For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനവും ഈ ശീലമെങ്കില്‍ രക്തയോട്ടം കൂടും, ആരോഗ്യവും വളരും

|

നിങ്ങളുടെ മുഴുവന്‍ ശരീരത്തിന്റെയും ആരോഗ്യത്തിന് രക്തചംക്രമണം അത്യന്താപേക്ഷിതമാണ്. വിട്ടുമാറാത്ത രക്തചംക്രമണ പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട്, അവര്‍ക്ക് രക്തചംക്രമണത്തെക്കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും ഉണ്ടാകും. നിങ്ങളുടെ ശരീരത്തിലുടനീളം ദ്രാവകങ്ങള്‍ നിരന്തരം പ്രചരിക്കുന്നു, അതില്‍ ഏറ്റവും പ്രധാനമാണ് രക്തം. വാസ്തവത്തില്‍, ഓരോ മിനിറ്റിലും ഏകദേശം 5 ക്വാര്‍ട്ട് രക്തം നിങ്ങളുടെ ശരീരത്തിലെ രക്തക്കുഴലുകളിലൂടെ പമ്പ് ചെയ്യപ്പെടുന്നു. രക്തം നിങ്ങളുടെ ശരീരത്തിലുടനീളം പ്രചരിക്കുമ്പോള്‍, അത് ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും നിങ്ങളുടെ സിസ്റ്റത്തിലെ അധിക മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

Most read: കാല് വരെ മുറിച്ചുമാറ്റണം; ഡയബറ്റിക് ന്യൂറോപ്പതി ഭീകരമാകുന്നത് ഇങ്ങനെ

അതിനാല്‍, നിങ്ങള്‍ക്ക് രക്തചംക്രമണം ശരിയായി നടക്കാത്തപ്പോള്‍, അതിനര്‍ത്ഥം നിങ്ങളുടെ രക്തം നിങ്ങളുടെ ശരീരത്തിലൂടെ കാര്യക്ഷമമായി ഒഴുകുന്നില്ല എന്നാണ്. കൂടാതെ മരവിപ്പ്, ശരീരവണ്ണം, അല്ലെങ്കില്‍ ഊര്‍ജ്ജം കുറയല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് നേരിടേണ്ടിവരാം. നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ചില ലളിതമായ കാര്യങ്ങള്‍ ഇതാ.

വ്യായാമം

വ്യായാമം

പുറത്തിറങ്ങുന്നതും നടക്കുന്നതുമെല്ലാം നമ്മുടെ ശരീരത്തിന് നല്ലതാണ്. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ മറ്റ് പല മേഖലകളെയും സഹായിക്കുന്നു. ദിവസവും 30 മിനിറ്റ് നേരിയതോ മിതമായതോ ആയ വ്യായാമം ചെയ്യാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലതും എളുപ്പവുമുള്ള കാര്യമാണിത്. സുഹൃത്തുക്കളുമായോ അല്ലെങ്കില്‍ കുടുംബാംഗങ്ങളുമായോ അത്താഴത്തിന് ശേഷം നടക്കുക. സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ എന്നിവ പരിശീലിക്കുക.

മസാജ് ചെയ്യുക

മസാജ് ചെയ്യുക

രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം ഒരു മസാജ് ചെയ്യുക എന്നതാണ്. ഒരു മസാജിന് നിങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും. നിങ്ങളുടെ കൈകാലുകളിലൂടെ രക്തവും ലിംഫ് ദ്രാവകവും നീക്കാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് മസാജുകള്‍ സഹായിക്കുന്നു. അതുപോലെ തന്നെ നടത്തവും വ്യായാമവും ഇതിന് ഗുണം ചെയ്യും. മസാജുകള്‍ വഴി സമ്മര്‍ദ്ദം കുറയ്ക്കാനും വഴക്കവും രോഗപ്രതിരോധ പ്രവര്‍ത്തനവും മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും നന്നായി ഉറങ്ങാനും കഴിയും.

Most read:ഉത്തമ ദഹനം, കൃത്യമായ തടി, പ്രതിരോധശേഷി; ഈ വെള്ളം രാവിലെ കുടിച്ചാല്‍

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ലോകത്തിലെ ഏറ്റവും തടയാവുന്ന മെഡിക്കല്‍ അവസ്ഥകളില്‍ ഒന്നാണ് നിര്‍ജ്ജലീകരണം. കുടിവെള്ളത്തിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്.

* നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്‌സിജനും കൊണ്ടുപോകുന്നു

* മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുന്നു

* ദഹനത്തെ സഹായിക്കുന്നു

* മലബന്ധം തടയുന്നു

* രക്തസമ്മര്‍ദ്ദം സാധാരണമാക്കുന്നു

* ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നു

* അവയവങ്ങളെയും ടിഷ്യുകളെയും സംരക്ഷിക്കുന്നു

* ശരീര താപനില നിയന്ത്രിക്കുന്നു

* ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നു

* ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നു

പൊതുവേ, പുരുഷന്മാര്‍ ഏകദേശം 131 ഔണ്‍സ് വെള്ളം കഴിക്കണം, സ്ത്രീകള്‍ പ്രതിദിനം 95 ഔണ്‍സ് വെള്ളം കഴിക്കണം.

സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുക

സമ്മര്‍ദ്ദത്തെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നു, ഇത് 60% ത്തിലധികം മനുഷ്യ രോഗങ്ങള്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും രക്തചംക്രമണ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് രക്തചംക്രമണം ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും രോഗശാന്തി പ്രക്രിയയ്ക്കും പ്രധാനമാണ്. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള നുറുങ്ങുകളാണ് വ്യായാമം ചെയ്യുക, മസാജ് ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം, ധാരാളം ഉറങ്ങുക, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസനം, ഹോബികള്‍ക്കും സുഹൃത്തുക്കളുമായി ഇടപഴകുന്നതിനും സമയം കണ്ടെത്തല്‍ തുടങ്ങിയവ.

Most read:ഹോര്‍മോണ്‍ മാറിയാല്‍ പല്ലിനും പ്രശ്‌നം; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടത് ഇത്

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക

ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ആഴ്ചയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കൊഴുപ്പുള്ള മത്സ്യം (സാല്‍മണ്‍, ട്യൂണ, മത്തി, ട്രൗട്ട്, മത്തി), മീന്‍ എണ്ണ, കാലെ, ഫ്‌ളാക്‌സ് സീഡുകള്‍, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ എന്നിവ.

നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തുക

നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തുക

വെരിക്കോസ് വെയിന്‍ രോഗമുള്ള മിക്ക രോഗികളും അവരുടെ കാലുകള്‍ ഉയര്‍ത്തുമ്പോള്‍ സുഖം പ്രാപിക്കുന്നതായി മനസ്സിലാക്കുന്നു. പകല്‍ സമയത്ത്, നമ്മളില്‍ പലരും ദീര്‍ഘനേരം ഇരിക്കും. ഇരിക്കുന്നതും നില്‍ക്കുന്നതും കാലുകളുടെ ഞരമ്പുകളില്‍ രക്തം തങ്ങിനില്‍ക്കുന്നതിന് കാരണമാകും. ഇത് വീക്കം, മലബന്ധം, വേദന, അസ്വസ്ഥത, ചൊറിച്ചില്‍, ക്ഷീണം എന്നിവയിലേക്ക് നയിക്കുന്നു. ദിവസത്തില്‍ 20 മിനിറ്റ് നിങ്ങളുടെ കാലുകള്‍ ഉയര്‍ത്തുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിക്കും. സോഫയിലോ തറയിലോ കിടക്കയിലോ കിടക്കുക, നിങ്ങളുടെ കാലുകള്‍ക്ക് താഴെയായി നിരവധി തലയിണകള്‍ വയ്ക്കുക. നിങ്ങളുടെ കാലുകള്‍ നിങ്ങളുടെ ഹൃദയത്തിന് മുകളില്‍ ഉയര്‍ത്തുക. പകരമായി, തറയില്‍, ഒരു ചുവരിനടുത്ത് കിടക്കുമ്പോള്‍ നിങ്ങളുടെ പുറകില്‍ ഒരു ചെറിയ തലയിണ സ്ഥാപിക്കാം. തുടര്‍ന്ന്, നിങ്ങളുടെ കാലുകള്‍ ഭിത്തിയില്‍ ചേര്‍ത്ത് ഉയര്‍ത്തുക. നിങ്ങളുടെ കൈകള്‍ സൈഡില്‍ വച്ച് കഴിയുന്നത്ര നേരം ശ്വസിക്കുകയും വിശ്രമിക്കുകയും ചെയ്യുക.

Most read:തണുപ്പുകാല രോഗങ്ങളെ അകറ്റാന്‍ ഈ അടുക്കളകൂട്ടിലുണ്ട് പ്രതിവിധി

കംപ്രഷന്‍ സോക്‌സുകള്‍ ധരിക്കുക

കംപ്രഷന്‍ സോക്‌സുകള്‍ ധരിക്കുക

കംപ്രഷന്‍ സോക്‌സുകള്‍ ധരിക്കുന്നത് വെരിക്കോസ് വെയിന്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കംപ്രഷന്‍ സോക്‌സുകള്‍ കണങ്കാലിന് ഏറ്റവും ഇറുകിയതും സോക്‌സുകള്‍ മുകളിലേക്ക് നീട്ടുമ്പോള്‍ കംപ്രഷന്‍ ക്രമേണ കുറയുന്നതുമാണ് ഇതിന് കാരണം. സിരകളുടെ അപര്യാപ്തത അല്ലെങ്കില്‍ വെരിക്കോസ് വെയിന്‍ രോഗം മൂലം രക്തചംക്രമണം മോശമായവരില്‍ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ദീര്‍ഘദൂര കാര്‍ റൈഡുകള്‍ക്കും ഓട്ടം പോലുള്ള വ്യായാമങ്ങള്‍ ചെയ്യുമ്പോഴും ദിവസം മുഴുവന്‍ നില്‍ക്കുമ്പോഴും കംപ്രഷന്‍ സോക്‌സുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.

മദ്യപാനം കുറയ്ക്കുക

മദ്യപാനം കുറയ്ക്കുക

മിതമായ മദ്യപാനം നിങ്ങളുടെ ശരീരത്തിന് കുഴപ്പമുണ്ടാക്കില്ല. എന്നാല്‍ 'മിതമായത്' എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നിങ്ങള്‍ മനസിലാക്കുക. അമിതമായ മദ്യപാനം നിങ്ങളുടെ ധമനികള്‍ കഠിനമാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് രക്തം ശരിയായി ഒഴുകാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.

Most read:ഈ രോഗാവസ്ഥകളുള്ളവര്‍ ഒരിക്കലും കഴിക്കരുത് നെല്ലിക്ക; ഫലം വിപരീതം

സ്‌ട്രെച്ചിംഗ്

സ്‌ട്രെച്ചിംഗ്

ദിവസത്തില്‍ രണ്ട് തവണ ബേസിക്കായ കുറച്ച് സ്‌ട്രെച്ചിംഗ് ചെയ്തുമിനിറ്റ് കൊണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ രക്തചംക്രമണം ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സ്‌ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഭൂരിഭാഗം ആളുകളും ഒരേ സ്ഥാനത്ത് ഇരുന്നു ധാരാളം സമയം ചെലവഴിക്കുന്നു. ഇത് ധാരാളം പ്രശ്നങ്ങള്‍ക്ക് കാരണമാകും. പതിവായി എഴുന്നേല്‍ക്കാനും നടക്കാനും സ്‌ട്രെച്ച് ചെയ്യാം ശ്രമിക്കുന്നത് രക്തചംക്രമണ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും.

English summary

Ways to Improve Your Blood Circulation Naturally in Malayalam

If you think you may have poor circulation, these things will help you to improve your blood circulation naturally.
Story first published: Friday, December 17, 2021, 12:46 [IST]
X
Desktop Bottom Promotion