For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Havana syndrome: ഹവാന സിന്‍ഡ്രോം; കാരണം, ലക്ഷണം, പരിഹാരം

|

ഹവാന സിന്‍ഡ്രോം എന്ന വാക്ക് ഈ അടുത്താണ് നാം കേട്ട് തുടങ്ങിയത്. അതും ഒരു പ്രശസ്ത വ്യക്തിയുടെ പേരിനോട് ചേര്‍ത്ത് വായിച്ച്. അടുത്തിടെയാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റായ കമലഹാരിസിന്റെ യാത്ര ഹവാന സിന്‍ഡ്രോം എന്ന രോഗം മൂലം പ്രശ്‌നത്തിലായത്. സിംഗപ്പൂരില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് പോവേണ്ടിയിരുന്ന കമലഹാരിസിന്റെ യാത്ര മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് മാറ്റി വെച്ചത്. വിയറ്റ്‌നാമിലെ ഹനോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗമായിരുന്നു ഹവാന സിന്‍ഡ്രോം. എന്നാല്‍ ഈ രോഗത്തെക്കുറിച്ചും രോഗത്തിന്റെ അവസ്ഥകളെക്കുറിച്ചും പലര്‍ക്കും അറിയില്ല.

വിയറ്റ്‌നാമിലെ ഹാനോയില്‍ നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിക്ക് ഹവാന സിന്‍ഡ്രോം ഉണ്ടായിരുന്നു എന്നതിനെത്തുടര്‍ന്നാണ് സുരക്ഷീക്രമീകരണത്തിന്റെ ഭാഗമായി യാത്ര വൈകിപ്പിച്ചത്. പിന്നീട് സുരക്ഷാ ക്രമീകരണങ്ങള്‍ കൃത്യമാക്കിയതിന് ശേഷമാണ് യാത്ര തുടര്‍ന്നത്. എന്താണ് ഹവാന സിന്‍ഡ്രോം, എന്താണ് ഇതിന്റെ ബാക്കി കാര്യങ്ങള്‍, ലക്ഷണങ്ങള്‍, ചികിത്സ എന്നിവ നമുക്ക് നോക്കാവുന്നതാണ്.

എന്താണ് ഹവാന സിന്‍ഡ്രോം

എന്താണ് ഹവാന സിന്‍ഡ്രോം

2016-ല്‍ ക്യൂബയിലെ ഹവാനയില്‍ ആണ് ഇത്തരത്തില്‍ ഒരു രോഗം ഉണ്ടെന്ന് കണ്ടെത്തിയത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ച് പലര്‍ക്കപം രോഗം ബാധിക്കുകയും ഇവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്ന് അസാധാരണമായ ശബ്ദം കേള്‍ക്കുന്നു എന്നുള്ളതുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഹവാന സിന്‍ഡ്രോം എന്ന അവസ്ഥ ബാധിച്ചവര്‍ക്ക് ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ക്ഷീണം, ഉറക്കമില്ലായ്മ, കേള്‍വിശക്തി കുറയുന്നത്, ചെവിക്കുള്ളില്‍ മുഴക്കം, തലക്കുള്ളില്‍ സമ്മര്ദ്ദം, ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാവല്‍ തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇത് ഒരു കൂട്ടം ആളുകളില്‍ വ്യാപിക്കാന്‍ തുടങ്ങിയതടെയാണ് ഇത് ഹവാന സിന്‍ഡ്രോം എന്ന് അറിയപ്പെട്ടത്.

ലക്ഷണങ്ങള്‍ എന്തെല്ലാം?

ലക്ഷണങ്ങള്‍ എന്തെല്ലാം?

ഹവാന സിന്‍ഡ്രോം എന്ന അവസ്ഥയുടെ ലക്ഷണങ്ങളെക്കുറിച്ച് നാം മുകളില്‍ പറഞ്ഞു. ചില നയതന്ത്രജ്ഞര്‍ക്ക് അസാധാരണമായ അനുഭവമാണ് ഈ രോഗാവസ്ഥ സമ്മാനിച്ചത്. ചിലര്‍ രാത്രിയില്‍ ഉച്ചത്തില്‍ തുളച്ചുകയറുന്ന തരത്തില്‍ നിലവിളിക്കാന്‍ തുടങ്ങി, ചിലരില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവപ്പെട്ടു. ഇത് കൂടാതെ വേദന, ഓക്കാനം, തലകറക്കം എന്നിവ തുടര്‍ച്ചയായി ഉണ്ടാവുകയും ചെയ്തു. എന്നാല്‍ അവസാനം ശബ്ദം നിലച്ചപ്പോള്‍, ചില ആളുകള്‍ വേദനയും തലകറക്കവും മാറാതെ നിന്നിരുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം?

ലക്ഷണങ്ങള്‍ എന്തെല്ലാം?

അതിനു ശേഷവും പലരിലും സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരില്‍ ആശയക്കുഴപ്പം, ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും തലയിലും ചെവിയിലും പെട്ടെന്ന് വേദനയും സമ്മര്‍ദ്ദവും ആരംഭിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്, ബ്രെയിന്‍ ഫോഗ്, മെമ്മറി പ്രശ്‌നങ്ങള്‍, ലൈറ്റ് സെന്‍സിറ്റിവിറ്റി, ഉറക്കവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഹവാന

ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

ഹവാന സിന്‍ഡ്രോമിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും രോഗം മാറിയതിന് ശേഷവും പലരിലും അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുന്നുണ്ട്. മൈഗ്രെയ്ന്‍, ദൂരക്കാഴ്ചയുടെ പ്രശ്‌നങ്ങള്‍, കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍, ആവര്‍ത്തിച്ചുള്ള തലകറക്കം, മൂക്കൊലിപ്പ് എന്നിവ സ്ഥിരമായി ഉണ്ടാവുന്നുണ്ട്. തലയ്ക്ക് പരിക്കേറ്റ വ്യക്തികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത ലക്ഷണങ്ങള്‍ക്ക് സമാനമാണ് ഹവാന സിന്‍ഡ്രോം ബാധിച്ചവര്‍ക്കുള്ള രോഗലക്ഷണങ്ങള്‍. എന്നാലും തലയില്‍ ഒരു അടിയോ ബന്ധപ്പെട്ട ആരോഗ്യപരമായ അവസ്ഥകളോ ആരിലും ഉണ്ടായിട്ടില്ല.

കൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണംകൊവിഡ് ശേഷം അസാധാരണം ഈ ലക്ഷണങ്ങള്‍; ശ്രദ്ധിക്കണം

 കാരണങ്ങള്‍ എന്ത്?

കാരണങ്ങള്‍ എന്ത്?

എന്താണ് ഹവാന സിന്‍ഡ്രോമിന്റെ കാരണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. തുടക്കത്തില്‍, ഹവാന സിന്‍ഡ്രോം ആകസ്മികമോ മന:പൂര്‍വ്വമോ ആയ ഒരു വിഷ രാസവസ്തു, കീടനാശിനി, അല്ലെങ്കില്‍ മയക്കുമരുന്ന് കാരണമാകാം എന്നാണ് വിദഗ്ധര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും വിദഗ്ധര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ അള്‍ട്രാസോണിക് അല്ലെങ്കില്‍ മൈക്രോവേവ് ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന ഒരു തരം മെക്കാനിക്കല്‍ ഉപകരണമാണ് ഹവാന സിന്‍ഡ്രോമിന്റെ കാരണം എന്നാണ് കണ്ടെത്തിയത്. ഇത്തരത്തിലുള്ള ഊര്‍ജ്ജ തരംഗങ്ങളാവാം ഇതിന് കാരണം എന്നാണ് 2020-ല്‍ നാഷണല്‍ അക്കാദമീസ് ഓഫ് സയന്‍സസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എങ്ങനെയാണ് പ്രതിരോധിക്കാം?

എങ്ങനെയാണ് പ്രതിരോധിക്കാം?

ആരോഗ്യമുള്ള വ്യക്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗം ബാധിച്ച വ്യക്തികളുടെ എംആര്‍ഐ സ്‌കാന്‍ വഴി രോഗത്തെ മനസ്സിലാക്കുന്നതിനും കൃത്യമായ ചികിത്സയിലൂടെ പ്രതിരോധിക്കാനും സാധിക്കുന്നുണ്ട്. ചികിത്സയില്‍ ആര്‍ട്ട് തെറാപ്പി, ധ്യാനം, ശ്വസന വ്യായാമങ്ങള്‍, അക്യുപങ്ചര്‍ തുടങ്ങിയവയിലൂടേയും പ്രതിരോധിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്.

കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍കൊവിഡ് ശേഷം കൂടുന്ന ബിപി ഗുരുതര അപകടം; ഹൃദയവും ശ്വാസകോശവും അപകടത്തില്‍

Read more about: disorder രോഗം
English summary

What is Havana syndrome? Know Causes, Symptoms, Diagnosis and Treatment in Malayalam

Here in this article we are discussing about the causes, symptoms and treatment of havana syndrome. Take a look
X
Desktop Bottom Promotion