For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോള്‍ കാൽ കഴുകാറില്ലേ,അപകടം വളരെ അടുത്ത്

|

വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഓരോ തരത്തിൽ നിങ്ങളിൽ ഉണ്ടാവുന്ന അസുഖങ്ങളുടെ കാരണം പലപ്പോഴും വ്യക്തിശുചിത്വമില്ലാത്തതാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും വിയർപ്പ് കൂടുതലുള്ളവർ രണ്ട് നേരത്തിന് പകരം മൂന്ന് നേരം കുളിച്ചാലും അത് കുളിക്കുന്നതിലും തെറ്റില്ല എന്നുള്ളതാണ് സത്യം. നമ്മുടെ ശരീരത്തിൽ 250000 വിയര്‍പ്പ് ഗ്രന്ഥികൾ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന വിയർപ്പ് പല വിധത്തിലുള്ള അണുബാധ, വിയർപ്പ് നാറ്റം എന്നിവക്കെല്ലാം പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. എന്നാല്‍ കുളി ഇതിനെല്ലാം പരിഹാരമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

What Happens if you Never Wash Your Feet In The Shower

Most read:പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യംMost read:പുത്തരിച്ചുണ്ടയിലെ ഒറ്റമൂലിയിൽ ആയുസ്സിന്റെ രഹസ്യം

പക്ഷേ കുളിക്കുമ്പോൾ നിങ്ങളാരെങ്കിലും കാൽ കഴുകാൻ മറക്കാറുണ്ടോ? എന്നാൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം കാൽ കഴുകാത്തവരെ കാത്തിരിക്കുന്നത് വളരെയധികം വെല്ലുവിളികൾ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അവസ്ഥയാണ്. കാൽ കഴുകാൻ മറക്കുന്നവർക്ക് പലപ്പോഴും അത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒന്നാണ്. നിങ്ങൾ കുളിക്കുമ്പോൾ കാൽ കഴുകാൻ മറക്കുന്നവരാണെങ്കിൽ എന്തൊക്കെയാണ് അതിന്‍റെ പ്രത്യാഘാതം എന്ന് നോക്കാവുന്നതാണ്. പലപ്പോഴും മുഖവും ദേഹവും കഴുകി കാലിനെ അവഗണിക്കുന്നവർ എന്തായാലും ഇത് വായിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

ദുർഗന്ധം കൂടുന്നു

ദുർഗന്ധം കൂടുന്നു

പാദത്തിൽ പലപ്പോഴും വിയർപ്പ് വളരെയധികം കൂടുതലുള്ള ഒരു അവസ്ഥയാണ് പലർക്കും. ഇത് നിങ്ങളിൽ പലരേയും പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നുണ്ട്. പാദത്തിലുണ്ടാവുന്ന ദുർഗന്ധം ആരോഗ്യത്തിനെ മൊത്തത്തിൽ നെഗറ്റീവ് അവസ്ഥയിലേക്ക് എത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് അണുബാധ വർദ്ധിക്കുന്നതിനും അണുക്കൾ കാലിൽ വളരുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളിൽ പലതിനേയും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ഷൂ ധരിക്കുന്നവരിൽ പലപ്പോഴും വിയർപ്പ് നിന്ന് അത് ദുർഗന്ധം കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുളിക്കുമ്പോൾ സോപ്പിട്ട് തന്നെ കാൽ ഉരച്ച് കഴുകുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

അണുബാധ പെട്ടെന്ന്

അണുബാധ പെട്ടെന്ന്

നിങ്ങൾ കുളിക്കുമ്പോൾ പാദങ്ങൾ വൃത്തിയായി സംരക്ഷിക്കാത്ത വ്യക്തിയാണോ എന്നാല്‍ അത് അണുബാധ പെട്ടെന്ന് നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. അണുബാധ പെട്ടെന്ന് പരിഹരിക്കുന്നതിന് വേണ്ടി ചൂടുവെള്ളം ഇട്ട് കാൽ കഴുകേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഇതോടൊപ്പം തന്നെ സ്ക്രബ്ബ് ഉപയോഗിച്ച് കാൽ കഴുകുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാവുന്ന അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് അണുബാധയെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്ക്രബ്ബ് ഉപയോഗിക്കാവുന്നതാണ്.

സന്ധിവേദനക്ക് കാരണം

സന്ധിവേദനക്ക് കാരണം

സന്ധിവേദനക്ക് കാരണം പലപ്പോഴും നിങ്ങളുടെ കാൽ കഴുകാത്തതും കാരണമാകുന്നുണ്ട്. എന്നാൽ സന്ധിവേദനക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കുളിക്കുമ്പോൾ കാലും കഴുകാവുന്നതാണ്. നമ്മുടെ കാലിലെ കട്ടിയുള്ള ചർമ്മവും കാൽമുട്ടുകൾ, ഇടുപ്പ്, പുറം എന്നിവയുമായുള്ള പ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അനാവശ്യമായ ചർമം കാലിൽ നിന്ന് നീക്കംചെയ്യപ്പെടാത്തതിനാൽ, അത് കൂട്ടി കട്ടിയുള്ളതായിത്തീരുന്നു. ഇത് നിങ്ങളുടെ സന്ധിയിൽ പല വിധത്തിലുള്ള മാറ്റങ്ങൾക്ക് കാരണമാവുകയും പിന്നീട് നിങ്ങളുടെ സന്ധികൾ, കാലുകൾ, പുറം എല്ലുകൾ, പേശികൾ എന്നിവയെ ബാധിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ കുളിക്കുമ്പോൾ അൽപം ശ്രദ്ധിക്കേണ്ടതാണ് കാൽ കഴുകുന്നതിന്.

രക്തയോട്ടം കുറക്കുന്നു

രക്തയോട്ടം കുറക്കുന്നു

കുളിക്കുമ്പോൾ കാൽ കഴുകിയില്ലെങ്കിൽ രക്തയോട്ടം പാദങ്ങളുടെ ഭാഗത്തിലേക്ക് എത്തുന്നില്ല എന്നതാണ് സത്യം. അതിന് കാരണം പലപ്പോഴും കാൽ കഴുകിയില്ലെങ്കിൽ പാദത്തിലെ ചർമ്മം കട്ടി കൂടിയുള്ളതായി മാറുകയും ഇവിടേക്ക് രക്തയോട്ടം എത്താതിരിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കുളിക്കുന്നതിലൂടെ നിങ്ങൾ കാൽ വൃത്തിയായി കഴുകുമ്പോൾ കാലിൽ മസ്സാജ് ചെയ്യുമ്പോൾ അത് പാദത്തിലേക്ക് രക്തയോട്ടം എത്തിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും പാദത്തിന്‍റെ ആ ഭാഗത്തേക്ക് ഓക്സിജന്‍റെ അളവ് രക്തത്തിൽ കുറയുന്നതിലൂടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് കുളിക്കുമ്പോൾ പാദം വൃത്തിയായി ഉരച്ച് കഴുകുന്നതിന് ശ്രദ്ധിക്കണം.

 കുഴിനഖം ഉണ്ടാവുന്നു

കുഴിനഖം ഉണ്ടാവുന്നു

കുഴിനഖം ഉണ്ടായി അനുഭവിക്കുന്നവർക്ക് അതിന്‍റെ വേദനയുടെ തീവ്രത അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കുളിക്കുമ്പോൾ കാല്‍ വൃത്തിയായി കഴുകാത്തവരിൽ കുഴിനഖത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പാകമല്ലാത്ത ചെരുപ്പ് ധരിക്കുന്നതിലൂടേയും വൃത്തിയായി നഖം വെട്ടാത്തതും, കുളിക്കുമ്പോൾ നഖത്തിലെ ചളി വൃത്തിയായി കളയാത്തതും എല്ലാം പലപ്പോഴും കുഴിനഖത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും കുളിക്കുമ്പോൾ കാൽ വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കണം.

English summary

What Happens if you Never Wash Your Feet In The Shower

Here in this article we are discussing about what will happen if you don't wash your feet in the shower. Take a look.
Story first published: Tuesday, February 25, 2020, 12:34 [IST]
X
Desktop Bottom Promotion