Just In
Don't Miss
- Movies
ഹൗസ് അംഗങ്ങള്‍ ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില്‍ മാസത്തില്‍ Hilux-ന്റെ 300-ല്‍ അധികം യൂണിറ്റുകള്‍ വിറ്റ് Toyota
- News
കാലവര്‍ഷം മെയ് 27 എത്തിയേക്കും;കേരളത്തിൽ ഇന്നും അതിതീവ്ര മഴ;വിവിധ ജില്ലകളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ
- Finance
ഒറ്റക്കുതിപ്പില്‍ 50-ലേക്ക്; ഈ കുഞ്ഞന്‍ ബാങ്ക് ഓഹരിയില്‍ നേടാം 36% ലാഭം; വാങ്ങുന്നോ?
- Sports
IPL 2022: ടി20യില്‍ ചരിത്ര നേട്ടവുമായി ബുംറ, മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത റെക്കോഡ്
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര്‍ ക്രൂസ് യാത്ര പോകാം
ശരീരഭാരം നിയന്ത്രിക്കാം; പുതുവര്‍ഷത്തില്‍ ഈ ഡയറ്റില്‍ നിന്ന് വിട്ടുനില്ക്കൂ
പുതുവര്‍ഷം പിറന്നു. ഫിറ്റ്നസ്, ആരോഗ്യം എന്നിവയെ ചുറ്റിപ്പറ്റിയുള്ള പുതുവത്സര തീരുമാനങ്ങളുമായി നിങ്ങളില്‍ ഭൂരിഭാഗം പേരും തയ്യാറായിക്കഴിഞ്ഞിട്ടുണ്ടാകും. ജിംനേഷ്യങ്ങളിലെ അസാധാരണമായ തിരക്ക് പുതുവര്‍ഷത്തിന്റെ അടയാളങ്ങളാണ് തമാശയ്ക്ക് പറയാറുണ്ട്. ആളുകള്‍ അവരുടെ ന്യൂ ഇയര്‍ തീരുമാനങ്ങളുടെ ഭാഗമായി ശരീരം മെച്ചപ്പുടുത്തുന്നതില് ശ്രദ്ധിക്കുന്നു. ഇതിന്റെ ഭാഗമായി, കുറഞ്ഞ സമയത്ത്, മികച്ച രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത ഭക്ഷണരീതികള്‍ ആളുകള്‍ പിന്തുടരുന്നു. എന്നിരുന്നാലും, ഇവയെല്ലാം അവര്‍ കരുതുന്നതുപോലെ അത്ര പ്രയോജനകരമാണെന്ന് പറയാനാവില്ല.
Most
read:
തണുപ്പുകാലത്ത്
രോഗപ്രതിരോധശേഷിക്ക്
ഇതിലും
നല്ല
മരുന്നില്ല
യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് ചില മികച്ച ഭക്ഷണരീതികള്‍ വിലയിരുത്തി. അവരുടെ റിപ്പോര്‍ട്ടുകളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഡയറ്റ് പിന്തുടരുന്നത് എളുപ്പവും പോഷകപ്രദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം പട്ടികയില്‍ താഴെയുള്ള ചില ഡയറ്റ് പിന്തുടരുന്നത് ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ചില ഡയറ്റുകള്ക്കനുസരിച്ച് ചില ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. 2022 വര്‍ഷത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണരീതികള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് വായിച്ചറിയാം. അതുവഴി നിങ്ങള്‍ക്ക് സുസ്ഥിരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും.

ആസിഡ് ആല്‍ക്കലൈന്‍ ഡയറ്റ്
ഈ ഭക്ഷണക്രമം ശരീരത്തില്‍ ആസിഡ് ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങള്‍ തടയുന്നു. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കുന്നു. ബീഫ് പോലുള്ള ഭക്ഷണങ്ങളുടെ കാര്യത്തില്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. നമ്മുടെ ശരീരത്തില്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് തുടരുകയാണെങ്കില്‍, ശരീരത്തില്‍ നിന്ന് ആസിഡ് നീക്കം ചെയ്യുന്നതില്‍ നമ്മുടെ സംവിധാനങ്ങള്‍ വ്യാപൃതരാകും. ഭക്ഷണത്തിന്റെ ഭാഗമായി, ധാന്യങ്ങള്‍, കോഴി, മാംസം, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുകയും പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ പരമാവധി ഉള്‍പ്പെടുത്തുകയും വേണം.

ഫെര്‍ട്ടിലിറ്റി ഡയറ്റ്
പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഭക്ഷണക്രമം സ്ത്രീകളില്‍ പ്രത്യുല്പാദനശേഷി മെച്ചപ്പെടുത്തുന്നു. നല്ല കൊഴുപ്പുകളുടെയും ധാന്യങ്ങളുടെയും ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും കാര്‍ബോഹൈഡ്രേറ്റുകള്‍ പരിമിതപ്പെടുത്തുകയും ചെയ്തുകൊണ്ട് മൊത്തത്തിലുള്ള പ്രത്യുത്പാദന ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഈ ഭക്ഷണക്രമം കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അധിഷ്ഠിതമായതിനാല്‍, അത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ ഇത് പ്രത്യുല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു എന്നതിന് മതിയായ തെളിവുകളില്ല.
Most
read:തടി
കുറക്കാന്‍
ആഗ്രഹമുണ്ടോ?
പുതുവര്‍ഷത്തില്‍
ഒഴിവാക്കണം
ഈ
ഭക്ഷണങ്ങള്‍

ഗ്ലൈസെമിക്-ഇന്‍ഡക്സ് ഡയറ്റ്
നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് ഗ്ലൈസെമിക്-ഇന്‍ഡക്സ് ഡയറ്റ്. ഗ്ലൈസെമിക് ഇന്‍ഡക്സ് സ്കെയിലില്‍ കൂടുതലുള്ള ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണക്രമം ഉയര്‍ന്ന പഞ്ചസാര ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനാല്‍, ഇത് തീര്‍ച്ചയായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ആരോഗ്യകരമായ പല പഴങ്ങളും ഗ്ലൈസെമിക് ഇന്‍ഡക്സ് സ്കെയിലില്‍ ഉയര്‍ന്ന നിലയിലാണെങ്കിലും ആരോഗ്യത്തിന് നല്ലതാണ്. ഇതുകൂടാതെ, ഈ ഭക്ഷണത്തിലൂടെ ശരീരഭാരം കുറയുന്നതിന് യഥാര്‍ത്ഥ തെളിവുകളൊന്നുമില്ല, കാരണം ഈ ഭക്ഷണത്തില്‍ കലോറികള്‍ ഒരു പങ്കും വഹിക്കുന്നില്ല.

ആന്റി ഇന്‍ഫ്ളമേറ്ററി ഡയറ്റ്
ഈ ഭക്ഷണക്രമം നിര്ദ്ദിഷ്ടമല്ലെങ്കിലും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ഭക്ഷണക്രമത്തെ അടിസ്ഥാനമാക്കിയുള്ള വിശ്വാസം, നമ്മള് കഴിക്കുന്നത് വീക്കവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. മത്സ്യം, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കും.
Most
read:സ്വന്തം
കുഞ്ഞിന്റെ
തടി
കൂടുന്നോ?
കുറയ്ക്കാനുള്ള
വഴിയിത്

പാലിയോ ഡയറ്റ്
ഈ ഭക്ഷണക്രമം അടുത്ത കാലത്തായി വളരെയധികം പ്രചാരം നേടിയിട്ടുണ്ട്. ഗുഹാവാസികള്‍ക്ക് മാത്രം ലഭ്യമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു. മാംസം, മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങളാണ് ഈ ഡയറ്റില്‍ മുന്‍ഗണന നല്‍കുന്നത്. അതേസമയം ശുദ്ധീകരിച്ച പഞ്ചസാര, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ അനുയോജ്യമല്ല. ഈ ഭക്ഷണക്രമം ധാന്യങ്ങളുടെ ഉപഭോഗം നിയന്ത്രിക്കുന്നു. അതിനാല്‍ ഈ ഡയറ്റും 2022ല്‍ ശുപാര്‍ശ ചെയ്യുന്നില്ല.

മികച്ച ഡയറ്റുകളില്‍ ചിലത്
ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് പിന്തുടരുന്ന ശീലമുള്ള ആളുകളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ശീലിക്കാവുന്ന ചില മികച്ച ഡയറ്റുകളാണ്:
മെഡിറ്ററേനിയന്‍ ഡയറ്റ്
ഫ്ളെക്സിറ്റേറിയന്‍ ഡയറ്റ്
മയോ ക്ലിനിക് ഡയറ്റ്
വോള്യുമെട്രിക്സ് ഡയറ്റ്
ന്യുട്രിസിസ്റ്റം ഡയറ്റ്
ഡാഷ് ഡയറ്റ്
വെഗന്‍ ഡയറ്റ്
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്