For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പുകാലത്ത് രോഗപ്രതിരോധം തകരാറിലാകും; ഇവ ശ്രദ്ധിച്ചാല്‍ രക്ഷ

|

അണുബാധയെ ചെറുക്കാന്‍ നമ്മുടെ ശരീരം ഉപയോഗിക്കുന്ന വസ്തുക്കളാണ് ആന്റിബോഡികള്‍, കോശങ്ങള്‍ തുടങ്ങിവ. പൊതുവേ, രോഗത്തിനു കാരണമായേക്കാവുന്ന കൂടുതല്‍ ഹാനികരമായവയെ തിരിച്ചറിഞ്ഞ് പുറന്തള്ളുമ്പോള്‍, ഒരു അത്ഭുതകരമായ ജോലി നമ്മുടെ രോഗപ്രതിരോധ സംവിധാനം ചെയ്യുന്നു. പല കാലങ്ങളിലും ഇത് എളുപ്പത്തില്‍ തകരാറിലാകുന്നു.

Most read: തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read: തണുപ്പുകാലത്ത് വില്ലനാകും ഈ രോഗങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശൈത്യകാലത്ത് ആരോഗ്യം നിലനിര്‍ത്തുന്നത് അല്‍പം ബുദ്ധിമുട്ടാണ്, പക്ഷേ ഇത് അസാധ്യമാണെന്ന് അര്‍ത്ഥമാക്കുന്നില്ല. ശീതകാലം സാധാരണയായി വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതും രോഗാണുക്കള്‍ എളുപ്പത്തില്‍ പടരുന്ന സമയവുമാണ്. ഇത് നമ്മെ കൂടുതല്‍ തവണ രോഗബാധിതരാക്കും. എന്നാല്‍, അസുഖം തടയാനും ആരോഗ്യവാനായിരിക്കാനും വഴികളുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത നിലനിര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍, മഞ്ഞുകാലത്ത് ആരോഗ്യത്തോടെയിരിക്കാന്‍ സാധിക്കും. ശൈത്യകാലത്ത് നിങ്ങളുടെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിനുള്ള ചില നുറുങ്ങുകള്‍ ഇതാ.

പഞ്ചസാര കുറയ്ക്കുക

പഞ്ചസാര കുറയ്ക്കുക

അമിതമായി പഞ്ചസാര കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് ബാഹ്യ ആക്രമണകാരികളെ തടയാനുള്ള വെളുത്ത രക്താണുക്കളുടെ കഴിവ് കുറയ്ക്കും. ഇതിലൂടെ രോഗപ്രതിരോധ സംവിധാനവും തകരാറിലാകും. മധുര പലഹാരങ്ങള്‍ കുറയ്ക്കുന്നത് ശൈത്യകാല വൈറസുകളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ ശരീരത്തെ സഹായിച്ചേക്കാം.

ഉചിതമായി വസ്ത്രം ധരിക്കുക

ഉചിതമായി വസ്ത്രം ധരിക്കുക

തണുപ്പുകാലത്ത് അസുഖം പിടിക്കുന്നത് എളുപ്പമാണ്. ലെയറുകളില്‍ വസ്ത്രം ധരിക്കുന്നത് കാലാവസ്ഥ എന്തുതന്നെയായാലും നിങ്ങളെ സുരക്ഷിതമായി നിലനിര്‍ത്തും. രണ്ടോ മൂന്നോ ലെയറുകള്‍ ധരിക്കുക അല്ലെങ്കില്‍ ഉചിതമായത് നീക്കം ചെയ്യുക. എല്ലായ്‌പ്പോഴും ഒരു സ്‌കാര്‍ഫ് അല്ലെങ്കില്‍ റെയിന്‍ ജാക്കറ്റ് കൈവശം വയ്ക്കുക. ആവശ്യമുള്ളപ്പോള്‍ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

ചൂടുള്ള ഭക്ഷണങ്ങള്‍ കഴിക്കുക

പുറത്ത് തണുപ്പുള്ളപ്പോള്‍, ഉള്ളില്‍ നിന്ന് സ്വയം ചൂടാക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങിയ ആരോഗ്യകരമായ, പ്രതിരോധശേഷി നല്‍കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ക്കുക. ധാരാളം വെളുത്തുള്ളിയും മഞ്ഞളും അടങ്ങിയ ചിക്കന്‍ സൂപ്പ് കഴിക്കുക. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിലേക്കുള്ള താക്കോലാണ് സൂപ്പുകള്‍.

വ്യായാമം

വ്യായാമം

വ്യായാമം നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാന്‍ സഹായിക്കുന്നു, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ സജീവമായി നിലനിര്‍ത്തുന്നു. കൃത്യമായ വ്യായാമം നിങ്ങളുടെ ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിലൂടെ നിങ്ങള്‍ക്ക് അണുബാധകളും രോഗങ്ങളും ഒഴിവാക്കാം. പതിവായുള്ള വ്യായാമം നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും ചെയ്യും. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ഈ രണ്ട് ഘടകങ്ങളും പ്രധാനമാണ്. വ്യായാമങ്ങള്‍ രോഗപ്രതിരോധ കോശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

സമ്മര്‍ദ്ദം നിയന്ത്രിക്കുക

സമ്മര്‍ദ്ദം നിയന്ത്രിക്കുക

വൈകാരിക സമ്മര്‍ദ്ദം പ്രതിരോധശേഷി കുറയ്ക്കുമെന്നതുമായി ബന്ധിപ്പിക്കുന്ന നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. നമ്മുടെ സമ്മര്‍ദം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ ബാധിക്കുമെന്നത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. സമ്മര്‍ദപൂരിതമായ പ്രശ്‌നങ്ങള്‍ കെട്ടിപ്പടുക്കാനുള്ള അവസരം നല്‍കുന്നതിന് മുമ്പ് അവ കൈകാര്യം ചെയ്യുക.

പ്രതിരോധശേഷി നല്‍കുന്ന സപ്ലിമെന്റ് കഴിക്കുക

പ്രതിരോധശേഷി നല്‍കുന്ന സപ്ലിമെന്റ് കഴിക്കുക

രോഗപ്രതിരോധ സംവിധാനത്തെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ധാരാളം ഔഷധസസ്യങ്ങളും വിറ്റാമിനുകളും ഉണ്ട്, ശൈത്യകാല അസുഖങ്ങള്‍ക്കും ജലദോഷത്തിനും എതിരെ ശരീരത്തെ പിന്തുണയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ് സപ്ലിമെന്റുകള്‍. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിലൂടെ നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സിയും മറ്റ് ആന്റിഓക്സിഡന്റുകളും ധാരാളം ലഭിക്കും.

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

നിര്‍ജ്ജലീകരണം സംഭവിച്ച ശരീരം അനാരോഗ്യകരമായ ശരീരമാണ്, അതിനാല്‍ ഇത് വൈറസുകള്‍ക്ക് കൂടുതല്‍ ഇരയാകാം. വേനല്‍ക്കാലത്തെ അപേക്ഷിച്ച് നമ്മള്‍ വെള്ളം കുടിക്കാന്‍ മറക്കുന്ന സമയമാണ് ശീതകാലം. ഒരു കുപ്പി റൂം-ടെമ്പറേച്ചര്‍ വെള്ളം സമീപത്ത് സൂക്ഷിക്കുക അല്ലെങ്കില്‍ നിങ്ങള്‍ക്ക് ചൂടുള്ള എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍, ഒരു കപ്പ് ഹെര്‍ബല്‍ ടീ നല്ലൊരു ബദലാണ്. ശരീരം ജലാംശത്തോടെ സൂക്ഷിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക.

Most read:വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read:വര്‍ക്ക് ഫ്രം ഹോമും ഓണ്‍ലൈന്‍ ക്ലാസും; കണ്ണിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുക

ആവശ്യമുള്ളപ്പോള്‍ വിശ്രമിക്കുക

ഉറക്കക്കുറവ് ശരീരത്തില്‍ ഉയര്‍ന്ന അളവിലുള്ള സ്ട്രെസ് ഹോര്‍മോണുകളെ പുറത്തുവിടുന്നു, ഇത് ശരീരത്തില്‍ കൂടുതല്‍ വീക്കം ഉണ്ടാക്കുന്നു. പതിവായി 8 മണിക്കൂര്‍ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. നിങ്ങള്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ ടി സെല്ലുകള്‍ ഉണ്ടാക്കുന്നു. ഇത് ഇന്‍ട്രാ സെല്ലുലാര്‍ രോഗകാരികളുമായി പോരാടാന്‍ സഹായിക്കുന്ന ഒരുതരം സെല്ലുകളാണ്. കൂടാതെ, നിങ്ങള്‍ ഉറങ്ങുമ്പോള്‍ അണുബാധയെ ചെറുക്കാന്‍ സഹായിക്കുന്ന രോഗപ്രതിരോധ പ്രോട്ടീനുകളായ സൈറ്റോകൈനുകള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. അതിനാല്‍, ആഴത്തിലുള്ളതും തടസ്സമില്ലാത്തതുമായ ഉറക്കം നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

English summary

Ways to Boost Your Immunity in Winter Season in malayalam

Staying healthy during the winter months can be difficult, but it doesn’t mean it’s impossible. Here are some ways to boost your immunity in winter season.
Story first published: Thursday, November 25, 2021, 11:07 [IST]
X
Desktop Bottom Promotion