For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്വാസകോശ അണുബാധ നിസ്സാരമല്ല; ഈ അപകട സൂചന അവഗണിക്കരുത്

|

ലോകമാകെ മഹാമാരിയുടെ പിടിയിലാണ്. ഈ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും ശ്വാസകോശത്തെ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ശ്വാസകോശത്തിനുണ്ടാവുന്ന ചെറിയ അണുബാധ പോലും പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ചെറിയ അവസ്ഥകളെപ്പോലും പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാക്കുന്നത്. രോഗാവസ്ഥയുണ്ടെങ്കില്‍ അത് ഉടനേ മനസ്സിലാക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ശ്വാസകോശ അണുബാധയെക്കുറിച്ച് മനസ്സിലാക്കേണ്ടതാണ്.

ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്ഈ ഭക്ഷണങ്ങളൊക്കെയാണ് ഗര്‍ഭം ഉഷാറാക്കുന്നത്

നമ്മുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നത് പലപ്പോഴും നമ്മള്‍ ആദ്യം തിരിച്ചറിയുന്നില്ല. അത് തന്നെയാണ് ഗുരുതരമായ അവസ്ഥയായി മാറുന്നതും. നമ്മുടെ ശ്വാസകോശാരോഗ്യത്തെ പല ഘടകങ്ങളാല്‍ ബാധിക്കാം. നമ്മുടെ ശ്വാസകോശത്തിന് ദോഷം സംഭവിക്കുന്ന അവസ്ഥയിലേക്കാണ് ഇക്കാര്യങ്ങള്‍ എത്തുന്നത്. നെഞ്ചുവേദനയും ശ്വാസതടസ്സവും മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി എന്തൊക്കെയാണ് ശ്വാസകോശ അണുബാധയെ മറികടക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. ഇത് കൂടാതെ അണുബാധക്ക് മുന്‍പ് ശരീരം കാണിക്കുന്ന അപകടസൂചനകള്‍ എന്തൊക്കെയെന്നും നോക്കാം.

ശ്വാസകോശ അണുബാധയുടെ കാരണങ്ങള്‍

ശ്വാസകോശ അണുബാധയുടെ കാരണങ്ങള്‍

ശ്വാസകോശ അണുബാധയും ഒരു വ്യക്തിയെ ഗുരുതരമായി ബാധിക്കും. ഒരു വൈറസ്, ബാക്ടീരിയ, ചിലപ്പോള്‍ ഒരു ഫംഗസ് എന്നിവ കാരണം ഇത് സംഭവിക്കാവുന്നതാണ്. ശ്വാസകോശ അണുബാധ പലപ്പോഴും ഏറ്റവും സാധാരണമായ തരം ന്യുമോണിയയാണ്. ഇത് നേരിയതോതില്‍ നിന്ന് ജീവന്‍ അപകടപ്പെടുത്തുന്ന പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ശ്വാസകോശ അണുബാധയുടെ എല്ലാ ലക്ഷണങ്ങളും അറിയുന്നതിന് വേണ്ടിയും അത് ഉടനടി ചികിത്സിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കട്ടിയുള്ള കഫത്തോട് ഉള്ള സ്ഥിരമായ ചുമ ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളില്‍ ഒന്നാകാം. കാരണം അത് ശ്വാസകോശത്തിലെ അണുബാധയുള്ള ഒരു വ്യക്തിക്ക് തുടര്‍ച്ചയായി ചുമ വരുന്നതിനുള്ള സാധ്യതയുണ്ട്. ഈ ചുമയിലൂടെ ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിന്റെയും വീക്കം മൂലം ഉണ്ടാകുന്ന മ്യൂക്കസ് ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചുമയ്ക്ക് കാരണമായേക്കാം, അത് വ്യക്തവും മഞ്ഞകലര്‍ന്ന ചാരനിറവും പച്ചയും വെള്ളയും മുതല്‍ കട്ടിയുള്ള കഫത്തിനൊപ്പം ഉണ്ടാകാം. ചിലപ്പോള്‍, കഫത്തില്‍ രക്തം കാണുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ചുമ ആഴ്ചകളോളം തുടരാവുന്നതാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. അപകട ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശ്വാസതടസ്സവും കടുത്ത നെഞ്ചുവേദനയും

ശ്വാസതടസ്സവും കടുത്ത നെഞ്ചുവേദനയും

ശ്വാസതടസ്സം എന്നാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴോ ശ്വാസോച്ഛ്വാസം പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുമ്പോഴോ സംഭവിക്കുന്ന അസ്വസ്ഥതയാണ്. ശ്വാസകോശത്തിലെ അണുബാധ കൂടാതെ, ഇത് ഹൃദയാഘാതം ഉള്‍പ്പെടെയുള്ള മറ്റ് അപകടകരമായ രോഗങ്ങളുടെ ലക്ഷണമാകാം, അതിനാലാണ് കൃത്യസമയത്ത് രോഗനിര്‍ണയം നടത്തുന്നതാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യം. ശ്വാസകോശത്തിലെ അണുബാധ ശ്വാസംമുട്ടലിന് കാരണമായേക്കാം, ഒപ്പം കുത്തുന്ന നെഞ്ചുവേദനയും ഉണ്ടാകാം. അതുകൊണ്ട് ഇതൊന്നും നിസ്സാരമാക്കി കാണരുത്.

ശ്വാസകോശരോഗങ്ങൾ ചില്ലറയല്ല, ഈ ലക്ഷണങ്ങൾ അറിയണംശ്വാസകോശരോഗങ്ങൾ ചില്ലറയല്ല, ഈ ലക്ഷണങ്ങൾ അറിയണം

ശ്വാസംമുട്ടല്‍ അനുഭവപ്പെടാം

ശ്വാസംമുട്ടല്‍ അനുഭവപ്പെടാം

നിങ്ങളില്‍ ശ്വാസകോശ അണുബാധയുണ്ടെങ്കില്‍ ശരീരത്തില്‍ ശ്വാസനാളങ്ങള്‍ ചുരുങ്ങാം. അതിനാല്‍ ഇത് ശ്വാസം വിടുമ്പോള്‍ ശ്വാസോച്ഛ്വാസം, ഉയര്‍ന്ന പിച്ചിലുള്ള വിസില്‍ ശബ്ദം എന്നിവയിലേക്ക് നയിച്ചേക്കാം. ഇത് ശ്വാസം മുട്ടല്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. ഓരോ അവസ്ഥയിലും ശ്വാസകോശത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമാക്കി കാണരുത്. അത് കൂടുതല്‍ വെല്ലുവിളികളിലേക്കും അപകടത്തിലേക്കും ആണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

പനിയും വിറയലും ക്ഷീണവും

പനിയും വിറയലും ക്ഷീണവും

പനി, വിറയല്‍, ക്ഷീണം എന്നിവയ്ക്കൊപ്പം ശ്വാസകോശ അണുബാധയക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധ ശരീരത്തില്‍ ഗുരുതരമായ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ശ്വാസകോശത്തിലെ അണുബാധയും വ്യത്യസ്തമല്ല. അതായത്, ഇത് പനി, വിറയല്‍, ക്ഷീണം എന്നിവയ്ക്കൊപ്പം അണുബാധയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ശരീരം അണുബാധയെ ചെറുക്കാന്‍ ശ്രമിക്കുകയാണെന്ന് മാത്രം സൂചിപ്പിക്കുന്നു. അതുകൊണ്ട് പനിയും വിറയലും ക്ഷീണവും എങ്കില്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ചികിത്സ വൈകരുത്

ചികിത്സ വൈകരുത്

ബാക്ടീരിയല്‍ ശ്വാസകോശ അണുബാധയെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിച്ചേക്കാം. കൂടാതെ, ഫംഗസ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധകള്‍ ആന്റിഫംഗല്‍ മരുന്നുകളുടെ സഹായത്തോടെ ചികിത്സിക്കാവുന്നതാണ്. എന്നിരുന്നാലും, ഒരു വൈറസ് മൂലമുണ്ടാകുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇത് കൂടാതെ മറ്റ് ചില വീട്ടുവൈദ്യങ്ങളിലൂടെയും നമുക്ക് ശ്വാസകോശ ്ണുബാധ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

ദിവസവും ആവക്കോഡോ; ചീത്ത കൊളസ്ട്രോൾ കുത്തനെ കുറയുംദിവസവും ആവക്കോഡോ; ചീത്ത കൊളസ്ട്രോൾ കുത്തനെ കുറയും

വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

ശ്വാസകോശ അണുബാധയെ ചികിത്സിക്കുന്നതിനുള്ള വീട്ടുവൈദ്യങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവ എന്തൊക്കെയെന്നത് അറിഞ്ഞിരിക്കേണ്ടതാണ്. മിക്ക ശ്വാസകോശ അണുബാധകള്‍ക്കും നിര്‍ദ്ദേശിച്ച മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിയുമെങ്കിലും, ചില വീട്ടുവൈദ്യങ്ങളിലൂടെ നമുക്ക് ശ്വാസകോശ അണുബാധക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

- ധാരാളം വെള്ളം കുടിക്കുക

- ധാരാളം വിശ്രമിക്കുക

- നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക

- ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക അല്ലെങ്കില്‍ സ്റ്റീം ഇന്‍ഹാലേഷന്‍ ചെയ്യുക

- ഇളം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുക

- പുകവലി ഒഴിവാക്കുക അല്ലെങ്കില്‍ പുകവലിക്കുന്നവരുടെ അടുത്ത് ഇരിക്കാതിരിക്കുക

- ഉറങ്ങുമ്പോള്‍ മലര്‍ന്നു കിടന്ന് ഉറങ്ങാതിരിക്കുക. നിങ്ങളുടെ നെഞ്ചില്‍ കഫം അടിഞ്ഞുകൂടാതിരിക്കാന്‍ നിങ്ങളുടെ തല ഉയര്‍ത്തി വയ്ക്കുക.

English summary

Warning Signs Of Lungs Infection In Malayalam

Here in this article we are sharing some warning signs of lung infection in malayalam. Take a look.
X
Desktop Bottom Promotion