For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം

|

പഴങ്ങളും പച്ചക്കറികളും നമ്മളെല്ലാം വാങ്ങുന്നതാണ്. ഇവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്നത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. കാരണം നാം പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാവും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ അതില്‍ ചെറിയ സ്റ്റിക്കറുകള്‍ നിങ്ങളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിന് പിന്നില്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഒരു പരിധി വരെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്.

ദിവസവും 3 പഴം കഴിച്ചാല്‍....ദിവസവും 3 പഴം കഴിച്ചാല്‍....

ഒരാളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കും. എന്നിരുന്നാലും, പഴങ്ങള്‍ എത്രത്തോളം പുതുമയുള്ളതാണെന്നും അവ എവിടെ നിന്നാണ് വന്നതെന്നും കണ്ടെത്താന്‍ നമ്മളില്‍ എത്രപേര്‍ ശ്രമിക്കുന്നു? കടയില്‍ വാങ്ങിയ പഴങ്ങളില്‍ മുകളിലുള്ള ആ ചെറിയ സ്റ്റിക്കറുകള്‍ വായിക്കാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? പലതവണ, നിങ്ങള്‍ റഫ്രിജറേറ്ററില്‍ നിന്ന് ഒരു ആപ്പിള്‍ എടുക്കുമ്പോള്‍ അതിലുള്ള സ്റ്റിക്കര്‍ ഏത് തരത്തിലുള്ളതാണ് എന്ന് തിരിച്ചറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി ചില കാര്യങ്ങള്‍ നമുക്ക് നോക്കാം.

എന്താണ് സ്റ്റിക്കര്‍ കൊണ്ടുള്ള പ്രയോജനം

എന്താണ് സ്റ്റിക്കര്‍ കൊണ്ടുള്ള പ്രയോജനം

പ്രാദേശിക പച്ചക്കറി, പഴം കച്ചവടക്കാരില്‍ നിന്ന് വാങ്ങിയ പഴങ്ങളേക്കാള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന പഴങ്ങളില്‍ സ്റ്റിക്കറുകള്‍ കണ്ടെത്തുന്നത് സാധാരണമാണ്. സ്റ്റിക്കറില്‍ ഒരു PLU കോഡ് അച്ചടിച്ചിരിക്കുന്നു. ഈ കോഡില്‍ ബില്ലിംഗ് എളുപ്പമാക്കുന്നതിനുള്ള ഒരു ബാര്‍ കോഡ് മാത്രമല്ല, പഴം അല്ലെങ്കില്‍ പച്ചക്കറി എങ്ങനെ വളര്‍ന്നു എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും അടങ്ങിയിരിക്കുന്നു.

സ്റ്റിക്കര്‍ എന്തുകൊണ്ട്?

സ്റ്റിക്കര്‍ എന്തുകൊണ്ട്?

സ്റ്റിക്കര്‍ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യുന്നതിലൂടെ, പഴത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആരോടും ചോദിക്കാതെ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ജനിതകമാറ്റം വരുത്തിയതാണോ, ഇത് ജൈവികമായും പരമ്പരാഗത രീതിയിലും വളര്‍ന്നതാണോ, കുമിള്‍നാശിനികളും കീടനാശിനികളും ഉപയോഗിച്ച് കുത്തിവച്ച് വളര്‍ത്തിയതാണോ, ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്.

സ്റ്റിക്കറുകള്‍ പലതരം

സ്റ്റിക്കറുകള്‍ പലതരം

ഇതില്‍ ആദ്യത്തേത് നാലക്ക സംഖ്യയുള്ള സ്റ്റിക്കറുകളാണ്. പഴത്തിന് 4080 പോലുള്ള നാലക്ക സംഖ്യയുണ്ടെങ്കില്‍, പഴം സാധാരണ രീതിയിലാണ് വളര്‍ത്തിയതെന്ന് ഇത് സൂചിപ്പിക്കുന്നു. കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും മിതമായ രീതിയില്‍ പരമ്പരാഗതമായി ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇത് വളര്‍ത്തിയെടുത്തിരിക്കുന്നത്. എല്ലാ വാഴപ്പഴങ്ങള്‍ക്കും സ്റ്റിക്കറിലെ കോഡായി 4011 ഉണ്ടായിരിക്കും. ഇന്ന് മുതല്‍ ഇക്കാര്യം ഒന്ന് ശ്രദ്ധിച്ച് നോക്കൂ.

അഞ്ചക്ക നമ്പറുകളെങ്കില്‍

അഞ്ചക്ക നമ്പറുകളെങ്കില്‍

8-ല്‍ ആരംഭിച്ച് അഞ്ച് അക്ക നമ്പറില്‍ ആണ് നിങ്ങള്‍ എടുക്കുന്ന പഴം കാണുന്നതെങ്കില്‍ അത് ജനിതക പരിഷ്‌കരണത്തോടെയാണ് വളര്‍ന്നതെന്ന് ഇത് സൂചിപ്പിക്കുന്നു. ഇത് നിങ്ങള്‍ക്ക് പലപ്പോഴും അല്‍പം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം ജനിതക മാറ്റത്തോടെ വളരുന്ന ഉല്‍പാദനം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു, മാത്രമല്ല ഇത് അര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

9 മുതല്‍ ആരംഭിക്കുന്ന

9 മുതല്‍ ആരംഭിക്കുന്ന

9 മുതല്‍ ആരംഭിക്കുന്ന അഞ്ച് അക്ക സംഖ്യ സ്റ്റിക്കറിലുണ്ടെങ്കില്‍, അതിനര്‍ത്ഥം നിങ്ങളുടെ ഫലം ജൈവികമായി വളര്‍ത്തിയതാണെന്നും ഉപഭോഗത്തിന് ഉത്തമമാണെന്നുമാണ്. ഉദാഹരണത്തിന് ജൈവിക വളം ഉപയോഗിച്ച് വളര്‍ത്തിയെടുക്കുന്ന വാഴപ്പഴത്തിന്റെ നമ്പര്‍ ആരംഭിക്കുന്നത് 94001 എന്നാണെങ്കില്‍ ഭയക്കാതെ നിങ്ങള്‍ക്ക് ഈ പഴം ഉപയോഗിക്കാം എന്നത് തന്നെയാണ് കാണിക്കുന്നത്. അതുകൊണ്ട് സംശയിക്കേണ്ടതില്ല എന്നുള്ളതാണ് സത്യം.

സ്റ്റിക്കറുകള്‍ എങ്ങനെ വന്നു?

സ്റ്റിക്കറുകള്‍ എങ്ങനെ വന്നു?

ലോകമെമ്പാടുമുള്ള സ്റ്റിക്കറുകള്‍ നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ പ്രൊഡ്യൂസ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ഐഎഫ്പിഎസ്) ആണ്. ഭക്ഷണവും പാനീയങ്ങളും നമ്മള്‍ വാങ്ങുന്ന പഴങ്ങളെക്കുറിച്ച് ആ ഫ്രൂട്ട് സ്റ്റിക്കറുകള്‍ നമ്മോട് എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ഈ ്‌സ്റ്റിക്കറുകള്‍ നോക്കിയാല്‍ ഒരു പരിധി വരെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പ്രാദേശിക കച്ചവടക്കാരില്‍ നിന്ന് വാങ്ങിയതിനേക്കാള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങിയ പഴങ്ങളില്‍ പഴ സ്റ്റിക്കറുകള്‍ സാധാരണയായി കാണപ്പെടുന്നു. സ്റ്റിക്കറില്‍ ഒരു PLU കോഡ് അച്ചടിച്ചിരിക്കുന്നു.

Read more about: fruit പഴം
English summary

What Do Those Fruit Stickers Tell Us About the Fruits

Here in this article we are sharing a new information about the sticker code on fruits. Take a look.
X
Desktop Bottom Promotion