Just In
Don't Miss
- Automobiles
ഗംഭീര വിറ്റുവരവുമായി Skoda -യുടെ തിരിച്ചുവരവ്; അടുത്ത വർഷം ലക്ഷ്യമിടുന്നത് 60,000 യൂണിറ്റുകൾ
- Sports
IND vs ENG: വന്‍ ട്വിസ്റ്റ്, ഇന്ത്യക്കു അടുത്ത പുതിയ ക്യാപ്റ്റന്‍- ഹാര്‍ദിക്കിനു പകരം ഡിക്കെ!
- News
'അന്നാണ് മോഹന്‍ലാലിനെ ആദ്യമായി നേരില്‍ കാണുന്നത്: പിന്നെ മൂന്നര വർഷം കഴിഞ്ഞൊരു കോള്‍'
- Movies
ഇനി ചുംബനരംഗത്തില്‍ അഭിനയിക്കുകയില്ലെന്ന് അന്ന് തീരുമാനിച്ചതാണ്; കരീനയും സെയിഫ് അലി ഖാനും പറയുന്നു
- Technology
ഇയർബഡ്സ്, സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവയ്ക്ക് വമ്പിച്ച ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട്
- Travel
കണ്ണൂരിന്റെ മലയോരം കയറാം ആനവണ്ടിയില്‍...പാലക്കയവും പൈതല്‍മലയും കണ്ടിറങ്ങാം!!
- Finance
റിലയന്‍സില്‍ തകര്‍ച്ച; ആടിയുലഞ്ഞെങ്കിലും സൂചികകൾ കരകയറി; 'സെക്കന്‍ഡ് ഹാഫി'ന് നഷ്ടത്തുടക്കം
സ്ത്രീകള്‍ക്ക് കൊഴുപ്പ് കുറക്കാന്‍ ഈ ടിപ്സ് ധാരാളം
അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും സ്ത്രീകളെ ചില്ലറയല്ല വലക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും പാര്‍ശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ജിമ്മിലും മറ്റും പോവുന്ന സ്ത്രീകളെങ്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. നിങ്ങള്‍ ജിമ്മില്‍ പോയി വെയ്റ്റ് എടുക്കുമ്പോള്‍ അത് ഉടനേ തടി കുറക്കുന്നതിനും കൊഴുപ്പ് കുറക്കുന്നതിനും വേണ്ടി സഹായിക്കുന്നു എന്ന് കരുതരുത്.
കാരണം ആരോഗ്യ സംരക്ഷണത്തിന്റെകാര്യത്തില് ജിമ്മില്‍ പോയി വെയ്റ്റ് എടുക്കുന്ന സ്ത്രീകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ വെയ്റ്റ് എടുക്കുമ്പോള്‍ ചില ടിപ്സുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് പെട്ടെന്ന് തന്നെ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അമിതവണ്ണമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഭാരമുയര്‍ത്തുമ്പോള്‍ പിന്മാറുന്നത്
നിങ്ങള്‍ ഭാരമുയര്‍ത്തുമ്പോള്‍ ആദ്യം തന്നെ വലിയ ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തരുത്. ട്രെയിനര്‍ പറയുന്ന തരത്തിലുള്ള ഭാരം മാത്രം ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അത് കൂടാതെ ഇത്തരത്തിലുള്ള ട്രെയിനിംഗ് മൊത്തത്തിലുള്ള മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുന്നതാണ്. ഇത് പേശികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ആര്‍ത്തവ ചക്രം ശ്രദ്ധിക്കുക
നിങ്ങളുടെ ആര്‍ത്തവചക്രം അനുസരിച്ച് നിങ്ങളുടെ വ്യായാമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം നിങ്ങളുടെ വര്‍ക്ക്ഔട്ടുകള്‍ നിങ്ങളുടെ ല്യൂട്ടല്‍, ഫോളികുലാര്‍, അണ്ഡോത്പാദന ഘട്ടങ്ങളെ ബാധിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആര്‍ത്തവത്തിന് ശേഷമുള്ള സമയത്ത് ഭാരം ഉയര്‍ത്തുന്നതിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഭാരം കുറച്ച് എടുക്കുന്നതിനും ശ്രദ്ധിക്കുക.

സ്വന്തം വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കണം
എപ്പോഴും സ്വന്തം വര്‍ക്കൗട്ട് പ്ലാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി സമയം കണ്ടെത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്ത്രീകള്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അത് പുരുഷന്മാരില് നിന്ന് അല്പം വ്യത്യസ്തമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് എപ്പോഴും സ്വന്തമായി വര്‍ക്കൗട്ട് പ്ലാന്‍ തയ്യാറാക്കി അതനുസരിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സമയമെടുത്ത് ചെയ്യുക
എന്ത് തന്നെയായാലും സമയമെടുത്ത് വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. ജിമ്മില്‍ പോയ് അടുത്ത ദിവസം തന്നെ കഠിനമായി വെയ്റ്റ് എടുക്കുന്നതിന് ശ്രദ്ധിക്കരുത്. ഇത് പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങളും വേദനകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പതുക്കെ പതുക്കെ ട്രെയിനര്‍ പറയുന്നത് അനുസരിച്ച് വേണം ഇത് ചെയ്യേണ്ടത്. മാത്രമല്ല പുഷ് അപ്പ് പുള്‍അപ്പ് എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കുക.

സ്ത്രീകള്‍ വ്യത്യസ്തം
ഒരിക്കലും സ്ത്രീകള്‍ക്ക് പുരുഷന്മാരുടേത് പോലുള്ള ശരീരം ജിമ്മില്‍ പോയാലും വര്‍ക്കൗട്ട് ചെയ്താലും ലഭിക്കുകയില്ല. കാരണം ഇതിന് പിന്നില്‍ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ വെയ്റ്റ് എടുക്കുമ്പോഴും അല്പം ശ്രദ്ധിക്കണം. കാരണം പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ അളവ് കൂടുതലാണ്. എന്നാല്‍ സ്ത്രീകളില്‍ ഇത് വളരെ കുറവാണ് എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

കൃത്യത പുലര്‍ത്തുക
കൃത്യത പുലര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ദിവസം വ്യായാമം ചെയ്യുന്നതും മറ്റൊരു ദിവസം വ്യായാമം ചെയ്യാത്തതും ആയ ആളുകളെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് ഫലങ്ങളാണ ഉണ്ടാക്കുന്നത്. എന്നാല്‍ സ്ഥിരമായി വ്യായാമത്തിന് വേണ്ടി സമയം ചിലവഴിക്കുകയും അത് കൂടാതെ കൃത്യമായ ഭക്ഷണവും മറ്റും ശീലമാക്കുകയും ചെയ്യേണ്ടതാണ്. ഇതെല്ലാമാണ് സ്ത്രീകളില്‍ വെയറ്റ് ട്രെയിനിംഗ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
പ്രമേഹത്തെ
വരുതിക്ക്
നിര്‍ത്തും
മധുരമുള്ളങ്കി:
ഗുണങ്ങള്‍
ഇങ്ങനെ