For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

|

രാജ്യത്തിന്റെ വിവധ ഭാഗങ്ങള്‍ ഇന്നും ലോക്ക്ഡൗണിലാണ്. ഈ ഘട്ടത്തില്‍ മിക്കവരും വീട്ടില്‍ തന്നെ തുടരുന്നതിനാല്‍ നിങ്ങളുടെ ജീവിതശൈലി തന്നെ മാറിയിട്ടുണ്ടാകും. നിര്‍ഭാഗ്യവശാല്‍, സജീവമായ ഒരു ജീവിതശൈലിയുടെ അഭാവം മൂലം നിങ്ങളുടെ സ്റ്റാമിനയും മന്ദഗതിയിലായിട്ടുണ്ടാകും. സ്റ്റാമിന എന്നാല്‍ ഏതൊരു പ്രവര്‍ത്തനവും നിലനിര്‍ത്താനുള്ള ഒരു വ്യക്തിയുടെ കഴിവാണ്.

Most read: ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാംMost read: ഈ ശീലങ്ങള്‍ പതിവാക്കൂ; രക്തസമ്മര്‍ദ്ദത്തെ പിടിച്ചുകെട്ടാം

ശാരീരികമോ മാനസികമോ ആകട്ടെ, ആരോഗ്യവാനായിരിക്കേണ്ടത് പ്രധാനമാണ്. ഒപ്പം ഏത് പ്രായത്തിലും നല്ല സ്റ്റാമിന ഉണ്ടായിരിക്കേണ്ടതും ഓരോ വ്യക്തിയുടെയും ആരോഗ്യകരമായ ജീവിതത്തിന് പ്രധാനമാണ്. ഈ കൊറോണ കാലത്ത് സ്റ്റാമിന സ്വാഭാവികമായി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായി തുടരുന്നതിനും നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചില വഴികള്‍ ഇവിടെ വായിച്ചറിയൂ.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം

സ്റ്റാമിന വര്‍ദ്ദിപ്പിക്കാനുള്ള സ്വാഭാവിക വഴിയാണ് ആഹാരം. ആഹാരത്തിലൂടെ ശരീരത്തിന്റെ ഊര്‍ജ്ജത്തിന് ആവശ്യമായ പോഷകങ്ങള്‍ നമുക്കുള്ളിലെത്തുന്നു. ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. അണ്ടിപ്പരിപ്പ്, വിത്തുകള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ്സ് ചെയ്ത ഭക്ഷണം കഴിയുന്നതും ഒഴിവാക്കുക.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന പാനീയങ്ങള്‍ക്ക് പകരം, നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. പ്രകൃതിദത്ത എനര്‍ജി ബൂസ്റ്ററുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കാം. പരമ്പരാഗത ആയുര്‍വേദ ഔഷധസസ്യങ്ങളായ അശ്വഗന്ധ, നിങ്ങളുടെ സ്റ്റാമിന വര്‍ധിപ്പിക്കാന്‍ ഉത്തമമായ ഒന്നാണ്. ഇത് നിങ്ങള്‍ക്ക് അനുയോജ്യമായ ടാബ്ലെറ്റ് അല്ലെങ്കില്‍ പൊടിയുടെ രൂപത്തില്‍ ഉപയോഗിക്കാം.

Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?Most read:ആപ്പിളിന്റെ തൊലി കളയണോ വേണ്ടയോ ? എങ്ങനെ കഴിക്കണം?

ശരിയായ സമയത്ത് കഴിക്കുക

ശരിയായ സമയത്ത് കഴിക്കുക

അതേസമയം, നിങ്ങളുടെ ഭക്ഷണത്തിനിടയില്‍ ശരിയായ സമയ ഇടവേള നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ കഴിക്കുന്ന സമയം നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഘടികാരവുമായി യോജിക്കണം. നിങ്ങളുടെ ഊര്‍ജ്ജ നില സന്തുലിതമായി തുടരുന്നതിന് എല്ലാ ദിവസവും കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. നിങ്ങള്‍ ഏതെങ്കിലും ഡയറ്റ് പ്ലാന്‍ പിന്തുടരുകയാണെങ്കില്‍, അത് തിടുക്കത്തില്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. ഒന്നുകില്‍ നിങ്ങള്‍ക്ക് ഇത് തുടരാം, അല്ലെങ്കില്‍ നിങ്ങളുടെ പഴയ ഷെഡ്യൂളിലേക്ക് മടങ്ങുന്നതിന് ചെറിയ നടപടികള്‍ കൈക്കൊള്ളാം.

ധ്യാനം പരിശീലിക്കുക

ധ്യാനം പരിശീലിക്കുക

സ്വയം പരിചരണത്തിനായി സമയം ചെലവഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. യോഗയും ധ്യാനവുമെല്ലാം ഇതിനുള്ള സമഗ്രമായ മാര്‍ഗങ്ങളാണ്. ഇത് നമ്മുടെ ചക്രങ്ങളെ വിന്യസിക്കാനും മനസ്സിനെ പുതുക്കാനും വിശ്രമിക്കാനും സഹായിക്കുന്നു. യോഗയും ധ്യാനവും പരിശീലിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും മാനസിക നില വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ, ഇത് നിങ്ങളുടെ പ്രതിരോധശേഷിക്കും നല്ലതാണ്. അതിനാല്‍, ദിവസവും ഒരു 15-20 മിനിറ്റ് നേരം ഇതിനായി നീക്കിവയ്ക്കുക.

Most read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതംMost read:രാവിലെ 4 ഈന്തപ്പഴം തിന്ന് ദിവസം തുടങ്ങൂ; ശരീരത്തിലെ മാറ്റം അത്ഭുതം

ഉറക്കം നിയന്ത്രിക്കുക

ഉറക്കം നിയന്ത്രിക്കുക

നിങ്ങളുടെ ഒരു ദിവസത്തെ തിരക്കില്‍ നിന്നെല്ലാം മോചനം നേടി നിങ്ങളുടെ ഊര്‍ജ്ജം പുനസ്ഥാപിക്കാനുള്ള വിശ്രമമാണ് ഉറക്കം. ആരോഗ്യമുള്ള അല്ലെങ്കില്‍ നല്ല സ്റ്റാമിനയുള്ള ശരീരത്തിനായി ദിവസവും ആവശ്യത്തിന് ഉറക്കം നേടുക. ശരിയായ ഉറക്ക സമയം പാലിക്കുന്നത് നിങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യും. ഉറക്കത്തിന്റെ കാര്യത്തില്‍ പലര്‍ക്കും ചെയ്യാന്‍ കഴിയുന്ന ഒരു നല്ല കാര്യം പകല്‍സമയത്ത് ഉറക്കം ഒഴിവാക്കുക എന്നതാണ്. രാത്രി കൃത്യമായ സമയത്ത് ഉറങ്ങാന്‍ പോകുകയും ശരിയായ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക.

വ്യായാമം

വ്യായാമം

വ്യായാമത്തിന്റെയും വര്‍ക്ക് ഔട്ടിന്റെയും മൂല്യം കുറച്ചുകാണാന്‍ കഴിയില്ല. ശാരീരികമായി സജീവമായി തുടരാനും സമ്മര്‍ദ്ദം, ശരീരഭാരം എന്നിവ ഒഴിവാക്കാനും നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജവും നേടാനും വ്യായാമത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങള്‍ ഉദാസീനമായ ഒരു ജീവിതശൈലി നയിക്കുന്നവരാണെങ്കില്‍ ജീവിതത്തില്‍ വ്യായാമങ്ങള്‍ ചെയ്യാനായി സമയം നീക്കിവയ്ക്കുക. മറ്റെല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളില്‍ നിന്നും നിങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ വ്യായാമത്തിന് സാധിക്കും. ഒറ്റയടിക്ക് കഠിനമായ വ്യായാമങ്ങള്‍ ശീലിക്കുന്നതിനു പകരം, സാവധാനത്തിലും സ്ഥിരതയിലും പുരോഗതി കൈവരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

Most read:കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍Most read:കോവിഡ് കാലമാണ്; ഉപ്പുവെള്ളം കവിള്‍കൊണ്ടാല്‍ ലഭിക്കുന്നത് പുതുജീവന്‍

മോശം ശീലം ഒഴിവാക്കുക

മോശം ശീലം ഒഴിവാക്കുക

കഫീന്‍, തേയില, നിക്കോട്ടിന്‍ തുടങ്ങിയ ചില അഡിറ്റീവ് പദാര്‍ത്ഥങ്ങള്‍ ഉത്തേജകങ്ങളാണ്. അവയൊന്നും നിങ്ങള്‍ക്ക് തീര്‍ത്തും മോശമാണെന്ന് പറയുന്നില്ല. എന്നാല്‍ ഇവ നിങ്ങള്‍ വിവേകപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങളുടെ കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്തുക (ഒരു ദിവസം 2 കപ്പില്‍ കൂടരുത്), കുറഞ്ഞ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കഴിക്കുക, പുകവലി ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ വഴികള്‍ പിന്തുടരുക.

English summary

Ways To Boost Your Stamina At Home Naturally

Here are some tips and tricks to stay healthier and boost your stamina, naturally.
X
Desktop Bottom Promotion