ഷിതമായി സൂക്ഷിക്കാന്‍ സഹായിക്കും.

English summary

What is Social Distancing and Why It’s Necessary During the Coronavirus

Here in this article we are discussing about what is social distancing and why it is necessary during covid 19. Take a look.
X
Desktop Bottom Promotion