For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം മുടക്കിയോ, എങ്കില്‍ അപകടം അടുത്ത്

|

ദിവസവും ചെയ്യുന്ന വ്യായാമത്തില്‍ അല്‍പം മടി തോന്നി ഒന്ന് നിര്‍ത്തിയോ. എന്നാല്‍ അത് പലപ്പോഴും അല്‍പം വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത് എന്നുള്ളതാണ്. നിങ്ങള്‍ പതിവായി വ്യായാമം ചെയ്യാത്തപ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും എന്നുള്ളത് പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല. പുറമേ നിങ്ങള്‍ ആരോഗ്യവാനായി തോന്നുമെങ്കിലും അപകട സാധ്യതകള്‍ വളരെ കൂടുതലാണ് എന്നുള്ളതാണ്. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, മികച്ച ആരോഗ്യവും നല്‍കുന്നുണ്ട്.

ആരോഗ്യത്തോടെയിരിക്കാനും ആരോഗ്യകരമായ ശരീരമുണ്ടാക്കാനും വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കാനും വ്യായാമം നമ്മുടെ ദൈനംദിന ജീവിതത്തില്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. അതിനാല്‍, ആരോഗ്യകരമായി തുടരാന്‍ നാമെല്ലാവരും ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലു വ്യായാമത്തിനായി കണ്ടെത്തണം എന്നുള്ളതാണ്.

ഗ്രീന്‍ ടീയിലെ രണ്ട് ചേരുവയില്‍ വയര്‍ ചുരുങ്ങുംഗ്രീന്‍ ടീയിലെ രണ്ട് ചേരുവയില്‍ വയര്‍ ചുരുങ്ങും

എന്നാല്‍ വ്യായാമങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് പലപ്പോഴും അലസത തോന്നുന്നുവെങ്കില്‍ അത് അല്‍പം ആരോഗ്യ പ്രശ്‌നത്തെയാണ് നിങ്ങളില്‍ ഉണ്ടാക്കുന്നത്. ഞങ്ങള്‍ പതിവായി വ്യായാമം ചെയ്യുന്നില്ലെങ്കില്‍ ഞങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കും എന്നുള്ളതിന്റെ ഒരു ചെറിയ വിവരണം നമുക്ക് നോക്കാം.

ഉറക്ക പ്രശ്‌നങ്ങള്‍

ഉറക്ക പ്രശ്‌നങ്ങള്‍

നിങ്ങള്‍ സ്ഥിരമായി വ്യായാമം ചെയ്തിരുന്ന വ്യക്തിയായിരുന്നോ? എങ്കില്‍ ഇടക്ക് അതൊന്ന് നിര്‍ത്തുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. കാരണം ഇത് നിങ്ങളില്‍ ഉറക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്നുള്ളത് തന്നെയാണ് കാര്യം. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പലപ്പോഴും അമിതവണ്ണം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, മാനസികാവസ്ഥ തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. ഇവയെല്ലാം കാരണം, നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ, തടസ്സമില്ലാത്ത ഉറക്കം, ഉറങ്ങുന്നതിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അതുകൊണ്ട് വ്യായാമം ചെയ്യുമ്പോള്‍ അത് നിര്‍ത്തുന്നവര്‍ അല്‍പം ശ്രദ്ധിക്കണം. ഉറക്കമില്ലായ്മ എന്ന വില്ലന്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ആരോഗ്യത്തിന് വേണ്ടിയാണ് നിങ്ങള്‍ എപ്പോഴും ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ സംരക്ഷണത്തിനായി വ്യായാമം ചെയ്യുമ്പോള്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. എന്നാല്‍ വ്യായാമം മുടങ്ങുമ്പോള്‍ ഇത് വിപരീത ഫലം നല്‍കുന്നു. നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഹൃദയമില്ലാത്തപ്പോള്‍, രക്തം പമ്പ് ചെയ്യാന്‍ അത് കഠിനമായി പ്രവര്‍ത്തിക്കുകയില്ല. അതിന്റെ ഫലമായി, ധമനികളിലൂടെയുള്ള ശക്തി കുറയുന്നു. കാലക്രമേണ, ഞങ്ങളുടെ കാര്‍ഡിയോ-റെസ്പിറേറ്ററി ഫിറ്റ്‌നസ് മോശമാകാന്‍ തുടങ്ങുന്നു. എന്നാല്‍ പതിവ് വ്യായാമങ്ങള്‍ നമ്മുടെ ഹാര്‍ട്ട് പമ്പിനെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. അതുകൊണ്ട് എന്തൊക്കെ മുടക്കിയാലും ഇത്തരം കാര്യങ്ങള്‍ ഒരിക്കലും മുടക്കരുത് എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ട കാര്യം.

ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു

ഹൃദ്രോഗ സാധ്യത വര്‍ദ്ധിക്കുന്നു

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ ഒരിക്കലും ഹൃഗദ്രോഹ സംബന്ധമായ പ്രശ്‌നങ്ങളെ അവഗണിക്കരുത്. അതുകൊണ്ട് തന്നെ സ്ഥിരമായുള്ള വ്യായാമം ഈ പ്രതിസന്ധികളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തത്തിലെ പഞ്ചസാര തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളൊന്നും നിങ്ങള്‍ക്കില്ലെങ്കില്‍ പോലും നിങ്ങളില്‍ പലപ്പോഴും വ്യായാമത്തിന്റെ അഭാവം ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അപകടങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍

ഓര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, വ്യായാമങ്ങള്‍ ന്യൂറോപ്ലാസ്റ്റിറ്റി പ്രോത്സാഹിപ്പിക്കുന്നു. ജീവിതത്തിലുടനീളം പുതിയ ന്യൂറല്‍ കണക്ഷനുകള്‍ സൃഷ്ടിക്കുന്നത് നമ്മുടെ തലച്ചോറിന്റെ കഴിവാണ്. ചെറുപ്പക്കാരായ ആളുകള്‍ക്ക് ആരോഗ്യമുള്ളവര്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ മികച്ച മെമ്മറി ഉണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. അതിന് കാരണം അവരുടെ ജീവിത ശൈലിയും ആരോഗ്യ ശീലങ്ങളും എല്ലാം തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് വാര്‍ദ്ധക്യത്തില്‍ നിങ്ങളെ എത്തിക്കും എന്നാണ് പറയുന്നത്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകളും വ്യായാമത്തിന്റെ അഭാവം മൂലം ഉണ്ടാവുന്നുണ്ട്.

മികച്ച സഹിഷ്ണുത

മികച്ച സഹിഷ്ണുത

നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുമ്പോള്‍, ഇത് നിങ്ങളുടെ സഹിഷ്ണുത നില വര്‍ദ്ധിപ്പിക്കുന്നു. തീവ്രമായ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ധാരാളം ഓക്‌സിജന്ഡ ലഭിക്കുന്നു. ഇത് ആരോഗ്യത്തിനോടൊപ്പം മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ദിവസവും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വ്യായാമം മുടക്കമില്ലാതെ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഇത് പലപ്പോഴും വ്യായാമത്തിന്റെ അഭാവം മൂലമാണ്.

പ്രമേഹം വര്‍ദ്ധിക്കുന്നു

പ്രമേഹം വര്‍ദ്ധിക്കുന്നു

പ്രമേഹത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ് പലപ്പോഴും നിങ്ങളുടെ വാര്‍ദ്ധക്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തിനും അമിതവണ്ണത്തിനും കാരണമാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് മാത്രമല്ല കൃത്യമായ വ്യായാമങ്ങള്‍ സ്തനാര്‍ബുദം പോലുള്ള ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

English summary

What Happens To Your Body When You Don’t Exercise Daily

Here in this article we are discussing about what happens to your body when you don't exercise regularly. Read on.
X
Desktop Bottom Promotion