For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുറം വേദന ഈ ഭാഗത്താണോ, അല്‍പം ശ്രദ്ധ കൂടുതല്‍ വേണം

|

പുറം വേദന എന്ന പ്രശ്‌നം പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം തേടുന്നതിനാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. പക്ഷേ ചിലര്‍ക്ക് എത്ര ചികിത്സിച്ചാലും ഇതിന് പരിഹാരം കാണുന്നതിന് സാധിക്കുന്നില്ല. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഏത് ഭാഗത്താണ് വേദന, എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഓരോ ഭാഗത്തെ വേദനയും എന്താണ് നിങ്ങളെക്കുറിച്ച് പറയുന്നത് എന്ന കാര്യത്തെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും കുനിയുമ്പോഴും നിവരുമ്പോഴും പലരേയും അസ്വസ്ഥമാക്കുന്നതാണ് ഇത്തരം വേദനകള്‍. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നതിനെക്കുറിച്ച് പലര്‍ക്കും അറിവില്ല.

causes Lower Back Pain on the Right

ആവര്‍ത്തിച്ചുള്ള ഇത്തരം വേദനകള്‍ ഒരേ സ്ഥലത്ത് തന്നെയായിരിക്കുമ്പോള്‍ നാം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കണം. വലതുവശത്തെ നടുവേദനയുടെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. പലരും നിസ്സാരമായി വിടുന്ന ഇത്തരം വേദന പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് അപകടം ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല പരിക്കുകളും ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങളും നിങ്ങളെ പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. വലതു വശത്തുണ്ടാവുന്ന നടുവേദനക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുന്നതിനും അതിനെ പരിഹരിക്കുന്നതിനും നമ്മളെ ഈ ലേഖനം സഹായിക്കും.

ഉളുക്ക്

ഉളുക്ക്

ഉളുക്ക് വീണു എന്ന് നാം പറയാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഉളുക്ക് വീഴുന്നത്, എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത് , എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നുള്ള കാരണത്തെക്കുറിച്ച് അല്‍പം ചിന്തിക്കേണ്ടതാണ്. ഉളുക്ക് നിങ്ങളില്‍ പ്രയാസവും വേദനയും ഉണ്ടാക്കുന്നു. ചിലരില്‍ ഉറങ്ങുമ്പോള്‍ കിടക്കുന്ന പൊസിഷനും പെട്ടെന്ന് ചെയ്യുന്ന വ്യായാമവും ശരീരം പെട്ടെന്ന് വളക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയും എല്ലാം നിങ്ങളില്‍ ഉളുക്ക് പോലുള്ളവക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും നിങ്ങളുടെ വലത് ഭാഗത്താണ് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും. കാരണം വ്യായാമം ചെയ്യുമ്പോള്‍ നാം ആദ്യം ശ്രദ്ധിക്കുന്നത് വലത് ഭാഗം തന്നെയാണ്. അതുകൊണ്ട് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ വലത് ഭാഗത്ത് സംഭവിക്കുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നല്ലതുപോലെ വിശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. അത് കൂടാതെ ഐസ്, ചൂട് എന്നിവ വെക്കുന്നതും ഇത്തരം പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

സ്‌പൈനല്‍ സ്റ്റെനോസിസ്

സ്‌പൈനല്‍ സ്റ്റെനോസിസ്

സ്പൈനല്‍ സ്റ്റെനോസിസ് എന്നാല്‍ സുഷുമ്നാ കനാല്‍ ഭാഗത്തുണ്ടാവുന്ന കംപ്രഷന്‍ ആണ് അര്‍ത്ഥമാക്കുന്നത്. ഇത് സുഷുമ്‌നാ നാഡിക്ക് കൂടുതല്‍ പ്രയാസം ഉണ്ടാക്കുന്നു. അതിന്റെ ഫലമായി നിങ്ങളില്‍ വലത് ഭാഗത്ത് പുറകിലായി മരവിപ്പും വേദനയും ഉണ്ടാവുന്നു. ഇത് പലപ്പോഴും കൃത്യമായി മനസ്സിലാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുകയില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വേദന വര്‍ദ്ധിക്കുമെങ്കിലും എന്താണ് കാരണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. നട്ടെല്ലിന്റെ ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ഇത് പലപ്പോഴും മറ്റ് ചില നട്ടെല്ലിന്റെ അസ്വസ്ഥതകള്‍ക്ക് സമാനമായ അവസ്ഥയുണ്ടാക്കുന്നു. സ്പൈനല്‍ സ്റ്റെനോസിസ് ചികിത്സിക്കാന്‍ മരുന്നുകള്‍, ഫിസിക്കല്‍ തെറാപ്പി, സര്‍ജറി എന്നിവ ചെയ്യാവുന്നതാണ്

അപ്പെന്‍ഡിസൈറ്റിസ്

അപ്പെന്‍ഡിസൈറ്റിസ്

അല്‍പം അതിശയം നിങ്ങള്‍ക്ക് തോന്നാം. കാരണം അപ്പന്റിസൈറ്റിസ് വേദന പലപ്പോഴും വയറിന് മുന്‍ഭാഗത്തായാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് തീവ്രമായി മാറുകയാണെങ്കില്‍ അത് പലപ്പോഴും വലത് ഭാഗത്ത് പുറംഭാഗത്തായി വേദന ഉണ്ടാക്കുന്നു. ഇത്തരം വേദനയോടൊപ്പം തന്നെ വയറു വീര്‍ക്കുക, ഗ്യാസ്, വയറുവേദന, വിശപ്പില്ലായ്മ, പനി, ഛര്‍ദ്ദി, മലബന്ധം, ഓക്കാനം അല്ലെങ്കില്‍ വയറിളക്കം എന്നിവയും ഉണ്ടാവുന്നു. പലപ്പോഴും അപ്പന്റിസൈറ്റിസ് പൊട്ടുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. അത് കൂടാതെ അണുബാധ വഷളാവുമ്പോഴും നടുവേദന വര്‍ദ്ധിക്കുന്നു. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ആവശ്യമെങ്കില്‍ സര്‍ജറി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നിസ്‌റ്റോണ്‍ എന്നത് അല്‍പം അപകടം ഉണ്ടാക്കുന്നതാണ്. ഇത് വൃക്കയില്‍ ധാതുലവണങ്ങളും മറ്റും ചേര്‍ന്ന ക്രിസ്റ്റലുകളാണ്. ഇത് ചിലരില്‍ രണ്ട് വൃക്കകളിലും രൂപപ്പെടാവുന്നതാണ്. പലരിലും ഇത് കൂടുതല്‍ വേദനയുണ്ടാക്കുന്ന അസ്വസ്ഥതയായി മാറുന്നു. ഇതിന്റെ ഫലമായി പലപ്പോഴും വലത് ഭാഗത്തായി പുറംഭാഗത്ത് വേദനയുണ്ടാവുന്നു. ഇവ ചിലരില്‍ മൂത്രനാളിയില്‍ തടസ്സം സൃഷ്ടിക്കുകയും മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന സംവേദനം പോലെയുള്ള മറ്റ് ലക്ഷണങ്ങളും ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഡോക്ടറെ കാണുന്നതിന് മറക്കരുത് എന്നതാണ് സത്യം.

വന്‍കുടല്‍ പുണ്ണ്

വന്‍കുടല്‍ പുണ്ണ്

ഇത് പലരിലും സാധാരണമായി ഉണ്ടാവുന്ന അവസ്ഥയാണ്. ഒരിക്കലും അവഗണിക്കാനാവാത്ത ലക്ഷണങ്ങളില്‍ ഒന്നാണ് വന്‍കുടല്‍ പുണ്ണിന്റേത്. ഇത് വീക്കത്തിലേക്ക് നിങ്ങളെ നയിക്കുന്നു. ഈ രോഗാവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും വയറുവേദനയ്ക്കൊപ്പം തന്നെ വലത് വശത്തെ നടുവേദനയ്ക്കും കാരണമാകും. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ പറഞ്ഞതു പോലെയുള്ള കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന നടുവേദന അതുകൊണ്ട് തന്നെ നിസ്സാരമാക്കരുത്. ഓരോ രോഗാവസ്ഥയും കൃത്യമായി മനസ്സിലാക്കി ആവശ്യത്തിന് പ്രതിരോധം തീര്‍ക്കേണ്ടതാണ്.

വയറുനിറയെ കഴിച്ചും വജ്രാസനത്തില്‍ ഇരുന്നാല്‍ ദഹനം എളുപ്പത്തില്‍വയറുനിറയെ കഴിച്ചും വജ്രാസനത്തില്‍ ഇരുന്നാല്‍ ദഹനം എളുപ്പത്തില്‍

മുട്ടുവേദന കഠിനമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഏഴയലത്ത് വേണ്ടമുട്ടുവേദന കഠിനമെങ്കില്‍ ഈ ഭക്ഷണങ്ങള്‍ ഏഴയലത്ത് വേണ്ട

Read more about: back pain pain വേദന
English summary

What causes Lower Back Pain on the Right Side In Malayalam

Lower Right Back Pain: Read on to know what causes Lower Back Pain on the Right Side In Malayalam
Story first published: Thursday, July 14, 2022, 10:47 [IST]
X
Desktop Bottom Promotion