For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദത്തില്‍ ഒളിച്ചിരിക്കുന്ന ഗുരുതര അപകടം

|

സ്തനാര്‍ബുദം ഇന്ന് സ്ത്രീകളെ ഭയപ്പെടുത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ജീവിത ശൈലിയിലെ മാറ്റങ്ങളും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങളും എല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാരമ്പര്യമായി ഈ പ്രതിസന്ധി നേരിടുന്നവര്‍ക്കും അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ചില ഘടകങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്. നിങ്ങളുടെ അപകടസാധ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ പ്രായമാകുക എന്നുള്ളത് തന്നെയാണ്. പ്രായമാകുമ്പോഴും ആരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകളിലാണ് പലപ്പോഴും സ്തനാര്‍ബുദം കാണപ്പെടുന്നത്.

കൊവിഡ് സമയം ആശുപത്രിയിലെത്തുന്നവര്‍ ശ്രദ്ധിക്കാന്‍കൊവിഡ് സമയം ആശുപത്രിയിലെത്തുന്നവര്‍ ശ്രദ്ധിക്കാന്‍

ചില സ്ത്രീകള്‍ക്ക് മറ്റ് അപകട ഘടകങ്ങളില്ലാതെ പോലും സ്തനാര്‍ബുദത്തിനുള്ള സാധ്യതയുണ്ട്.. ഒരു അപകടസാധ്യത ഘടകമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് രോഗം വരുമെന്ന് അര്‍ത്ഥമാക്കുന്നില്ല, മാത്രമല്ല എല്ലാ അപകടസാധ്യത ഘടകങ്ങള്‍ക്കും ഒരേ ഫലമുണ്ടാകില്ല. എന്നാല്‍ എല്ലാ സ്ത്രീകളിലും സ്തനാര്‍ബുദ സാധ്യതയില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സാധ്യത ഘടകങ്ങളുണ്ടെങ്കില്‍, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സ്തനാര്‍ബുദ പരിശോധനയെക്കുറിച്ചും ഡോക്ടറുമായി സംസാരിക്കുക.

പ്രായം ശ്രദ്ധിക്കണം

പ്രായം ശ്രദ്ധിക്കണം

പ്രായം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ പ്രായത്തിനനുസരിച്ച് സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിക്കുന്നുണ്ട്. 50 വയസ്സിനു ശേഷമാണ് മിക്ക സ്തനാര്‍ബുദങ്ങളും നിര്‍ണ്ണയിക്കുന്നത്. ജനിതക പരിവര്‍ത്തനങ്ങള്‍. BRCA1, BRCA2 എന്നിവ പോലുള്ള ചില ജീനുകളില്‍ പാരമ്പര്യ മാറ്റങ്ങള്‍ (മ്യൂട്ടേഷനുകള്‍ എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതും ആണ്. ഈ ജനിതക വ്യതിയാനങ്ങള്‍ പാരമ്പര്യമായി ലഭിച്ച സ്ത്രീകള്‍ക്ക് സ്തനാര്‍ബുദത്തിനും അണ്ഡാശയ അര്‍ബുദത്തിനും സാധ്യത കൂടുതലാണ്.

ആര്‍ത്തവ വിരാമവും ആര്‍ത്തവവും

ആര്‍ത്തവ വിരാമവും ആര്‍ത്തവവും

12 വയസ്സിനു മുമ്പുള്ള ആര്‍ത്തവവും 55 വയസ്സിന് ശേഷം ആര്‍ത്തവവിരാമവും പലപ്പോഴും സ്ത്രീകളെ ഹോര്‍മോണ്‍ മാറ്റങ്ങളിലേക്ക് നയിക്കുന്നു. ഇത് സ്തനാര്‍ബുദം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഇടതിങ്ങിയ സ്തനങ്ങള്‍ക്ക് ഫാറ്റി ടിഷ്യുവിനേക്കാള്‍ കൂടുതല്‍ കണക്റ്റീവ് ടിഷ്യു ഉണ്ട്, ഇത് ചിലപ്പോള്‍ മാമോഗ്രാമില്‍ ട്യൂമറുകള്‍ കാണുന്നത് ബുദ്ധിമുട്ടാക്കും. ഇടതിങ്ങിയ സ്തനങ്ങള്‍ ഉള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

സ്തന സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍

സ്തന സംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍

സ്തനാര്‍ബുദം അല്ലെങ്കില്‍ കാന്‍സര്‍ അല്ലാത്ത ചില സ്തന രോഗങ്ങളുള്ള സ്ത്രീകളില്‍ പലപ്പോഴും സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്. സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ക്ക് രണ്ടാം തവണയും സ്തനാര്‍ബുദം വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാന്‍സറല്ലാത്ത ചില സ്തനരോഗങ്ങളായ ആറ്റിപ്പിക്കല്‍ ഹൈപ്പര്‍പ്ലാസിയ അല്ലെങ്കില്‍ സിറ്റുവിലെ ലോബുലാര്‍ കാര്‍സിനോമ എന്നിവ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.

അണ്ഡാശയ ക്യാന്‍സര്‍

അണ്ഡാശയ ക്യാന്‍സര്‍

സ്തന അല്ലെങ്കില്‍ അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും പാരമ്പര്യമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഇതിലൂടെ സ്തനാര്‍ബുദ സാധ്യതയും വര്‍ദ്ധിക്കുന്നുണ്ട്. സ്തനാര്‍ബുദമുള്ള ഒരു സ്ത്രീക്ക് അമ്മയോ സഹോദരിയോ മകളോ അല്ലെങ്കില്‍ ഒന്നിലധികം കുടുംബാംഗങ്ങളുണ്ടെങ്കില്‍ ഇവരില്‍ സ്തനാര്‍ബുദസാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ റേഡിയേഷന്‍ തെറാപ്പി ഉപയോഗിച്ചുള്ള മുമ്പത്തെ ചികിത്സ. 30 വയസ്സിനു മുമ്പ് നെഞ്ചിലേക്കോ സ്തനങ്ങളിലേക്കോ റേഡിയേഷന്‍ തെറാപ്പി നടത്തിയ സ്ത്രീകള്‍ക്ക് (ഹോഡ്ജ്കിന്റെ ലിംഫോമ ചികിത്സ പോലുള്ളവ) പിന്നീടുള്ള ജീവിതത്തില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ ശാരീരികമായി സജീവമല്ലാതിരിക്കുന്ന അവസ്ഥയില്‍ പലപ്പോഴും രോഗാവസ്ഥക്കുള്ള സാധ്യത വളരെ കൂടുതലാണ്. ശാരീരികമായി സജീവമല്ലാത്ത സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ ആര്‍ത്തവവിരാമത്തിനുശേഷം അമിതവണ്ണമോ കുടവയറോ മറ്റോ ഉള്ളവരിലും രോഗസാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

30 വയസ്സിനു ശേഷം ആദ്യത്തെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകളിലും മുലയൂട്ടാത്ത സ്ത്രീകളിലും ഗര്‍ഭധാരണ കാലയളവ് പൂര്‍ത്തീകരിക്കാതെ അബോര്‍ഷന്‍ സംഭവിക്കുന്നവരിലും എല്ലാം സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്. ഇത് കൂടാതെ കൂടുതല്‍ മദ്യപിക്കുന്നതിലൂടെ സ്ത്രീക്ക് സ്തനാര്‍ബുദത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാത്രി ഷിഫ്റ്റ് ജോലി മൂലം മറ്റ് ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ എന്നിവയും സ്തനാര്‍ബുദ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

What Are the Risk Factors for Breast Cancer in malayalam

Here in this article we are discussing about what are the risk factors for breast cancer in malayalam. Read on.
X
Desktop Bottom Promotion