Latest Updates
-
ചന്ദ്രൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ശുക്രൻ തുലാം രാശിയിൽ: സെപ്റ്റംബർ 5-7 വരെ സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം -
2026 സെപ്റ്റംബർ 5: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; രാഹുകാലവും യമകണ്ഠകവും ഒഴിവാക്കി കാര്യങ്ങൾ ചെയ്യൂ -
2026 സെപ്റ്റംബർ 5: ഇന്ന് ഭാഗ്യം തിളങ്ങുന്ന 4 രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 5 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനിറവും മന്ത്രവും അറിയാം -
സെപ്റ്റംബർ 4 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; 12 രാശികളുടെയും സമ്പൂർണ്ണ പ്രവചനങ്ങൾ ഇതാ -
ഐ.എസ്.ആർ.ഒയുടെ വമ്പൻ തിരിച്ചുവരവ്: ജി.എസ്.എൽ.വി-എഫ്17 കുതിച്ചുയർന്നു, ഇ.ഒ.എസ്-05 ഭ്രമണപഥത്തിൽ! -
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര: തിരുവനന്തപുരത്തും കൊച്ചിയിലും ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 4: ഗജകേസരി യോഗം ഇന്ന്? ശുഭസമയവും രാഹുകാലവും അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ -
കേരളത്തിലെ കഠിനമായ ചൂടിലും ഈർപ്പത്തിലും ചർമ്മം തിളങ്ങാൻ ഈ 5 മിനിറ്റ് സ്കിൻകെയർ റൂട്ടീൻ പരീക്ഷിക്കൂ
രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാന്‍ വെളുത്തുള്ളി ഈ വിധത്തില്‍ ഉപയോഗിക്കൂ
മിക്കവരും അനുഭവിക്കുന്ന ഒരു സാധാരണ രോഗമാണ് രക്തസമ്മര്‍ദ്ദം. എന്നാല്‍, വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ പല മാരകമായ അവസ്ഥകളിലേക്കും ഇത് നിങ്ങളെ നയിച്ചേക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ല വഴി മെച്ചപ്പെട്ട ജീവിതശൈലി ശീലിക്കുക എന്നതാണ്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളില്ലാതെ നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വീട്ടുവൈദ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചില കൂട്ടുകളുണ്ട്. അതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി ഉപയോഗിച്ച് നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സാധിക്കും.
സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളായ അല്ലിസിന്‍, ഡയലിള് ഡൈസള്‍ഫൈഡ്, ഡയല്ലില് ട്രൈസള്‍ഫൈഡ് മുതലായവ വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും. ദിവസവും 1-2 ഗ്രാമ്പൂ വെളുത്തുള്ളി ചവയ്ക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവും ലളിതവുമായ മാര്‍ഗ്ഗമാണ്. കൂടാതെ, രക്തസമ്മര്‍ദ്ദത്തിന് പരിഹാരമായി നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വെളുത്തുള്ളി പലവിധത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. അവയില്‍ ചിലത് നമുക്ക് നോക്കാം.

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കും
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയിലെ സള്‍ഫര്‍, ധമനികളിലെ നൈട്രിക് ഓക്സൈഡ് ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അവയുടെ ഇലാസ്തികതയെ ലഘൂകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അസംസ്കൃത വെളുത്തുള്ളി
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള വീട്ടുവഴികളില്‍ ഒന്നാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ചവയ്ക്കുന്നതിലൂടെ വെളുത്തുള്ളിയില്‍ നിന്ന് പരമാവധി അല്ലിസിന്‍ പുറത്തുവരുന്നു. ആരോഗ്യപരമായ മുഴുവന്‍ ഗുണങ്ങളും ലഭിക്കുന്നതിന് അല്ലിസിന്‍ സജീവമായി 1-2 മണിക്കൂറിനുള്ളില്‍ വെളുത്തുള്ളി കഴിക്കണം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് പ്രതിദിനം 1-1.5 ഗ്രാം അസംസ്കൃതമോ ഉണങ്ങിയതോ ആയ വെളുത്തുള്ളി കഴിക്കാം.

വെളുത്തുള്ളി പൊടി
ദിവസേന 600-900 മി.ഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 9-12% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 600 മില്ലിഗ്രാം വെളുത്തുള്ളി പൊടിയില്‍ 3.6 മില്ലിഗ്രാം അല്ലിസിനും 900 മില്ലിഗ്രാമില്‍ 5.4 മില്ലിഗ്രാം അല്ലിസിനും അടങ്ങിയിരിക്കുന്നു. പ്രതിദിനം 600-900 മില്ലിഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു മികച്ച വഴിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് ഇത്.

വേവിച്ച വെളുത്തുള്ളി
മിക്കവരും വെളുത്തുള്ളി കഴിക്കുന്നത് പാചകം ചെയ്തശേഷമാണ്. സാധാരണയായി കറികളില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ വെളുത്തുള്ളി പാചകം ചെയ്യുന്നത് അതിലെ അലിനേസും മറ്റ് സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളും നിര്‍ജ്ജീവമാക്കും. അല്ലിസിന്‍ വളരെ അസ്ഥിരമാണ്. ഈ അസ്ഥിരത കാരണം, വേവിച്ച വെളുത്തുള്ളി അല്ലിസിന്‍ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. വെളുത്തുള്ളി ചതച്ച് പാചകം ചെയ്യുന്നതിനുമുമ്പ് പത്ത് മിനിറ്റ് നില്ക്കാന് അനുവദിക്കുക, അത് ചൂടിനാല്‍ നിര്ജ്ജീവമാകുന്നതിനുമുമ്പ് അലിനേസ് പ്രവര്‍ത്തിക്കാന്‍ മതിയായ സമയം ലഭിക്കും.

സാലഡുകളില്‍
വെളുത്തുള്ളി അരിഞ്ഞ് നേര്‍ത്ത കഷ്ണങ്ങളാക്കി നിങ്ങളുടെ പ്രിയപ്പെട്ട സലാഡുകളിലേക്ക് ചേര്‍ത്ത് നേരിട്ട് കഴിക്കാം. നിങ്ങളുടെ സാലഡ് ആകര്‍ഷകവും ആരോഗ്യകരവുമാക്കാന്‍ അസംസ്കൃത വെളുത്തുള്ളി ഉപയോഗിക്കുന്നത് ഒരു നല്ല വഴിയാണ്. വെളുത്തുള്ളി ഉപയോഗിച്ചുള്ള സാലഡ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റൊരു വഴിയാണ് ഇത്.

വെളുത്തുള്ളി ഓയില്‍
വെളുത്തുള്ളി ഓയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം. അല്പം വെളുത്തുള്ളി അല്ലി ഒലിവ് എണ്ണയില്‍ ഇട്ട് ഇടത്തരം ചൂടില്‍ 3-5 മിനിറ്റ് വഴറ്റുക. ചൂട് കുറയ്ക്കുക, കുമിളകള്‍ വരുന്നതുവരെ കാത്തിരിക്കുക. ഇത് പതിനഞ്ച് മിനിറ്റ് നേരം തിളപ്പിക്കട്ടെ. തീ ഓഫ് ചെയ്ത് എണ്ണ തണുത്ത ശേഷം അരിച്ചെടുക്കുക. ഈ സ്വാദിഷ്ടമായ എണ്ണ റൊട്ടിയിലോ മറ്റോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

വെളുത്തുള്ളി ചായ
നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് വെളുത്തുള്ളി ചായ. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നിങ്ങളെ സഹായിക്കും. 1-3 അല്ലി വെളുത്തുള്ളി അരിഞ്ഞ് വയ്ക്കുക. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തീ ഓഫ് ചെയ്ത് അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. അഞ്ച് മിനിറ്റ് കാത്തിരിക്കുക, തുടര്‍ന്ന് ചായ അരിച്ചെടുക്കുക. ചായ രുചികരമാക്കാന്‍ ½ ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ദിവസവും ഒരു കപ്പ് വെളുത്തുള്ളി ചായ കുടിക്കുക.

പാര്‍ശ്വഫലങ്ങള്‍
മറ്റെല്ലാ പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, ചിലപ്പോള്‍ വെളുത്തുള്ളിയും ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. അസംസ്കൃത വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുമ്പോള്‍ വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് വെളുത്തുള്ളിയോട് അലര്‍ജിയുണ്ടെങ്കില്‍ അത് ഓക്കാനം, ഛര്‍ദ്ദി, തലവേദന, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ ഇവയെല്ലാം ശ്രദ്ധിച്ചശേഷം മാത്രം വെളുത്തുള്ളി കഴിക്കുക.



Click it and Unblock the Notifications