For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് കാലത്തും ശ്വാസകോശത്തെ സംരക്ഷിക്കാം

|

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒരു കാലത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. കൊറോണയും മറ്റ് രോഗങ്ങളും എല്ലാം കൊണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ അവനവന്റെ ആരോഗ്യം കാക്കേണ്ട ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പരിഹാരം കാണുന്നതിന് വേണ്ടിയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയും നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ ശ്വാസകോശത്തിന്റെ ആരോഗ്യം തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടതും. കാരണം കൊവിഡ് കാലത്ത് ശ്വാസകോശ സംബന്ധമായി ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ തന്നെയാണ് ഏറ്റവും കൂടുതലും.

കൊവിഡ് 19; സാമൂഹിക അകലം ആയുസ്സ് കൂട്ടുംകൊവിഡ് 19; സാമൂഹിക അകലം ആയുസ്സ് കൂട്ടും

ശ്വസനത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതുവരെ ശ്വാസകോശത്തിന്റെ ആരോഗ്യം പലപ്പോഴും അവഗണിക്കപ്പെടുന്നു. ശ്വാസകോശം രക്തത്തിന് ഓക്‌സിജന്‍ ലഭിക്കുന്നതിന് കാപ്പിലറികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ സഹായിക്കുന്നു. ശ്വസന സമയത്ത് ശരീരത്തിന് CO2 വാതകം പുറപ്പെടുവിക്കാനും സഹായിക്കുന്നു. ശരീരത്തിലെ ഏറ്റവും സജീവമായ അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങള്‍

ശ്വാസകോശത്തെ ബാധിക്കുന്ന രോഗങ്ങള്‍

ശ്വാസകോശത്തെ ബാധിക്കുന്ന പല വൈകല്യങ്ങളെയും ശ്വാസകോശ രോഗം എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ബ്രോങ്കൈറ്റിസ്, ന്യുമോണിയ, എംഫിസെമ, സിസ്റ്റിക് ഫൈബ്രോസിസ്, ക്ഷയം, ശ്വാസകോശ അര്‍ബുദം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചില ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്ക് കാരണമാകും. നിങ്ങളുടെ ശ്വാസകോശത്തെ ആരോഗ്യകരവും ശക്തവുമായി നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഇതാ.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് പുകവലി ഉപേക്ഷിക്കുക എന്നത് തന്നെയാണ്. നിങ്ങളുടെ ശരീരത്തിന് ഹാനികരമായ ആയിരക്കണക്കിന് രാസവസ്തുക്കള്‍ സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്നു. ശ്വാസകോശ അര്‍ബുദം, സിപിഡി തുടങ്ങിയ ഗുരുതരമായ ശ്വാസകോശരോഗങ്ങള്‍ക്ക് പുകവലിയാണ് പ്രധാന കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. നിങ്ങള്‍ പുകവലിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ ശ്വാസകോശത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. നിങ്ങള്‍ പുകവലിച്ചില്ലെങ്കിലും നിങ്ങളിലേക്ക് എത്തുന്ന തരത്തില്‍ ഇത്തരം മാലിന്യങ്ങള്‍ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ അപകടത്തിലേക്കും ശ്വാസകോശസംബന്ധമായ രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.

മലിനീകരണത്തിനുള്ള സാധ്യത ഒഴിവാക്കുക

മലിനീകരണത്തിനുള്ള സാധ്യത ഒഴിവാക്കുക

വായുവില്‍ അടങ്ങിയിരിക്കുന്ന നിരവധി മലിനീകരണം നിങ്ങളുടെ ശ്വാസകോശത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും കേടുവരുത്തും. ഉദാഹരണത്തിന്, വിവിധ അലക്കു ഉല്‍പ്പന്നങ്ങളിലും എയര്‍ ഫ്രെഷനറുകളിലും ഉപയോഗിക്കുന്ന സിന്തറ്റിക് സുഗന്ധങ്ങള്‍ വിഷ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്നു. ഇവയെല്ലാം നിങ്ങള്‍ സുഗന്ധമെന്ന് കരുതി ശ്വസിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും എന്നുള്ളതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളെ വിടാതെ പിന്തുടരുന്ന അപകടമായി പലപ്പോഴും ശ്വാസകോശരോഗങ്ങള്‍ നിലനില്‍ക്കുന്നു.

 ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക

ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക

ഓക്‌സിജന്റെ അഭാവം നിങ്ങളെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഹൃദ്രോഗങ്ങള്‍ക്ക് പോലും ഇടയാക്കും. പതിവായി ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നത് നിങ്ങളുടെ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനും ഇത് ആന്തരാവയവങ്ങളില്‍ വളര്‍ത്തിയ വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കും. യോഗ ചെയ്യുന്നതും യോഗയില്‍ ഉള്ള ശ്വസനവ്യായാമങ്ങളും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ശ്വസന വ്യായാമങ്ങള്‍ ശീലമാക്കുക.

ശരിയായ ഭക്ഷണം കഴിക്കുക

ശരിയായ ഭക്ഷണം കഴിക്കുക

ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍, ഫോളേറ്റ്, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കുക. ആരോഗ്യകരമായ ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ക്കും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളി ശ്വാസകോശങ്ങളെ ശുദ്ധീകരിക്കുന്നതിനും ഈ പോഷകങ്ങള്‍ അത്യാവശ്യമാണ്. ട്രാന്‍സ് കൊഴുപ്പും പൂരിത കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു പരിധി വരെ ശ്വാസകോശത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. സംശയമില്ലാതെ നിങ്ങളടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അതുകൊണ്ട് തന്നെ ശരിയായ വ്യായാമവും പണവും മികച്ചതാണ്.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

വ്യായാമം ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഹൃദയത്തെയും പേശികളെയും ഓക്‌സിജനുമായി ചേര്‍ന്ന് നന്നായി നിലനിര്‍ത്തുന്നു. ശ്വാസതടസ്സം, ശ്വസിക്കുമ്പോള്‍ ഉണ്ടാകുന്ന വേദന, എന്തെങ്കിലും ചെയ്യുമ്പോള്‍ ഉള്ള തലകറക്കം, സ്ഥിരമായ ചുമ എന്നിവ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുടെ ചില ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ എല്ലായ്‌പ്പോഴും ഒരു ഡോക്ടറെ സമീപിക്കുക. അല്ലാതെ സ്വയം ചികിത്സ അരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് ആണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.

English summary

Ways To Keep Your Lungs Strong And Healthy in Malayalam

Here in this article we are discussing about some simple ways to keep your lungs strong and healthy. Take a look.
X
Desktop Bottom Promotion