For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാമച്ചമിട്ട് തിളപ്പിച്ച വെള്ളം നിസ്സാരമല്ല: വേനല്‍ക്കാലം ഉഷാറാക്കാം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് വേനല്‍ക്കാലം. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിര്‍ജ്ജലീകരണം എന്ന അവസ്ഥയിലേക്ക് വേനല്‍ക്കാലം എത്തുന്നുണ്ട്. നിര്‍ജ്ജലീകരണം പലപ്പോഴും അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയിലും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന് നമ്മളെ സഹായിക്കുന്ന പ്രകൃതിദത്ത ചേരുവകള്‍ ധാരാളമുണ്ട്. ആയുര്‍വ്വേദവും മറ്റും കൂടിച്ചേരുന്നത് എന്തുകൊണ്ടും മികച്ച ഗുണങ്ങളാണ് വേനല്‍ക്കാലത്ത് നല്‍കുന്നത്.

ആരോഗ്യത്തിന് ഭക്ഷണം എന്ന പോലെ തന്നെ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും വെള്ളവും. കാരണം ഭക്ഷണമില്ലാതെ രണ്ട് മൂന്ന് ദിവസം കഴിയുന്നത് നമുക്ക് ചിന്തിക്കാം, എന്നാല്‍ വെള്ളമില്ലാതെ രണ്ട് മണിക്കൂര്‍ പോലും തികക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ പ്രാധാന്യം എത്രത്തോളമെന്ന് നമുക്കറിയാം. രാമച്ചമിട്ട വെള്ളം വേനല്‍ക്കാലത്ത് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ആയുര്‍വ്വേദ പ്രകാരം രാമച്ചത്തിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ് ശ്രദ്ധേയം. ഇത് നിങ്ങളുടെ ശരീരത്തിലെ ഈര്‍പ്പവും ജലാംശവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം എന്ന പ്രതിസന്ധി ആരോഗ്യത്തെ വളരെയധികം വെല്ലുവിളിയിലാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി രാമച്ചമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും ഊര്‍ജ്ജത്തിനും സഹായിക്കുന്നുണ്ട്.

മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍

മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍

മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ വേനല്‍ക്കാലത്ത് സാധാരണമാണ്. ഈ രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് മൂത്രത്തിലെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മൂത്രത്തില്‍ പഴുപ്പ്, കിഡ്‌നിസ്റ്റോണ്‍ പോലുള്ള അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇടവിട്ട് രാമച്ചമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാവുന്നതാണ്.

ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരം

ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരം

ത്വക്ക് രോഗങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. കുളിക്കുമ്പോള്‍ രാമച്ചമിട്ട് കുളിക്കുന്നത് ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സൂര്യാഘാതം മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ ഇതിന്റെ വേരുകള്‍ ദിവസവും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നു. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ ആരോഗ്യസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചര്‍മ്മപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്.

സൗന്ദര്യ സംരക്ഷണത്തിന്

സൗന്ദര്യ സംരക്ഷണത്തിന്

വേനല്‍ക്കാലത്താണ് സൗന്ദര്യത്തിന് കൂടുതല്‍ പോറലുകള്‍ സംഭവിക്കുന്നത്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. അതിന്റെ ഫലമായി സോപ്പ്, ഫേസ് വാഷ്, മറ്റ് ക്രീമുകള്‍ തുടങ്ങിയ വിവിധ ഹെര്‍ബല്‍ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ രാമച്ചം ഉപയോഗിക്കുന്നുണ്ട്. മുഖക്കുരുവും വ്രണങ്ങളും ചികിത്സിക്കാന്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നു. മികച്ച സൗന്ദര്യ സംരക്ഷണ ഉപാധിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രക്കും സൗന്ദര്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങളെ തേടി വരുന്നു എന്നതാണ് സത്യം.

ടോക്‌സിനെ പുറന്തള്ളുന്നതിന്

ടോക്‌സിനെ പുറന്തള്ളുന്നതിന്

ശരീരത്തിലെ ടോക്‌സിന്‍ നിങ്ങളെ തളര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനെ പുറന്തള്ളുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗാവസ്ഥകളെ നമുക്ക് പടിക്ക് പുറത്ത് നിര്‍ത്താം എന്നതാണ് സത്യം, ഇതോടൊപ്പം തന്നെ ടോക്‌സിന്റെ അധികഫലം കാരണം കിഡ്‌നി, ലിവര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗാവസ്ഥയേയും പുറത്ത് നിര്‍ത്തുന്നതിന് നമുക്ക് ഇനി രാമച്ചം ഉപയോഗിക്കാവുന്നതാണ്. ഇത് രക്തശുദ്ധി വരുത്തുന്നു എന്നതാണ് പ്രധാനം.

ചൂടുകാലത്തെ അസ്വസ്ഥത

ചൂടുകാലത്തെ അസ്വസ്ഥത

ചൂടുകാലത്ത് പലപ്പോഴും ചര്‍മ്മത്തില്‍ ചുട്ടു നീറുന്നത് പോലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും രാമച്ചത്തിലുള്ള ഒരു കുളിയാണ്. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ രാമച്ചം അരച്ച് ഇടുന്നതും ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

സോക്‌സ് ഇട്ടുള്ള ഉറക്കം; ആയുസ്സിനും ആരോഗ്യത്തിനുംസോക്‌സ് ഇട്ടുള്ള ഉറക്കം; ആയുസ്സിനും ആരോഗ്യത്തിനും

കിടന്ന് 8 മിനിറ്റില്‍ ഉറങ്ങാന്‍ ഈ യോഗാസനംകിടന്ന് 8 മിനിറ്റില്‍ ഉറങ്ങാന്‍ ഈ യോഗാസനം

വയറിന്റെ ആരോഗ്യത്തിന് മികച്ചത്

വയറിന്റെ ആരോഗ്യത്തിന് മികച്ചത്

വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ് രാമച്ചമിട്ട വെള്ളം എന്നതാണ് സത്യം. ഇത് പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന ഛര്‍ദ്ദി, വയറിളക്കം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ അസിഡിറ്റി, ഗ്യാസ്, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാമച്ചം ഉപയോഗിക്കാവുന്നതാണ്. ദിവസവും ഒരു കവിള്‍ എങ്കിലും രാമച്ചമിട്ട വെള്ളം കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ മുകളില്‍ പറഞ്ഞ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതി സാധിക്കുന്നുണ്ട്.

ബിപി നിയന്ത്രിക്കുന്നതിന്

ബിപി നിയന്ത്രിക്കുന്നതിന്

ബിപി നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും രാമച്ചമിട്ട വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ദിനവും കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ജീവിത ശൈലി രോഗങ്ങളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. അതില്‍ ഒന്നാണ് ബിപി. ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും രാമച്ചമിട്ട വെള്ളം ഉപയോഗിക്കാവുന്നതാണ്.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് രാമച്ചമിട്ട വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് ഉറക്കക്കുറവ് അഥവാ ഇന്‍സോംമ്‌നിയ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ദിവസവും ഈ വെള്ളം കുടിക്കാവുന്നതാണ്. ഇന്‍സോംമ്‌നിയ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ ഇത് ദിനവും കുടിക്കുന്നതിന് ശ്രദ്ധിക്കണം, പ്രത്യേകിച്ച് ഉറക്കക്കുറവുള്ളവര്‍.

English summary

Uses And Benefits Of Vetiver In Summer In Malayalam

Here in this article we are sharing the uses and benefits of vetiver in summer in malayalam. Take a look
X
Desktop Bottom Promotion