For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ കെ: ശരീരത്തിന് ഇത്രയും ഗുണമോ?

|

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതിനും അമിതമായ രക്തസ്രാവം തടയുന്നതിനും ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ കെ. യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടം സംയുക്തങ്ങളാണ് വിറ്റാമിന്‍ കെ. ഈ സംയുക്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ കെ 1, വിറ്റാമിന്‍ കെ 2 എന്നിവ. വിറ്റാമിന്‍ കെ നിങ്ങളുടെ ശരീരത്തിന് വളരെ പ്രധാനമായതിനാല്‍, ഇതിന്റെ കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വിറ്റാമിന്‍ കെ യുടെ കുറവ് ശരീരത്തില്‍ അനിയന്ത്രിതമായ രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കടുത്ത മദ്യപാനികളിലും കഠിനമായ പോഷകാഹാരക്കുറവുള്ളവരിലും വിറ്റാമിന്‍ കെ യുടെ കുറവ് ഉണ്ടാകാം. നവജാതശിശുക്കളില്‍ കെ വിറ്റാമിന്‍ കുറവ് സാധാരണമാണ്.

Most read: കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകുംMost read: കീറ്റോ ഡയറ്റ്: ശ്രദ്ധിച്ചില്ലെങ്കില്‍ വില്ലനാകും

വിറ്റാമിന്‍ കെ ലഭിക്കാനായി നിങ്ങള്‍ക്ക് ബ്രൊക്കോളി, ശതാവരി, ചീര പോലുള്ള പച്ചക്കറികള്‍ ഗുണം ചെയ്യും. പച്ച പയര്‍, മുട്ട, സ്‌ട്രോബെറി, കരള്‍ മാംസം എന്നിവയും വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളാണ്. ഈ ലേഖനത്തില്‍ വിറ്റാമിന്‍ കെ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ഗുണങ്ങളും ഇതു കുറഞ്ഞാല്‍ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളും വിറ്റാമിന്‍ കെ ലഭിക്കുന്ന ഭക്ഷണങ്ങളും വായിച്ചറിയാം.

അസ്ഥികളുടെ ബലത്തിന്

അസ്ഥികളുടെ ബലത്തിന്

അസ്ഥികളുടെ ബലം വര്‍ധിപ്പിക്കുന്നതിനും ഓസ്റ്റിയോപൊറോസിസ് തടയുന്നതിലും വിറ്റാമിന്‍ കെ നേരിട്ടു സ്വാധീനിക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എല്ലുകളുടെ ശക്തി, സാന്ദ്രത എന്നിവയ്ക്ക് ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ കെ പ്രധാനമാണ്. ഒടിവുകള്‍, മറ്റ് അസ്ഥി തകരാറുകള്‍ എന്നിവ തടയുന്നതിനും ഇത് നല്ലതാണ്.

ഓര്‍മ്മശക്തിക്ക്

ഓര്‍മ്മശക്തിക്ക്

നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ കെ യുടെ അളവ് കൂടുതലായിരിക്കുമ്പോള്‍, പ്രത്യേകിച്ച് മുതിര്‍ന്നവരുടെ മസ്തിഷ്‌കത്തെ നല്ല രീതിയില്‍ സ്വാധീനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് മുതിര്‍ന്നവരില്‍ മെച്ചപ്പെട്ട ഓര്‍മ്മശക്തിക്ക് കാരണമാകുന്നു. 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ നടത്തിയ ഗവേഷണത്തില്‍, വിറ്റാമിന്‍ കെ യുടെ ഉയര്‍ന്ന അളവ് ഓര്‍മ്മശക്തിയെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍Most read:ആര്‍ക്കും പ്രതിരോധശേഷി നേടാം; ഈ 7 കാര്യങ്ങള്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍

ധാതുക്കളുടെ പാളികള്‍ കാരണം ധമനികള്‍ പലപ്പോഴും അടഞ്ഞുപോകുന്നു. നദികളുടെ തീരത്ത് ധാതുക്കള്‍ നിക്ഷേപിക്കുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണ് ഈ ധാതു നിക്ഷേപം. ഈ പ്രവര്‍ത്തിയെ തടയാന്‍ വിറ്റാമിന്‍ കെ ഫലപ്രദമാണ്. കൂടാതെ ധമനികളിലൂടെ ശരീരത്തില്‍ രക്തം കൂടുതല്‍ സ്വതന്ത്രമായി ഒഴുകാനും അനുവദിക്കുന്നു. ഇത് സമ്മര്‍ദ്ദമില്ലാതെ രക്തത്തിന്റെ ഒഴുക്ക് സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു.

കാന്‍സറിനെ തടയുന്നു

കാന്‍സറിനെ തടയുന്നു

വിറ്റാമിന്‍ കെ 1, കെ 2 എന്നിവ കാന്‍സറിനെതിരെ ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു. വന്‍കുടല്‍, ആമാശയം, ഓറല്‍ ക്യാന്‍സര്‍ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിലും വിറ്റാമിന്‍ കെ ഗുണം ചെയ്യുന്നു.

Most read:കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍Most read:കുട്ടികളിലെ വിളര്‍ച്ച തടയാം; രക്തം കൂട്ടാന്‍

പ്രമേഹ സാധ്യത കുറയ്ക്കുന്നു

പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ കെ 2 സഹായകമാണ്. അതിനാല്‍ ഭക്ഷണങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ കെ 2 ആഗിരണം ചെയ്യുന്ന ആളുകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 20% കുറവാണ്.

ഹൃദ്രോഗം തടയാന്‍

ഹൃദ്രോഗം തടയാന്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനു പുറമേ, വിറ്റാമിന്‍ കെ ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ കെ കൃത്യമായ അളവില്‍ ഉണ്ടെങ്കില്‍ സ്‌ട്രോക്കുകളുടെ അപകടസാധ്യതയും കുറയുന്നു. വിറ്റാമിന്‍ കെ അളവിന് വ്യക്തമായ പരിധിയൊന്നും ഇല്ലെങ്കിലും നിങ്ങള്‍ സപ്ലിമെന്റുകള്‍ എടുക്കുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ ഉപയോഗിച്ചേക്കാവുന്ന മറ്റ് മരുന്നുകളുമായി ചിലപ്പോള്‍ അവ പ്രതികൂലമായി പ്രവര്‍ത്തിച്ചേക്കാം. സപ്ലിമെന്റുകളെടുക്കുമ്പോള്‍ എല്ലായ്‌പ്പോഴും ഡോക്ടറുടെ ഉപദേശം തേടി വേണം നീങ്ങാന്‍.

Most read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാMost read:രോഗപ്രതിരോധം, ഓര്‍മ്മശക്തി; ബ്ലൂബെറി ആള് സൂപ്പറാ

വിറ്റാമിന്‍ കെ യുടെ അഭാവം: ശരീരം കാണിക്കും ലക്ഷണങ്ങള്‍

വിറ്റാമിന്‍ കെ യുടെ അഭാവം: ശരീരം കാണിക്കും ലക്ഷണങ്ങള്‍

രക്തസ്രാവം

രക്തം കട്ടപിടിക്കുന്നതില്‍ വിറ്റാമിന്‍ കെ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഒരാള്‍ക്ക് വിറ്റാമിന്‍ കെ യുടെ കുറവുണ്ടെങ്കില്‍, ചെറിയ മുറിവുകളുണ്ടായാലും അമിതമായ രക്തപ്രവാഹം തടയാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെടും.

ബലഹീനത

ബലഹീനത

വിറ്റാമിന്‍ കെ അളവ് കുറയുന്നത് വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. വിളര്‍ച്ച ശരീരത്തില്‍ ബലഹീനതയുണ്ടാക്കുമെന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരാള്‍ക്ക് വിറ്റാമിന്‍ കെ യുടെ കുറവുണ്ടെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ അയാള്‍ ക്ഷീണിതനും വിളറിയതുമായി തോന്നാം.

വയറുവേദന

വയറുവേദന

ശരീരത്തിലെ നല്ല അളവിലുള്ള വിറ്റാമിന്‍ കെ നമ്മുടെ ദഹനത്തെ സ്വാധീനിക്കുകയും ദഹനത്തെ സുഗമമാക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചിലപ്പോള്‍, ശരീരത്തില്‍ ഈ വിറ്റാമിന്‍ കുറവായിരിക്കുമ്പോള്‍ സാധാരണയായി വയറുവേദന അനുഭവപ്പെടുന്നു.

Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍Most read:ഹൃദ്രോഗത്തെ ചെറുത്തു തോല്‍പിക്കാം; നല്ല ശീലങ്ങള്‍

മൂക്കിലൂടെയുള്ള രക്തസ്രാവം

മൂക്കിലൂടെയുള്ള രക്തസ്രാവം

ശരീരത്തില്‍ വിറ്റാമിന്‍ കെ കുറഞ്ഞ അളവില്‍ ഉള്ളവര്‍ക്ക് മൂക്ക് രക്തസ്രാവം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവശ്യ വിറ്റാമിന്‍ കുറവാണെന്നതിന്റെ സൂചകമായി എല്ലായ്‌പ്പോഴും ഈ ലക്ഷണങ്ങള്‍ക്കായി ശ്രദ്ധിക്കുക. വിറ്റാമിന്‍ കെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചില ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാം.

വിറ്റാമിന്‍ കെ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ കെ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ കെ യുടെ ദൈനംദിന ആവശ്യകത നേടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഇനിപ്പറയുന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ്. കാലെ ആണ് വിറ്റാമിന്‍ കെ അടങ്ങിയ ഒരു പ്രധാന ഭക്ഷണം. വിറ്റാമിന്‍ കെ യുടെ പ്രതിദിന ആവശ്യത്തിന്റെ 500% ത്തില്‍ കൂടുതല്‍ കാലെയില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ അസ്ഥികള്‍ക്കും മുറിവുകള്‍ ഉണക്കുന്നതിനും പ്രധാനമാണിത്. ഉയര്‍ന്ന അളവില്‍ ഫൈബര്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയതാണ് കാലെ.

ചീര

ചീര

ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ് ചീര. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി, കാഴ്ച, ചര്‍മ്മ സൗന്ദര്യം, ആരോഗ്യമുള്ള അസ്ഥികള്‍ എന്നിവയ്ക്ക് സഹായിക്കുന്നതാണ് ചീര. വിറ്റാമിന്‍ ഇ, സി തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ധാരാളമായി ചീരയില്‍ അടങ്ങിയിട്ടുണ്ട്

ബ്രൊക്കോളി, കാബേജ്

ബ്രൊക്കോളി, കാബേജ്

ബ്രോക്കോളിയില്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍ എന്നിവയുടെ ഉയര്‍ന്ന ഉള്ളടക്കവും ഇതിലുണ്ട്. പോളിഫിനോളുകളാല്‍ സമ്പന്നമായ വിറ്റാമിന്‍ സി, എ എന്നിവയുടെ മികച്ച ഉറവിടമാണ് കാബേജ്. സന്ധിവാതം, വന്‍കുടല്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, മൂത്രസഞ്ചി, സ്തനാര്‍ബുദം എന്നിവ തടയാന്‍ ഇത് സഹായിക്കുന്നു.

Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌Most read:പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

കോളിഫഌവര്‍

കോളിഫഌവര്‍

ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താന്‍ കോളിഫഌര്‍ സഹായിക്കുന്നു, സന്ധിവാതം, അമിതവണ്ണം, മറ്റ് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരങ്ങള്‍ എന്നിവ തടയാനും ഇത് ഫലപ്രദമാണ്. കോളിഫഌവറിലെ ഗ്ലൂക്കോറാഫാനിന്റെ സാന്നിധ്യം ആമാശയ കാന്‍സറിനെയും അള്‍സറിനെയും തടയാന്‍ സഹായിക്കുന്നു.

മുട്ട

മുട്ട

വിറ്റാമിന്‍ കെ 1 ഇലക്കറികളില്‍ നിന്നും മറ്റ് ചില പച്ചക്കറികളില്‍ നിന്നും ലഭിക്കും. മാംസം, പാല്‍ക്കട്ടി, മുട്ട എന്നിവയില്‍ നിന്ന് പ്രധാനമായും ബാക്ടീരിയകള്‍ സമന്വയിപ്പിച്ച ഒരു കൂട്ടം സംയുക്തങ്ങളാണ് വിറ്റാമിന്‍ കെ 2. കരള്‍, മത്സ്യം, പച്ച ഇലക്കറികള്‍, കോളര്‍ഡുകള്‍ എന്നിവയും വിറ്റാമിന്‍ കെ യുടെ നല്ല ഉറവിടങ്ങളാണ്.

Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്Most read:ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

English summary

Vitamin K: Benefits, Deficiency And Food Source

Vitamin K is an important nutrient for the body. Its deficiency can put you at risk of uncontrolled bleeding which can even lead to haemorrhage. Lets see the benefits of Vitamin K for your body.
X
Desktop Bottom Promotion