Just In
- 1 hr ago
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- 3 hrs ago
സൂര്യന് ചിങ്ങം രാശിയിലേക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും
- 4 hrs ago
അതിശയിപ്പിക്കും വിലക്കിഴിവില്‍ ആമസോണില്‍ കളിപ്പാട്ടങ്ങള്‍
- 4 hrs ago
മഴക്കാലത്ത് ഈ പച്ചക്കറികള്‍ കഴിക്കണം; ആരോഗ്യവും പ്രതിരോധശേഷിയും ഒപ്പം നില്ക്കും
Don't Miss
- News
india at 75 :നൊബേൽ പുരസ്കാരത്തിലെ ഇന്ത്യൻ മുദ്ര; ടാഗോര്‍ മുതല്‍ കൈലാഷ് സത്യാര്‍ഥി വരെ...
- Movies
താൻ കാണാൻ ആഗ്രഹിച്ച ചാക്കോച്ചനാണിതെന്ന് പ്രിയ; അമ്മയ്ക്കൊപ്പം അച്ഛന്റെ സിനിമ തിയേറ്ററിൽ കണ്ട് ഇസ്ഹാഖും
- Automobiles
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- Sports
മുംബൈക്ക് അര്‍ജുനെ വേണ്ട!, ഗോവന്‍ ടീമില്‍ അവസരം തേടി സച്ചിന്റെ മകന്, അനുമതിയായില്ല
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Finance
ശമ്പളക്കാർക്കും കോടീശ്വരനാകാം, മാസം 9,000 രൂപ മാറ്റിവെയ്ക്കാമോ; കയ്യിൽ വേണം ഈ നിക്ഷേപം
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ആര്‍ത്തവ വിരാമം 40-ന് മുന്പെങ്കില് അപകടം: കാരണവും ലക്ഷണങ്ങളും
സ്ത്രീകളില്‍ ആര്‍ത്തവം ആരംഭിക്കുന്നതിനും ആര്‍ത്തവവിരാമത്തിനും പ്രായമുണ്ട്. എന്നാല്‍ എല്ലാവരുടേയും ശരീരം വ്യത്യസ്തമായത് കൊണ്ട് തന്നെ ഓരോ പ്രായത്തിലാണ് ഓരോ പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവം ആരംഭിക്കുന്നതും സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നതും. സാധാരണ 40-ന് ശേഷമാണ് ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ ചിലരില്‍ ഇത് നേരത്തെ കാണപ്പെടുന്നു. ഇത്തരത്തില്‍ കാണപ്പെട്ടാല്‍ അത് ഡോക്ടറെ കാണേണ്ട ഒന്ന് തന്നെയാണ് എന്നുള്ളതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇന്നത്തെ കാലത്താണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നതും.
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം തന്നെയാണ് പലപ്പോഴും ഇത്തരം മാറ്റങ്ങള്‍ക്ക് പിന്നിലും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്, എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എപ്പോള്‍ ഒരു ഡോക്ടറെ സമീപിക്കണം എന്നിവ ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്. വൈകി കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നവര്‍ക്ക് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഒരു വെല്ലുവിളി തന്നെയാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആര്ത്തവവിരാമത്തിലേക്കെത്തുന്ന സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍
എന്തുകൊണ്ടാണ് ഇത്തരത്തില്‍ നേരത്തെയുള്ള ആര്‍ത്തവ വിരാമം സംഭവിക്കുന്നത് എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും സമ്മര്‍ദ്ദവും തന്നെയാണ് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതെല്ലാം ആര്‍ത്തവത്തില്‍ വരെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് കൂടാതെ ഓവുലേഷന് പോലുള്ള പ്രശ്നങ്ങളിലേക്ക് വരെ ഇത് എത്തിക്കുന്നു. ആവശ്യത്തിന് ഉറങ്ങാതിരിക്കുക, ജങ്ക് ഫുഡ് ശീലമാക്കുക, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും നിങ്ങളില്‍ പെട്ടെന്നുള്ള ആര്‍ത്തവ വിരാമത്തിന് കാരണമാകുന്നുണ്ട്.

എങ്ങനെ പ്രതിരോധിക്കാം
എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നുള്ളത് എല്ലാവരും മനസ്സിലാക്കിയാല്‍ മാത്രമേ അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അകാലമായ ആര്‍ത്തവ വിരാമം തടയുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് ഡോക്ടറുടെ സഹായത്തേക്കാള്‍ നാം തനിയെ ചെയ്യേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കൃത്യമായ ഭക്ഷണശീലവും ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും, അമിതവണ്ണം കുറക്കുന്നതും, ബോഡി മാസ് ഇന്ഡക്സിലുണ്ടാവുന്ന മാറ്റങ്ങളും എല്ലാം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. കൃത്യമായ ഉറക്കം, കൃത്യസമയത്ത് ഭക്ഷണം, ദു:ശീലങ്ങള്‍ ഉപേക്ഷിക്കുന്നത് എന്നിവയെല്ലാം തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്രയും ചെയ്തതിന് ശേഷം ഡോക്ടറെ കണ്ടാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് പ്രശ്നം പരിഹരിക്കാവുന്നതാണ്.

ആര്‍ത്തവവിരാമത്തിന്റെ ലക്ഷണങ്ങള്‍
ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് അകാല ആര്‍ത്തവ വിരാമം. ഇതിന്റെ ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും മൂന്ന് നാല് മാസം തുടര്‍ച്ചയായി ആര്‍ത്തവം ഇല്ലാതിരിക്കുകയാണ്. അതുമല്ലെങ്കില്‍ കുറേ കാലങ്ങള്‍ക്ക് ശേഷം ആര്‍ത്തവം ഉണ്ടാവുന്ന അവസ്ഥയാണ്. എന്നാല്‍ ചിലരില്‍ ഇതിന് വിപരീതമായി മാസത്തില്‍ രണ്ട് തവണയെല്ലാം ആര്‍ത്തവം ഉണ്ടാവുന്നു. ചിലരില്‍ പത്ത് ദിവസം കൂടുമ്പോള്‍ ആര്‍ത്തവം സംഭവിക്കുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ നിസ്സാരമാക്കാതെ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്.

ഡോക്ടറെ കാണേണ്ടത് എപ്പോള്‍?
എപ്പോഴാണ് ഇത്തരം പ്രശ്നങ്ങളുമായി ഡോക്ടറെ കാണേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? കൃത്യമായി പറഞ്ഞാല്‍ 35 വയസ്സിന് ശേഷം കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞുണ്ടായില്ലെങ്കില്‍ ഡോക്ടറെ സമീപിക്കണം. ഡോക്ടര്‍ നടത്തുന്ന പരിശോധനയില്‍ നിങ്ങള്‍ക്ക് അകാല ആര്‍ത്തവ വിരാമത്തിനുള്ള സാധ്യതയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ നിങ്ങളുടെ അണ്ഡാശയത്തിലെ അണ്ഡത്തിന്റെ ആരോഗ്യവും മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. സോണോഗ്രാഫി നടത്തിയാണ് ഇത് മനസ്സിലാക്കുന്നത്.

ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്
എന്തൊക്കെയാണ് ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിലൂടെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നോക്കാം. ഡയറ്റുകള്‍ ആവശ്യമില്ല എന്നുള്ളതാണ് ആദ്യത്തെ കാര്യം. ചീത്ത കൊഴുപ്പിനെ ഒഴിവാക്കി നല്ല കൊഴുപ്പിനെ ഉണ്ടാക്കി എടുക്കുക. ഇത് കൂടാതെ ജങ്ക് ഫുഡ് ഒഴിവാക്കേണ്ടതാണ്. ഇലക്കറികള്‍ ധാരാളം കഴിക്കണം, കൂടാതെ ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണം, വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം, സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം അണ്ഡത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആര്‍ത്തവ വിരാമം എല്ലാ സ്ത്രീകളും കടന്നു പോവേണ്ട ഒരു ഘട്ടമാണ്. എന്നാല്‍ ഇത് നേരത്തെ വരുന്നതിനെ നമ്മള് പ്രതിരോധിക്കുക തന്നെ വേണം.
ഗര്‍ഭധാരണത്തില്‍
ഓവേറിയന്‍
ഫോളിക്കിളിന്റെ
പങ്ക്
നിസ്സാരമല്ല
most read:ഗര്‍ഭകാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും വ്യായാമം