For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ച

|

ആരോഗ്യ സംരക്ഷണം എപ്പോഴും അൽപം വെല്ലുവിളിയായി മാറുന്നത് സ്ത്രീകളിലാണ്. എന്നാൽ ഇതിൽ ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ് പലപ്പോഴും മൂത്രാശയ അണുബാധ ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ധാരാളം വെള്ളം കുടിച്ചും ആരോഗ്യ പ്രതിസന്ധികളെ പരിഹരിക്കുന്നതിനും നമ്മളിൽ പലരും ശ്രമിക്കാറുണ്ട്. എന്നാൽ ഇതൊന്നും അല്ലാതെ തന്നെ ആരോഗ്യ സംരക്ഷണത്തിന് നമുക്ക് സാധിക്കുന്നുണ്ട്. അതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Most read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേMost read:ചുണ്ടിലെ വരൾച്ച കൂടുന്നുണ്ടോ, അപകടം തൊട്ടുപുറകേ

ഇ കോളി ബാക്ടീരിയകൾ പലപ്പോഴും മൂത്രനാളിയിലെ അണുബാധ വർദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. എന്നാൽ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയൻ ഡയറ്റ് പിന്തുടരാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും മൂത്രാശയ അണുബാധയെ തടയുന്നതിനും സഹായിക്കുന്നുണ്ട്. എങ്ങനെ വെജിറ്റേറിയൻ ഡയറ്റ് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്നും ഇതെങ്ങനെ നിങ്ങളുടെ മൂത്രാശയ അണുബാധയെ പരിഹരിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്.

വെജിറ്റേറിയന്‍ ഡയറ്റ്

വെജിറ്റേറിയന്‍ ഡയറ്റ്

വെജിറ്റേറിയൻ ഡയറ്റ് എന്ന് പറയുമ്പോൾ അത് അത്ര വലിയ കാര്യമായി എടുക്കേണ്ട ഡയറ്റ് അല്ല. കൃത്യമായ ഭക്ഷണം കൃത്യമായ അളവിൽ കൃത്യ സമയത്ത് കഴിക്കുന്നതിനെ നമുക്ക് ഭക്ഷണ നിയന്ത്രണം അഥവാ ഡയറ്റ് എന്ന രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ നോൺ വെജിറ്റേറിയൻ ഒന്നും ഉപയോഗിക്കാതെ തന്നെ വെജിറ്റേറിയൻ ഭക്ഷണം മാത്രം ഉപയോഗിച്ച് ഡയറ്റ് എടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നിങ്ങൾ പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് നൽകുന്നത്. അവ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞാൽ ആരോഗ്യ സംരക്ഷണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കേണ്ടി വരുന്നില്ല എന്നുള്ളതാണ് സത്യം.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ പലപ്പോഴും നിങ്ങളിലുണ്ടാവുന്ന ഇ കോളി ബോക്ടീരിയകളും പ്രവർത്തന ഫലമായാണ് ഉണ്ടാക്കുന്നത്. ഇത് മൂത്രനാളിയിലേക്ക് പ്രവേശിക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള അണുബാധകൾ ഉണ്ടാവുന്നത്. ഇത് പലപ്പോഴും വൃക്കകളേയും മൂത്രസഞ്ചിയേയും പ്രതുകൂലമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വെജിറ്റേറിയൻ ഡയറ്റിലൂടെ സാധിക്കുന്നു എന്നാണ് പറയുന്നത്. തായ്വാനിൽ നടത്തിയ പഠനത്തിലാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിയിട്ടുള്ളത്.

ഇ കോളിയുടെ സാന്നിധ്യം

ഇ കോളിയുടെ സാന്നിധ്യം

ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം പലപ്പോഴും നോൺ വെജിലാണ് കൂടുതലായി ഉണ്ടാവുന്നത്. എന്നാൽ ഇറച്ചി കഴിക്കുന്നതിലൂടെ ഇത് പലപ്പോഴും മൂത്രാശയ അണുബാധകൾക്ക് കാരണമാകുകയും ഇത് നിങ്ങളിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയന്‍ ഡയറ്റ് ഫോളോ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുണ്ട്.

താരതമ്യം ചെയ്തവരിൽ

താരതമ്യം ചെയ്തവരിൽ

നോണ്‍ വെജ് കഴിക്കുന്നവരില്‍ മൂത്രാശയ അണുബാധക്കുള്ള സാധ്യത വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവരെ അപേക്ഷിച്ച് 16% കൂടുതലാണ് എന്ന് കണ്ടെത്തി. 6684 പേരും മാംസാഹാരം കഴിച്ചപ്പോൾ അതിൽ 444 പേരിലും മൂത്രാശയ അണുബാധ കണ്ടെത്തി. എന്നാൽ സസ്യാഹാരം കഴിച്ചവരിൽ 217 പേർക്ക് മാത്രമാണ് മൂത്രനാളിയിലെ അണുബാധ കണ്ടെത്തിയത്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്‍റ പ്രതിസന്ധിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകളിൽ

സ്ത്രീകളിൽ

എന്നാൽ സ്ത്രീകളിൽ വെജിറ്റേറിയന്‍ ഭക്ഷണം ശീലമാക്കിയവരിൽ അണുബാധ കുറവെങ്കിലും അത് നിങ്ങളിൽ ഉണ്ടാക്കാൻ ഇടയുള്ള സാധ്യതയെ പൂർണമായും തള്ളിക്കളയുന്നതിന് സാധിച്ചില്ല. എങ്കിലും 79 %സാധ്യത വെജിറ്റേറിയൻ ഡയറ്റ് എടുക്കുന്ന സ്ത്രീകളിൽ കുറവാണ് എന്ന് കണ്ടെത്തുകയുണ്ടായി. ഇത് മാത്രമല്ല ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന പല രോഗങ്ങളേയും വെജിറ്റേറിയൻ ഡയറ്റിലൂടെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുകയും ചെയ്തു.

 കഴിക്കേണ്ട ഭക്ഷണങ്ങൾ

കഴിക്കേണ്ട ഭക്ഷണങ്ങൾ

എന്തൊക്കെ ഭക്ഷണം കഴിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഇത് കുടലിന്‍റെ അമ്ലസ്വഭാവം വർദ്ധിപ്പിക്കുകയും ഇ കോളി ബാക്ടീരിയയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ഇതിലൂടെ നിങ്ങളുടെ മൂത്രാശയ അണുബാധ എന്ന പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. നോണ്‍ വെജ് കഴിക്കുന്നവരില്‍ പന്നിയിറച്ചി,കോഴിയിറച്ചി എന്നിവ ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതെല്ലാം ശ്രദ്ധിക്കേണ്ടതായുണ്ട്.

English summary

Vegetarian Diet For Urinary Tract Infection

Here in this article we are discussing about the vegetarian diet for urinary tract infection. Take a look.
X
Desktop Bottom Promotion