For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ

|

മിക്കവരും അനുഭവിക്കുന്ന ഒരു സാധാരണ രോഗമാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍, വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ പല മാരകമായ അവസ്ഥകളിലേക്കും ഇത് നിങ്ങളെ നയിച്ചേക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി മെച്ചപ്പെട്ട ജീവിതശൈലി ശീലിക്കുക എന്നതാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്ലാതെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടുവൈദ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചില കൂട്ടുകളുണ്ട്. അതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സാധിക്കും.

Most read: ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്Most read: ഭക്ഷണം കഴിച്ചശേഷം ഛര്‍ദ്ദിക്കാന്‍ തോന്നാറുണ്ടോ? അതിന് കാരണം ഇതാണ്

സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളായ അല്ലിസിന്‍, ഡയലിള്‍ ഡൈസള്‍ഫൈഡ്, ഡയല്ലില്‍ ട്രൈസള്‍ഫൈഡ് മുതലായവ വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. ദിവസവും 1-2 ഗ്രാമ്പൂ വെളുത്തുള്ളി ചവയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവും ലളിതവുമായ മാര്‍ഗ്ഗമാണ്. കൂടാതെ, രക്തസമ്മര്‍ദ്ദത്തിന് പരിഹാരമായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വെളുത്തുള്ളി പലവിധത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. അവയില്‍ ചിലത് നമുക്ക് നോക്കാം.

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കും

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കും

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയിലെ സള്‍ഫര്‍, ധമനികളിലെ നൈട്രിക് ഓക്സൈഡ് ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അവയുടെ ഇലാസ്തികതയെ ലഘൂകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അസംസ്‌കൃത വെളുത്തുള്ളി

അസംസ്‌കൃത വെളുത്തുള്ളി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള വീട്ടുവഴികളില്‍ ഒന്നാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ചവയ്ക്കുന്നതിലൂടെ വെളുത്തുള്ളിയില്‍ നിന്ന് പരമാവധി അല്ലിസിന്‍ പുറത്തുവരുന്നു. ആരോഗ്യപരമായ മുഴുവന്‍ ഗുണങ്ങളും ലഭിക്കുന്നതിന് അല്ലിസിന്‍ സജീവമായി 1-2 മണിക്കൂറിനുള്ളില്‍ വെളുത്തുള്ളി കഴിക്കണം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് പ്രതിദിനം 1-1.5 ഗ്രാം അസംസ്‌കൃതമോ ഉണങ്ങിയതോ ആയ വെളുത്തുള്ളി കഴിക്കാം.

Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്Most read:തടി കൂട്ടുന്ന ഹോര്‍മോണിനെ പിടിച്ചുകെട്ടാന്‍ വഴിയുണ്ട്

വെളുത്തുള്ളി പൊടി

വെളുത്തുള്ളി പൊടി

ദിവസേന 600-900 മി.ഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 9-12% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 600 മില്ലിഗ്രാം വെളുത്തുള്ളി പൊടിയില്‍ 3.6 മില്ലിഗ്രാം അല്ലിസിനും 900 മില്ലിഗ്രാമില്‍ 5.4 മില്ലിഗ്രാം അല്ലിസിനും അടങ്ങിയിരിക്കുന്നു. പ്രതിദിനം 600-900 മില്ലിഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു മികച്ച വഴിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് ഇത്.

വേവിച്ച വെളുത്തുള്ളി

വേവിച്ച വെളുത്തുള്ളി

മിക്കവരും വെളുത്തുള്ളി കഴിക്കുന്നത് പാചകം ചെയ്തശേഷമാണ്. സാധാരണയായി കറികളില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ വെളുത്തുള്ളി പാചകം ചെയ്യുന്നത് അതിലെ അലിനേസും മറ്റ് സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളും നിര്‍ജ്ജീവമാക്കും. അല്ലിസിന്‍ വളരെ അസ്ഥിരമാണ്. ഈ അസ്ഥിരത കാരണം, വേവിച്ച വെളുത്തുള്ളി അല്ലിസിന്‍ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. വെളുത്തുള്ളി ചതച്ച് പാചകം ചെയ്യുന്നതിനുമുമ്പ് പത്ത് മിനിറ്റ് നില്‍ക്കാന്‍ അനുവദിക്കുക, അത് ചൂടിനാല്‍ നിര്‍ജ്ജീവമാകുന്നതിനുമുമ്പ് അലിനേസ് പ്രവര്‍ത്തിക്കാന്‍ മതിയായ സമയം ലഭിക്കും.

Most read:ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷMost read:ഹൃദ്രോഗങ്ങള്‍ പലവിധം; ലക്ഷണങ്ങള്‍ അറിഞ്ഞ് ചികിത്സിച്ചാല്‍ രക്ഷ

സാലഡുകളില്‍

സാലഡുകളില്‍

വെളുത്തുള്ളി അരിഞ്ഞ് നേര്‍ത്ത കഷ്ണങ്ങളാക്കി നിങ്ങളുടെ പ്രിയപ്പെട്ട സലാഡുകളിലേക്ക് ചേര്‍ത്ത് നേരിട്ട് കഴിക്കാം. നിങ്ങളുടെ സാലഡ് ആകര്‍ഷകവും ആരോഗ്യകരവുമാക്കാന്‍ അസംസ്‌കൃത വെളുത്തുള്ളി ഉപയോഗിക്കുന്നത് ഒരു നല്ല വഴിയാണ്. വെളുത്തുള്ളി ഉപയോഗിച്ചുള്ള സാലഡ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റൊരു വഴിയാണ് ഇത്.

വെളുത്തുള്ളി ഓയില്‍

വെളുത്തുള്ളി ഓയില്‍

വെളുത്തുള്ളി ഓയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം. അല്‍പം വെളുത്തുള്ളി അല്ലി ഒലിവ് എണ്ണയില്‍ ഇട്ട് ഇടത്തരം ചൂടില്‍ 3-5 മിനിറ്റ് വഴറ്റുക. ചൂട് കുറയ്ക്കുക, കുമിളകള്‍ വരുന്നതുവരെ കാത്തിരിക്കുക. ഇത് പതിനഞ്ച് മിനിറ്റ് നേരം തിളപ്പിക്കട്ടെ. തീ ഓഫ് ചെയ്ത് എണ്ണ തണുത്ത ശേഷം അരിച്ചെടുക്കുക. ഈ സ്വാദിഷ്ടമായ എണ്ണ റൊട്ടിയിലോ മറ്റോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Most read:കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാംMost read:കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യമുള്ളവരാണോ നിങ്ങള്‍? ഇവിടെ അറിയാം

വെളുത്തുള്ളി ചായ

വെളുത്തുള്ളി ചായ

നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി ചായ. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നിങ്ങളെ സഹായിക്കും. 1-3 അല്ലി വെളുത്തുള്ളി അരിഞ്ഞ് വയ്ക്കുക. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തീ ഓഫ് ചെയ്ത് അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. അഞ്ച് മിനിറ്റ് കാത്തിരിക്കുക, തുടര്‍ന്ന് ചായ അരിച്ചെടുക്കുക. ചായ രുചികരമാക്കാന്‍ ½ ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ദിവസവും ഒരു കപ്പ് വെളുത്തുള്ളി ചായ കുടിക്കുക.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

മറ്റെല്ലാ പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, ചിലപ്പോള്‍ വെളുത്തുള്ളിയും ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. അസംസ്‌കൃത വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുമ്പോള്‍ വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് വെളുത്തുള്ളിയോട് അലര്‍ജിയുണ്ടെങ്കില്‍ അത് ഓക്കാനം, ഛര്‍ദ്ദി, തലവേദന, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ ഇവയെല്ലാം ശ്രദ്ധിച്ചശേഷം മാത്രം വെളുത്തുള്ളി കഴിക്കുക.

Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്Most read:കോവിഡ് കേള്‍വി പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും; നിങ്ങള്‍ അറിയേണ്ടത് ഇത്

English summary

Ways To Consume Garlic To Reduce Blood Pressure in Malayalam

There are several options available to include garlic in your daily diet, as a blood pressure remedy. Let us see some of them.
X
Desktop Bottom Promotion