For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഊര്‍ജ്ജത്തോടെ രാവിലെ എഴുന്നേല്‍ക്കാന്‍ ചെയ്യേണ്ടത്

|

നിങ്ങളുടെ ദിവസം ആരംഭിക്കുന്ന രീതി നിങ്ങളെ പല തരത്തില്‍ സ്വാധീനിച്ചേക്കാം. ഇത് ദിവസം മുഴുവനുമുള്ള നിങ്ങളുടെ ഊര്‍ജ്ജത്തെയും നിങ്ങളുടെ മാനസികാവസ്ഥയെയും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. ആരോഗ്യകരമായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

Most read: പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍Most read: പല്ലിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ വഴികളിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് പ്രഭാതത്തില്‍ നിങ്ങളുടെ ശരീരം ചാര്‍ജ് ചെയ്യാന്‍ നിങ്ങളെ സഹായിക്കും. നല്ല ഊര്‍ജ്ജത്തോടെ ഒരു ദിവസം തുടങ്ങാനുള്ള ശരിയായ വഴിയെ കുറിച്ച് പലരും ആശയക്കുഴപ്പത്തിലാണ്. എന്നാല്‍, നിങ്ങളുടെ ദിവസം ആരംഭിക്കാന്‍ ചില ആരോഗ്യകരമായ വഴികള്‍ ഇതാ. ഈ വഴികള്‍ ശീലിക്കുന്നതിലൂടെ രാവിലെ നിങ്ങള്‍ക്ക് ഊര്‍ജ്ജവും പുതുമയും ലഭിക്കും.

സമാധാനത്തോടെ ഉറങ്ങാന്‍ പോകുക

സമാധാനത്തോടെ ഉറങ്ങാന്‍ പോകുക

ഉറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതെല്ലാം പറഞ്ഞ് പരിഹരിക്കുക. രാവിലെ ഉണര്‍ന്ന് സന്തോഷവും പുതുമയും അനുഭവിക്കാനുള്ള ഒരു വഴിയാണിത്. പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളുമായി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തെ തടസപ്പെടുത്തും. രാവിലെ ഇത് നിങ്ങള്‍ക്ക് തലവേദനയോ ക്ഷീണമോ അല്ലെങ്കില്‍ കണ്ണുവേദനയോ വരുത്തും. മോശം പ്രഭാതം ഒരു മോശം ദിവസത്തിലേക്ക് നിങ്ങളെ നയിക്കുമെന്ന് ഉറപ്പാണ്. പങ്കാളിയോടൊപ്പം സന്തോഷത്തോടെ ഉറങ്ങാന്‍ പോകുന്നത് നിങ്ങളുടെ ഉറക്കത്തിന് മാത്രമല്ല, ആരോഗ്യകരമായ ബന്ധത്തിന്റെ രഹസ്യം കൂടിയാണ്.

ജനല്‍ തുറന്നിടുക

ജനല്‍ തുറന്നിടുക

നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ ജനല്‍ അല്‍പ്പം തുറന്ന് വയ്ക്കുന്നതിലൂടെ ചില നല്ല ഗുണങ്ങളുണ്ട്. തുറന്നിട്ട ജനല്‍ മുറിയില്‍ നല്ലപോലെ ശുദ്ധവായു കടന്നുപോകാന്‍ അനുവദിക്കുന്നതിനാല്‍ മുറിയിലെ താപനില നിയന്ത്രിക്കുന്നു. രാത്രി മുഴുവനും നിങ്ങള്‍ പുറത്തുവിടുന്ന എല്ലാ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മുറിയില്‍ കെട്ടിനില്‍ക്കാതെ ജനാലയിലൂടെ പുറത്തേക്ക് വിടും. ഇത് നിങ്ങള്‍ക്ക് ആരോഗ്യകരമായ ഉറക്കം നല്‍കും. അതിനാല്‍, രാത്രി നിങ്ങളുടെ കിടപ്പുമുറിയുടെ ജനല്‍ അല്‍പം തുറന്നിടുക, നിങ്ങളുടെ പ്രഭാതം വളരെ മികച്ചതാകുന്നത് നിങ്ങള്‍ ശ്രദ്ധിക്കും.

Most read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെMost read:ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

മതിയായ ഉറക്കം

മതിയായ ഉറക്കം

മോശം മാനസികാവസ്ഥയോടെ എഴുന്നേല്‍ക്കുക, കണ്ണുകള്‍ക്ക് താഴെയുള്ള കനം എന്നിവ മതിയായ ഉറക്കം ലഭിക്കാത്തതിന്റെ പാര്‍ശ്വഫലങ്ങളാണ്. എന്നിരുന്നാലും, ആവശ്യമായ ഉറക്ക സമയത്തിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. ചിലര്‍ക്ക് കൃത്യമായി എട്ട് മണിക്കൂര്‍ ഉറക്കം ആവശ്യമുള്ളപ്പോള്‍, മറ്റുള്ളവര്‍ക്ക് 6-7 മണിക്കൂര്‍ ഉറക്കം ആവശ്യമായി വന്നേക്കാം. എന്നാല്‍ പ്രധാന കാര്യം നിങ്ങളുടെ സമയത്തിന് അനുസൃതമായിരിക്കുക എന്നതാണ്. നിങ്ങള്‍ ഒരു നിശ്ചിത സമയത്ത് ഉറങ്ങുകയും ഉണരുകയും വേണം. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക, എഴുന്നേല്‍ക്കുക. ഈ ശീലം പാലിച്ചാല്‍ നിങ്ങള്‍ രാവിലെ നല്ല മാനസികാവസ്ഥയോടെ എഴുന്നേല്‍ക്കും.

രാവിലെ ഒരു കുളി

രാവിലെ ഒരു കുളി

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷവും നിങ്ങള്‍ക്ക് ഉറക്കത്തിന്റെ ആലസ്യം അനുഭവപ്പെടും. അതിനാല്‍ രാവിലെ കഴിയുന്നതും വേഗം ഒരു കുളി കുളിക്കുക. നിങ്ങളുടെ ശരീരത്തിലൂടെ തണുത്ത വെള്ളം ഒഴുകുന്നത് നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത നല്‍കും. തണുത്ത വെള്ളം നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും അലസതയും മയക്കവും അകറ്റുകയും ചെയ്യും.

Most read:ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍Most read:ഉദരാരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചത്; സപ്പോട്ട കഴിച്ചാലുള്ള നേട്ടങ്ങള്‍

രുചികരമായ പ്രഭാതഭക്ഷണം

രുചികരമായ പ്രഭാതഭക്ഷണം

പലരും ഒന്നുകില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയില്‍ അനാരോഗ്യകരമായ ചില ജങ്ക് ഫുഡുകള്‍ കഴിക്കുകയോ ചെയ്യുന്നു. രാവിലെ ഹൃദ്യവും സ്വാദിഷ്ടവുമായ ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം മിക്കവരും കുറച്ചുകാണുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരു മോശം മാര്‍ഗമാണ്. നിങ്ങളുടെ ശരീരം രാത്രി മുഴുവന്‍ വിശ്രമിക്കുന്നതിനാല്‍ രാവിലെ അതിന് പോഷകാഹാരം ആവശ്യമാണ്. ഒഴിഞ്ഞ വയറ് തീര്‍ച്ചയായും ദിവസം മുഴുവന്‍ നിങ്ങളെ പ്രകോപിപ്പിക്കുകയും മോശം മാനസികാവസ്ഥയിലാക്കുകയും ചെയ്യും. രാവിലെ നല്ല മാനസികാവസ്ഥയ്ക്കായി സ്വാദിഷ്ടമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ശീലമാക്കൂ.

സംഗീതം

സംഗീതം

മികച്ച പ്രഭാതഭക്ഷണവും വ്യായാമവും കൂടാതെ, ഉന്മേഷദായകമായ സംഗീതം ശ്രവിക്കുന്നതും നിങ്ങളുടെ പ്രഭാതം മികച്ചതാക്കാനുള്ള ഒരു വഴിയാണ്. സംഗീതം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്തുകയും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും ചെയ്യും. രാവിലെ നല്ലൊരു പാട്ട് കേള്‍ക്കുന്നത് ശീലമാക്കുക. അത് നല്‍കുന്ന നല്ല വികാരങ്ങള്‍ നിങ്ങളെ ആശ്ചര്യപ്പെടുത്തും, നിങ്ങള്‍ ജോലിക്ക് പോകാന്‍ തയ്യാറാകുമ്പോഴേക്കും നിങ്ങളുടെ മാനസികാവസ്ഥ മികച്ചതായിരിക്കും.

Most read:നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരുംMost read:നല്ലതെന്ന് കരുതി പാവയ്ക്ക ജ്യൂസ് അധികം കഴിക്കേണ്ട; ഈ ദോഷങ്ങളും കൂടെവരും

നടത്തം, സ്‌ട്രെച്ചിംഗ്

നടത്തം, സ്‌ട്രെച്ചിംഗ്

പ്രഭാത ദിനചര്യയില്‍ വേണ്ടത്ര സമയമില്ലാത്തതിനാല്‍ രാവിലെ ജിമ്മില്‍ പോകാന്‍ പലര്‍ക്കും സാധിക്കണമെന്നില്ല. എന്നാല്‍ ഇതല്ലാതെ നിങ്ങള്‍ അല്‍പം നടക്കുകയോ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യുക. ഇത് നിങ്ങളുടെ രക്തം പമ്പ് ചെയ്യാനും നിങ്ങളുടെ സിരകളിലൂടെ ഊര്‍ജം വളര്‍ത്താനും സഹായിക്കും. ഇത് എല്ലാ ആലസ്യത്തെയും തുരത്തുകയും നിങ്ങളില്‍ പുതുമ നിറയ്ക്കുകയും ചെയ്യും.

ഉണര്‍ന്നതിനുശേഷം വെള്ളം കുടിക്കുക

ഉണര്‍ന്നതിനുശേഷം വെള്ളം കുടിക്കുക

നിങ്ങള്‍ക്ക് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ശീലമാണ്, രാവിലെ ഉണരുമ്പോള്‍ ആദ്യം വെള്ളം കുടിക്കുന്നത്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ വേഗത്തിലാക്കുകയും നിര്‍ജ്ജലീകരണം സംഭവിച്ച ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുകയും കോശങ്ങളിലേക്ക് ജീവന്‍ പകരുകയും ചെയ്യുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ഊര്‍ജ്ജം നിറയ്ക്കുകയും ചെയ്യും. ഇതിലൂടെ നിങ്ങള്‍ക്ക് രാവിലെ തികച്ചും ഉന്മേഷവും പുനരുജ്ജീവനവും അനുഭവപ്പെടും. ഇത് നിങ്ങള്‍ക്ക് സന്തോഷകരവും ആരോഗ്യകരവും തെളിഞ്ഞതുമായ ചര്‍മ്മവും നല്‍കും.

Most read:സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍Most read:സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍

സൂര്യപ്രകാശം നേടുക

സൂര്യപ്രകാശം നേടുക

പ്രകാശം നിങ്ങളുടെ ജൈവ ഘടികാരത്തെ നയിക്കുകയും ഉണരേണ്ട സമയമാണെന്ന് നിങ്ങളോട് പറയുകയും ചെയ്യുന്നു. മെലറ്റോണിന്‍ എന്ന ഹോര്‍മോണ്‍ കാരണം നമുക്ക് ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നു. ഈ ക്ഷീണം മാറ്റാന്‍ രാവിലെ അല്‍പം സൂര്യപ്രകാശം കൊള്ളുക. നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ജനാല തുറന്ന് നിങ്ങളുടെ മുറിയില്‍ വെളിച്ചം വീശുക. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണം ഊര്‍ജ്ജം നല്‍കും.

English summary

Ways To Wake Up With More Energy in Morning in Malayalam

In this article we shall discuss on healthy ways to wake yourself up. Read on.
Story first published: Friday, June 10, 2022, 10:30 [IST]
X
Desktop Bottom Promotion