For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ദഹനം ഉറപ്പാക്കാന്‍ ആയുര്‍വേദം പറയും വഴി ഇത്‌

|

ആരോഗ്യകരമായ ശരീരത്തിന്റെ താക്കോലാണ് ശരിയായ ദഹനവ്യവസ്ഥ. ആയുര്‍വേദം അനുസരിച്ച്, നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും കഴിക്കുന്ന ഭക്ഷണവും എങ്ങനെ ആഗിരണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമവും ആരോഗ്യവും. ശരീരത്തില്‍ ആരോഗ്യകരമായ കോശങ്ങളെ സൃഷ്ടിക്കുന്നതിനും ദഹനവ്യവസ്ഥയില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനുമായി വയറിലെ ദഹനാഗ്നിയ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ആയുര്‍വേദം ഊന്നിപ്പറയുന്നു.

Most read: മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്Most read: മാംസത്തില്‍ മാത്രമല്ല; ഈ സസ്യ ഭക്ഷണത്തിലും സിങ്ക് ധാരാളമുണ്ട്

ദുര്‍ബലമായ ദഹനവ്യവസ്ഥ കാരണം ശരീരത്തിന് അതിന്റേതായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. ഇത് വീര്‍ത്ത വയറ്, ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി, മലബന്ധം എന്നീ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. തല്‍ഫലമായി, നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ വയറില്‍ ഭാരം അനുഭവപ്പെടുന്നു. അനാരോഗ്യകരമായ ദഹനവ്യവസ്ഥ കാരണം ശരീരം വിഷവസ്തുക്കളുടെ ഒരു സംഭരണ കേന്ദ്രമായി മാറുന്നു. ഇത് ഒടുവില്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നു. ദഹനവ്യവസ്ഥ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചോദ്യം നിങ്ങളെ അലട്ടുന്നുവെങ്കില്‍, ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളില്‍ നിന്ന് മുക്തി നേടുന്നതിനുമായി ആയുര്‍വേദം നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന് ഇവിട വായിച്ചറിയാം.

ദഹനശക്തി എങ്ങനെ മെച്ചപ്പെടുത്താം

ദഹനശക്തി എങ്ങനെ മെച്ചപ്പെടുത്താം

ദുര്‍ബലമായ ദഹനവ്യവസ്ഥ ശരീരത്തില്‍ദുര്‍ബലമായ ദഹനാഗ്‌നിക്ക് കാരണമാകുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ദഹനരസം ശക്തമായി നിലനിര്‍ത്തുന്നതിനും ആയുര്‍വേദം ചില പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഈ വഴികളിലൂടെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മലവിസര്‍ജ്ജനം ക്രമീകരിക്കാനും ഒപ്പം ഉദരാരോഗ്യം നിലനിര്‍ത്താനും.

ധ്യാനം

ധ്യാനം

പഠനങ്ങള്‍ പറയുന്നതനുസരിച്ച്, ദിവസേന അല്‍പസമയം ധ്യാനിക്കുന്നത് നിങ്ങളുടെ ശരീരത്തെ ക്രിയാത്മകമായി ബാധിക്കുകയും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ്. ഇത് ശരീരത്തിന്റെ ഹോമിയോസ്റ്റാസിസ് പുനസ്ഥാപിക്കാന്‍ സഹായിക്കുകയും ദഹനവ്യവസ്ഥയെ മികച്ചതാക്കാന്‍ ഉപകരിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും 20-30 മിനിറ്റ് ധ്യാനിക്കുന്നത്, ശരീരത്തെ നല്ല രീതിയില്‍ സുഖപ്പെടുത്തിയെടുക്കുന്നു.

Most read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂMost read:പ്രതിരോധശേഷി നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; കരുതിയിരിക്കൂ

വ്യായാമം, യോഗ

വ്യായാമം, യോഗ

ദഹന ശേഷി എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിക്കുന്നവരാണോ? എന്നാല്‍ അതിനുള്ള വഴിയാണ് യോഗയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശാരീരിക വ്യായാമമോ ചെയ്യുന്നത്. ദിവസവും രാവിലെ യോഗ, ഓട്ടം അല്ലെങ്കില്‍ നടത്തം എന്നിവ പരിശീലിക്കുന്നതിലൂടെ ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജസ്വലത കൈവരുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരവും സജീവവുമായി നിലനിര്‍ത്തുകയും ചെയ്യും. ഇതിനുപുറമെ, ഭക്ഷണത്തിനു ശേഷം 15-20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ നടത്തം ഭക്ഷണത്തെ സിസ്റ്റത്തിലേക്ക് ഇറങ്ങാനും എളുപ്പത്തിലും ശരിയായി ദഹിപ്പിക്കാനും സഹായിക്കും. നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കാന്‍ നടത്തവും യോഗയും സഹായിക്കും.

അമിതമായി ഭക്ഷണം കഴിക്കരുത്

അമിതമായി ഭക്ഷണം കഴിക്കരുത്

ദഹനവ്യവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന ചോദ്യം നിങ്ങളെ നിരന്തരം അലട്ടുന്നുവെങ്കില്‍, അതിനുള്ള ഉത്തരം നിങ്ങളുടെ ശീലങ്ങളെ നിയന്ത്രിക്കുന്നതിലാണ്. നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുമ്പോള്‍, നിങ്ങളുടെ ശരീരവും ദഹനവ്യവസ്ഥയും ഒരു കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നു. ഇത് ദഹനക്കേട്, അസ്വസ്ഥത, അസിഡിറ്റി എന്നിവയുടെ പ്രശ്‌നത്തിലേക്ക് നയിക്കുന്നു. ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്, മിതമായ അളവില്‍ ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാന കാര്യം. ആഹാരം എളുപ്പത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതിനാല്‍ വയറ്റില്‍ കുറച്ച് സ്ഥലം ഒഴിച്ചുവിടണമെന്ന് ആയുര്‍വേദം ശുപാര്‍ശ ചെയ്യുന്നു.

Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍Most read:വൈറസിനെ ചെറുക്കും ഈ ആന്റിവൈറല്‍ ഭക്ഷണങ്ങള്‍

ഹെര്‍ബല്‍ ടീ കുടിക്കുക

ഹെര്‍ബല്‍ ടീ കുടിക്കുക

ഹെര്‍ബല്‍ ടീ അല്ലെങ്കില്‍ ഇഞ്ചി ചായ എന്നിവ കുടിക്കുന്നത് ഭക്ഷണം ഫലപ്രദമായി ദഹിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നിരവധി രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ പരിഹാരമാണ് ഇഞ്ചി. ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ഇത് വയറിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കുകയും അതുവഴി ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുകയും ചെയ്യുന്നു.

നല്ല ഉച്ചഭക്ഷണം കഴിക്കുക

നല്ല ഉച്ചഭക്ഷണം കഴിക്കുക

ആയുര്‍വേദം അനുസരിച്ച്, ഉച്ചസമയത്ത് ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ദഹനവ്യവസ്ഥ പരമാവധി ദഹനരസങ്ങള്‍ സ്രവിക്കുന്നു, അതിനാല്‍ ഉച്ചഭക്ഷണസമയത്ത് പോഷകസമൃദ്ധമായ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍, വൈകുന്നേരമോ അത്താഴ സമയമോ ഇത്തരം വലിയ ഭക്ഷണം കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കും. കാരണം ദഹനാഗ്നി ദുര്‍ബലമാവുകയും ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരത്തിന് ആവശ്യത്തിന് സമയം ലഭിക്കാതെ വരികയും ചെയ്യുന്നു.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

വിഷാംശം നീക്കുക

വിഷാംശം നീക്കുക

ദഹനം മെച്ചപ്പെടുത്താനുള്ള മറ്റൊരു വഴിയാണ്, ശരീരത്തെ വിഷമുക്തമാക്കി നിലനിര്‍ത്തുക എന്നത്. ഉദര ശുദ്ധീകരണം, ദഹനാഗ്‌നിയുടെ പുനരുജ്ജീവനത്തിനും കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുന്നു. ദോഷകരമായ വിഷവസ്തുക്കളെയും ഫ്രീ റാഡിക്കലുകളെയും ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗ്ഗം കൂടിയാണ് ഇത്. ശരീരത്തില്‍ വിഷാംശം അടിഞ്ഞുകൂടുന്നത് പലപ്പോഴും മലബന്ധം, മന്ദഗതിയിലുള്ളതും നിഷ്‌ക്രിയവുമായ ദഹനവ്യവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ഉപവസിക്കുന്നത് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു മോണോ ഡയറ്റ് തിരഞ്ഞെടുക്കാം.

English summary

Ways to Improve Digestion Power According To Ayurveda in Malayalam

Read to know how switching to an ayurvedic lifestyle and habits can help you improve digestion.
Story first published: Monday, June 14, 2021, 12:53 [IST]
X
Desktop Bottom Promotion