Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പെണ്ണിലെ മൂത്രത്തിൽപഴുപ്പിന് കാരണവും പരിഹാരവും ഇതാ
മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്രാശയ അണുബാധ പോലുള്ള പ്രശ്നങ്ങൾ സ്ത്രീകളെ വലക്കുന്നത് ചില്ലറയല്ല. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. സ്ത്രീകളിൽ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. സ്ത്രീകളിൽ പല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇത് സ്ത്രീകളെ വളരെയധികം വലക്കുന്നത് എന്നത് പലർക്കും അറിയുകയില്ല. സ്ത്രീകളിൽ മാത്രമല്ല ചെറിയ കുട്ടികൾ മുതൽ മുതിർന്നവര്‍ വരെ ഇതിന്‍റെ ഇരകളാവുന്നുണ്ട്.
മൂത്രം ഒഴിക്കുമ്പോൾ കടച്ചിൽ, മൂത്രച്ചൂട്, മൂത്രമൊഴിക്കുമ്പോൾ ചൂട്, എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങൾ തന്നെയാണ്. എന്നാൽ ഇത് മനസ്സിലാക്കാതെ പലരും ഈ രോഗവുമായി മുന്നോട്ട് പോവുകയാണ് ചെയ്യുന്നത്. കാരണം ഇത് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്രത്തിലെ അണുബാധയുടെ ലക്ഷണങ്ങൾ ആണെന്ന കാര്യം പലപ്പോഴും അറിയുന്നില്ല.
ഇതിന് ചികിത്സ തേടി ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ ഡോക്ടർ ആദ്യം പറയുന്നത് നല്ലതുപോലെ വെള്ളം കുടിക്കാനാണ്. ഇത്തരം കാര്യങ്ങൾ പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. മൂത്രത്തിൽ പഴുപ്പിന്‍റെ കാരണങ്ങളും ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്ത്രീകളിൽ കൂടുതൽ
മൂത്രത്തിൽ പഴുപ്പും യൂറിനറി ഇൻഫെക്ഷനും ഏറ്റവും കൂടുതൽ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഇത് പുരുഷന്‍മാരിലും ചെറിയ കുട്ടികളിലും ഉണ്ടാവുമെങ്കിലും സ്ത്രീകളിൽ അല്‍പം കൂടുതലായി കാണപ്പെടുന്ന ഒന്നാണ് മൂത്രത്തിൽ പഴുപ്പ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. സാധാരണയായിസ്ത്രീകളുടെ മൂത്രാശയം അണുവിമുക്തമാണ്. എന്നാൽ പലപ്പോഴും ഇവിടെ അണുബാധ സംഭവിക്കുന്നത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്.

രോഗബാധിതരാവുന്നത്
എങ്ങനെയാണ് സ്ത്രീകൾ രോഗബാധിതരാവുന്നത് എന്ന കാര്യം അറിയേണ്ടത് അത്യാവശ്യമാണ്. മൂത്രദ്വാരത്തിന്‍റെ അടുത്താണ് സ്ത്രീകളുടെ യോനീഭാഗവും. അതുകൊണ്ട് തന്നെ മൂത്രാശയത്തിലെ അണുബാധയുണ്ടാക്കുന്ന രോഗാണുക്കള്‍ ശരീരത്തിന്‍റെ ഈ ഈ ഭാഗത്ത് ധാരാളം കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അണുബാധ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലായിരിക്കും സ്ത്രീകളിൽ. മൂത്രക്കുഴലില്‍ പറ്റിപ്പിടിച്ച് ഈ അണുക്കൾപതുക്കേ മൂത്രസഞ്ചിയിലേക്ക് എത്തിപ്പെടുന്നു. ഏറ്റവും അവസാനമായി വൃക്കയേയും അണുബാധ ബാധിക്കുന്നുണ്ട്.

കാരണമുണ്ടാക്കാതെ നോക്കണം
എന്തുകൊണ്ടാണ് സ്ത്രീകളിൽ ഇതുണ്ടാവുന്നത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. ആർത്തവ കാലം തന്നെയാണ് പലപ്പോഴും പണി തരുന്നത്. ഈ സമയത്ത് ശുചിത്വക്കുറവ് ഉള്ളവരിൽ മൂത്രാശയ അണുബാധക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യഭാഗത്ത് പൂപ്പൽ, ചുവന്ന് തടിച്ച പാടുകൾ എന്നിവയെല്ലാം ഈ പ്രശ്നത്തിന്റെ ഫലമായി ഉണ്ടാവുന്ന കാര്യമാണ്. ആർത്തവ കാലത്ത് ശുചിത്വം പാലിക്കേണ്ടതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. രക്തസ്രാവം ഇല്ലെങ്കിലും പാഡ് മാറ്റുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ശുചിത്വം ഇങ്ങനെയെല്ലാം
ശുചിത്വത്തിന്‍റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. സ്വകാര്യഭാഗങ്ങൾ ഇടക്കിടക്ക് ഇളം ചൂടുവെള്ളത്തില്‍ കഴുകാൻ ശ്രദ്ധിക്കണം. കൂടാതെ ഒരേ സമയം രണ്ട് പാഡുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാഡ് വെച്ച് എന്തെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ നിങ്ങളിൽ ഉണ്ടാവുന്നുണ്ടെങ്കിൽ അതും അൽപം ശ്രദ്ധിക്കണം. ഇത് മാറുന്നതിന് വേണ്ടി ആന്‍റി സെപ്റ്റിക് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ അതീവ ശ്രദ്ധ വേണം.

ശുചിത്വം ഇങ്ങനെയെല്ലാം
മൂത്രമൊഴിക്കാതെ കൂടുതൽ സമയം മൂത്രം മൂത്ര സഞ്ചിയിൽ പിടിച്ച് നിർത്തുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, വൃക്കയിൽ നിന്നുള്ള മൂത്രത്തിന്‍റെ അളവ് കുറയുക, മൂത്രത്തിലെ പദാര്‍ത്ഥങ്ങളുടെ അളവുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം പലപ്പോഴും നിങ്ങളില്‍ മൂത്രത്തിൽ പഴുപ്പ് വർദ്ധിപ്പിക്കുന്നതിന് ആണ് കാരണമാകുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അതെല്ലാം നിങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ശ്രദ്ധിക്കേണ്ടത്
ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളിൽ മൂത്രമൊഴിക്കുന്നതിനുള്ള ആവശ്യകത വർദ്ധിക്കുന്നുണ്ട്. മൂത്രമൊഴിക്കുന്നതിലൂടെ അണുബാധ കുറയുകയും രോഗാണുക്കളെ പുറന്തള്ളുന്നതിനും സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

പഞ്ചസാരയുടെ അളവ് കുറക്കാൻ
പ്രമേഹ രോഗികൾക്ക് മൂത്രത്തിൽ അണുബാധ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. മൂത്രത്തിൽ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ അത് അണുബാധ വേഗത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ വളരെയധികം ശ്രദ്ധിക്കണം. എന്തെങ്കിലും തരത്തിലുള്ള അണുബാധ ലക്ഷണങ്ങൾ കണ്ടാൽ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക
സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ആര്‍ത്തവമെങ്കിലും ആർത്തവമല്ലെങ്കിലും സ്വകാര്യഭാഗങ്ങളിലെ വൃത്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. മലമൂത്ര വിസർജ്ജനത്തിന് ശേഷം വളരെ വൃത്തിയായി കഴുകിത്തുടക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് അണുബാധക്കും ദുർഗന്ധത്തിനും ഉള്ള ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.



Click it and Unblock the Notifications