For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം പ്രതികരിക്കും ഈ പോഷകങ്ങള്‍ ഇല്ലെങ്കില്‍

|

നല്ല ആരോഗ്യത്തിന് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. ആവശ്യത്തിന് പോഷകങ്ങള്‍ ശരീരത്തിന് ലഭിക്കുന്നില്ലെങ്കില്‍ ഏതു പ്രായത്തിലും നിങ്ങള്‍ക്ക് പലതരം അനാരോഗ്യകരമായ അവസ്ഥകള്‍ നേരിടേണ്ടിവരാം. ഇത്തരം അവസ്ഥകള്‍ ലഘുവായത് മുതല്‍ കഠിനമായത് വരെയാകാം. പോഷകക്കുറവ് വിവിധ പ്രായക്കാരിലും ലിംഗഭേദം അനുസരിച്ചും നിലനില്‍ക്കുന്നു. എന്നാല്‍, സമീകൃതാഹാരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പല പോഷകങ്ങളും നേടാവുന്നതാണ്.

Most read: തടി കുറയ്ക്കും ലിക്വിഡ് ഡയറ്റ്; ശ്രദ്ധിക്കണംMost read: തടി കുറയ്ക്കും ലിക്വിഡ് ഡയറ്റ്; ശ്രദ്ധിക്കണം

അതിനാല്‍, എല്ലാ അവശ്യ പോഷകങ്ങളും നേടാനായി സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ആളുകളില്‍ കണ്ടുവരുന്ന ചില പൊതുവായ പോഷക പോരായ്മകളും അവ തടയാനുള്ള വഴികള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ശരീരവളര്‍ച്ചയ്ക്ക് ആവശ്യമായ ഒന്നാണ് പ്രോട്ടീന്‍. പ്രോട്ടീന്‍ പോഷകാഹാരക്കുറവ് വളരുന്ന പ്രായത്തിലുള്ള കുട്ടികളില്‍ ചില രോഗാവസ്ഥകള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പ്രോട്ടീന്റെ കുറവിനാല്‍ വരാവുന്ന രണ്ട് പോഷകാഹാരക്കുറവ് ലക്ഷണങ്ങളാണ് ക്വാഷിയോര്‍കോര്‍, മാരാസ്മസ് എന്നിവ. കഠിനമായ പോഷകാഹാരക്കുറവിന്റെ ഒരു രൂപമാണ് മരാസ്മസ്. സാധാരണയായി കുട്ടികളിലാണ് ഇത് അധികമായി കണ്ടുവരുന്നത്. പ്രായത്തിലുള്ള സാധാരണ പ്രതീക്ഷിക്കുന്ന ശരീരഭാരത്തിന്റെ 62 ശതമാനത്തോളം കുറവ് വരുന്നതാണ് ഈ അവസ്ഥ. ക്വാഷിയോര്‍ക്കര്‍ എന്നാല്‍ പ്രോട്ടീനിലെ കുറവിനാല്‍ ശരീരഭാരം കുറയുന്ന അവസ്ഥയാണ്. പ്രായത്തിനനുസരിച്ച് പ്രതിദിന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതിലൂടെ ഈ കുറവുകള്‍ തടയാന്‍ സഹായിക്കും.

ഇരുമ്പ്

ഇരുമ്പ്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇരുമ്പിന്റെ കുറവിനാല്‍ ഉണ്ടാകുന്ന വിളര്‍ച്ച ലോകത്തെങ്ങും നിലനില്‍ക്കുന്നു. ലോകമെമ്പാടുമുള്ള മൊത്തം ജനസംഖ്യയുടെ 25 ശതമാനവും പേരിലും ഇരുമ്പിന്റെ കുറവ് കണ്ടുവരുന്നു. ചുവന്ന രക്താണുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇരുമ്പ്, അതില്‍ ഹീമോഗ്ലോബിനുമായി ബന്ധിപ്പിക്കുകയും കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. കുട്ടികളിലും ആര്‍ത്തവമുള്ള സ്ത്രീകളിലും ഈ പോഷകത്തിന്റെ കുറവ് വളരെ സാധാരണമാണ്. വെജിറ്റേറിയന്‍, സസ്യാഹാരികള്‍ക്കും ഇരുമ്പിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. മനുഷ്യശരീരത്തില്‍ അമിതമായി ഇരുമ്പിന്റെ അഭാവം വിളര്‍ച്ച, ക്ഷീണം, തലച്ചോറിന്റെ മന്ദഗതിയിലുള്ള പ്രവര്‍ത്തനം എന്നിവയ്ക്ക് കാരണമാകും. ഗര്‍ഭിണികളായ സ്ത്രീകളിലെ വിളര്‍ച്ച ഗര്‍ഭകാലത്തോ പ്രസവസമയത്തോ അമ്മമാരുടെ മരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ജനനസമയത്ത് കുട്ടികള്‍ക്ക് ഭാരക്കുറവിനോ കാരണമാകും. റെഡ് മീറ്റ്, കക്കയിറച്ചി, ബീന്‍സ്, വിത്തുകള്‍, ഇലക്കറികള്‍ എന്നിവ ഇരുമ്പിന്റെ നല്ല ഉറവിടങ്ങളാണ്.

Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ എ. രോഗപ്രതിരോധ പ്രവര്‍ത്തനത്തിനും കാഴ്ചശക്തിക്കും പ്രധാനമാണ് ഇത്. വിറ്റാമിന്‍ എ യുടെ അപര്യാപ്തത അന്ധത, രോഗപ്രതിരോധ ശേഷിക്കുറവ് എന്നിവയ്ക്ക് കാരണമാകാം. വിറ്റാമിന്‍ എ കുറവാണെങ്കില്‍ ആളുകളില്‍ അണുബാധയ്ക്കും ഇത് കാരണമാകുന്നു. 6 മാസം മുതല്‍ 5 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വിറ്റാമിന്‍ എ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഈ വിറ്റാമിന്‍ അധികമാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കാരറ്റ്, ചീര, ബ്രൊക്കോളി, മത്തങ്ങ, മുന്തിരി, മധുരക്കിഴങ്ങ് തുടങ്ങിയ ബീറ്റാ കരോട്ടിനുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ എ യുടെ നല്ല ഉറവിടങ്ങളാണ്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

ശരീരത്തില്‍ സ്റ്റിറോയിഡ് ഹോര്‍മോണ്‍ പോലുള്ള പ്രവര്‍ത്തനമുള്ള കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. കൂടാതെ പോഷക ജീന്‍ പ്രതിപ്രവര്‍ത്തനത്തിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. നല്ല അസ്ഥി ധാതുക്കളുടെ സാന്ദ്രത നിലനിര്‍ത്താന്‍ ആവശ്യമായ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി 3 സഹായിക്കുന്നു. ഇത് റിക്കറ്റ്‌സ്, ഓസ്റ്റിയോപൊറോസിസ് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ശക്തമായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മത്സ്യവും മത്സ്യ എണ്ണയും, ചീസ്, പാല്‍ എന്നിവ വിറ്റാമിന്‍ ഡി ലഭിക്കുന്ന ഭക്ഷണങ്ങളാണ്.

Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്Most read:ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനാണ്. ഇത് രക്തത്തിന്റെ രൂപവത്കരണത്തിനും തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിന് ബി 12 ഉത്പാദിപ്പിക്കാന്‍ കഴിയില്ല എന്നതാണ് പ്രധാന പ്രശ്‌നം, അതിനാല്‍ നാം അത് ഭക്ഷ്യവസ്തുക്കളില്‍ നിന്നോ അനുബന്ധങ്ങളില്‍ നിന്നോ കണ്ടെത്തേണ്ടതുണ്ട്. വിറ്റാമിന്‍ ബി 12 ന്റെ പ്രധാന ഉറവിടം മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ ഉല്‍പന്നങ്ങളാണ്, അതിനാല്‍ സസ്യാഹാരികളില്‍ ഇതിന്റെ കുറവ് വളരെ സാധാരണമാണ്. ഒരു പഠനമനുസരിച്ച്, 80-90 ശതമാനം വെജിറ്റേറിയന്‍മാരും വിറ്റാമിന്‍ ബി 12 ന്റെ കുറവുള്ളവരാണ്. ഈ പോഷകത്തിന്റെ അപര്യാപ്തത മെഗലോബ്ലാസ്റ്റിക് അനീമിയയിലേക്ക് നയിച്ചേക്കാം. ചുവന്ന രക്താണുക്കളെ വികസിപ്പിക്കുന്ന രക്ത വൈകല്യമാണ് ഇത്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് പരിഹരിക്കാന്‍ ഷെല്‍ഫിഷ്, മാംസം, മുട്ട, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ കഴിക്കുക.

കാല്‍സ്യം

കാല്‍സ്യം

നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും കാല്‍സ്യം ആവശ്യമാണ്. ഇത് എല്ലുകളുടെയും പല്ലുകളുടെയും രൂപവത്കരണത്തിന് സഹായിക്കുന്നു, മാത്രമല്ല എല്ലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്താനും ഇത് ആവശ്യമാണ്. കാല്‍സ്യം കുറവുണ്ടെങ്കില്‍ നമ്മുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയ്ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. നമ്മുടെ ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് കാല്‍സ്യം. രക്തത്തിലെ കാല്‍സ്യം സാന്ദ്രത വളരെ നിയന്ത്രിതമാണ്, ഈ പോഷകത്തിന്റെ അധികഭാഗവും അസ്ഥികളില്‍ സൂക്ഷിക്കുന്നു. ശരീരത്തില്‍ കാല്‍സ്യം കുറവാണെങ്കില്‍ നമ്മുടെ അസ്ഥി ഈ പോഷകത്തെ പുറത്തുവിടുന്നു. അസ്ഥികളില്‍ നിന്ന് കാല്‍സ്യം അമിതമായി പുറത്തുവിടുന്നത് കാല്‍സ്യത്തിന്റെ കുറവിന് കാരണമാകുന്നു. കാല്‍സ്യം കുറവുണ്ടെങ്കില്‍ കാണപ്പെടുന്ന സാധാരണമായ ലക്ഷണമാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. അസ്ഥി മജ്ജ, പാല്‍ ഉല്‍പന്നങ്ങള്‍, കടും പച്ച പച്ചക്കറികളായ കാലെ, ചീര, ബ്രൊക്കോളി എന്നിവ കാല്‍സ്യത്തിന്റെ ഉറവിടങ്ങളാണ്.

Most read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണംMost read:വരണ്ട വായ, ഉദ്ധാരണക്കുറവ്; അസാധാരണ പ്രമേഹ ലക്ഷണം

English summary

What Are the Most Common Nutritional Deficiencies

Deficiencies of certain nutrients can affect your health in several ways. Here are common nutrient deficiencies you need to know.
X
Desktop Bottom Promotion