For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴവും പാലും എല്ലാം കഴിക്കാന്‍ നേരമുണ്ട്; നേരം തെറ്റിക്കഴിച്ചാല്‍ ഇവയെല്ലാം വിഷം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഇത് തിരിച്ചറിയാതെ ഇരിക്കുന്നത് നമ്മള്‍ എന്തെങ്കിലുമൊക്കെ ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റുമ്പോഴാണ്. എന്നാല്‍ കഴിക്കുന്ന ഭക്ഷണം അത് കുറച്ചാണെങ്കില്‍ കൂടി ആരോഗ്യത്തോടെ കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ ഭക്ഷണങ്ങള്‍ ഏതൊക്കെ സമയത്ത് കഴിക്കണം, ഏതൊക്കെ കഴിക്കാന്‍ പാടില്ല എത്ര കഴിക്കണം എന്നുള്ളതെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തോടെ ഭക്ഷണം കഴിക്കുമ്പോള്‍ അത് എന്ത് ഭക്ഷണമാണ് എന്നതിനെക്കുറിച്ച് ചിന്തിക്കണം.

What are the best times to Eat food

മികച്ച ദഹനത്തിനും മലബന്ധം പരിഹരിക്കാനും ഒരു സിപ്പ് ജ്യൂസ് മതിമികച്ച ദഹനത്തിനും മലബന്ധം പരിഹരിക്കാനും ഒരു സിപ്പ് ജ്യൂസ് മതി

അതിലുപരി കഴിക്കേണ്ട ഭക്ഷണങ്ങള്‍ കൃത്യസമയത്ത് കഴിച്ചാല്‍ മാത്രമേ ആരോഗ്യമുണ്ടാവൂ എന്നുള്ളതാണ് സത്യം. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ ഏതൊക്കെ ഭക്ഷണത്തെ ഒഴിവാക്കണം, ഏതൊക്കെ ഭക്ഷണം കഴിക്കണം, ഇതെല്ലാം കൃത്യമായി അറിഞ്ഞിരിക്കണം. ചില ഭക്ഷണങ്ങള്‍ ചില സമയത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ഇരട്ടി ഗുണമാണ് നല്‍കുന്നത്. എന്നാല്‍ ചില സമയത്ത് ഇവ കഴിക്കുന്നത് കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത്. എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നും അതിന്റെ സമയം എന്നും നോക്കാം.

പഴം

പഴം

ഒരു പഴം ദിവസവും കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ടാണ്. പഴം രാവിലെയും രാത്രിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. എന്നാല്‍ കൃത്യമായി ഏത് സമയത്ത് പഴം കഴിക്കുന്നതാണ് നല്ലത് എന്ന കാര്യം പലര്‍ക്കും അറിയില്ല. പഴം കഴിക്കാന്‍ ഏറ്റവും പറ്റിയ സമയം എന്ന് പറയുന്നത് ഉച്ചയാണ്. രാത്രി പഴം കഴിയ്ക്കുന്നതു നല്ലതല്ല എന്നാണ് പൊതുവേ പറയുന്നത്. കാരണം ഇത് വയറ്റില്‍ ചെറിയ ചില അസ്വസ്ഥതകളും ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു അതുകൊണ്ട് തന്നെ പഴം കഴിക്കുമ്പോള്‍ അത് ഉച്ചഭക്ഷണത്തിന് ശേഷമാണെങ്കില്‍ നല്ലതാണ്.

പാല്‍

പാല്‍

പാലും ഇത് പോലെ തന്നെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഒരു ഗ്ലാസ്സ് പാല്‍ രാവിലെ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്നാണ് പറയുന്നത്. എന്നാല്‍ പാല്‍ രാവിലെ ഒരു ഗ്ലാസ് പലരുടേയും പതിവാണ്. കിടക്കാന്‍ നേരത്ത് പാല്‍ കുടിയ്ക്കുന്നതാണ് ആരോഗ്യത്തിനും ഉറക്കത്തിനുമെല്ലാം ഏറ്റവും ഗുണകരം. രാവിലെ നല്ലതല്ല എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം. പാല്‍ ചെറിയ ചില ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം.

ബീന്‍സ്

ബീന്‍സ്

ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ രാത്രി കഴിയ്ക്കുന്നതാണ് ഏറ്റവും ഗുണകരം. രാവിലെ കഴിയ്ക്കുന്നത് ദോഷം വരുത്തും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ബീന്‍സ് പോലുള്ളവ കഴിക്കുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും ദോഷം ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

തൈര്

തൈര്

തൈര് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ തൈര് കഴിക്കുന്നത് നിങ്ങള്‍ക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ തൈര് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ തൈര് രാവിലെയുള്ള ഏതു സമയത്തും കഴിയ്ക്കാം. എന്നാല്‍ രാത്രി ഇതൊഴിവാക്കുന്നതാണ് നല്ലത്.

അരി

അരി

അരി ഭക്ഷണം ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ അരി രാവിലെയുള്ള സമയത്തെപ്പോള്‍ വേണമെങ്കിലും അരി ഭക്ഷണവും ചോറുമുണ്ണാം. രാത്രിയില്‍ ഇതൊഴിവാക്കുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കില്‍ അത് അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വയറ് ചാടുന്നതിനും ഇത് കാരണമാകുന്നുണ്ട്.

ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്. ആപ്പിള്‍ ആപ്പിള്‍ രാവിലെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. രാത്രിയും വൈകീട്ടും ഒഴിവാക്കുക. ഇത് നമ്മുടെ ആരോഗ്യത്തിന് ചെറിയ രീതിയില്‍ ദോഷം ചെയ്യുന്നത് കൊണ്ടാണ് പറയുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ആപ്പിള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്.

ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റ്

ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന സമയവും വളരെയധികം ശ്രദ്ധിക്കണം. കാരണം ഒരു ദിവസത്തെ ആദ്യം കഴിക്കുന്ന ഭക്ഷണമാണ് ഇത്. ഇത് കഴിയ്ക്കാന്‍ പറ്റിയ സമയം രാവിലെ 7-8 വരെയാണ്. കഴിവതും ഉണര്‍ന്ന് അര മണിക്കൂറിനുള്ളില്‍ പ്രാതല്‍ കഴിയ്ക്കണം. അല്ലെങ്കില്‍ പ്രാതല്‍ കഴിച്ചത് കൊണ്ട് യാതൊരു വിധത്തിലുള്ള ഗുണവും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

ഉച്ചഭക്ഷണവും ഇത്തരത്തില്‍ നേരത്തേ കഴിക്കേണ്ടതാണ്. 12.30-2 മണിയ്ക്കുളളില്‍ ഉച്ചഭക്ഷണമാകാം. 12.30-2 മണിയ്ക്കുളളില്‍ കഴിക്കാന്‍ കഴിവതും ശ്രദ്ധിക്കണം. പ്രാതലും ഉച്ചഭക്ഷണവും തമ്മില്‍ കഴിവതും 4 മണിക്കൂര്‍ മാത്രം ഇടവേള മാത്രമേ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ കൃത്യസമയത്ത് ഉച്ചഭക്ഷണം കഴിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു.

അത്താഴം

അത്താഴം

അത്താഴം അത്താഴം രാത്രി എട്ടിനു മുന്‍പാകുന്നതാണ് നല്ലത്. കിടക്കുന്നതിനു രണ്ടുമൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുള്ളൂ. ഒരിക്കലും നിറഞ്ഞ വയറോടെ ഉറങ്ങാന്‍ കിടക്കരുത്. ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് അത്താഴം കഴിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം.

English summary

What are the best times to Eat food

Here in thi article we are discussing about what are the best time to eat food. Take a look.
X
Desktop Bottom Promotion