For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?

|

കോവിഡ് 19 കാലഘട്ടത്തില്‍ പ്രൊഫഷണലുകള്‍ മിക്കവരും വീട്ടിലിരുന്നു ജോലിചെയ്യുന്നു. എന്നാല്‍, ദിവസവും 9-10 മണിക്കൂര്‍ നേരം ഒരേ മുറിയില്‍ തന്നെ കമ്പ്യൂട്ടറുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നതിലൂടെ പല മാനസിക ആരോഗ്യ അസ്വസ്ഥതകളും പലരേയും ബാധിച്ചേക്കാം. ജോലിക്കാരില്‍ വര്‍ക്ക് ഫ്രം ഹോം മാനസികമായി സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുവെന്നു പല റിപ്പോര്‍ട്ടുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം അധികരിച്ചതും നടുവേദന, മടുപ്പ് പോലുള്ള അസ്വസ്ഥതകള്‍ വര്‍ധിച്ചതും കാണാതെ പോകരുത്. ഇതിനൊപ്പം തന്നെ ചേര്‍ത്തുവായ്‌ക്കേണ്ടതാണ് നിങ്ങളുടെ ചെവിയുടെ അസ്വസ്ഥതകളും.

Most read: അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍Most read: അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍

വര്‍ക്ക് ഫ്രം ഹോം കാലഘട്ടത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗം കാരണം ചെവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി പല ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു. വീട്ടില്‍ നിന്ന് ജോലിചെയ്യാന്‍ പ്രൊഫഷണലുകളും ഓണ്‍ലൈന്‍ ക്ലാസ്സിനായി വിദ്യാര്‍ത്ഥികളും ഇയര്‍ഫോണുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് കൂടുതല്‍ പേര്‍ക്കും വേദന, പ്രകോപനം, ചെവിയില്‍ അണുബാധ എന്നിവയ്ക്ക് കാരണമാകുന്നു.

കോവിഡ്‌ കാലത്തെ മാറ്റം

കോവിഡ്‌ കാലത്തെ മാറ്റം

കഴിഞ്ഞ ഏഴ് മുതല്‍ എട്ട് മാസം വരെയുള്ള കാലയളവില്‍ ഹെഡ്‌ഫോണുകളും ഇയര്‍പോഡുകളും കൂടുതല്‍ മണിക്കൂര്‍ ഉപയോഗിക്കുന്നത് കാരണം ഇത്തരം പരാതികള്‍ വര്‍ദ്ധിപ്പിച്ചതായി മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു. ഈ പരാതികളെല്ലാം ഉയര്‍ന്ന അളവില്‍ ഹെഡ്‌ഫോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മിക്ക പ്രൊഫഷണലുകളും ഹെഡ്‌ഫോണ്‍ ധരിച്ച് എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നു. ഇത് ചെവിയില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നു. കൂടാതെ, അണുവിമുക്തമല്ലാത്ത ഇയര്‍പോഡുകളോ ഇയര്‍ പ്ലഗുകളോ ഉപയോഗിക്കുന്നത് അണുബാധയും പടര്‍ത്തുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ കൂടുതല്‍ നേരം തുടര്‍ച്ചയായി കേള്‍ക്കുന്നത് ശ്രവണശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു.

ചെവിക്ക് തകരാര്‍

ചെവിക്ക് തകരാര്‍

ആളുകള്‍ അവരുടെ ശീലങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍, ചെവിക്ക് സ്ഥിരമായ കേടുപാടുകള്‍ നേരിടേണ്ടിവരുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെവിക്കുള്ളിലെ മെഴുക്, ബാക്ടീരിയയെ സ്വാഭാവികമായി കൊല്ലുകയും അണുബാധ തടയുകയും ചെയ്യുന്നു. ചെവികള്‍ വൃത്തിയാക്കാന്‍ കോട്ടണ്‍ ബഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ സംരക്ഷിത മെഴുക് ആവരണം നീക്കംചെയ്യുകയും ചെവിയുടെ ആന്തരിക ഭാഗം ബാക്ടീരിയ അണുബാധയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഇത് സാധാരണയായി ചെവിയിലെ തകരാറുകളിലേക്ക് നയിക്കുന്നു.

Most read:ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടംMost read:ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടം

ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍

ഇയര്‍ഫോണ്‍ ഉപയോഗിച്ചാല്‍

ഇടയ്ക്കിടെ ചെവികളിലൂടെ ശുദ്ധവായു കടന്നു പോകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഇയര്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ ഇത് സാധിക്കാതെ വരുന്നു. ഫോണ്‍ കോളുകള്‍, കോണ്‍ഫറന്‍സ് കോളുകള്‍, വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്കായി പ്രൊഫഷണലുകള്‍ ഇയര്‍ഫോണില്‍ പരമാവധി ശബ്ദവും ഉയര്‍ത്തുന്നു. ഹെഡ്‌ഫോണുകളില്‍ ഉച്ചത്തിലുള്ള ശബ്ദം നിങ്ങളുടെ ചെവിയ്ക്ക് തകരാറ് സൃഷ്ടിക്കുന്നതാണെന്ന് പറയേണ്ടതില്ലല്ലോ.

കുട്ടികള്‍ ശ്രദ്ധിക്കാന്‍

കുട്ടികള്‍ ശ്രദ്ധിക്കാന്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 60 ഡെസിബെലില്‍ കൂടുതല്‍ ശബ്ദത്തില്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, അത് സ്വാഭാവികമായും അവരുടെ ശ്രവണ ശേഷിയെ ബാധിക്കും. ഇവര്‍ക്ക് ഹെഡ്‌ഫോണ്‍ ഉപയോഗിക്കുന്നതിനു പകരം ലാപ്‌ടോപ്പിലോ പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ സ്പീക്കറുകള്‍ ഘടിപ്പിച്ച് ക്ലാസുകളില്‍ പങ്കെടുക്കാം.

Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്

കേടുവരുത്തുന്ന ശബ്ദനില

കേടുവരുത്തുന്ന ശബ്ദനില

85 dBps (ഡെസിബെല്‍ പെര്‍ സെക്കന്‍ഡ്) ന് മുകളിലുള്ള ശബ്ദം കേള്‍ക്കുന്നത് ഒരാളുടെ ചെവിക്ക് ദോഷകരമാണ്. ആളുകള്‍, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ 100 ഡിബിപിഎസിനു മുകളിലോ അതിന് മുകളിലോ സംഗീതമോ മറ്റ് ശബ്ദങ്ങളോ കേള്‍ക്കുന്നു, ഇത് ഒരു പരിധിവരെ ചെവിക്ക് കേടുവരുത്തും. ഹെഡ്‌ഫോണുകള്‍ ചെവികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നു. ഇയര്‍ബഡ് 120 ഡെസിബെല്‍ ശബ്ദവും ഹെഡ്‌ഫോണ്‍ 115 ഡെസിബെല്‍ ശബ്ദവും ഉത്പാദിപ്പിക്കുന്നു. ശരാശരി എട്ട് മണിക്കൂര്‍ നേരം 85 ഡിബിയില്‍ കൂടുതലുള്ള ശബ്ദം ഒരാള്‍ കേള്‍ക്കുകയാണെങ്കില്‍ അയാളുടെ കേള്‍വിശക്തി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.

ശ്രവണ നിലയിലെ മാറ്റം

ശ്രവണ നിലയിലെ മാറ്റം

ഒരു മനുഷ്യന്റെ ചെവി ദിനംപ്രതി ആയിരക്കണക്കിന് ശബ്ദങ്ങള്‍ക്ക് വിധേയമാകുമെങ്കിലും ആ ശബ്ദങ്ങള്‍ ചെവികള്‍ക്ക് കേടുവരുത്തുകയില്ല. എന്നാല്‍, ഹെഡ്‌ഫോണുകളുടെ ദീര്‍ഘകാല ഉപയോഗം ചെവികള്‍ക്ക് കേടുവരുത്തും. 30 വര്‍ഷം മുമ്പ്, കൗമാരക്കാര്‍ക്ക് എളുപ്പത്തില്‍ കേള്‍ക്കാനാകുമായിരുന്ന താഴ്ന്ന ശബ്ദങ്ങള്‍ ഇന്ന്, അഞ്ചില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ചുരുങ്ങിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാധാരണയായി 50 - 60 വയസ് പ്രായമുള്ളവരാണ് ശ്രവണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി വൈദ്യസഹായം തേടുന്നതെങ്കില്‍ ഇന്നത് 40 അല്ലെങ്കില്‍ അതില്‍ താഴെ പ്രായമുള്ളവരായി മാറി.

Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

കേള്‍ക്കാവുന്ന ശബ്ദം

കേള്‍ക്കാവുന്ന ശബ്ദം

95 ഡിബിയില്‍ ശബ്ദം കേള്‍ക്കുന്നത്, ശ്രവണത്തെ തകരാറിലാക്കുകയും ഇയര്‍ഫോണ്‍ ഉപയോഗിച്ച് നാല് മണിക്കൂറിനുള്ളില്‍ ചെവിയ്ക്ക് വേദനയുണ്ടാക്കുകയും ചെയ്യും. 100 ഡിബിയില്‍ ശബ്ദം കേള്‍ക്കുന്നത്, ശ്രവണത്തെ തകരാറിലാക്കുകയും രണ്ട് മണിക്കൂറിനുള്ളില്‍ ചെവിയ്ക്ക് വേദനയുണ്ടാക്കുകയും ചെയ്യും. 105 ഡിബിയില്‍ ശബ്ദം കേള്‍ക്കുന്നത്, ശ്രവണത്തെ തകരാറിലാക്കുകയും ഒരു മണിക്കൂറിനുള്ളില്‍ ചെവിയ്ക്ക് വേദനയുണ്ടാക്കുകയും ചെയ്യും. 120 ഡിബിക്ക് അധികമുള്ള ശബ്ദം ചെവിക്ക് പെട്ടെന്ന് തകരാര്‍ വരുത്തുകയും കേള്‍വിശക്തി നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്യും.

കേള്‍വിക്കുറവ് എങ്ങനെ അറിയും?

കേള്‍വിക്കുറവ് എങ്ങനെ അറിയും?

ഉച്ചത്തിലുള്ള ശബ്ദം കേട്ടശേഷം, കേള്‍വിശക്തി നഷ്ടപ്പെടുന്നതിന്റെ സാധാരണ ലക്ഷണങ്ങളാണ് ചില വാക്കുകളുടെ സംസാരം മനസ്സിലാക്കാന്‍ പ്രയാസം, ചെവിയില്‍ മുഴക്കം തോന്നല്‍ എന്നിവ. ഇത്തരം ലക്ഷണങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലികമാകാം. എന്നാല്‍, ചെവിയില്‍ വേദനയോ അസ്വസ്ഥതയോ തോന്നിയാല്‍, കടുത്ത വിട്ടുമാറാത്ത തലകറക്കമുണ്ടായാല്‍, ചെവിയില്‍ നനവ് എന്നിവ കണ്ടാല്‍ ഉടനെ ഡോക്ടറുടെ സഹായം തേടുക.

Most read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHOMost read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

* ഇയര്‍ഫോണ്‍ ഉപയോഗത്തില്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ് 60%/60 മിനിറ്റ് റൂള്‍. നിങ്ങളുടെ ഇയര്‍ബഡുകള്‍ ഓണാക്കി 60 മിനിറ്റ് നേരം മാത്രം 60% ശബ്ദത്തില്‍ കേള്‍ക്കുക.

* തനിച്ചായിരിക്കുമ്പോള്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

* പുറത്തെ ശബ്ദം തടയുന്ന ഹെഡ്‌ഫോണുകള്‍ മികച്ചവയാണ്. കാരണം അവ പുറത്തെ ശബ്ദം കുറയ്ക്കുകയും വ്യക്തമായ ശബ്ദം കേള്‍ക്കാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

* ശബ്ദം അധികരിച്ച ചുറ്റുപാടുകളില്‍ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കരുത്. നിങ്ങളുടെ ചെവിക്ക് കൂടുതല്‍ ദോഷം വരുത്തുന്ന രീതിയില്‍ ശബ്ദം വര്‍ദ്ധിപ്പിക്കാന്‍ ഇത് നിങ്ങളെ പ്രേരിപ്പിച്ചേക്കാം.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

English summary

Use of Earphones For Working Online Causing Infections: Experts

According to medical experts, the use of headphones and earpods for long hours in the last seven to eight months has increased ear complaints. Read on.
X
Desktop Bottom Promotion