For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Skinny Fat : സ്‌കിന്നി ഫാറ്റ്; അടിവയറ്റിലെ കൊഴുപ്പിലാണ് അപകടം മുഴുവന്‍

|

ഭാരം ഒരാളുടെ ആരോഗ്യത്തിന്റെ കൃത്യമായ ആരോഗ്യത്തെ സൂചിപ്പിക്കുന്നു എന്നാണ് പറയുന്നത്. അനാരോഗ്യകരമാണ് അയാളുടെ ശരീരം എന്നുണ്ടെങ്കില്‍ അതും തിരിച്ചറിയാന്‍ അയാളുടെ ഭാരം സഹായിക്കുന്നുണ്ട്. അതിന് സഹായിക്കുന്നതാണ് ബോഡി മാസ് ഇന്‍ഡക്‌സ്. സാധാരണ ഒരാള്‍ക്ക് ഉയര്‍ന്ന കൊഴുപ്പ് ശതമാനവും കുറഞ്ഞ പേശികളുടെ പിണ്ഡവും ഉണ്ടാകും എന്നാല്‍ സ്‌കിന്നി ഫാറ്റ് ആണെങ്കില്‍ ശരീരത്തിലെ കൊഴുപ്പ് ശതമാനം അല്‍പം വ്യത്യാസം ഉണ്ടാക്കുന്നു. ഇവര്‍ക്ക് പെട്ടെന്ന് മാറ്റങ്ങള്‍ സംഭവിക്കാത്തതിനാല്‍ ഇവര്‍ ജിമ്മില്‍ പോയാലോ വ്യായാമം ചെയ്താലോ പ്രകടമായ മാറ്റങ്ങള്‍ കാണുന്നില്ല.

What is Skinny Fat

ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍ഈ അഞ്ച് ക്യാന്‍സറുകള്‍ സ്ത്രീകളെ പേടിപ്പിക്കും; അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങള്‍

എന്താണ് 'സ്‌കിന്നി-ഫാറ്റ്' എന്നതാണ് ഇന്നത്തെ ചോദ്യം. സ്‌കിന്നി ഫാറ്റ് എന്നാല്‍ അത് സാധാരണയായി പേശികളുടെ പിണ്ഡത്തേക്കാള്‍ വളരെ ഉയര്‍ന്ന കൊഴുപ്പ് ശരീരത്തില്‍ ഉള്ള വ്യക്തിയെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ്. സ്‌കിന്നി ഫാറ്റ് എങ്ങനെയിരിക്കും എന്നതും അറിഞ്ഞിരിക്കേണം. പലപ്പോഴും നമ്മുടെയെല്ലാം ശരീരത്തില്‍ ഉള്ളത് സ്‌കിന്നി ഫാറ്റ് ആയിരിക്കും. ഇവര്‍ പലപ്പോഴും മെലിഞ്ഞ വ്യക്തികള്‍ ആയിരിക്കാം. എന്നാല്‍ ഇവരില്‍ അമിതമായ കൊഴുപ്പ് അടിവയറ്റിലോ അരക്കെട്ടിലോ കാണപ്പെടുന്നുണ്ട്. എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എങ്ങനെ ഇതിന് പരിഹാരം കാണാം എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

സംഭരിച്ച കൊഴുപ്പിന്റെ പിണ്ഡം ഒന്നിലധികം ഹോര്‍മോണുകളുടെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണത്തിന്, കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ ഉല്‍പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ് ഇന്‍സുലിന്‍. അമിതമായി നീണ്ടുനില്‍ക്കുന്ന പിരിമുറുക്കം അധികമായാല്‍ പലപ്പോഴും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു, ഇത് ഇന്‍സുലിനെ പ്രതിരോധിക്കും. ആര്‍ത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്‍ ക്രമാതീതമായി കുറയുന്നതാണ് മറ്റൊന്ന്. ഇത്തരത്തില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പലപ്പോഴും വിസറല്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നു.

പ്രതിരോധം

പ്രതിരോധം

മെലിഞ്ഞ കൊഴുപ്പിന്റെ സവിശേഷത എന്ന് പറയുന്നത്, ഇവരില്‍ പേശികളുടെ അളവ് കുറവാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഭാരം ഉപയോഗിച്ചുള്ള ശക്തി പരിശീലനത്തിന്റെ അഭാവം അല്ലെങ്കില്‍ ബാന്‍ഡുകളും ശരീരഭാരവും ഉപയോഗിച്ച് പ്രതിരോധ പരിശീലനവും, ഇത് പേശികള്‍ കീറുന്നതിനും മറ്റ് വേദന പോലുള്ള പ്രതിസന്ധികള്‍ക്കും കാരണമാകുന്നു. ഇത് പലപ്പോഴും സ്‌കിന്നി ഫാറ്റിലേക്ക് നയിക്കുന്നുണ്ട്.

ഭക്ഷണ ശീലങ്ങള്‍

ഭക്ഷണ ശീലങ്ങള്‍

കുറഞ്ഞ പ്രോട്ടീനും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകളുടെ ഉയര്‍ന്ന ശതമാനവും കൂടുതല്‍ അടിഞ്ഞുകൂടിയ കൊഴുപ്പിലേക്കും പേശികളുടെ അളവിലേക്കും നയിക്കുന്നു. ഇതും സ്‌കിന്നി ഫാറ്റ് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കണം. കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് കൊഴുപ്പ് എത്തുമ്പോള്‍ അതിന് നിയന്ത്രണം വെക്കേണ്ടതാണ്.

കലോറി കുറഞ്ഞ ഭക്ഷണക്രമം

കലോറി കുറഞ്ഞ ഭക്ഷണക്രമം

സാധാരണയായി ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍ ചെയ്യുന്നത്, കലോറി കുറച്ച് കഴിക്കലാണ്. എന്നാല്‍ ഇത് പലപ്പോഴും ഒരു പരിധി വരെ മെലിഞ്ഞ കൊഴുപ്പിന് കാരണമാകുന്നു. ശരീരത്തിന് ഊര്‍ജ്ജം നഷ്ടപ്പെടുമ്പോള്‍, അത് ഊര്‍ജ്ജത്തിന്റെ അഭാവം നികത്താന്‍ പേശികളുടെ പിണ്ഡം ഉപയോഗിക്കുകയും അടിയന്തിര സാഹചര്യങ്ങളില്‍ കൊഴുപ്പ് സംഭരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്നുണ്ട്.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ്; സാധ്യതകള്‍ ഇതെല്ലാംരണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും കൊവിഡ്; സാധ്യതകള്‍ ഇതെല്ലാം

സ്‌കിന്നി ഫാറ്റിന്റെ ലക്ഷണങ്ങള്‍

സ്‌കിന്നി ഫാറ്റിന്റെ ലക്ഷണങ്ങള്‍

BMI സാധാരണ പരിധിക്കുള്ളില്‍ ഭാരം ഉള്ള ഒരാള്‍ മെലിഞ്ഞ അല്ലെങ്കില്‍ പൊണ്ണത്തടിയുള്ള വ്യക്തിയെക്കാള്‍ ആരോഗ്യവാനാണെന്നാണ് പൊതുവായ ധാരണ. എന്നാല്‍ പലപ്പോഴും ഇത് തെറ്റായ ഒരു ധാരണയാണ്. കാരണം കണ്ണാടിയും കബളിപ്പിക്കും എന്നതാണ് സ്ത്യം. ഒരു വ്യക്തിയില്‍ സ്‌കിന്നി ഫാറ്റ് ഉണ്ടെന്നതിന്റെ ചില സൂചനകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ് മെലിഞ്ഞ കൊഴുപ്പിന്റെ ചില ലക്ഷണങ്ങള്‍ നമുക്ക് നോക്കാം.

പാരമ്പര്യം ശ്രദ്ധിക്കാം

പാരമ്പര്യം ശ്രദ്ധിക്കാം

പാരമ്പ്യമായി നമ്മള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുടുംബചരിത്രത്തില്‍ നിലനില്‍ക്കുന്ന മെഡിക്കല്‍ അവസ്ഥകള്‍ ഒരാളെ സ്വാഭാവികമായും മെലിഞ്ഞ കൊഴുപ്പിലേക്ക് നയിക്കുന്നു. ഉയര്‍ന്ന പ്രമേഹം, രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവ് തുടങ്ങിയ പാരമ്പര്യ പ്രശ്‌നങ്ങള്‍ പ്രധാനമായും ഇത്തരം കൊഴുപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്.

കൊഴുപ്പിന്റെ ഉയര്‍ന്ന അളവ്

കൊഴുപ്പിന്റെ ഉയര്‍ന്ന അളവ്

ഒരു വ്യക്തിയുടെ ശരീരം മെലിഞ്ഞതാണെങ്കിലും പലപ്പോഴും ശരീരത്തിന്റെ ചില ഭാഗത്തുണ്ടാവുന്ന കൊഴുപ്പ് അല്‍പം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ഇത് അല്‍പം കൂടിയ അവസ്ഥയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് പിന്നീട് അരക്കെട്ടിലും അടിവയറിലും കൊഴുപ്പായി അടിയുന്നു.

ട്രൈഗ്ലിസറൈഡുകളുടെ ഉയര്‍ന്ന അളവ്

ട്രൈഗ്ലിസറൈഡുകളുടെ ഉയര്‍ന്ന അളവ്

ട്രൈഗ്ലിസറൈഡുകളുടെ അളവ് ഹൃദയാരോഗ്യത്തിന്റെ അനിവാര്യ ഘടകമാണ്. അവ രക്തത്തില്‍ കാണപ്പെടുന്ന ഒരു തരം ലിപിഡ്/കൊഴുപ്പാണ്, കൂടാതെ അധിക കലോറിയും സംസ്‌കരിച്ച ഭക്ഷണവും കഴിക്കുന്നത് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ട്രൈഗ്ലിസറൈഡിന്റെ അമിതമായ അളവ് അവയവങ്ങള്‍ക്ക് ചുറ്റും ഉപയോഗിക്കാത്ത കൊഴുപ്പായി മാറുന്നു.

മോശം ഭക്ഷണത്തിന്റെ ഉപയോഗം

മോശം ഭക്ഷണത്തിന്റെ ഉപയോഗം

മോശം ഭക്ഷണക്രമം മറികടക്കുന്നത് അസാധ്യമാണ്. സൗന്ദര്യത്തിന് നല്‍കുന്ന പ്രാധാന്യം തന്നെ നമ്മള്‍ ആരോഗ്യത്തിന്റെ കാര്യത്തിലും നല്‍കേണ്ടതായി ഉണ്ട്. കാരണം ലളിതവും പ്രോസസ് ചെയ്ത കാര്‍ബോഹൈഡ്രേറ്റുകളും അമിതമായ കൊഴുപ്പും അതിന്റെ അമിതമായ അളവും എല്ലാം പലപ്പോഴും ശരീരത്തില്‍ വിസറല്‍ കൊഴുപ്പ് ശേഖരിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പരിഹരിക്കുന്നതിനുള്ള പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കാര്‍ഡിയോ

കാര്‍ഡിയോ

വ്യായാമം തന്നെയാണ് ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ട് തന്നെ അതില്‍ കാര്‍ഡിയോ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തില്‍, കാര്‍ഡിയോയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഹൃദയ സംബന്ധമായ ആരോഗ്യത്തിന് കാര്‍ഡിയോ നല്ലതാണെങ്കിലും, അതില്‍ അധികവും പേശികളുടെ വളര്‍ച്ചയെ ബാധിക്കും. മസില്‍ പിണ്ഡം ഇല്ലാതെ, കൊഴുപ്പ് ശതമാനം ഉയരും. ആരോഗ്യകരമായ അളവില്‍ കാര്‍ഡിയോ ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശക്തി പരിശോധിക്കാം

ശക്തി പരിശോധിക്കാം

കരുത്ത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പേശികളുടെ ശക്തി പരിശീലനത്തിന്റെ അഭാവം പലപ്പോഴും നിങ്ങളില്‍ ഇത്തരത്തിലുള്ള കൊഴുപ്പിന് കാരണമാകുന്നുണ്ട്. അതിന് വേണ്ടി പ്രതിരോധ ബാന്‍ഡുകള്‍ അല്ലെങ്കില്‍ വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ള ഏത് തരത്തിലുള്ള ശക്തി പരിശീലനവും പ്രതിരോധ പരിശീലനവും സഹായിക്കും. ഇതില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളത് ചെയ്യാവുന്നതാണ്.

പ്രോട്ടീനുകള്‍ കഴിക്കുന്നത്

പ്രോട്ടീനുകള്‍ കഴിക്കുന്നത്

പ്രോട്ടീനുകള്‍ നമ്മുടെ ശരീരത്തിന്റെ നിര്‍മാണഘടകങ്ങളാണ്, അവ ആവശ്യമായ അളവില്‍ കഴിക്കുന്നത് പേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. പേശികള്‍ വളരാന്‍ ആവശ്യമായ പോഷകാഹാരം നല്‍കുന്നുവെന്ന് ഉറപ്പാക്കും. കൂടാതെ, ആവശ്യത്തിന് പ്രോട്ടീന്റെ ഉപഭോഗം നിങ്ങളെ നിറയ്ക്കുകയും വിശപ്പിനുള്ള ആഗ്രഹം തടയുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രോട്ടീന്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് സ്‌കിന്നിഫാറ്റ് ഒഴിവാക്കുന്നതിന് മികച്ചതാണ്.

English summary

What is Skinny Fat, Causes, Signs, Health Risks, Diet and Tips to Get Rid of it in Malayalam

Read on to know What is Skinny Fat, Causes, Signs, Health Risks, Diet and Tips to Get Rid of it in Malayalam.
X
Desktop Bottom Promotion