Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഷുഗര്‍ വരച്ച വരയില്‍ നില്ക്കാന് കൊത്തമര 3 ദിനം
ഷുഗര്‍ വരച്ച വരയില്‍ നില്ക്കാന് കൊത്തമര 3 ദിനം
മിക്കവാറും പേര്‍ക്കു വരുന്ന ജീവിത ശൈലീ രോഗമാണ് ഷുഗര്‍ അഥവാ പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസ് തോതു കൂടുന്നതും വേണ്ടത്ര രീതിയില്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിയ്ക്കാതിരിയ്ക്കുന്നതുമെല്ലാമാണ് ഈ അവസ്ഥ.
ഇത് പ്രധാനമായും പാരമ്പര്യ രോഗമാണ്. പാരമ്പര്യമായി ഇതുണ്ടെങ്കില്‍ തലമുറകളിലേയ്ക്കു കൈമാറാനുള്ള സാധ്യത ഏറെയാണ്. പാരമ്പര്യത്തിനു പുറമേ ഭക്ഷണം, വ്യായാമക്കുറവ്, ചില മരുന്നുകളുടെ ഉപയോഗം, സ്ട്രെസ് തുടങ്ങിയ പലതും ഇതിനു കാരണങ്ങളായി വരുന്നു.
പ്രമേഹം അമിതമാകുന്നത് ടൈപ്പ് 2 പ്രമേഹത്തിലേയ്ക്കു വഴി തെളിയിക്കും. പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായൊരു വിടുതലില്ലെന്നു തന്നെ വേണം, പറയുവാന്‍. നിയന്ത്രിച്ചു നിര്‍ത്തുക തന്നെ വേണം. നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ശരീരത്തിലെ വൃക്കയടക്കമുള്ള എല്ലാ ഭാഗങ്ങളേയും ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണിത്. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ പല ഗുരുതര പ്രശ്നങ്ങളിലേയ്ക്കും ഇതു വഴി തെളിയ്ക്കും. ഇത് ഒരാളെ നിത്യരോഗിയാക്കും.
പ്രമേഹത്തിന് ഫലപ്രദമായ വീട്ടുപായങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പച്ചക്കറികളും ചില ഫലവര്‍ഗങ്ങളുമെല്ലാം പെടുന്നു. ചില പ്രത്യേക പച്ചക്കറികള്‍ ചില പ്രത്യേക രീതികളില്‍ ഉപയോഗിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്.
പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന പല തരം പച്ചക്കറികളില്‍ ഒന്നാണ് നാം കൊത്തമര എന്നു വിളിയ്ക്കുന്ന പച്ചക്കറി. അമരപ്പയറിന്റെ വര്‍ഗത്തില്‍ പെട്ട ഇത് ക്ലസ്ററര്‍ ബീന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ് ഇത്.
കൊത്തമര ഒരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണെന്നു വേണം, പറയുവാന്‍. ഇതെക്കുറിച്ചറിയൂ.

കൊത്തമര
5-6 കൊത്തമരയെടുക്കുക. നല്ല പോലെ കഴുകിയെടുത്തു വേണം, ഇത് ഉപയോഗിയ്ക്കുവാന്‍. ഇത് ചെറുതായി ഒടിയ്ക്കുക.

ഈ പയര്‍
ഈ പയര്‍ ഒന്നു രണ്ടു ഗ്ലാസ് വെള്ളത്തില്‍ ഇടുക. ഇത് ചെറിയ ചൂടില്‍ തിളപ്പിയ്ക്കണം. ഏതാണ്ട് 15 മിനിറ്റോളം തിളപ്പിയ്ക്കുക. ഈ പയര്‍ വെന്ത് നല്ല മൃദുവാകുന്നതാണ് ഇതിന്റെ പാകം.

ഈ പയര്‍ വേവാന്‍
ഈ പയര്‍ വേവാന്‍ ബുദ്ധിമുട്ടായതു കൊണ്ടു തന്നെ കുക്കറില്‍ വച്ച് രണ്ടോ മൂന്നോ വിസില്‍ വരുന്നതു വരെ വേവിച്ചെടുത്താലും മതിയാകും. വെള്ളത്തില്‍ മേല്‍പ്പറഞ്ഞ രീതിയില്‍ ഇതിട്ട് രണ്ടു മൂന്നു വിസിലുകള്‍ വന്ന ശേഷം വേവിച്ചെടുക്കാം.

വെന്ത്
വെന്ത് വെള്ളം അല്പം ചൂടു കുറയുമ്പോള്‍ ഈ പയര്‍ കയ്യു കൊണ്ടു നല്ലപോലെ ഞെരടി ഇതിനുള്ളിലെ കുരുവും മററും വെള്ളത്തിലേയ്ക്കു ചേര്ത്തിരിയ്ക്കണം. ഈ വെള്ളം പിന്നീട് അരിച്ചെടുത്ത് കുടിയ്ക്കാം.

രാവിലെ വെറുംവയറ്റില്‍
രാവിലെ വെറുംവയറ്റില്‍ ഈ വെള്ളം കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ദിവസവും ചെയ്യുന്നത് ഏറെ ഗുണം നല്‍കും. അടുപ്പിച്ചു മൂന്നു ദിവസം ചെയ്താല്‍ തന്നെ ഇതിന്റെ പ്രയോജനം ലഭിയ്ക്കുകയും ചെയ്യും. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയാനും ഇന്‍സുലിന്‍ ഉല്പാദനം ശരിയായി നടക്കാനുമെല്ലാം ഏറെ ഗുണകരമാണ് ഈ പ്രത്യേക വെള്ളം.

ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍
ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നു കൂടിയാണ്. വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി, വൈററമിന്‍ എ, ഫോളിയേറ്റ്സ്, കാര്‍ബോഹൈഡ്രേറ്റുകള്‍, ധാതുക്കള്‍, ഫോസ്ഫറസ്, കാല്‍സ്യം, അയേണ്‍, പൊട്ടാസ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് ഏറെ നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണിവ. ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ ഗുണകരമാണ്.



Click it and Unblock the Notifications
