For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

|

മഴക്കാലമായതോടെ വൈറസ്, ബാക്ടീരിയ എന്നിവയിലൂടെ പകരുന്ന അണുബാധകളും തലപൊക്കുന്നു. മണ്‍സൂണ്‍ കാലത്ത് കൊതുകുകള്‍ പരത്തുന്ന രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി. ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറല്‍ രോഗമായ ഇത് ഈഡിസ് ഈജിപ്തി കൊതുകുകളിലൂടെ പകരുന്നു. നേരിയ ഡെങ്കിപ്പനി ഉയര്‍ന്ന പനി, പേശി-സന്ധി വേദന എന്നിവയ്ക്ക് കാരണമാകുന്നു. ഡെങ്കി ഹെമറാജിക് ഫീവര്‍ എന്നും വിളിക്കപ്പെടുന്ന കടുത്ത ഡെങ്കിപ്പനി, ഗുരുതരമായ രക്തസ്രാവത്തിനും പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറയുന്നതിനും മരണത്തിലും കലാശിച്ചേക്കാം.

Most read: സ്റ്റാമിന കൂട്ടും, കരുത്ത് നല്‍കും; കഴിക്കണം ഈ ഔഷധക്കൂട്ടുകള്‍

കോവിഡ് വൈറസ് ഭീതി പൂര്‍ണമായും വിട്ടുമാറാത്തതിനാല്‍ ഈ മണ്‍സൂണ്‍ കാലത്ത് നിങ്ങള്‍ ഡെങ്കപ്പിനിയെയും ഒപ്പം കോവിഡ് വൈറസിനെയും കരുതിയിരിക്കേണ്ടതുണ്ട്. ഡെങ്കിയും കോവിഡും വേര്‍തിരിച്ചറിയാന്‍ പ്രയാസമാണെന്ന് ഒരു ലാന്‍സെറ്റ് റിപ്പോര്‍ട്ട് പറയുന്നു. കോവിഡും ഡെങ്കിപ്പനിയും തമ്മിലുള്ള വ്യത്യാസവും മഴക്കാലത്ത് ഡെങ്കിപ്പനി തടയാന്‍ നിങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായച്ചറിയാം.

കോവിഡും ഡെങ്കിപ്പനിയും

കോവിഡും ഡെങ്കിപ്പനിയും

ഈഡിസ് കൊതുകുകളുടെ കടിയിലൂടെ പകരുന്ന ഡെങ്കി വൈറസ് മൂലമാണ് സാധാരണയായി ഡെങ്കിപ്പനി ഉണ്ടാകുന്നത്. എന്നിരുന്നാലും, ഡെങ്കിയും കൊറോണ വൈറസും ഉയര്‍ന്ന ശരീര താപനില എന്ന പ്രാരംഭ ലക്ഷണത്തിലേക്ക് നയിക്കുന്നു. അതിനാല്‍, രണ്ടിന്റെയും ലക്ഷണങ്ങള്‍ മനസ്സിലാക്കേണ്ടത് നിര്‍ണായകമാണ്.

കോവിഡും ഡെങ്കിപ്പനിയും- സാധാരണ ലക്ഷണങ്ങള്‍

കോവിഡും ഡെങ്കിപ്പനിയും- സാധാരണ ലക്ഷണങ്ങള്‍

കോവിഡ് അണുബാധയുടെയും ഡെങ്കിപ്പനിയുടെയും ചില ലക്ഷണങ്ങള്‍ പരസ്പരം മാറിപ്പോയേക്കാം. രണ്ട് രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായ പനി ആണ് ഏറ്റവും സാധാരണമായ ലക്ഷണം. തലവേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം എന്നിവയാണ് രോഗങ്ങളുടെ മറ്റ് ഓവര്‍ലാപ്പിംഗ് ലക്ഷണങ്ങള്‍. മാത്രമല്ല, ഡെങ്കി ഒരു കാലാനുസൃതമായ വൈറല്‍ അണുബാധയാണ്, ഇത് ബാധിച്ച മിക്ക ആളുകളും ലക്ഷണമില്ലാത്തവരാണ്.

Most read:വയറിളക്കം, ഗ്യാസ്ട്രബിള്‍; ദഹനത്തെ മോശമായി ബാധിക്കും ഈ ഭക്ഷണങ്ങള്‍

കോവിഡും ഡെങ്കിയും എങ്ങനെ വേര്‍തിരിക്കാം

കോവിഡും ഡെങ്കിയും എങ്ങനെ വേര്‍തിരിക്കാം

രണ്ട് രോഗങ്ങളും സ്വഭാവത്തില്‍ സമാനമാണെങ്കിലും, രണ്ട് രോഗങ്ങളെ അവയുടെ മറ്റ് ലക്ഷണങ്ങളെ അടിസ്ഥാനമാക്കി വേര്‍തിരിച്ചറിയാന്‍ കഴിയും. ഉദാഹരണത്തിന്, ഛര്‍ദ്ദി, ഗ്രന്ഥി വീക്കം, തിണര്‍പ്പ് തുടങ്ങിയ ചില ലക്ഷണങ്ങള്‍ ഡെങ്കിപ്പനിക്ക് മാത്രമുള്ളതും കൊറോണ വൈറസില്‍ അധികം കാണാത്തതുമാണ്. എന്നിരുന്നാലും, കൊറോണ വൈറസിന്റെ കാര്യത്തില്‍ ഛര്‍ദ്ദിക്ക് പകരം, രോഗം ബാധിച്ച ആളുകള്‍ക്ക് വയറിളക്കം അനുഭവപ്പെടുന്നു. രണ്ട് രോഗങ്ങളും ജീവന് ഭീഷണിയായേക്കാവുന്നതിനാല്‍ ചികിത്സകള്‍ക്ക് വൈദ്യസഹായം ആവശ്യമാണ്.

ഡെങ്കിപ്പനിയും മഴക്കാലവും

ഡെങ്കിപ്പനിയും മഴക്കാലവും

വെള്ളക്കെട്ട്, വൃത്തിഹീനമായ പരിതസ്ഥിതി, ആസൂത്രിതമല്ലാത്ത വാസസ്ഥലങ്ങള്‍, ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം തുടങ്ങിയ നിരവധി പ്രശ്‌നങ്ങള്‍ കാരണം സമീപ വര്‍ഷങ്ങളില്‍ കൊതുകിന്റെ വളര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്ത് ഡെങ്കിപ്പനി വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളും ഇവയാണ്. അതിനാല്‍, നേരത്തെയുള്ള രോഗനിര്‍ണയവും സമയബന്ധിതമായ ചികിത്സയുമാണ് കൊറോണ വൈറസിന്റെ കാലത്ത് ഡെങ്കിപ്പനിയെ അകറ്റി നിര്‍ത്താനുള്ള വഴി. ഡെങ്കിപ്പനി പിടിപെടുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം.

Most read:ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നവരാണോ നിങ്ങള്‍? ശ്രദ്ധിക്കൂ ഈ അപകടം

ഡെങ്കിപ്പനി തടയാന്‍

ഡെങ്കിപ്പനി തടയാന്‍

* ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗമാണിത്.

* സൂര്യാസ്തമയ സമയത്തും അതിനുശേഷവും കൊതുകുകള്‍ സാധാരണയായി കൂടുതല്‍ സജീവമായതിനാല്‍ സൂര്യാസ്തമയത്തിന് മുമ്പ് വാതിലുകളും ജനലുകളും അടയ്ക്കുക.

* നിങ്ങളുടെ ശരീരം മൂടുക, നിങ്ങളെ പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക.

ഡെങ്കിപ്പനി തടയാന്‍

ഡെങ്കിപ്പനി തടയാന്‍

* ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്‌കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.

* വീടിനുള്ളില്‍ പൂച്ചട്ടികളിലെ വെള്ളത്തിലും ഫ്രിഡ്ജിനടിയില്‍ വെള്ളം സംഭരിക്കുന്ന ട്രേയിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുണ്ട്. ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക.

* പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നത് കൊതുകുകളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിനും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. എല്ലാ ദിവസവും നിങ്ങളുടെ വീട് വൃത്തിയാക്കി സൂക്ഷിക്കുക.

* മഴക്കാലത്ത് രോഗപ്രതിരോധ ശേഷി കൂടുതല്‍ തകരാറിലാകുന്നതിനാല്‍ അണുബാധയെ നേരിടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക.

* വൈകുന്നേരങ്ങളിലും രാത്രികളിലും പ്രത്യേകിച്ച് ഉറങ്ങുന്ന സ്ഥലങ്ങളില്‍ പാരാതൈറോയിഡുകള്‍ അടങ്ങിയ പ്രാണികളെ തുരത്തുന്ന സ്‌പ്രേ ഉപയോഗിക്കാന്‍ ശ്രമിക്കുക. കീടങ്ങളെ അകറ്റുന്ന ലോഷനുകളും ക്രീമുകളും നിങ്ങളുടെ ശരീരത്തില്‍ പുരട്ടുക.

Most read:മടിപിടിച്ച് കിടക്കേണ്ട, അതിരാവിലെ എഴുന്നേറ്റോളൂ; നേട്ടം നിരവധിയാണ്‌

English summary

Ways To Protect Yourself From Getting Dengue During Monsoon in Malayalam

In order to restrict the spread of Dengu virus, you can make use of following measures to protect yourself from dengue at home.
X
Desktop Bottom Promotion