Just In
Don't Miss
- News
ലൈഫ് ഭവന പദ്ധതി; അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 4,62,611 കുടുംബങ്ങള്‍
- Movies
എന്റെ ശരീരഭാഗങ്ങള്‍ക്ക് പുരുഷന്റേതിനോട് സാമ്യമുണ്ടായിരിക്കാം!. പക്ഷെ ഞാന്‍ തളരില്ല: രഞ്ജു രഞ്ജിമാര്‍
- Automobiles
മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും
- Finance
മുത്തൂറ്റ് ഉള്‍പ്പെടെ 3 ഓഹരികളുടെ റേറ്റിങ് പുനര്‍നിശ്ചയിച്ച് വിദേശ ബ്രോക്കറേജുകള്‍; ഇനി വാങ്ങാമോ?
- Sports
IND vs ZIM: ആരാവും ടോപ്സ്കോറര്‍? ഇന്ത്യയുടെ രണ്ടു പേര്‍ക്ക് സാധ്യത, സഞ്ജുവില്ല!
- Travel
കുട്ടികള്‍ക്കൊപ്പമുള്ള യാത്രകള്‍ ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന്‍ അഞ്ച് കാര്യങ്ങള്‍
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
സ്വന്തം മുഖം തിരിച്ചറിയാന്‍ പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
എന്താണ് മുഖാന്ധത എന്ന് നിങ്ങള്‍ക്കറിയാമോ? ബോളിവുഡ് നടിയായ ഷെനാസ് ട്രെഷറിക്ക് ഇപ്പോള്‍ ഈ രോഗാവസ്ഥയാണ് എന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ പ്രോസോഫിനോസി എന്നാണ് പറയുന്നത്. എന്താണ് മുഖാന്ധത, എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് കാരണങ്ങള്‍ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ. ആളുകളുടെ മുഖം പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് മുഖാന്ധത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഷെനാസ് ട്രഷറി തന്റെ ഈ രോഗാവസ്ഥ തുറന്ന് പറഞ്ഞത്.
മസ്തിഷ്കത്തിന്റെ അടിഭാഗത്ത് സംഭവിക്കുന്ന തകരാറിനെയാണ് മുഖാന്ധത എന്ന് പറയുന്നത്. ഓക്സ്പിറ്റല്‍ ദളങ്ങളുടേയും ടെമ്പറല്‍ ദളങ്ങളുടേയും നടുവിലായിട്ടാണ് ഈ തകരാറ് സംഭവിക്കുന്നത്. സ്വന്തം മുഖം പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത്. വളരെ ഗുരുതരമായ ഒരു അവസ്ഥയാണ്. കാരണം പലപ്പോഴും സ്വന്തം മുഖമോ മറ്റുള്ളവരുടോ മുഖമോ തിരിച്ചറിയാത്ത അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

എപ്പോള്‍ ബാധിക്കുന്നു
മുഖാന്ധത എന്ന രോഗാവസ്ഥ പലരിലും ജനനം മുതല്‍ തന്നെ ബാധിക്കുന്നതാണ്. എന്നാല്‍ ചിലരില്‍ ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കുന്നു. സാധാരണയായി ഒരു വ്യക്തിക്ക് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് വരെ മുഖാന്ധത എത്തുന്നു. മുഖാന്ധത ഉള്ളവരില്‍ സ്വന്തം മുഖവും കുടുംബാംഗങ്ങളേയും പങ്കാളികളേയും പോലും മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. പലപ്പോഴും ആളുകളെതിരിച്ചറിയാതിരിക്കുക, അവരുടെ രീതികളെയോ മറ്റോ മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരം രോഗാവസ്ഥ ഉള്ളവരില്‍ രോഗി മറ്റുള്ളവരുടെ നടക്കുന്ന രീതിയോ അല്ലെങ്കിലും ഹെയര്‍സ്റ്റൈലിലോ ശബ്ദമോ മറ്റോ തിരിച്ചറിഞ്ഞാവണം വ്യക്തിയെ തിരിച്ചറിയുന്നത്.

എങ്ങനെ ബാധിക്കുന്നു?
ഇത്തരം രോഗാവസ്ഥയെകുറിച്ച് സ്വയം തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ട രീതി. കൃത്യമായ രീതിയില്‍ ഡോക്ടറെ കണ്ട് അതിന് വേണ്ട ചികിത്സ ആരംഭിക്കേണ്ടതാണ്. ഇത്തരം രോഗാവസ്ഥയുള്ള വ്യക്തിയില്‍ വളരെയധികം ഉത്കണ്ഠ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഇവര്‍ പലപ്പോഴും സാമൂഹിക ഇടപെടലില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്നു. ഇവര്‍ക്ക് പലപ്പോഴും ഭയം വിട്ടുമാറാതെ നില്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം ഇവര്‍ അമിതമായി ബോധവാന്മാരായിരിക്കും. വിഷാദത്തിലേക്ക് ഇവര്‍ എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്.

എന്തൊക്കെയാണ് മാറ്റങ്ങള്‍
മുഖാന്ധത എന്ന അവസ്ഥയുള്ളവരാണെങ്കില്‍ ഇവരില്‍ മറ്റുള്ളവരുടെ മുഖഭാവങ്ങള്‍ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് കാണപ്പെടുന്നു. ഇത് കൂടാതെ വ്യക്തിയുടെ ലിംഗഭേദം, നിറം, പ്രായം, നോട്ടം എന്നിവ തിരിച്ചറിയാന്‍ സാധിക്കുകയില്ല. കണ്ണാടിയില്‍ നോക്കുമ്പോള്‍ പോലും ഇവര്‍ക്ക് പലപ്പോഴും സ്വന്തം മുഖം തിരിച്ചറിയാന്‍ സാധിക്കുകയില്ല. സ്ഥലങ്ങളോ, കാറുകളോ, വസ്ത്രങ്ങളോ, സ്വന്തം വസ്തുക്കളോ, ഫോട്ടോ പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് എന്നതാണ് ഇതിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നത്.

കാരണങ്ങള്‍
ടെലിവിഷന്‍ കാണുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സിനിമകളുടെ കഥ മനസ്സിലാക്കുന്നതിനും കഥാപാത്രത്തെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. രണ്ട് തരത്തിലാണ് മുഖാന്ധത ഉണ്ടാവുന്നത്. ചിലരില്‍ ജന്മനാ ഉണ്ടാവുന്നതും എന്നാല്‍ ചിലരില്‍ മസ്തിഷ്കത്തിനുണ്ടാവുന്ന പരിക്കിന്റെ ഫലമായാണ് ഉണ്ടാവുന്നത്. ഇവര്‍ക്ക് മുഖങ്ങള്‍ തിരിച്ചറിയുന്നതിന് വരെ ബുദ്ധിമുട്ട് നേരിടുന്നതാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കാര്യം. ജനനത്തോടെ ഉള്ള വ്യക്തിക്ക് ഈ പ്രശ്നത്തെ തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ് സത്യം.

രോഗനിര്‍ണയം അറിയാം
മുഖാന്ധതയില് രോഗനിര്‍ണയം എങ്ങനെ നടത്താം എന്ന് നോക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം തിരിച്ചറിയുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ നല്ലൊരു ന്യൂറോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം. മുഖങ്ങള്‍ തിരിച്ചറിയാനും പ്രായം, ലിംഗഭേദം എന്നിവ നിര്‍ണ്ണയിക്കാനുമുള്ള നിങ്ങളുടെ കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കി വിടുമ്പോള്‍ അത് പിന്നീട് ഗുരുതരാവസ്ഥയുണ്ടാക്കുന്നു എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങളെ അതീവ പ്രാധാന്യത്തോടെ തന്നെ കണക്കാക്കണം.