For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡിനെ പ്രതിരോധിക്കും ആന്റിബോഡീസ്; അറിഞ്ഞിരിക്കാം ഇതെല്ലാം

|

COVID-19 പകര്‍ച്ചവ്യാധിക്കെതിരെ ലോകം പൊരുതാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. മാരകമായ കൊറോണ വൈറസിനെതിരെ പോരാടുന്നതിന് മെച്ചപ്പെട്ടതും പുതിയതുമായ ചികിത്സാരീതികള്‍ കൊണ്ടുവരാന്‍ മെഡിക്കല്‍ പ്രൊഫഷണലുകളും ശാസ്ത്രജ്ഞരും രാവും പകലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ആന്റിബോഡികള്‍ വികസിപ്പിക്കുന്ന രീതിയെക്കുറിച്ച് ഭൂരിപക്ഷവും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ഈ രീതി നിര്‍ണായകമായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരാള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുകയോ അല്ലെങ്കില്‍ കൊറോണ വൈറസ് ബാധിച്ചതിനുശേഷം ആന്റിബോഡികള്‍ വികസിപ്പിക്കുകയോ ചെയ്യാം.

സ്ത്രീ ശരീരത്തിലെ ഈ രോമവളര്‍ച്ച നിസ്സാരമല്ല; ട്യൂമര്‍ വരെയാവാം കാരണംസ്ത്രീ ശരീരത്തിലെ ഈ രോമവളര്‍ച്ച നിസ്സാരമല്ല; ട്യൂമര്‍ വരെയാവാം കാരണം

ആന്റിബോഡികള്‍ എന്നാല്‍ എന്ത്, അവയുടെ പ്രവര്‍ത്തനം എങ്ങനെ?ആന്റിബോഡികളുടെ പ്രവര്‍ത്തനം മനസിലാക്കാന്‍, അവരെ പട്ടാളക്കാരായി ഉപമിച്ചാല്‍ മതി. ഇതിലൂടെ ഏതൊരാള്‍ക്കും കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സൈനികര്‍ രാജ്യത്തെ സംരക്ഷിക്കുകയും ശത്രുക്കള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍, ആന്റിബോഡികള്‍ നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും കൊറോണ വൈറസിനെതിരായ പ്രതിരോധത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഭാവിയില്‍ ഒരേ വൈറസിന് വിധേയമാകുമ്പോള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കാന്‍ മനുഷ്യരെ സഹായിക്കുന്ന മെമ്മറി സെല്ലുകളാണ് അവ. രോഗബാധിതരോ വാക്‌സിനേഷനോ കഴിഞ്ഞാല്‍ പ്രതിരോധ സംവിധാനമായി നമ്മുടെ രോഗപ്രതിരോധ ശേഷി സൃഷ്ടിച്ച പ്രോട്ടീനുകളാണ് അവ. ഇവ അവയുടെ ധര്‍മ്മം കൃത്യമായി മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആന്റിബോഡികളും COVID-19 ഉം

ആന്റിബോഡികളും COVID-19 ഉം

ആന്റിബോഡികള്‍ വൈറസിനെയും അതുമൂലമുണ്ടാകുന്ന അണുബാധകളെയും ചെറുക്കാന്‍ മനുഷ്യരെ സഹായിക്കുന്നു. COVID-19 നെതിരെയുള്ള പോരാട്ടത്തിലെ നിര്‍ണായക ആയുധമാണ് അവ. ഈ ആന്റിബോഡികളെ ഇമ്യൂണോഗ്ലോബുലിന്‍ (IgM, IgA, IgG) എന്ന് വിളിക്കുന്നു. ഒരു ലക്ഷണവും കാണിക്കാത്ത COVID-19 രോഗികളില്‍ കുറഞ്ഞ അളവിലുള്ള IgM കാണപ്പെടുന്നു, അതേസമയം കൂടുതല്‍ കഠിനവും രോഗലക്ഷണവുമായ രോഗികളില്‍ ഉയര്‍ന്ന അളവിലുള്ള IgA, IgG ആന്റിബോഡികള്‍ കാണപ്പെടുന്നു. ആന്റിബോഡികളുടെ നിലയും സാന്നിധ്യവും ആന്റിബോഡി ടെസ്റ്റ് അല്ലെങ്കില്‍ സീറോളജി ടെസ്റ്റ് വഴി നിര്‍ണ്ണയിക്കാനാകും. ഒരേ വൈറസ് ബാധിച്ച് ഭാവിയില്‍ ഉണ്ടാകുന്ന ഏതെങ്കിലും അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് ഒരു വ്യക്തിയുടെ ശരീരത്തിന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിന് ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെ എടുക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

ആന്റിബോഡികളും COVID-19 ഉം

ആന്റിബോഡികളും COVID-19 ഉം

ആന്റിബോഡികള്‍ വൈറസിനെയും അതുമൂലമുണ്ടാകുന്ന അണുബാധകളെയും ചെറുക്കാന്‍ മനുഷ്യരെ സഹായിക്കുന്നു. COVID-19 നെതിരെയുള്ള പോരാട്ടത്തിലെ നിര്‍ണായക ആയുധമാണ് അവ. ഈ ആന്റിബോഡികളെ ഇമ്യൂണോഗ്ലോബുലിന്‍ (IgM, IgA, IgG) എന്ന് വിളിക്കുന്നു. ഒരു ലക്ഷണവും കാണിക്കാത്ത COVID-19 രോഗികളില്‍ കുറഞ്ഞ അളവിലുള്ള IgM കാണപ്പെടുന്നു, അതേസമയം കൂടുതല്‍ കഠിനവും രോഗലക്ഷണവുമായ രോഗികളില്‍ ഉയര്‍ന്ന അളവിലുള്ള IgA, IgG ആന്റിബോഡികള്‍ കാണപ്പെടുന്നു. ആന്റിബോഡികളുടെ നിലയും സാന്നിധ്യവും ആന്റിബോഡി ടെസ്റ്റ് അല്ലെങ്കില്‍ സീറോളജി ടെസ്റ്റ് വഴി നിര്‍ണ്ണയിക്കാനാകും. ഒരേ വൈറസ് ബാധിച്ച് ഭാവിയില്‍ ഉണ്ടാകുന്ന ഏതെങ്കിലും അണുബാധകള്‍ക്കെതിരെ പോരാടുന്നതിന് ഒരു വ്യക്തിയുടെ ശരീരത്തിന് ആന്റിബോഡികള്‍ വികസിപ്പിക്കുന്നതിന് ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെ എടുക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

 കോവിഡും ആന്റിബോഡികളും

കോവിഡും ആന്റിബോഡികളും

കൊറോണ വൈറസിനെതിരായ ആന്റിബോഡികളും പ്രതിരോധശേഷിയും എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. റോക്ക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റി (ന്യൂയോര്‍ക്ക്) നടത്തിയ പഠനത്തില്‍, COVID-19 ല്‍ നിന്ന് മുക്തരാകുന്നവരെ നെഗറ്റീവ് ആയതിന് ശേഷം കുറഞ്ഞത് ആറുമാസത്തേക്ക് വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്നു. ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി വൈറസിനെ പ്രതിരോധിക്കുന്നു എന്നതിന് തെളിവുകള്‍ നല്‍കുന്ന പഠനത്തിന്റെ കണ്ടെത്തലുകള്‍ ജനുവരിയില്‍ പ്രസിദ്ധീകരിച്ചു.

 കോവിഡും ആന്റിബോഡികളും

കോവിഡും ആന്റിബോഡികളും

അതുപോലെ, ആന്റിബോഡികള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ പറയുന്നു. രോഗപ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായാണ് ഈ കോശങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തരം കോശങ്ങള്‍ വളരെക്കാലം ശരീരത്തില്‍ ജീവിക്കുകയും ആന്റിബോഡികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു എന്നാണ് പാത്തോളജി, ഇമ്മ്യൂണോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എല്ലെബെഡി പറഞ്ഞു. ആദ്യ ലക്ഷണങ്ങള്‍ കഴിഞ്ഞ് 11 മാസത്തിനുശേഷം ആളുകളില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കുന്ന കോശങ്ങള്‍ അവരുടെ ഗവേഷണത്തില്‍ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 കോവിഡും ആന്റിബോഡികളും

കോവിഡും ആന്റിബോഡികളും

എന്നാല്‍ ഈ അടുത്ത കാലത്ത് COVID-19 ന് കാരണമാകുന്ന വൈറസ് ബാധിച്ചതിനുശേഷം ആന്റിബോഡികള്‍ പെട്ടെന്ന് ക്ഷയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇവയെ പല മാധ്യമങ്ങളും പറഞ്ഞത് രോഗപ്രതിരോധ ശേഷി കൂടുതല്‍ കാലം നിലനില്‍ക്കില്ല എന്നുള്ളതാണ്. എന്നാല്‍ ഇത് തെറ്റാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. മാത്രമല്ല രോഗബാധക്ക് ശേഷം ആന്റിബോഡി അളവ് കുറയുന്നത് സാധാരണമാണ്, പക്ഷേ അവ പൂജ്യത്തിലേക്ക് പോകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ അടുത്ത പത്ത് കൊല്ലത്തില്‍ ആളുകളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ കൊവിഡ് എന്ന രോഗത്തെ പ്രതിരോധിക്കാം സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 COVID-19 വാക്‌സിനുകളും ആന്റിബോഡികളും

COVID-19 വാക്‌സിനുകളും ആന്റിബോഡികളും

മുമ്പ് COVID-19 ഉള്ള ആളുകള്‍ക്ക് ഒരു ഡോസ് ആര്‍എന്‍എ വാക്‌സിന്‍ ഉപയോഗിച്ച് മെച്ചപ്പെട്ട ആന്റിബോഡി പ്രതികരണമുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍, ഭൂരിഭാഗം ജനങ്ങളും കൊറോണ വൈറസിനെതിരെ കോവിഷീല്‍ഡ്, കോവാക്‌സിന്‍ കു്ത്തിവെപ്പുകള്‍ എടുക്കുന്നുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ അഭിപ്രായപ്രകാരം കോവിഷീല്‍ഡ് വാക്സിന്‍ ആദ്യ അളവില്‍ ശരീരത്തില്‍ നല്ല അളവില്‍ ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു, അതേസമയം കോവാക്‌സിന്റെ കാര്യത്തില്‍ മതിയായ രോഗപ്രതിരോധ ശേഷി രണ്ടാമത്തെ ഡോസിന് ശേഷം മാത്രമാണ് പ്രതിരോധം തീര്‍ക്കുന്നത് എന്നാണ്. എന്ത് തന്നെയായാലും വാക്‌സിന്‍ എടുക്കുക എന്നുള്ളത് രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം തന്നെയാണ്.

English summary

What are antibodies? How They Help Us Fight Against the COVID-19

Antibodies are crucial in the fight against coronavirus. But what exactly are they and how do they work? all you need to know in malayalam.
X
Desktop Bottom Promotion