For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകം

|

മിക്കവരുടെയും തിരക്കിട്ട ജീവിതശൈലിയില്‍ ഭക്ഷണ ശീലങ്ങളും ഭക്ഷണ രീതികളും മാറുകയാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ സമീകൃതാഹാരം വളരെ ചര്‍ച്ചാവിഷയമായി മാറുന്നു. അത്താഴം എന്നത് ദിവസത്തിലെ അവസാനത്തെ ഭക്ഷണമാണ്. അതിശയകരമെന്നു പറയട്ടെ, അത് ഏറ്റവും അവഗണിക്കപ്പെട്ട ഒന്നുമാണ്. രാവിലെ നല്ല രീതിയില്‍ ഭക്ഷണം കഴിച്ച് ഒരാള്‍ക്ക് ദിവസം ആരംഭിക്കാമെങ്കിലും ആ ദിവസത്തിന്റെ അവസാനം ലഘുഭക്ഷണത്തില്‍ ഒതുക്കുന്നതാണ് നല്ലത്. ഇത് പാലിച്ചില്ലെങ്കില്‍, നിങ്ങളുടെ ശരീരത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കാം.

Most read: വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌Most read: വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌

നിങ്ങളുടെ ശരീരം എല്ലായ്പ്പോഴും അമിതമായി കഴിക്കുന്ന ഭക്ഷണത്തോട് പ്രതികരിക്കും. രാത്രി ഏഴ് മണിക്ക് മുമ്പുതന്നെ ദിവസത്തിലെ അവസാനത്തെ ഭക്ഷണം കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. നിങ്ങളുടെ അത്താഴം ലഘുവായി കഴിക്കുന്നതും നല്ലതാണ്. രാത്രിയില്‍ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാല്‍, നിങ്ങള്‍ രാത്രി കനത്ത ഭക്ഷണം കഴിച്ചാല്‍ അത് ശരിയായി ദഹിക്കില്ല. കൂടാതെ ശരീരം അധിക കലോറികള്‍ കൊഴുപ്പായി സംഭരിക്കുകയും ചെയ്യും. രാത്രിയില്‍ അമിതമായ രീതിയില്‍ അത്താഴം കഴിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്ന ചില ദോഷഫലങ്ങള്‍ ഇതാ.

ശരീരഭാരം വര്‍ധിക്കുന്നു

ശരീരഭാരം വര്‍ധിക്കുന്നു

മനസ്സ് പോലെ തന്നെ മനുഷ്യ ശരീരവും രാവിലെ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കും. രാത്രി ആകുമ്പോഴേക്കും അത് മന്ദഗതിയിലാകും. അതിനാല്‍, കനത്ത രീതിയില്‍ അത്താഴം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. രാത്രി സമയത്ത് നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാവുകയും നിങ്ങള്‍ കഴിക്കുന്ന കനത്ത ഭക്ഷണം ദഹിക്കാതെ അധിക കൊഴുപ്പായി സംഭരിക്കപ്പെടുകയും ചെയ്യും.

അസിഡിറ്റി

അസിഡിറ്റി

രാത്രിയില്‍ കനത്ത രീതിയില്‍ അത്താഴം കഴിക്കുന്ന ആളുകള്‍ക്ക് ഗ്യാസ്‌ട്രൈറ്റിസ്, അസിഡിറ്റിയുമായി ബന്ധപ്പെട്ട നെഞ്ചുവേദന, ഗ്യാസ് എന്നീ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്.

Most read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷംMost read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

മൈഗ്രെയ്ന്‍

മൈഗ്രെയ്ന്‍

രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് അടിഞ്ഞുകൂടുന്നതും മൈഗ്രേനിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആളുകള്‍ പൊതുവെ തിരക്കുപിടിച്ച മനസ്സോടെയും മങ്ങിയ ചിന്തകളോടെയും ഉണരും, അത് പിന്നീട് മൈഗ്രേനിന്റെ രൂപത്തിലേക്ക് മാറും.

ഉയര്‍ന്ന ഹൃദയമിടിപ്പ്

ഉയര്‍ന്ന ഹൃദയമിടിപ്പ്

രാത്രി അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ ഒരു ദോഷഫലം ഹൃദയമിടിപ്പ് അതിവേഗം ഉയരുമെന്നതാണ്. വലിയ അളവില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരം അത് ദഹിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്നു. തല്‍ഫലമായി, ഹൃദയമിടിപ്പ് കുത്തനെ ഉയരുന്നു. ഈ ഘട്ടത്തില്‍ ഓക്കാനം, അസ്വസ്ഥത എന്നിവയും ഒരാള്‍ക്ക് അനുഭവപ്പെടാം.

Most read;തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതിMost read;തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

ഉറക്കക്കുറവ്

ഉറക്കക്കുറവ്

രാത്രിയില്‍ കനത്ത ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയുടെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഉറക്കത്തില്‍ തലച്ചോറിന് പരമാവധി പോഷണം ലഭിക്കുന്നു. നിങ്ങള്‍ രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുകയാണെങ്കില്‍, തലച്ചോറിലേക്കുള്ള രക്തവിതരണം കുറയുകയും ദഹനത്തിനായി ആമാശയത്തിലേക്ക് കൂടുതല്‍ രക്തം ഒഴുകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രാവിലെ ഉണരുമ്പോള്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും ക്ഷീണവും അനുഭവപ്പെടുന്നു.

വിഷാദരോഗം

വിഷാദരോഗം

ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് വിഷാദത്തിന്റെ ലക്ഷണം മാത്രമല്ല, ഈ അവസ്ഥയെ പ്രകടമാക്കുകയും ചെയ്യുന്നു. അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വിഷാദത്തിലേക്ക് നയിക്കുന്നു. സ്ത്രീകളിലാണ് ഈ പ്രതിഭാസം കൂടുതലായി കാണപ്പെടുന്നത്.

Most read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടിMost read:ഉള്ളിയും ബീറ്റ്‌റൂട്ടും പച്ചയ്ക്ക്; ഈ ഭക്ഷണങ്ങള്‍ ഇങ്ങനെ കഴിച്ചാല്‍ ആരോഗ്യഗുണം ഇരട്ടി

അമിതമായ സമ്മര്‍ദ്ദം

അമിതമായ സമ്മര്‍ദ്ദം

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് സമ്മര്‍ദ്ദത്തിന് കാരണമായേക്കാം എന്നതും സത്യമാണ്. അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷം, നിങ്ങളുടെ ശരീരത്തിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നു, അത് പിറ്റേന്ന് മന്ദതയായി മാറി നിങ്ങളുടെ ഊര്‍ജ്ജം കുറയുന്നു.

രാവിലെ വിശപ്പില്ലായ്മ

രാവിലെ വിശപ്പില്ലായ്മ

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് അടുത്ത ദിവസം രാവിലെ വിശപ്പില്ലായ്മയിലേക്ക് നയിച്ചേക്കാം. ഇത് പ്രഭാതഭക്ഷണം ഒഴിവാക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ പലതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

Most read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധിMost read:പ്രമേഹ രോഗികള്‍ക്ക് അമൃതാണ് ഈ ഹെര്‍ബല്‍ ചായകള്‍; കുടിച്ചാല്‍ ഗുണം നിരവധി

അക്യൂട്ട് പാന്‍ക്രിയാറ്റിസ്

അക്യൂട്ട് പാന്‍ക്രിയാറ്റിസ്

അത്താഴം അമിതമായി കഴിക്കുന്നത് പിത്താശയ കല്ലുകള്‍ ഉള്ളവരില്‍ അക്യൂട്ട് പാന്‍ക്രിയാറ്റിസ് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ചിലപ്പോള്‍, അക്യൂട്ട് പാന്‍ക്രിയാറ്റിസിന്റെ പെട്ടെന്നുള്ള ഉയര്‍ച്ച മരണത്തിലേക്ക് വരെ നയിച്ചേക്കാം.

English summary

What Happens To Your Body When You Eat A Heavy Dinner in Malayalam

Your body will always react to an over eaten meal, in numerous ways. Lets see what happens to your body when you eat a heavy dinner.
Story first published: Saturday, July 9, 2022, 11:04 [IST]
X
Desktop Bottom Promotion