For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസിഓഎസിനെ വീട്ടില്‍ കൈകാര്യം ചെയ്യാന്‍ ഈ മാര്‍ഗ്ഗങ്ങള്‍

|

സ്ത്രീകളെ വലക്കുന്ന പ്രശ്‌നങ്ങളില്‍ പലപ്പോഴും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളാണ് മുന്നിട്ട് നില്‍ക്കുന്നത്. ആര്‍ത്തവവും പ്രത്യുത്പാദന ശേഷിയും എല്ലാം പ്രശ്‌നത്തിലാവുന്ന ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇത്തരത്തില്‍ പ്രത്യുത്പാദന ആരോഗ്യവമായും സ്ത്രീകളുടെ ആരോഗ്യവുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. PCOS ഉള്ള ഓരോ സ്ത്രീക്കും പറയാനുള്ളത് സമാനമായ വേദനകളുടെ കഥകളാണ്. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്.

മുഖത്തും ശരീരത്തിലും പുരുഷന്‍മാരുടേത് പോലെ അമിത രോമവളര്‍ച്ചയുണ്ടാവുന്നുണ്ടോ, ഇത് കൂടാതെ അമിതവണ്ണം ഉണ്ടാവുന്നുവോ കൂടാതെ കഴുത്തില്‍ കറുപ്പ് നിറവും കാണപ്പെടുന്നോ, എന്നാല്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ പിസിഓഎസിനെ വീട്ടില്‍ എങ്ങനെ മാനേജ് ചെയ്യാം എന്നും എന്തൊക്കെയാണ് ഇതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പിസിഒഎസിന്റെ ലക്ഷണങ്ങള്‍

പിസിഒഎസിന്റെ ലക്ഷണങ്ങള്‍

ആദ്യം മനസ്സിലാക്കേണ്ടത് പിസിഓഎസ് ലക്ഷണങ്ങളെക്കുറിച്ചാണ്. ഇതില്‍ ആദ്യം പ്രകടമാവുന്നത് ആര്‍ത്തവത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളാണ്. ചിലരില്‍ ക്രമരഹിതമായ ആര്‍ത്തവമുണ്ടാവുന്നു, എന്നാല്‍ ചിലരിലാവട്ടെ അമിതമായ രക്തസ്രാവവും ചിലരില്‍ വളരെ കുറഞ്ഞ തോതില്‍ രക്തസ്രാവവും ഉണ്ടാവുന്നു. കൂടാതെ മുഖക്കുരു, അമിതവണ്ണം, അമിത രോമവളര്‍ച്ച, ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്, അമിതമായ മുടി കൊഴിച്ചില്‍, പ്രമേഹം എന്നിവക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല. അത് മാത്രമല്ല ആരോഗ്യത്തിന് വേണ്ടിയും പിസിഓഎസ് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടിയും ചില കാര്യങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് വായിക്കാം.

ഭക്ഷണം തിരഞ്ഞെടുക്കണം

ഭക്ഷണം തിരഞ്ഞെടുക്കണം

പിസിഒഎസ് ഉള്ള സ്ത്രീകള്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. കൃത്രിമമായ പഞ്ചസാരയും മധുരവും അടങ്ങിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി വേണം ഭക്ഷണം കഴിക്കുന്നതിന്. ഇത് കൂടാതെ പ്രിസര്‍വ്വേറ്റിവുകള്‍ അടങ്ങിയ ഭക്ഷണവും പരമാവധി ഒഴിവാക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പ്, വിത്തുകള്‍ എന്നിവയാണ് ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍. ശരിയായ ഇന്‍സുലിന്‍ അളവ് നിലനിര്‍ത്താനും PCOS നിയന്ത്രിക്കാനും ഇവ സഹായിച്ചേക്കാം. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നു എന്നുള്ളത് നമുക്ക് കണ്ട് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുക

ഭക്ഷണം കഴിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. കാരണം കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കേണ്ടതാണ്. പഞ്ചസാര, വെള്ള റൊട്ടി, വെള്ള അരി, മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കാരണം ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കുകയും ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് പലപ്പോഴും പിസിഓഎസ് എന്ന അവസ്ഥക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. കുറച്ച് കാര്‍ബോഹൈഡ്രേറ്റുകളും ഉയര്‍ന്ന പ്രോട്ടീനും ഉയര്‍ന്ന നാരുകളുമുള്ള ഭക്ഷണങ്ങളും കഴിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

സൂര്യപ്രകാശം കൊള്ളുക

സൂര്യപ്രകാശം കൊള്ളുക

വിറ്റാമിന്‍ ഡി എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പിസിഓഎസ് ഉള്ളവരില്‍ വിറ്റാമിന്‍ ഡി കുറയുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധിക്കുന്നതിനും അമിത ഭാരത്തെ കുറക്കുന്നതിനും എല്ലാം വിറ്റാമിന്‍ ഡി സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താനും സാധിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ഡി നിങ്ങളുടെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറക്കുന്നതിനും അമിത ഭാരത്തെ കുറക്കുന്നതിനും സഹായിക്കുന്നു.

 ആന്റിഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആന്റിഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ ഒഴിവാക്കുക

ആന്റിഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം പിസിഓഎസ് എന്നത് ഇത്തരം അവസ്ഥകളുടെ കൂടി ഒരു സംയോജനമാണ്. പലപ്പോഴും ആന്റിഇന്‍ഫ്‌ളമേറ്ററി ഭക്ഷണങ്ങള്‍ കഴിക്കുന്നത് പിസിഒഎസ്, മുഖക്കുരു, ശരീരഭാരം എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ തക്കാളി, ഇലക്കറികള്‍, പച്ചിലകള്‍, അയല, ട്യൂണ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍, അണ്ടിപ്പരിപ്പ്, ഒലിവ് ഓയില്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പ്രത്യുത്പാദന ആരോഗ്യം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. ഇത് കൂടാതെ പ്രോസസ് ചെയ്ത പഞ്ചസാരയും മറ്റും പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ച് വേണം ആരോഗ്യം നിലനിര്‍ത്തുന്നതിനും. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതാണ്. ദിവസവും വ്യായാമം ചെയ്യുന്നതിന് വേണ്ടി ഒരു നിശ്ചിത സമയം മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ അമിതവണ്ണം പിസിഒഎസിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. വ്യായാമം ചെയ്യുമ്പോള്‍ കലോറിയില്‍ വ്യത്യാസം വരുകയും ഇന്‍സുലിന്‍ നിയന്ത്രണ വിധേയമാവുകയും ചെയ്യാം. ഇതെല്ലാം പിസിഓഎസ് എന്ന അവസ്ഥയില്‍ നിന്ന് മോചനം നല്‍കാന്‍ സഹായിക്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം കുറയ്ക്കുക

സമ്മര്‍ദ്ദം എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ ശത്രുവാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദരഹിതമായി നിലനില്‍ക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ക്രമരഹിതമായ ആര്‍ത്തവം നിങ്ങളില്‍ ഉണ്ടാവുന്നുണ്ടെങ്കില്‍ അതിന് കാരണമാവുന്നതാണ് പലപ്പോഴും സമ്മര്‍ദ്ദം. എന്നാല്‍ സമ്മര്‍ദ്ദത്തിന് പരിഹാരം കാണുന്നതോടൊപ്പം നമുക്ക് പിസിഓഎസ് എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. സ്‌ട്രെസ്, ചില സന്ദര്‍ഭങ്ങളില്‍, പിസിഒഎസിലേക്കും നയിച്ചേക്കാം. അതിനാല്‍, നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കൃത്യമായ വ്യായാമവും സമീകൃതാഹാരവും ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ സമ്മര്‍ദ്ദത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കും.

ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുക

ഭക്ഷണത്തില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുക

കറുവപ്പട്ട നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് പിസിഓഎസ് പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍. കാരണം ഇത് ഇന്‍സുലിന്‍ റിസപ്റ്ററുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു, ഇത് PCOS ഉള്ള സ്ത്രീകള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ കൈകാര്യം ചെയ്യുന്നതിനും കറുവപ്പട്ട മികച്ചതാണ്. കറുവപ്പട്ട ചായ കുടിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും സഹായിക്കുന്നു. സ്ത്രീകള്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് കറുവപ്പട്ട ചായ എന്തുകൊണ്ടും നല്ലതാണ്.

ആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യതആര്‍ത്തവ രക്തത്തിന്‍റെ നിറം പറയും ഗർഭധാരണ സാധ്യത

ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് ബന്ധപ്പെട്ടാല്‍ ഗര്‍ഭമോ?ആര്‍ത്തവത്തിന് തൊട്ടുമുന്‍പ് ബന്ധപ്പെട്ടാല്‍ ഗര്‍ഭമോ?

English summary

Ways To Manage PCOS At Home In Malayalam

Here in this article we are sharing some easy ways to manage PCOS at home in malayalam. Take a look.
Story first published: Friday, September 9, 2022, 14:15 [IST]
X
Desktop Bottom Promotion