For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിന്റെ കാര്യം പോക്കാ, ഈ 5 ശീലങ്ങള്‍ നിര്‍ത്തൂ

|

ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഓരോരുത്തരും അവരവരുടെ പല്ലുകള്‍ സംരക്ഷിക്കുന്നതും. ശരീരത്തിന്റെ പ്രധാനഭാഗം തന്നെയാണ് പല്ലുകള്‍ എന്നത് പലരും പലപ്പോഴും മറക്കുന്നു. അതിനാലാണ് പല്ലിനെ കേടാക്കുന്ന പല മോശം ശീലങ്ങളും നിങ്ങള്‍ ദിവസേന വളര്‍ത്തിക്കൊണ്ടുവരുന്നതും. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ പല്ലിന്റെ നാശത്തിലേക്ക് വഴിവയ്ക്കുന്നതാകുന്നു. ഇതാ അത്തരം ശീലങ്ങള്‍ ഒന്നു നോക്കൂ.

Most read: വെള്ളയോ തവിട്ടോ ? അരിയില്‍ മികച്ചത് ഏത് ?Most read: വെള്ളയോ തവിട്ടോ ? അരിയില്‍ മികച്ചത് ഏത് ?

ബ്രേക്ക്ഫാസ്റ്റിന് ശേഷം പല്ല് തേക്കുന്നത്

ബ്രേക്ക്ഫാസ്റ്റിന് ശേഷം പല്ല് തേക്കുന്നത്

രാത്രിയില്‍ രൂപം കൊള്ളുന്ന ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന ഉടന്‍ തന്നെ പല്ല് തേക്കുന്നത് ശീലമാക്കുക. ഫ്‌ളൂറൈഡ് മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക. കൂടാതെ, ബ്രഷ് ചെയ്യുമ്പോള്‍ ഒരിക്കലും കടുപ്പമുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കരുത്. പകരം ഇടത്തരം മൃദുവായ ബ്രിസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കുക. കടുപ്പമുള്ള ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് മോണകള്‍ക്കും വേരുകളുടെ ഉപരിതലത്തിലും പല്ലിന്റെ ഇനാമലിനും കേടുവരുത്തും.

ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേക്കുന്നത്

ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേക്കുന്നത്

അത്താഴത്തിനു ശേഷം പല്ലു തേക്കുന്നത് നല്ല ശീലം തന്നെ. എന്നാല്‍, ഭക്ഷണം കഴിച്ച ഉടന്‍ പല്ല് തേക്കുന്ന ശീലം അത്ര നല്ലതല്ല. എല്ലായ്‌പ്പോഴും ഭക്ഷണശേഷം 30 - 40 മിനിറ്റ് കഴിഞ്ഞു പല്ല് തേക്കുന്നതായിരിക്കും നല്ലത്. ഭക്ഷണപാനീയങ്ങള്‍ കഴിച്ചശേഷം വായിലെ പി.എച്ച് കുറയ്ക്കുന്നതിന് ഉമിനീര്‍ സ്വാഭാവികമായും സഹായിക്കും. നിങ്ങള്‍ ഉടന്‍ തന്നെ ബ്രഷ് ചെയ്യുകയാണെങ്കില്‍, വായിലെ ആസിഡ് പല്ലിലേക്ക് ചേരുകയും പല്ലിന്റെ ഇനാമലിന് കേട് വരുത്തുകയും ചെയ്യും. കാലക്രമേണ പല്ലുകള്‍ സെന്‍സിറ്റീവും ദുര്‍ബലമായും മാറും.

Most read:പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം; ദിവസവും ഇത് ശീലമാക്കൂMost read:പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം; ദിവസവും ഇത് ശീലമാക്കൂ

ലഘുഭക്ഷണം

ലഘുഭക്ഷണം

വലിയ ഭക്ഷണങ്ങള്‍ക്കിടയില്‍ ലഘുഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഉടനെ നിര്‍ത്തുക! അതായിരിക്കും പല്ലിന് നല്ലത്. കാരണം ഇത് ഭക്ഷണവും പല്ലുകളും തമ്മിലുള്ള സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കുകയും കാവിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. കാലക്രമേണ കാവിറ്റി നിങ്ങളുടെ പല്ലുകളെ കൂടുതല്‍ കേടുപാടുകളിലേക്ക് നയിക്കുന്നു. നിങ്ങള്‍ക്ക് ലഘുഭക്ഷണം കഴിക്കാന്‍ തോന്നുന്നുവെങ്കില്‍ പച്ചക്കറികള്‍ പോലുള്ള ആരോഗ്യകരമായവ കഴിക്കാവുന്നതാണ്.

പല്ല് കേടാക്കുന്ന പാനീയങ്ങള്‍

പല്ല് കേടാക്കുന്ന പാനീയങ്ങള്‍

പല്ലിന് കേടുവരുത്തുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളുമുണ്ട്. ഇരുണ്ട നിറമുള്ള പാനീയങ്ങള്‍, അതായത് കോള, മദ്യം, മധുരപാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവ നിങ്ങളുടെ പല്ലുകള്‍ക്ക് കേടുപാടുകള്‍ വരുത്തും. ഏറ്റവും മോശം പി.എച്ച് മൂല്യം അടങ്ങിയതും കൂടുതല്‍ അസിഡിറ്റി നിറഞ്ഞവയുമാണ് ഇവ. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇളം നിറമുള്ള പാനീയങ്ങളാണ് പല്ലിന് നല്ലത്. കൂടാതെ ജ്യൂസുകളും നിങ്ങള്‍ക്ക് കഴിക്കാം. നിങ്ങളുടെ വായിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നതിന് പാനീയങ്ങള്‍ കുടിച്ച ശേഷം പഞ്ചസാര രഹിത ച്യൂയിംഗ് ഗം ചവയ്ക്കുക.

Most read:രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂMost read:രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂ

പല്ല് ഉപയോഗിച്ച് കുപ്പി തുറക്കുന്നത്

പല്ല് ഉപയോഗിച്ച് കുപ്പി തുറക്കുന്നത്

പല്ല് കൊണ്ട് കടിച്ച് സോഡാകുപ്പി തുറക്കുക, ബിയര്‍ ബോട്ടില്‍ തുറക്കുക തുടങ്ങിയ പ്രവര്‍ത്തികള്‍ ചിലരെങ്കിലും ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത് തികച്ചും ദോഷകരമാണെന്ന് ഇനി ആരെങ്കിലും ഇങ്ങനെ ചെയ്യുന്നത് കണ്ടാല്‍ അവരെ ഓര്‍മിപ്പിക്കുക. കാരണം ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പല്ല് ഇളകാനോ പൊട്ടാനോ ഉള്ള സാധ്യത വളരെയധികമാണ്. അടപ്പിന്റെ മൂര്‍ച്ചയുള്ള ഭാഗം തട്ടുന്നതിനാല്‍ താഴ്ഭാഗത്തെ പല്ലിനാണ് കൂടുതല്‍ കേട് സംഭവിക്കുക. അതിനാല്‍, ഇത്തരം പ്രവര്‍ത്തികള്‍ക്കായി പല്ലിന് പകരം ഓപ്പണര്‍ ഉപയോഗിക്കുക.

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

പതിവായി ബ്രഷ് ചെയ്യുക : ദിവസത്തില്‍ രണ്ടുതവണ പല്ല് തേയ്ക്കുന്നത് ശീലമാക്കുക. 2-3 മിനിറ്റ് പല്ല് തേച്ച് നന്നായി വായ കഴുകുക. ഇതിലൂടെ വായ്‌നാറ്റം, മോണയുടെ വീക്കം, മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാനാകും.

ഫ്‌ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക : ഫ്‌ളൂറൈഡ് അടിസ്ഥാനമാക്കിയുള്ള ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് കൂടുതല്‍ ബലമേകാന്‍ സഹായിക്കും. പല്ലിന്റെ ഇനാമലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഗുണം ചെയ്യും.

Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

വായ കഴുകുക : ഭക്ഷണം കഴിച്ച ശേഷം എല്ലായ്‌പ്പോഴും വായ കഴുകുക. വായില്‍ പ്ലേക്ക് രൂപം കൊള്ളുന്നത് തടയാന്‍ ഇത് സഹായിക്കും.

പുകവലി, കോഫി, ചായ ഒഴിവാക്കുക : പലരും അഭിമുഖീകരിക്കുന്ന സാധാരണമായ പ്രശ്‌നമാണ് പല്ലിലെ ഇനാമലിന്റെ കറ. ഇത് കുറയ്ക്കാന്‍ പുകവലി, ചായ, കോഫി പോലുള്ളവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ സാധിക്കും.

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

പല്ല് സംരക്ഷിക്കാന്‍ ചെയ്യേണ്ടത്

അസിഡിക് പാനീയങ്ങള്‍ ഒഴിവാക്കുക : ഉമിനീരുമായി ബന്ധപ്പെടുമ്പോള്‍ ആസിഡായി മാറുന്ന ആസിഡിക് പാനീയങ്ങളും പഞ്ചസാരയും ഒഴിവാക്കുക. ഇത്തരം സാധനങ്ങള്‍ പല്ലുകളെ ദുര്‍ബലപ്പെടുത്തുകയും പല്ലുവേദനയ്ക്ക് കാരണമാവുകയും ചെയ്യും

മൗത്ത് വാഷ് ഉപയോഗിക്കുക : മൗത്ത് വാഷ് ഉപയോഗിച്ച് വായ നല്ലവിധം കഴുകുന്നത് നമ്മുടെ വായിലുള്ള അണുക്കളെ ചെറുക്കാന്‍ സഹായിക്കും. പല്ലിന്റെ ഇനാമലിന് കേടുവരുത്തുന്ന ആസിഡുകള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും.

Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍

English summary

Ways You're Destroying Your Teeth

There are more ways we damage our teeth every day than we might think. Lets find out what these habits are.
Story first published: Saturday, December 5, 2020, 12:45 [IST]
X
Desktop Bottom Promotion