For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോക്ക് കൂടുതലും സ്ത്രീകളില്‍; ഈ ലക്ഷണങ്ങള്‍

|

മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാംസ്ഥാനമാണ് പക്ഷാഘാതത്തിന്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ തകരാറു കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് അഥവാ പക്ഷാഘാതം എന്നു പറയുന്നത്. സ്‌ട്രോക്ക് അതിജീവിക്കുന്നവരില്‍ അതുണ്ടാക്കുന്ന ശാരീരികവും മാനസികവുമായ വിഷമതകള്‍ വളരെ വലുതാണ്.

Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read: ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

തെളിയിക്കപ്പെട്ട മറ്റൊരു വസ്തുത പുരുഷന്മാരേക്കാള്‍ കൂടുതലായും സ്ത്രീകളിലാണ് പക്ഷാഘാതത്തിന്റെ അപകട സാധ്യത കൂടുതല്‍ എന്നാണ്. സ്‌ട്രോക്ക് വന്ന ഒരു സ്ത്രീക്ക് സാധാരണ നില കൈവരിക്കാനോ സുഖം പ്രാപിക്കാനോ പുരുഷന്‍മാരെക്കാളും അധികമായി സമയവും എടുക്കുന്നു. സ്ത്രീകളിലെ പക്ഷാഘാത ലക്ഷണങ്ങളും അവയുടെ മുന്‍കരുതലുകളും ചികിത്സയും അറിയാന്‍ ലേഖനം വായിക്കൂ.

എന്താണ് സ്‌ട്രോക്ക്

എന്താണ് സ്‌ട്രോക്ക്

തലച്ചോറിലേക്കുള്ള രക്തധമനികളുടെ തകരാറു കാരണം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്. പല അസുഖങ്ങളുടെയും ഉപോത്പന്നമായാണ് പക്ഷാഘാതം ഏറെയും സംഭവിക്കാറുള്ളത്. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാകുന്നു. ഇന്നത്തെ ജീവിത ശൈലിയില്‍ ആര്‍ക്കു വേണമെങ്കിലും പക്ഷാഘാതത്തിന്റെ പിടിയില്‍ പെടാം. അന്‍പത് വയസ്സ് കഴിഞ്ഞവരിലാണ് സാധാരണയായി ഇത് അധികമായും കണ്ടുവരുന്നത്. പൊതുവെ രണ്ടുതരത്തില്‍ സ്‌ട്രോക്ക് കാണപ്പെടുന്നു. ഇഷ്‌കിമിക് സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തംകട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്ക്. ഹെമാറാജിക് സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷ്‌കിമിക് സ്‌ട്രോക്ക് ആണ്. എന്നാല്‍ ഇഷ്‌കിമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമറാജിക് സ്‌ട്രോക്ക്.

സ്ത്രീകളിലെ പക്ഷാഘാതം

സ്ത്രീകളിലെ പക്ഷാഘാതം

സ്ത്രീകളില്‍ പക്ഷാഘാതം സംഭവിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പുരുഷന്മാരേക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളത് സ്ത്രീകള്‍ക്കാണ്. പക്ഷാഘാതത്തിനു പ്രധാന ഘടകമാണ് പ്രായം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യതയും സ്ത്രീകളില്‍ കൂടുതലാണ്. ഗര്‍ഭധാരണവും ജനന നിയന്ത്രണവും സ്ത്രീകള്‍ക്ക് പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Most read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകുംMost read:ബ്ലഡ് പ്രഷര്‍: ഈ തെറ്റിദ്ധാരണകള്‍ പ്രശ്‌നമാകും

സ്ത്രീകളിലെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

സ്ത്രീകളിലെ സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍

പുരുഷന്മാരിലെ പക്ഷാഘാതവുമായി പലപ്പോഴും ബന്ധമില്ലാത്ത ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണപ്പെടുന്നു. അവയില്‍ ഛര്‍ദ്ദി, പെട്ടെന്നുള്ള അസുഖങ്ങള്‍, എക്കിള്‍, ശ്വസിക്കുന്നതില്‍ ബുദ്ധിമുട്ട്, വേദന, ബോധക്കേട്, ബലഹീനത തുടങ്ങിയവ ഉള്‍പ്പെടാം. ഈ ലക്ഷണങ്ങള്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മാത്രമുള്ളതിനാല്‍, പെട്ടെന്ന് പക്ഷാഘാതവുമായി ബന്ധിപ്പിക്കുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇത് ചികിത്സ വൈകുന്നതിനും കാരണമാകുന്നു.

ഗര്‍ഭിണികളിലെ സ്‌ട്രോക്ക്

ഗര്‍ഭിണികളിലെ സ്‌ട്രോക്ക്

ഗര്‍ഭിണികളായ സ്ത്രീകളില്‍ പക്ഷാഘാത സാധ്യത വര്‍ധിക്കുന്നു. ത്രിമാസങ്ങളിലും പ്രസവാനന്തര സമയത്തും കൂടുതലായി പക്ഷാഘാത സാധ്യത ഉയരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരാണ് ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ടത്.

Most read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനംMost read:80% കോവിഡ് രോഗികളിലും വിറ്റാമിന്‍ ഡി കുറവ്; പഠനം

മാനസിക നിലയിലെ മാറ്റം

മാനസിക നിലയിലെ മാറ്റം

പെട്ടെന്നുള്ള ബോധക്കേട് പോലുള്ള അവസ്ഥകളും പക്ഷാഘാതത്തെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങളെ ആള്‍ട്ടേര്‍ഡ് മെന്റല്‍ സ്റ്റാറ്റസ് എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നു. പ്രതികരിക്കാതിരിക്കല്‍, ആശയക്കുഴപ്പം, പെട്ടെന്നുള്ള പെരുമാറ്റത്തിലെ മാറ്റം, കോപം, മതിഭ്രമം തുടങ്ങിയ ലക്ഷണങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.

പക്ഷാഘാത ചികിത്സ

പക്ഷാഘാത ചികിത്സ

പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് സ്‌ട്രോക്ക് കണ്ടെത്തിയാല്‍ അടിയന്തര ചികിത്സയ്ക്ക് കാലതാമസം വരുന്നുവെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചില സ്ത്രീകള്‍ അനുഭവിക്കുന്ന പാരമ്പര്യേതര ലക്ഷണങ്ങള്‍ കാരണമായി സ്‌ട്രോക്ക് രോഗനിര്‍ണയം വൈകുന്നു. ഫിസിക്കല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയുടെ സഹായത്തോടെ സ്‌ട്രോക്കില്‍ നിന്ന് മോചനം നേടാവുന്നതാണ്. പക്ഷാഘാതത്തെ അതിജീവിക്കുന്ന സ്ത്രീകള്‍ സാധാരണയായി പുരുഷന്മാരേക്കാള്‍ സാവധാനത്തിലാണ് സുഖം പ്രാപിക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

Most read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേMost read:ജോലിക്കാരായ സ്ത്രീകളാണോ? ആരോഗ്യം വച്ച് കളിക്കല്ലേ

സ്‌ട്രോക്ക് തടയാന്‍

സ്‌ട്രോക്ക് തടയാന്‍

ഓരോ വര്‍ഷവും സ്തനാര്‍ബുദം ബാധിക്കുന്നതിനേക്കാള്‍ ഇരട്ടി സ്ത്രീകള്‍ പക്ഷാഘാതം മൂലം മരിക്കുന്നു. അതിനാല്‍ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് പ്രധാനമായത്. സ്ത്രീകള്‍ നേരിടുന്ന അപകടസാധ്യതാ ഘടകങ്ങള്‍ കാരണം കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് പ്രധാനമാണ്. ഭാവിയിലെ സ്‌ട്രോക്ക് തടയാന്‍ സഹായിക്കുന്നതിന്, നിങ്ങളെ സഹായിക്കുന്ന ഘടകങ്ങളാണ് പോഷകാഹാരം, ശരീരഭാരം ക്രമപ്പെടുത്തല്‍, വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി, യോഗ തുടങ്ങിയ വഴികള്‍.

English summary

Warning Signs Of Stroke In Women

Although men are more likely to have a stroke, women have a higher lifetime risk. Women are also more likely to die from a stroke. Take a look.
X
Desktop Bottom Promotion