Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി
സ്ത്രീകളിൽ ശാരീരികബന്ധം വേദനിപ്പിക്കും,കാരണം ഇതാണ്
വജൈനിസ്മസ് എന്ന അവസ്ഥ പലരും അനുഭവിക്കുന്ന ഒരു അനാരോഗ്യകരമായ അവസ്ഥയാണ്. എന്നാൽ എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലർക്കും അറിയുകയില്ല. സെക്സ് സമയത്ത് സ്ത്രീകളിൽ വജൈനയിലെ മസിലുകൾ ചുരുങ്ങുന്നതും ഇത് വഴി ലൈംഗിക ജീവിതം ആസ്വദിക്കാൻ സാധിക്കാതെ വരുകയും അത് പിന്നീട് കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് എത്തുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. സൈക്കോളജിക്കൽ സെക്ഷ്വൽ ഡിസ്ഫംഗ്ഷൻ ആണ് ഇതിന്‍റെ മറ്റൊരു പേര്. ഇത്തരം അവസ്ഥയുള്ളവരിൽ ശാരീരിക ബന്ധം മാത്രമല്ല ബുദ്ധിമുട്ടിലാവുന്നത്. മറ്റ് ചില അവസ്ഥകളും ഇവരിൽ ഉണ്ടാവുന്നുണ്ട്.
പലപ്പോഴും സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധം അൽപം പ്രശ്നമുണ്ടാക്കുന്നതാണ്. എന്നാൽ അത് പിന്നീട് മാറുകയും ഇവർക്ക് സാധാരണ ലൈംഗിക ബന്ധം സാധ്യമാവുകയും ചെയ്യുന്നുണ്ട്. എന്നാൽ വജൈനിസ്മസ് ബാധിച്ചവരിൽ ലൈംഗിക ബന്ധം ഏത് സമയത്തും വൈദനാജനകമായി മാറുന്നുണ്ട്. എന്നാൽ ഇതിന്‍റെ അവസ്ഥ ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും എന്നുള്ളതാണ് സത്യം. സ്ത്രീകൾ ശ്രമിച്ചാൽ പോലും ഇത്തരം അവസ്ഥ സ്വയമേ മാറ്റിയെടുക്കാൻ ആവില്ല എന്നുള്ളതാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കാം.

എന്തൊക്കെയാണ് ഇതിന്‍റെ കാരണങ്ങൾ?
വജൈനിസ്മസിന്‍റെ കാരണങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞ് വേണം ഇതിനെ പരിഹരിക്കുന്നതിന്. എന്തൊക്കെയാണ് ഇതിന്‍റെ കാരണങ്ങൾ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും തരത്തിലുള്ള ലൈംഗിക പീഢനമോ, തെറ്റായ ലൈംഗിക ജീവിതമോ, ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ കുറവോ, ഇണയോടുള്ള താൽപ്പര്യക്കുറവോ, ഇണയുടെ ലൈംഗിക പീഢനമോ എല്ലാം ഇത്തരം അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

എന്താണ് വജൈനിസ്മസ്?
ലൈംഗിക ബന്ധ സമയത്ത് സ്ത്രീകളിൽ ശാരീരിക ബന്ധത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ് വജൈനിസ്മസ്. യോനീ പേശികൾ മുറുകി സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ ആവാത്ത അവസ്ഥ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഇവർ ഇതിന് ശ്രമിച്ചാലും അതികഠിനമായ വേദന ഇവരിൽ ഉണ്ടാവുന്നു. ഇത് പിന്നീട് രക്തസ്രാവത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസികമായും ശാരീരികമായും ഈ അവസ്ഥകൾ സ്ത്രീകളെ തളർത്തുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ ഇതെല്ലാം
എന്തൊക്കെയാണ് വജൈനിസ്മസ് ബാധിച്ച സ്ത്രീകൾക്ക് ഉള്ള ലക്ഷണങ്ങൾ എന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നവര്‍ക്ക് അത് അല്‍പം വേദനാജനകമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാൽ ഇത് പിന്നീടും തുടർന്നാൽ നിങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ഒരു അസുഖം ഉണ്ട് എന്ന് സംശയിക്കേണ്ടതുണ്ട്. ഭയം, ആകാംഷ എന്നിവയെല്ലാം ഇതിന്‍റെ കാരണങ്ങളാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോള്‍ ഇവരിൽ അതികഠിനമായ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല പിന്നീട് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെങ്കിൽ അത് കൂടുതല്‍ വഷളായ അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

ശാരീരീക ബന്ധം അല്ലാതെ
സ്ത്രീകളില്‍ ശാരീരിക ബന്ധം അല്ലാതെയുള്ള സമയത്തും ഇത്തരം അവസ്ഥയുണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എന്നാൽ ടാംമ്പൂണുകളും മെൻസ്ട്രുവൽ കപ്പും ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് യോനിയിലേക്ക് കടത്തി വെക്കുമ്പോൾ അവരിൽ വജൈനിസ്മസ് പോലുള്ള അസ്വസ്ഥതകൾ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മാനസിക പ്രശ്നങ്ങൾ
സ്ത്രീകൾ ശാരീരിക ബന്ധത്തെ ഭയപ്പെടുന്നവരാണെങ്കിൽ അവരിൽ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. ഇത് കൂടുതലായും ശാരീരിക പ്രശ്നം എന്നതിലുപരി മാനസിക പ്രശ്നമായാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും സെക്സ് ജീവിതം വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാക്കി മാറ്റുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇവർ പലപ്പോഴും യോനീഭാഗത്തെ പരിശോധനയെപ്പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്.

പരിഹാരം
ഇതിന് പരിഹാരമാണ് ആദ്യം കാണേണ്ടത്. കൗൺസിലിംഗ്, പങ്കാളിയുടെ മാനസികവും ശാരീരികവുമായ പിന്തുണ, ലോക്കൽ അനസ്തേഷ്യ, സൈക്കോ തെറാപ്പി എന്നിവയിലൂടെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കാവുന്നതാണ്. ഇത് കൂടാതെ കെഗൽ വ്യായാമങ്ങൾ പെൽവിക് ഭാഗത്തെ മസിലുകളെ സഹായിക്കുന്ന വ്യായാമങ്ങളും എല്ലാം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ ജൈനിസ്മസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications