For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതഭക്ഷണം ആപത്തെന്ന് പറയുന്നത് വെറുതേയല്ല; ഇതാണ് ദോഷം

|

ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്ന് നമ്മളെല്ലാവരും ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നു. ശരീരത്തിന്റെ പോഷണത്തിനും ദീര്‍ഘായുസ്സിനുമായി ഓരോരുത്തരേയും അവരുടെ ഭക്ഷണശീലം സഹായിക്കും. നമ്മുടെ ശരീരത്തിന് നല്‍കുന്ന ആഹാരം നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പലവിധത്തില്‍ ബാധിക്കുന്നുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ, നാം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും.

Most read: തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്Most read: തടി കുറയ്ക്കും കടുകെണ്ണ; ആരോഗ്യഗുണങ്ങള്‍ ഇതാണ്

നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ശരീരത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വിവരങ്ങളും ഇന്ധനവും നല്‍കുന്നു. ശരീരത്തിന് ശരിയായ വിവരങ്ങള്‍ ലഭിച്ചില്ലെങ്കില്‍, നമ്മുടെ ഉപാപചയ പ്രക്രിയകള്‍ ബാധിക്കുകയും നമ്മുടെ ആരോഗ്യം ക്ഷയിക്കുകയും ചെയ്‌തേക്കാം. ആരോഗ്യകരവും സജീവവും ദീര്‍ഘായുസ്സും നിലനിര്‍ത്താന്‍ ഓരോരുത്തരും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെ അടിസ്ഥാനമാക്കി നല്ല പോഷകാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു

ഭക്ഷണം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു

നമ്മുടെ ശരീരത്തിലെത്തുന്ന ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ നമ്മുടെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള കഴിവ് നല്‍കുന്നു. ശരീരത്തിന് ശരിയായ പോഷകങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ ആരോഗ്യകരമായ ഒരു ഘട്ടത്തിലേക്ക് വളരാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിന് ഇന്ധനം നല്‍കാനും അസുഖങ്ങളെ ചെറുക്കാനും സഹായിക്കുന്ന ഒരു മാര്‍ഗമായി ഭക്ഷണത്തെ കണക്കാക്കുക.

അമിതമായി ഭക്ഷണം കഴിച്ചാല്‍

അമിതമായി ഭക്ഷണം കഴിച്ചാല്‍

അമിതമായി ഭക്ഷണം കഴിക്കുന്നത് ഒന്നിലധികം വിധത്തില്‍ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇത് ആമാശയത്തെ തടസ്സപ്പെടുത്തുകയും ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. അമേരിക്കന്‍ ജേണല്‍ ഓഫ് ഫിസിയോളജി എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് പാര്‍ശ്വഫലം ഉണ്ടാക്കില്ലെന്നും എന്നാല്‍ പതിവായി ചെയ്താല്‍ അത് നിങ്ങളുടെ ശരീരഭാരം, കൊഴുപ്പ് സാന്ദ്രത, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയെ ബാധിക്കുമെന്നാണ്. പതിവായി അമിതമായി ഭക്ഷണം കഴിക്കുന്നതിന്റെ അഞ്ച് പാര്‍ശ്വഫലങ്ങള്‍ ഇതാ.

Most read:യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്Most read:യൂറോപ്പിലും ഏഷ്യയിലും പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം; ശ്രദ്ധിക്കേണ്ടത് ഇത്

അമിതമായ കൊഴുപ്പ്

അമിതമായ കൊഴുപ്പ്

അമിതമായി ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനത്തെ മന്ദീഭവിപ്പിക്കും, ഇത് നിങ്ങളുടെ വയറ്റില്‍ ഭക്ഷണം കൂടുതല്‍ നേരം നിലനില്‍ക്കുന്നതിനും ശരീരത്തിലെ അധിക കൊഴുപ്പ് സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇടയാക്കും. നിങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തിനും കാരണമാകും.

പ്രമേഹം

പ്രമേഹം

അമിതമായി ഭക്ഷണം കഴിക്കുന്നത് അമിതഭാരത്തിന് കാരണമാകും. അമിതവണ്ണം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ പറയുന്നു. പതിവായുള്ള അമിതഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. ഇക് രക്തകോശങ്ങളെ തടയുകയും പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്Most read:വിറ്റാമിന്‍ കുറവ് കോവിഡിന്റെ കാഠിന്യം കൂട്ടും; ശ്രദ്ധിക്കേണ്ടത് ഇത്

ഉറക്കത്തെ തടസ്സപ്പെടുത്തുന്നു

ഉറക്കത്തെ തടസ്സപ്പെടുത്തുന്നു

അമിതമായി ഭക്ഷണം കഴിക്കുന്നത് അലസതയിലേക്ക് നയിക്കുകയും നിങ്ങളുടെ ഉറക്ക രീതിയെ ബാധിക്കുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

അമിതമായി ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ പുറപ്പെടുവിക്കുകയും ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുള്ളവര്‍ പതിവായി അമിതമായി ഭക്ഷണം കഴിച്ചാല്‍ ഹൃദയാഘാത സാധ്യത നാല് മടങ്ങ് വര്‍ദ്ധിക്കുന്നു.

Most read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടംMost read:ദിനവും രാവിലെ ഒരു മുട്ടയെങ്കില്‍ ശരീരത്തിന് ലഭിക്കും അത്ഭുത നേട്ടം

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും

തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കും

വളരെയധികം കലോറികള്‍ ശരീരത്തിലെത്തുന്നത് ഓര്‍മ്മ തകരാറിനും മാനസിക കഴിവുകള്‍ കുറയ്ക്കുന്നതിനും കാരണമാകും. അമിതമായി ഭക്ഷണം കഴിക്കുന്നത് തലച്ചോറിലേക്ക് പൂര്‍ണ്ണതയുടെ സിഗ്‌നലുകള്‍ കൈമാറാന്‍ സഹായിക്കുന്ന യുറോഗ്വാനിലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തും.

Most read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റംMost read:അത്താഴത്തിന് ശേഷം നടന്നാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റം

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനുള്ള നുറുങ്ങുകള്‍

അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിനുള്ള നുറുങ്ങുകള്‍

* ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം ശ്രദ്ധിക്കുക. ശ്രദ്ധാപൂര്‍വം ഭക്ഷണം കഴിക്കാത്തതിനാല്‍ പലരും അമിതമായി ഭക്ഷണം കഴിക്കുന്നു.

* മെച്ചപ്പെട്ട ദഹനത്തിനായി സാവധാനം ഭക്ഷണം കഴിക്കുകയും ഭക്ഷണം ശരിയായി ചവയ്ക്കുകയും ചെയ്യുക.

* നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക, കാരണം ഇത് നിങ്ങളെ കൂടുതല്‍ നേരം വയറ് നിറച്ച് നിലനിര്‍ത്തുന്നു.

* ഗ്രെലിന്‍ എന്ന വിശപ്പ് ഹോര്‍മോണ്‍ കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമം ഉള്‍പ്പെടുത്തുക.

English summary

Ways Overeating Can Adversely Affect Your Health in Malayalam

Overeating can harm our health in ways more than one. Here are some side effects of overeating regularly. Take a look.
X
Desktop Bottom Promotion