For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം കൂടിയാലും പ്രശ്‌നമാണ്; ശരീരം കാണിക്കും ഈ ലക്ഷണങ്ങള്‍

|

അമിതമായി ചെയ്യുമ്പോള്‍ എന്തും നല്ലതിനേക്കാള്‍ മോശമായി ഭവിക്കുന്നു എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? വ്യായാമത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. ആരോഗ്യത്തോടെയിരിക്കാന്‍ പതിവായുള്ള വ്യായാമം വേണമെന്ന് ആരോഗ്യവിദഗ്ധര്‍ നിങ്ങളെ ഉപദേശിച്ചിരിക്കാം. എന്നാല്‍, അതേ വ്യായാമം തന്നെ നിങ്ങളുടെ ശരീരത്തിന് കേടുവരുത്തിയാലോ? അതെ, അമിതമായി വ്യായാമം ചെയ്യുന്നതും നിങ്ങളുടെ ശരീരത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Most read: ശ്വാസകോശത്തിന് കരുത്തേകാന്‍ 5 ശ്വസനവ്യായാമങ്ങള്‍Most read: ശ്വാസകോശത്തിന് കരുത്തേകാന്‍ 5 ശ്വസനവ്യായാമങ്ങള്‍

വ്യായാമവും അമിത വ്യായാമവും തമ്മില്‍ നേര്‍ത്ത വ്യത്യാസമുണ്ട്. നിങ്ങളുടെ വ്യായാമശീലം അതിരുകടക്കുന്നുണ്ടോ എന്ന് മനസിലാക്കാവുന്ന ചില ലക്ഷണങ്ങളുണ്ട്. ഇത് മനസിലാക്കുന്നതിലൂടെ നിങ്ങള്‍ ഗുണത്തിന്റെ വക്കിലാണോ ദോഷത്തിന്റെ വക്കിലാണോ എന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാം. ജിംനേഷ്യങ്ങളില്‍ പോയി വ്യായാമം ചെയ്യുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്ന്.

കൂടുതല്‍ ക്ഷീണം തോന്നുന്നു

കൂടുതല്‍ ക്ഷീണം തോന്നുന്നു

നിങ്ങളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുന്നതിന് വ്യായാമം ആവശ്യമാണ്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിന് ഒരു പുതുമ നിങ്ങള്‍ക്ക് ലഭിക്കുന്നു. തിരക്കേറിയ ദിനചര്യയില്‍ നിന്ന് ഇത് നിങ്ങളെ ഊര്‍ജ്ജസ്വലനാക്കുന്നു. എന്നിരുന്നാലും, വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍, നിങ്ങളുടെ ശരീര ആവശ്യങ്ങള്‍ക്ക് അനുസൃതമായി നിങ്ങളുടെ വ്യായാമ ഷെഡ്യൂള്‍ പുനക്രമീകരിക്കേണ്ടതാണ്. നിങ്ങള്‍ക്ക് വ്യായാമത്തിനു ശേഷവും എല്ലായ്‌പ്പോഴും ക്ഷീണമുള്ള മാനസികാവസ്ഥയിലാണെങ്കില്‍ അത് അമിതമായി വ്യായാമം ചെയ്യുന്നതിന്റെ പരിണിത ഫലമാണ്. ഇത്തരം ഘട്ടത്തില്‍ നിങ്ങളുടെ വ്യായാമ ഷെഡ്യൂള്‍ പുനപരിശോധിക്കുക.

ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കമില്ലായ്മ

ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കമില്ലായ്മ

ദിവസം മുഴുവനും നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത പോലെ തോന്നുന്നുവെങ്കില്‍, അല്ലെങ്കില്‍ കഠിനമായ തിരക്കുകള്‍ക്ക് ശേഷവും നിങ്ങള്‍ക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കില്‍, അത് അധികമായി വ്യായാമം ചെയ്യുന്നതിനാലാണ്. വ്യായാമം അധികമായാല്‍ നിങ്ങള്‍ക്ക് ഉറക്കക്കുറവോ ഉറക്കമില്ലായ്മയോ നേരിടേണ്ടിവരാം.

Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്Most read:വേനല്‍ക്കാലത്ത് നെയ്യ് കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഇതാണ്

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ

അമിത വ്യായാമത്തിന്റെ പ്രധാന പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. നിങ്ങള്‍ ഇടയ്ക്കിടെ രോഗബാധിതനാവുകയോ അല്ലെങ്കില്‍ നിങ്ങളുടെ ഹോര്‍മോണ്‍ ക്രമരഹിതമായി മാറുകയാണെങ്കിലോ, നിങ്ങളുടെ വ്യായാമ ദിനചര്യ ശ്രദ്ധിക്കുക. ആരോഗ്യകരമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. എന്നാല്‍, അമിതമായ വ്യായാമത്തിലൂടെ ക്ഷീണം ഉണ്ടാകുകയും രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും ചെയ്യും.

മന്ദഗതിയിലുള്ള രോഗശാന്തി

മന്ദഗതിയിലുള്ള രോഗശാന്തി

നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ഇടവേള നല്‍കാതെ നിങ്ങള്‍ പതിവായി ഉയര്‍ന്ന തീവ്രതയോടെ വ്യായാമം ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ശരീരം കഠിനമായി ക്ഷീണിക്കാന്‍ തുടങ്ങും. ഇതിലൂടെ ആന്തരിക രോഗപ്രതിരോധ ശേഷി മന്ദഗതിയിലാവുകയും രോഗങ്ങളില്‍ നിന്ന് കരകയറാന്‍ നിങ്ങളുടെ ശരീരത്തിന് കാലതാമസം നേരിടുകയും ചെയ്യും.

Most read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണംMost read:വയറ് ശരിയായാല്‍ എല്ലാം ശരിയായി; പ്രോബയോട്ടിക്‌സിന്റെ ഗുണം

നീണ്ടുനില്‍ക്കുന്ന പേശിവേദന

നീണ്ടുനില്‍ക്കുന്ന പേശിവേദന

നിങ്ങള്‍ക്ക് മൂന്ന് ദിവസമോ അതില്‍ കൂടുതലോ ആയി വിട്ടുമാറാത്ത പേശി വേദന ഉണ്ടെങ്കില്‍ നിങ്ങള്‍ വളരെയധികം വ്യായാമം ചെയ്യുന്നുവെന്നതിന്റെ സൂചനയായി അത് എടുക്കണം. കനത്തതോ തീവ്രമോ ആയ പരിശീലനത്തിന് ശേഷം, നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. ഇത് മനസിലാക്കി വേണം വ്യായമ ഷെഡ്യൂള്‍ തയാറാക്കാന്‍.

ഇടയ്ക്കിടെയുള്ള രോഗബാധ

ഇടയ്ക്കിടെയുള്ള രോഗബാധ

നിങ്ങള്‍ക്ക് സാധാരണയേക്കാള്‍ കൂടുതലായി രോഗം പിടിപെടുകയാണെങ്കിലോ മൊത്തത്തില്‍ തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിലോ, നിങ്ങളുടെ ശരീരത്തിന് ഒരു ഇടവേള ആവശ്യമാണെന്ന് മനസിലാക്കണം. ആരോഗ്യകരമായ ശരീരം ലഭിക്കുന്നതിന് പതിവായി വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെങ്കിലും, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കേണ്ടതും ശരീരത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്.

അകാരണമായി ശരീരഭാരം നഷ്ടപ്പെടുന്നു

അകാരണമായി ശരീരഭാരം നഷ്ടപ്പെടുന്നു

ഭൂരിഭാഗം പേരും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, വ്യായമത്തിന് ശേഷം നിങ്ങള്‍ക്ക് പെട്ടെന്ന് ശരീരഭാരം കുറയുകയും വിശപ്പ് കുറയുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ വ്യായാമം അതിരുകടക്കുന്നു എന്നതിന്റെ സൂചനയാണ്. വ്യായാമത്തിന് ശേഷം നിങ്ങള്‍ക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പുവരുത്തുക. ഒപ്പം ചില ദിവസങ്ങളില്‍ വിശ്രമം എടുക്കാന്‍ പരമാവധി ശ്രമിക്കുക.

Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്Most read:പെട്ടെന്ന് തടി കുറയാന്‍ ഇതെല്ലാം ശീലമാക്കൂ; ഫലം ഉറപ്പ്

ഉയര്‍ന്ന ഹൃദയമിടിപ്പ്

ഉയര്‍ന്ന ഹൃദയമിടിപ്പ്

ശരീരം ഫിറ്റായ ആളുകള്‍ക്ക് വിശ്രമിക്കുമ്പോഴുള്ള ഹൃദയമിടിപ്പ് 50 അല്ലെങ്കില്‍ 60 ബിപിഎം അല്ലെങ്കില്‍ അതില്‍ കൂടുതലാണ്. ഒരു ശരാശരി വ്യക്തിയുടേത് ഇത് 72 ബിപിഎം ആണ്. നിങ്ങളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുക. ഇത് പ്രതീക്ഷിച്ചതിലും വളരെ ഉയര്‍ന്നതാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന് വ്യായാമത്തില്‍ നിന്ന് ഒരു വിശ്രമം വേണമെന്ന് മനസിലാക്കാം.

English summary

Warning Signs You're Exercising Too Much

Here are some warning signs you might be over exercising. Take a look.
Story first published: Saturday, May 22, 2021, 12:58 [IST]
X
Desktop Bottom Promotion