For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം നിസ്സാരമാക്കല്ലേ, പണി പുറകേയാണ്

|

പലരിലും രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള തലകറക്കം അല്‍പം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ പിന്നീട് ദൈനംദിന ശീലങ്ങളോടെ ഇത് മാറുന്ന അവസ്ഥയും പലരും കാണുന്നുണ്ട്. പക്ഷേ ചില അവസരങ്ങളില്‍ ഇത് വിടാതെ നില്‍ക്കുന്നും ഉണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് അതിപ്രധാനം തന്നെയാണ്. ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതായ ചിലതുണ്ട്. കാരണങ്ങളേക്കാള്‍ അതിനുള്ള പരിഹാരങ്ങളാണ് നാം തിരയേണ്ടതും. പലപ്പോഴും നിസ്സാരമായ കാരണങ്ങളാവും ഇത്തരം തലകറക്കത്തിന് പിന്നിലുള്ളത്. എന്നാല്‍ ഈ അവസ്ഥയില്‍ നാം മനസ്സിലാക്കേണ്ടത് എന്തുകൊണ്ടാണ് ചിലരില്‍ മാത്രം ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നുള്ളതാണ്.

Waking up Dizzy

നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുന്നതായിരിക്കും ചിലര്‍ക്ക് പ്രശ്‌നം. എന്നാല്‍ ചിലരിലാവട്ടെ അത് സാധാരണ അവസ്ഥയേക്കാള്‍ ഭീകരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള ഈ തലകറക്കം സൃഷ്ടിക്കുന്ന വെല്ലുവിളി നിസ്സാരമല്ല. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

തല കറക്കം സാധാരണയാണ്

തല കറക്കം സാധാരണയാണ്

പലരിലും തലകറക്കം എന്നത് വളരെ സാധാരണമായ ഒന്നാണ്. എന്നാല്‍ ബിപി അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അല്‍പം അറിഞ്ഞിരിക്കേണ്ടതാണ്. ചെവി സംബന്ധമായ അവസ്ഥകള്‍ ഉണ്ടെങ്കില്‍ പലരിലും ഇത്തരത്തില്‍ തലകറക്കം ഉണ്ടാവുന്നുണ്ട് എന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. ചെവിയില്‍ അഴുക്ക് അടിഞ്ഞ് കൂടിയ അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ തലകറക്കത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. പലപ്പോഴും ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഭാഗമാണ് ചെവിയുടെ ഉള്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെസ്റ്റിബുലാര്‍ എന്ന ഭാഗം. പലരിലും പനിയും മറ്റും ഇതിനെ ബാധിച്ചാല്‍ നീര്‍വീക്കം ഉണ്ടാവുകയും ഇതിന്റെ ഫലമായി തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു.

ബാലന്‍സ് നഷ്ടപ്പെടുന്നത്

ബാലന്‍സ് നഷ്ടപ്പെടുന്നത്

ഇത്തരത്തില്‍ ഇയര്‍ബാലന്‍സ് നഷ്ടപ്പെടുന്നത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് കേള്‍വിയെ ബാധിക്കുന്നില്ലെങ്കിലും ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ചികിത്സ നേടിയില്ലെങ്കില്‍ അത് ശരീരത്തെ വളരെ ദോഷകരമായി തന്നെ ബാധിച്ചേക്കാവുന്നതാണ്. ഇത് പലപ്പോഴും കുറേ നാള്‍ എങ്കിലും നീണ്ട് നില്‍ക്കുന്നുണ്ട് അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കാണരുത്. ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും വേണ്ടി ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

തലച്ചോറിലെ പ്രശ്‌നങ്ങള്‍

തലച്ചോറിലെ പ്രശ്‌നങ്ങള്‍

തലച്ചോറിലെ പ്രശ്‌നങ്ങള്‍ മൂലവും പലപ്പോഴും തലകറക്കം ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാന്‍ പലരും വൈകുന്നുണ്ട്. തലച്ചോറിലുണ്ടാവുന്ന തകരാറിന്റെ ഫലമായി ഉണ്ടാവുന്ന തലകറക്കം പലപ്പോഴും കേള്‍വിക്കകുറവ്, ചെവിക്കുള്ളിലെ മുഴക്കം, കാഴ്ചക്കുറവ് എന്നീ ലക്ഷണങ്ങളോട് കൂടിയാണ് ഉണ്ടാവുന്നത്. ഇത്തരം ലക്ഷണങ്ങളോട് കൂടി നിങ്ങളില്‍ തലകറക്കമുണ്ടാവുമ്പോള്‍ ഉടനേ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്ന ആരോഗ്യത്തിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

ശ്വാസകോശ അണുബാധ നിസ്സാരമല്ല; ഈ അപകട സൂചന അവഗണിക്കരുത്ശ്വാസകോശ അണുബാധ നിസ്സാരമല്ല; ഈ അപകട സൂചന അവഗണിക്കരുത്

വെര്‍ട്ടിഗോ

വെര്‍ട്ടിഗോ

ഇത്തരം ഒരു രോഗാവസ്ഥയെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവില്ല. തലകറക്കത്തിന്റെ കാരണങ്ങളില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഈ രോഗാവസ്ഥ. ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഈ രോഗാവസ്ഥ. തലകറക്കത്തിന് ഉള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഈ രോഗാവസ്ഥ. തല ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുമ്പോഴോ അല്ലെങ്കില്‍ പെട്ടെന്ന് കുനിഞ്ഞ് നിവരുമ്പോഴോ ഒക്കെ തലകറക്കം ഉണ്ടാവുന്ന അവസ്ഥയുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. തലചുറ്റല്‍, ബാലന്‍സ് കിട്ടാതെ വരുന്ന അവസ്ഥ, ഒരു വശത്തേക്ക് ചരിഞ്ഞ് വീഴുന്നത്, ഓക്കാം, ഛര്‍ദ്ദി, കണ്ണിന് മങ്ങലുണ്ടാവുന്നത്, ചെവിയെ മുഴക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇവരില്‍ സാധാരണയായി ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാവുന്നുണ്ട്.

വീഴ്ച

വീഴ്ച

തലകറക്കവും ബാലന്‍സ് ഇല്ലാതായി വീഴുന്നതും എല്ലാം പലപ്പോഴും സാധാരണ സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ തലകറക്കം വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പ്രായമേറിയവരിലാണ് ഇത്തരം അവസ്ഥകള്‍ സാധാരണ ഉണ്ടാവുന്നത്. കിടക്കയില്‍ നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ ആണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള സമയം കിട്ടാത്ത അവസ്ഥയിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത്തരക്കാര്‍ കട്ടിലില്‍ നിന്ന് സാവധാനം എഴുന്നേറ്റ് ഇരുന്നതിന് ശേഷം മാത്രമേ എഴുന്നേല്‍ക്കാവൂ. ഇത് കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ഉറക്കക്കുറവിനുള്ള മരുന്ന് കഴിക്കുന്നവര്‍ക്കും സാവധാനം എഴുന്നേല്‍ക്കുകുയം ബാലന്‍സ് നഷ്ടപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്.

കാരണങ്ങള്‍

കാരണങ്ങള്‍

എന്നാല്‍ ഇത് കൂടാതെ മറ്റ് പല കാരണങ്ങളും തലകറക്കത്തിന് പിന്നിലുണ്ട്. അതില്‍ നിര്‍ജ്ജലീകരണമാണ് പ്രധാനപ്പെട്ട കാരണം. നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നിര്‍ജ്ജലീകരണം മൂലം ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ രാവിലെയാണെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്.

അതീവ അപകടകാരികളായ 18 തരം വൈറസിനെ ചൈനയില്‍ കണ്ടെത്തിഅതീവ അപകടകാരികളായ 18 തരം വൈറസിനെ ചൈനയില്‍ കണ്ടെത്തി

കുറഞ്ഞ രക്തസമ്മര്‍ദ്ദം

കുറഞ്ഞ രക്തസമ്മര്‍ദ്ദം

കുറഞ്ഞ രക്തസമ്മര്‍ദ്ദം അനാരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തസമ്മര്‍ദ്ദം വളരെയധികം കുറഞ്ഞാല്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉള്ള തലകറക്കത്തിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ നല്ലതുപോലെ ആരോഗ്യം ശ്രദ്ധിക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ ആരോഗ്യം ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നുള്ളതാണ് സത്യം.

വിളര്‍ച്ച

വിളര്‍ച്ച

ആരോഗ്യ പ്രശ്‌നങ്ങളില്‍ പ്രധാനിയാണ് വിളര്‍ച്ച. വിളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും തലകറക്കമാണ് വെല്ലുവിളി ഉയര്‍ത്തുന്നത് എന്നതാണ്. വിളര്‍ച്ചയുണ്ടെങ്കിലും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് രക്തക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്.

English summary

Waking up Dizzy: Causes, Prevention, And When To See A Doctor

Here we are sharing the causes and prevention of balance disorder and when to see a doctor. Take a look.
Story first published: Friday, November 19, 2021, 11:44 [IST]
X
Desktop Bottom Promotion