For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം: ചര്‍മ്മത്തിലെ നിറം മാറ്റം പോലും അപകടം

|

രോഗങ്ങള്‍ പല വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ശരീരത്തിന് രോഗമുണ്ടെന്നത് നമ്മള്‍ തിരിച്ചറിയാതെ പോവുന്നു. എന്നാല്‍ നമ്മള്‍ തിരിച്ചറിഞ്ഞില്ലെങ്കിലും ശരീരം അത് നമുക്ക് കാണിച്ച് തരുന്നു. പക്ഷേ അതിനെക്കുറിച്ച് പലരും കൃത്യമായി മനസ്സിലാക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ വിടുന്നത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരം അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് പല തരത്തില്‍ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ ആവശ്യത്തിന് പ്രാധാന്യം നാം ഇതിന് നല്‍കേണ്ടതുണ്ട്.

Warning Signs

ശരീരത്തില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരീരത്തിന് ചില അവസരങ്ങളില്‍ ആരോഗ്യത്തോടെ നിലനില്‍ക്കുന്നതിന് വേണ്ടി ചില സഹായം ആവശ്യമായി വരുന്നുണ്ട്. ഒരിക്കലും അത് നമ്മള്‍ നിരസിക്കരുത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍. ഒരു കാരണവശാലും ശരീരത്തിന്റെ ഇത്തരം ലക്ഷണങ്ങളെ നാം അവഗണിക്കരുത്. എന്തൊക്കെ മാറ്റങ്ങളാണ് ശരീരം ഗുരുതരാവസ്ഥയിലാണ് എന്ന് കാണിക്കുന്നതിന് വേണ്ടി പ്രകടിപ്പിക്കുന്നത് എന്ന് നോക്കാം.

ചര്‍മ്മത്തില്‍ മഞ്ഞ നിറം

ചര്‍മ്മത്തില്‍ മഞ്ഞ നിറം

നിങ്ങളുടെ ചര്‍മ്മത്തില്‍ പെട്ടെന്ന് ഒരു ദിവസം മഞ്ഞ നിറം കാണപ്പെടുന്നുണ്ടോ? എന്നാല്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് മഞ്ഞപ്പിത്തത്തിന്റേയോ കരളിന്റെ അനാരോഗ്യത്തിന്റേയോ ലക്ഷണങ്ങള്‍ ആയിരിക്കാം. ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ ബിലിലറുബിന്‍ വര്‍ദ്ധിക്കുമ്പോളാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇത് ശരീരത്തില്‍ ടോക്‌സിന്‍ നിറക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തില്‍ മഞ്ഞപ്പിത്തത്തിന്റേതായ മറ്റ് ലക്ഷണങ്ങള്‍ കാണിക്കുന്നു.

നഖങ്ങളിലെ വെളുത്ത കുത്തുകള്‍

നഖങ്ങളിലെ വെളുത്ത കുത്തുകള്‍

നഖങ്ങളില്‍ പലര്‍ക്കും വെളുത്ത കുത്തുകള്‍ ഉണ്ടാവുന്നുണ്ട്. ഇത് സാധാരണം തന്നെയാണ്. എന്നാല്‍ ഇത് മറ്റ് നഖങ്ങളിലേക്കും പടര്‍ന്നാലോ അത് അപ്പോള്‍ അത്ര സാധാരണമായ ഒരു പ്രശ്‌നമല്ല. കാരണം അതിന് പിന്നില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതകള്‍ ഉണ്ട്. സിങ്ക്, കാല്‍സ്യം അല്ലെങ്കില്‍ പ്രോട്ടീന്‍ എന്നിവയുടെ കുറവിനെയും ഇതിലൂടെ സൂചിപ്പിക്കപ്പെടാം. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് അല്‍പം ഗുരുതരമായ ചില ആരോഗ്യ പ്രശ്‌നങ്ങളേയും സൂചിപ്പിക്കുന്നു.

ചുണ്ടുകള്‍ വിണ്ടുകീറുന്നു

ചുണ്ടുകള്‍ വിണ്ടുകീറുന്നു

ചുണ്ട് ഇടക്കിടെ കടിക്കുന്നതും കാലാവസ്ഥാ മാറ്റവും നിങ്ങളില്‍ വരണ്ട ചുണ്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാരണങ്ങളാല്‍ നിങ്ങള്‍ക്ക് ചുണ്ടിന് ചുറ്റും കറുപ്പ് നിറവും വിണ്ടു കീറുന്നതും സംഭവിക്കാം. ഇത് പലപ്പോഴും നിര്‍ജ്ജലീകരണം കൊണ്ടും സംഭവിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിച്ചാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. വളരെയധികം സൂര്യപ്രകാശം അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്നതിന്റെ ഫലമായും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് ചുണ്ട് വിണ്ടു കീറുന്നതിന് പിന്നില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വളഞ്ഞ് നീണ്ട നഖങ്ങള്‍

വളഞ്ഞ് നീണ്ട നഖങ്ങള്‍

നഖങ്ങളുടെ മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ നഖങ്ങള്‍ക്ക് ചുറ്റും വളഞ്ഞതു പോലെയാണ് കാണപ്പെടുന്നതെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. ദഹനസംബന്ധമായ ചില അവസ്ഥകള്‍ മൂലവും ഇത്തരത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ വഷളാവുന്നു.

വായിലെ വ്രണം

വായിലെ വ്രണം

വായില്‍ അള്‍സര്‍ ഉണ്ടാവുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളോ അല്ലെങ്കില്‍ മാനസികമായുണ്ടാവുന്ന സമ്മര്‍ദ്ദമോ എല്ലാം നിങ്ങളില്‍ വ്രണങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. നിങ്ങളില്‍ വിറ്റാമിന്‍ ബി-12 ന്റെ അഭാവമാണ് വ്രണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള മറ്റൊരു കാരണം. ഇതെല്ലാം നിസ്സാരവത്കരിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഒരിക്കലും ഇവയൊന്നും നിസ്സാരമാക്കി എടുക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കണ്ണിലെ കുരു

കണ്ണിലെ കുരു

കണ്ണിന്റെ പോളകളില്‍ ഉണ്ടാവുന്ന കുരു നിസ്സാരമല്ല. ഇതിനെ സാധാരണയായി സ്‌റ്റൈസ് എന്നാണ് വിളിക്കുന്നത്. അവ സാധാരണയായി കണ്പീലികളോട് വളരെ അടുത്ത് കാണപ്പെടുകയും ഇത് കണ്ണ് അടക്കുന്നതിന് വരെ വേദനയുണ്ടാക്കുകയും ചെയ്യുന്നതാണ്. മാത്രമല്ല അവയില്‍ ചൊറിച്ചിലും ഇത് മൂലം ഉണ്ടാവാം. നിങ്ങള്‍ മറ്റുള്ളവരുടെ വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കണ്ണിലെ കുരു നിസ്സാരമായി കണക്കാക്കുമ്പോള്‍ അതുണ്ടാക്കുന്ന വേദന ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.

കോര്‍ണിയക്ക് ചുറ്റും വളയം

കോര്‍ണിയക്ക് ചുറ്റും വളയം

നിങ്ങള്‍ക്ക് കോര്‍ണിയക്ക് ചുറ്റും വളയം പോലെ കാണപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കൂടുതലാണ് എന്നതിന്റെ സൂചനകളാണ്. നിങ്ങളുടെ കോര്‍ണിയക്ക് ചുറ്റും ഉണ്ടാവുന്ന ഇത്തരം വളയം ചാരനിറത്തിലോ അല്ലെങ്കില്‍ നീല നിറത്തിലോ ആണ് കാണപ്പെടുന്നത്. ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രായമാവുമ്പോള്‍ ഇത് സാധാരണയാണ്, എന്നാല്‍ ചെറുപ്പത്തില്‍ ഇത്തരം വളയങ്ങള്‍ ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം.

 ചുവന്ന നാവ്

ചുവന്ന നാവ്

നല്ലതുപോലെ ചുവന്ന നാവ് ആണ് നിങ്ങളുടേത് എങ്കില്‍ അതും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന വിറ്റാമിന്റെ കുറവിനെയാണ്. ഇത് കൂടാതെ ശരീരത്തില്‍ രക്തക്കുറവുണ്ടെങ്കിലും അത് സംഭവിക്കാവുന്നതാണ്. സ്‌കാര്‍ലറ്റ് പനിയുള്ളവരിലും നാവിന്റെ നിറം ഇത്തരത്തില്‍ ചുവന്ന നിറത്തില്‍ കാണപ്പെടാം. കൂടാതെ ഓറല്‍ ഹെര്‍പ്പസ് പോലുള്ള അവസ്ഥകളിലും നാവിന്റെ നിറം ചുവപ്പായി കാണപ്പെടാവുന്നതാണ്.

നഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടംനഖത്തിലെ നീല നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

കാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടംകാലിനടിയിൽ ഉറുമ്പരിക്കുന്ന പോലെയോ, സൂചനകള്‍ അപകടം

most read:നിസ്സാര ലക്ഷണങ്ങള്‍, പക്ഷേ പിന്നില്‍ ക്യാന്‍സര്‍

English summary

Warning Signs Gives Your Body You Should Never Ignore In Malayalam

Here in this article we are sharing some warning signs gives your body you should never ignore in malayalam. Take a look
Story first published: Friday, June 3, 2022, 17:49 [IST]
X
Desktop Bottom Promotion