Just In
- 9 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 11 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 12 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 12 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
വയറ്റിലെ കൊഴുപ്പ് കത്തിച്ച് വേഗത്തില്‍ തടി കുറക്കും ഈ അടുക്കളക്കൂട്ടുകള്‍
വയറില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് മിക്കവര്‍ക്കും ഒരു പ്രശ്നമാണ്. ഇത് നിങ്ങളുടെ രൂപത്തിനു തന്നെ മോശമായി ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ശരീരത്തിലെ അമിത കൊഴുപ്പ് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദീഭവിപ്പിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മിക്കവരും വയറ്റിലെ കൊഴുപ്പ് കളയാനുള്ള വഴികള്‍ ആലോചിക്കുന്നു. എന്നാല്‍ ഇനി വിഷമിക്കേണ്ട. നിങ്ങളുടെ ഈ പ്രശ്നത്തിന് പരിഹാരമായി ചില അടുക്കളക്കൂട്ടുകളുണ്ട്.
Most
read:
ഹൃദയാരോഗ്യം
സംരക്ഷിക്കും
ഈ
ചായകള്‍;
ദിനവും
കുടിച്ചാല്‍
ഗുണം
പലത്
ഈ അടുക്കള ചേരുവകള്‍ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്, അത് നിരവധി ആരോഗ്യ ഗുണങ്ങള്‍ തന്ന് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. വ്യായാമത്തിലൂടെയും ഡറ്റിലൂടെയും വയറ്റിലെ കൊഴുപ്പ് മാറ്റുമ്പോള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുക. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില ചേരുവകള്‍ ഇതാ.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വയറിലെ കൊഴുപ്പ് നീക്കം ചെയ്യുന്നത് കഠിനമായിരിക്കുമെങ്കിലും, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഫലങ്ങള്‍ ലഭിക്കും. ആപ്പിള്‍ സിഡെര്‍ വിനെഗറിലെ പ്രധാന ഘടകമായ അസറ്റിക് ആസിഡ് കൊഴുപ്പ് കത്തുന്നത് വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

വെളുത്തുള്ളി
വലിയ ഔഷധഗുണങ്ങളുള്ള വെളുത്തുള്ളിയെ പലപ്പോഴും ഒരു അത്ഭുത മരുന്ന് എന്ന് വിളിക്കുന്നു. വയറിലെ കൊഴുപ്പ് എളുപ്പത്തിലും വേഗത്തിലും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത ഘടകമാണ് വെളുത്തുള്ളി. വെളുത്തുള്ളി അമിതവണ്ണത്തിനെതിരായ മികച്ച ഭക്ഷണമാണെന്നും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുമെന്നും പഠനങ്ങള്‍ കാണിക്കുന്നു. വെളുത്തുള്ളിയിലെ സജീവ സംയുക്തമായ അല്ലിസിന്‍ മിക്ക ആരോഗ്യ ഗുണങ്ങളും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. അല്ലിസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും കൊളസ്ട്രോള്‍, ഇന്‍സുലിന്‍ എന്നിവയുടെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത്, കൊഴുപ്പ് കത്തിക്കുന്നത് വര്‍ദ്ധിപ്പിക്കാനും ശരീരത്തിന്റെ മെറ്റബോളിസം ഉയര്‍ത്താനും സഹായിക്കുന്നു. വെറും വയറ്റില്‍ 2-3 അല്ലി വെളുത്തുള്ളി ചവച്ച് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുക. ഈ രീതി പതിവായി പിന്തുടരുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും മികച്ച ഫലങ്ങള്‍ ലഭിക്കുന്നതിനും സഹായിക്കും.
Most
read:പ്രഭാതഭക്ഷണത്തിലെ
ഈ
തെറ്റുകള്‍
നിങ്ങളുടെ
ശരീരത്തെ
നശിപ്പിക്കും

പുതിന
നിങ്ങളുടെ വെള്ളത്തിന് ഉന്മേഷദായകമായ രുചി നല്‍കുന്നതിന് പുറമെ വിശപ്പ് അടിച്ചമര്‍ത്തുന്ന ഒരു വസ്തുവായും പുതിന പ്രവര്‍ത്തിക്കുന്നു. പുതിന അതിന്റെ ചികിത്സാ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. നിങ്ങളുടെ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ പുതിന സഹായിക്കും. പുതിനയിലെ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കും, ഇത് അധിക കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്നു. വയറ്റിലെ വീക്കവും മറ്റ് ദഹനപ്രശ്നങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഫലപ്രദമായ പ്രതിവിധി കൂടിയാണ് പുതിന.

തക്കാളി
നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്ളിടത്തോളം കാലം നിങ്ങള്‍ക്ക് തടി കുറയ്ക്കുന്നത് ഒരു പ്രശ്നമാകില്ല. തക്കാളിയിലെ ചില സംയുക്തങ്ങള്‍ രക്തത്തിലെ ലിപിഡുകളുടെ രക്തചംക്രമണത്തെ സഹായിക്കുന്നു, ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന ഡിസ്ലിപിഡെമിയ എന്ന അവസ്ഥയെ നിയന്ത്രിക്കാന്‍ തക്കാളി സഹായിക്കുന്നു.
Most
read:മാമ്പഴം
കഴിച്ച
ഉടനെ
ഇവ
കഴിക്കുന്നത്
ശരീരത്തിന്
അപകടം;
ഒഴിവാക്കണം
ഇതെല്ലാം

കറ്റാര്‍ വാഴ ജ്യൂസ്
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ കറ്റാര്‍ വാഴ ജ്യൂസ് വളരെ ഫലപ്രദമാണ്. ഇത് ഒരു ലാക്സിറ്റീവ് കൂടിയാണ്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

നാരങ്ങ നീര്
ഇന്ത്യന്‍ പാചകരീതിയുടെ അവിഭാജ്യ ഘടകമാണ് നാരങ്ങ. മിക്ക വീടുകളിലും ഇത് എളുപ്പത്തില്‍ ലഭ്യമാണ്. അടിവയറ്റിലെ കൊഴുപ്പ് അകറ്റുന്നതില്‍ നാരങ്ങയിലെ ഘടകങ്ങള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാരങ്ങാനീരും തേനും കലര്‍ത്തിയ ഒരു ഗ്ലാസ് വെള്ളം ദിവസവും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ബെല്ലി ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും.
Most
read:തലയിണ
ഇല്ലാതെ
ഉറങ്ങിയാല്‍
ശരീരത്തില്‍
സംഭവിക്കുന്ന
മാറ്റം

തണ്ണിമത്തന്
തണ്ണിമത്തനില്‍ 91 ശതമാനവും വെള്ളമാണ്. ഭക്ഷണത്തിന് മുമ്പ് രണ്ട് കഷണം തണ്ണിമത്തന് കഴിക്കുന്നത് ഗണ്യമായ അളവില്‍ കലോറി ചേര്‍ക്കാതെ തന്നെ നിങ്ങളുടെ വയര്‍ നിറയാന്‍ സഹായിക്കുന്നു. അമിതമായ കലോറി ശരീരത്തില്‍ കയറാതെ തടഞ്ഞ് തണ്ണിമത്തന് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

കക്കിരി
കക്കിരി, തണ്ണിമത്തന് എന്നിവ പോലെയുള്ള ഭക്ഷണങ്ങളില്‍ ഉയര്‍ന്ന ജലാംശമുണ്ട്. 100 ഗ്രാം കക്കിരി നിങ്ങളുടെ ശരീരത്തിലേക്ക് ഏകദേശം 45 കലോറി ചേര്‍ക്കുന്നു. ബെല്ലി ഫാറ്റ് കുറയ്ക്കാനായി കക്കിരി നിങ്ങളെ സഹായിക്കുന്നു. അവ നിങ്ങള്‍ക്ക് ഉന്മേഷം പകരുന്നു. മികച്ച ലഘുഭക്ഷണം കൂടിയാണിത്.

ജിഞ്ചര്‍ ടീ
നിങ്ങളുടെ ചായയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചി നിങ്ങളുടെ മൊത്തത്തിലുള്ള ശരീര താപനില വര്‍ദ്ധിപ്പിക്കുന്നു, ഇത് കൊഴുപ്പ് കൂടുതല്‍ ഫലപ്രദമായി കത്തിക്കാന്‍ സഹായിക്കുന്നു.
Most
read:പല്ലുതേക്കാന്‍
വേപ്പിന്
തണ്ട്
ഇങ്ങനെ
ഉപയോഗിച്ചാല്‍
പല്ലിന്
കരുത്തും
വെളുപ്പും
പെട്ടെന്ന്

ബീന്‍സ്
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ബീന്‍സ് അത്ഭുതങ്ങള്‍ ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? മാത്രമല്ല, അവ പേശികളെ വളര്‍ത്താന്‍ സഹായിക്കുന്ന. നാരുകളുടെ സമ്പന്നമായ ഉറവിടമായതിനാല്‍ ബീന്‍സ് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആപ്പിളിനെപ്പോലെ, പയര്‍വര്‍ഗ്ഗങ്ങളിലും ഉയര്‍ന്ന അളവിലുള്ള പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ദീര്‍ഘനേരം വയറുനിറച്ച് നിങ്ങളെ നില്ക്കാന് സഹായിക്കുന്നു.

ബദാം
വയറിലെ കൊഴുപ്പ് കുറയ്ക്കാനും ബദാം സഹായിക്കും. ബദാമിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
Most
read:രാവിലെ
വെറും
വയറ്റില്‍
ബ്രഹ്മി
കഴിച്ചാലുള്ള
അത്ഭുത
ഫലങ്ങള്‍