For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Flaxseeds For Weight Loss : തടി കുറച്ച് ശരീരം സൂപ്പറാക്കാം; ചണവിത്ത് ഇങ്ങനെ കഴിക്കണം

|

ഉയര്‍ന്ന പോഷക മൂല്യവും അത്ഭുതകരമായ ആരോഗ്യ ആനുകൂല്യങ്ങള്‍ക്കും പേരുകേട്ട ഒരു സൂപ്പര്‍ഫുഡാണ് ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്ത്. ചെറിയ തവിട്ടുനിറത്തിലുള്ള വിത്തുകള്‍, അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്ക് വളരെയധികം പ്രശസ്തി നേടിയിട്ടുണ്ട്. നാഗരികതയുടെ ആരംഭം മുതല്‍ കൃഷി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിളയാണിത്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, ലിഗ്‌നാന്‍ എന്നിവയാല്‍ സമ്പന്നമായ ഈ കുഞ്ഞന്‍ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹം, കാന്‍സര്‍ എന്നിവയ്ക്കും ഗുണകരമാണ്.

Most read: കൊഴുപ്പ് നീക്കാനും മസില് വളര്‍ത്താനും വേണ്ടത് ഈ മൈക്രോ ന്യൂട്രിയന്റ്‌സ്Most read: കൊഴുപ്പ് നീക്കാനും മസില് വളര്‍ത്താനും വേണ്ടത് ഈ മൈക്രോ ന്യൂട്രിയന്റ്‌സ്

ഈ ഗുണങ്ങള്‍ കൂടാതെ, നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാനും ഈ വിത്തുകള്‍ സഹായിക്കും. തടി കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരും അവരുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും അതുവഴി തടി കുറയ്ക്കാനുമായി അവരുടെ ഡയറ്റില്‍ ചണവിത്തുകള്‍ ചേര്‍ക്കുന്നു. എന്നാല്‍ ഈ വിത്തുകളില്‍ നിന്ന് പരമാവധി പ്രയോജനം നേടുന്നതിന് നിങ്ങള്‍ അവ ശരിയായ രീതിയില്‍ കഴിക്കേണ്ടതുണ്ട്. തടി കുറക്കാന്‍ ചണവിത്ത് എങ്ങനെ കഴിക്കണമെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ചണവിത്തിന്റെ പോഷകമൂല്യം

ചണവിത്തിന്റെ പോഷകമൂല്യം

ചണവിത്തില്‍ ഉയര്‍ന്ന നിലവാരമുള്ള അമിനോ ആസിഡുകളുണ്ട്, മാത്രമല്ല അവ പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. ചണവിത്തുകളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ധാതുക്കളാണ് തയാമിന്‍, ചെമ്പ്, മോളിബ്ഡിനം, മഗ്‌നീഷ്യം, ഫോസ്ഫറസ്, ഫെരുലിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍, ലിഗ്‌നാന്‍ എന്നിവ.

തടി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു

തടി കുറയ്ക്കാന്‍ എങ്ങനെ സഹായിക്കുന്നു

തടി കുറയ്ക്കാനായി നിങ്ങള്‍ നല്ല പ്രോട്ടീന്‍ സ്രോതസ്സുകള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അതിനാല്‍, ശരീരത്തിന് പ്രോട്ടീന്‍ നേടാന്‍ ചണ വിത്തുകള്‍ കഴിക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. 100 ഗ്രാം ചണ വിത്തില്‍ 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഈ അവശ്യ മാക്രോ ന്യൂട്രിയന്റ് നിങ്ങളുടെ കോശങ്ങള്‍ മെച്ചപ്പെടുത്താനും പേശികള്‍ നിര്‍മ്മിക്കാനും സഹായിക്കുന്നു.

Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്Most read:കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്

ദിവസവും ഒരു ടീസ്പൂണ്‍ ചണവിത്ത്

ദിവസവും ഒരു ടീസ്പൂണ്‍ ചണവിത്ത്

ചണ വിത്തില്‍ മ്യൂക്കിലേജ് എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ദിവസവും ഒരു ടീസ്പൂണ്‍ പൊടിച്ച ചണവിത്ത് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അമിതവണ്ണവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചണവിത്ത് കഴിക്കുന്നതിന്റെ മറ്റ് ഗുണങ്ങള്‍

ചണവിത്ത് കഴിക്കുന്നതിന്റെ മറ്റ് ഗുണങ്ങള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ഈ കുഞ്ഞന്‍ വിത്തുകള്‍ ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്ന ആളുകള്‍ക്ക് അവരുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചണവിത്ത് കഴിക്കാം. കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നതിനും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഇവ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Most read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണംMost read:ശ്വാസകോശം ദീര്‍ഘനാളത്തേക്ക് തളരും; കോവിഡ് വന്നുമാറിയാല്‍ ജീവിതം മാറ്റണം

ഇത് എങ്ങനെ ഉപയോഗിക്കാം

ഇത് എങ്ങനെ ഉപയോഗിക്കാം

ചേരുവകള്‍:

വെള്ളം- 1 ഗ്ലാസ്

ചണവിത്ത്- 1 ടേബിള്‍സ്പൂണ്‍

നാരങ്ങ- 1 ടേബിള്‍സ്പൂണ്‍

വെല്ലം- 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം: പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളവും 1 ടേബിള്‍ സ്പൂണ്‍ നിലക്കടലയും ചേര്‍ക്കുക. വെള്ളം 2-3 മിനിറ്റ് തിളപ്പിക്കുക. ഗ്യാസ് ഓഫ് ചെയ്ത് പാനീയം ഒരു കപ്പിലേക്ക് ഒഴിക്കുക. രുചി മെച്ചപ്പെടുത്തുന്നതിന് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും വെല്ലവും ചേര്‍ക്കുക.

ചണവിത്ത് കഴിക്കാനുള്ള ശരിയായ മാര്‍ഗം

ചണവിത്ത് കഴിക്കാനുള്ള ശരിയായ മാര്‍ഗം

രണ്ട് തരം ഫ്‌ളാക്‌സ് സീഡുകള്‍ ഉണ്ട്. മഞ്ഞ, തവിട്ട് എന്നിവ. രണ്ടും തുല്യ പോഷകഗുണമുള്ളതും ആരോഗ്യത്തിന് ഗുണകരവുമാണ്. നിങ്ങള്‍ക്ക് വിത്ത് വറുത്തതിനുശേഷം പൊടിച്ചെടുത്ത് ഈ പൊടി വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുക. നിങ്ങളുടെ സാലഡിലോ സ്മൂത്തികളിലോ ഒരു ടീസ്പൂണ്‍ ചണവിത്ത് പൊടി ചേര്‍ത്ത് കഴിക്കാം.

Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്Most read:രോഗപ്രതിരോധശേഷിയും ദീര്‍ഘായുസ്സും; ത്രിഫല ചായ ഒരു മാന്ത്രികക്കൂട്ട്

ഇവര്‍ ശ്രദ്ധിക്കണം

ഇവര്‍ ശ്രദ്ധിക്കണം

രക്തസമ്മര്‍ദ്ദം കുറഞ്ഞവര്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞവര്‍, മലബന്ധമുള്ളവര്‍, വയറിളക്കം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, രക്തസ്രാവം എന്നിവ അനുഭവിക്കുന്നവര്‍ ഈ വിത്തുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ചണവിത്ത് സപ്ലിമെന്റുകള്‍ ഒഴിവാക്കുക അല്ലെങ്കില്‍ അവ കഴിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

English summary

Ways To Consume Flaxseeds For Weight Loss in Malayalam

Flaxseeds for weight loss : Here we talking about the ways to eat flaxseeds for weight loss in malayalam. Read on.
X
Desktop Bottom Promotion