For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം അപകടകരമായ അവസ്ഥയിലോ, ലക്ഷണങ്ങള്‍ നിസ്സാരമല്ല

|

ശരീരത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഓരോ സമയവും ഉണ്ടാവുന്നുണ്ട്. ഇതില്‍ തന്നെ അമിതമായ ക്ഷീണവും അസ്വസ്ഥതയും എല്ലാം പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതനുസരിച്ച് വേണം നമ്മള്‍ മുന്നോട്ട് പോവുന്നതിന്. നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന അമിത ക്ഷീണവും സമ്മര്‍ദ്ദവും പലപ്പോഴും കൂടുതല്‍ ശ്രദ്ധ വേണ്ട ലക്ഷണങ്ങളാണ്.

ക്ഷീണവും ഉറക്കമില്ലായ്മയും എല്ലാം ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങളാണ്. എന്നാല്‍ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ അവഗണിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരം ബേണ്‍ഔട്ട് ആണ് എന്നതിന്റെ ലക്ഷണങ്ങള്‍ ശരീരം നേരത്തെ പ്രകടിപ്പിക്കുന്നു. ഒരിക്കലും ശരീരം പ്രകടിപ്പിക്കുന്ന ഇത്തരം അസാധാരണ ലക്ഷണങ്ങള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ശുഭാപ്തിവിശ്വാസമില്ലാത്തത്

ശുഭാപ്തിവിശ്വാസമില്ലാത്തത്

പലപ്പോഴും ശുഭാപ്തിവിശ്വാസമില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ അത് ശരീരത്തിന്റെ അനാരോഗ്യകരമായ ലക്ഷണമായി കണക്കാക്കണം. പലപ്പോഴും അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏത് കാര്യത്തെക്കുറിച്ചും പലപ്പോഴും വിമര്‍ശനാത്മകവും അശുഭാപ്തിവിശ്വാസപരവുമായ വീക്ഷണമായിരിക്കാം നിങ്ങളില്‍ ഉണ്ടാക്കുന്നത്. പലപ്പോഴും ഇവര്‍ വളരെധികം നിഷേധാത്മക ചിന്തകള്‍ ഉള്ളവരായിരിക്കാം. ലക്ഷണം ശാരിരിക പ്രശ്‌നങ്ങളാണെങ്കിലും പലപ്പോഴും മാനസിക പ്രശ്‌നങ്ങളായാണ് ഇവ കാണപ്പെടുന്നത്. എന്തിനും ഏതിനും നെഗറ്റീവ് കാണുന്നവരായിരിക്കും ഇവര്‍.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൃത്യമായി ഉറങ്ങാന്‍ സാധിക്കാത്തത്, ഗുണനിലവാരമുള്ള ഉറക്കമില്ലാത്തത്, ഉറങ്ങിയാലും വീണ്ടും ക്ഷീണം അനുഭവപ്പെടുന്നത് എല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഉറക്കക്കുറവ് ക്ഷീണം വര്‍ദ്ധിപ്പിക്കുകയും അത് കൂടുതല്‍ വഷളാക്കുകയും ചെയ്യും. ഇത് ആളുകള്‍ക്ക് സംഭവിക്കാവുന്ന ഒരു പ്രധാന പ്രശ്‌നമാണ്. എത്ര ഉറങ്ങിയാലും വീണ്ടും ഉറങ്ങാന്‍ തോന്നുന്നത് പലപ്പോഴും നിങ്ങളുടെ ബേണ്‍ഔട്ട് ലക്ഷണങ്ങളില്‍ ഒന്നാണ്.

വയറുവേദന അല്ലെങ്കില്‍ തലവേദന

വയറുവേദന അല്ലെങ്കില്‍ തലവേദന

നിങ്ങളില്‍ വയറുവേദനയോ തലവേദനയോ ഉള്ളപ്പോള്‍ അത് ശാരീരികമായ പ്രശ്‌നങ്ങള്‍ മാത്രമായി കണക്കാക്കരുത്. പലപ്പോഴും തലവേദനയോടൊപ്പം ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വയറുവേദനയും തലവേദനയും അനുഭവപ്പെടുമ്പോള്‍ ആളുകള്‍ അല്‍പം ശ്രദ്ധിക്കണം. വയറുവേദനയും തലവേദനയും എല്ലാം ബേണ്‍ഔട്ടുമായി ശരീരം നല്‍കുന്ന സൂചനകള്‍ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

കുറഞ്ഞ പ്രതിരോധശേഷി

കുറഞ്ഞ പ്രതിരോധശേഷി

രോഗപ്രതിരോധ ശേഷി വളരെയധികം കാരണങ്ങളാല്‍ കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ തന്നെ അമിത സമ്മര്‍ദ്ദം ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാക്കുകയും ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുമ്പോള്‍, മറ്റുള്ളവരെ അപേക്ഷിച്ച് ആ വ്യക്തിക്ക് വൈറല്‍ പ്രശ്‌നങ്ങള്‍, ജലദോഷം അല്ലെങ്കില്‍ പനി എന്നിവ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇവരിലുണ്ട്.

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം വര്‍ദ്ധിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നാം കൂടുതല്‍ ശ്രദ്ധ നല്‍കണം. കാരണം ഭക്ഷണം കഴിക്കാതേയും ഭക്ഷണനിയന്ത്രണം നടത്തിയും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ പലപ്പോഴും ബേണ്‍ഔട്ടിനെ സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ ജൈവിക പ്രതികരണം ശരീരഭാരം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവരില്‍ ഉറക്കം കുറയുകയും, വിഷാദം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങളെല്ലാം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

ഒറ്റപ്പെടുന്ന അവസ്ഥ

ഒറ്റപ്പെടുന്ന അവസ്ഥ

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് മാനസികമായി ഒറ്റപ്പെടുന്ന അവസ്ഥ. തങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും അഭിനന്ദനം ലഭിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അവരില്‍ പലപ്പോഴും ഒറ്റപ്പെടല്‍ തോന്നുന്നു. ബേണ്‍ഔട്ട് ആയ വ്യക്തിക്ക് മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുന്നതിനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. ഒരു വ്യക്തി വളരെ ക്ഷീണിതനാണെന്നതിന്റെ സൂചന കൂടിയാണിത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇവരില്‍ വിഷാദവും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

പേശി വേദന

പേശി വേദന

പേശിവേദനയും ശരീരത്തിന്റെ ബേണ്‍ഔട്ട് അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, വേദനയില്‍ നിന്നും പരിക്കില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ നിങ്ങളുടെ പേശികള്‍ യാന്ത്രികമായി പിരുമുറുക്കത്തിലേക്ക് മാറുന്നു. നിങ്ങളുടെ സമ്മര്‍ദ്ദം കുറയുമ്പോള്‍ സാധാരണയായി ഈ പേശി പിരിമുറുക്കം കുറയുന്നു. ഇവ പലപ്പോഴും തോള്‍, കഴുത്ത്, പുറം എന്നീ ഭാഗങ്ങളില്‍ എല്ലാം പലപ്പോഴും വേദന വര്‍ദ്ധിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ പേശിവേദന നിസ്സാരമാക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ലഹരിയുടെ അമിത ഉപയോഗം

ലഹരിയുടെ അമിത ഉപയോഗം

ലഹരിയുടെ അമിത ഉപയോഗം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും ലഹരി ഉപയോഗം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ഇവര്‍ മദ്യത്തിനും ലഹരിക്കും അടിമയാവുന്നു. ചിലര്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ചിലര്‍ അമിതമായി ജങ്ക് ഫുഡ് കഴിക്കാന്‍ തുടങ്ങുകയും അവരില്‍ അമിതവണ്ണം ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം ശരീരം ബേണ്‍ഔട്ട് ആണ് എന്നതിന്റെ ലക്ഷണങ്ങളാണ്.

ആയുര്‍വ്വേദത്തില്‍ ഈ വെള്ളങ്ങള്‍ രോഗപ്രതിരോധ ശേഷി കൂട്ടുംആയുര്‍വ്വേദത്തില്‍ ഈ വെള്ളങ്ങള്‍ രോഗപ്രതിരോധ ശേഷി കൂട്ടും

most read:പ്രഥമ ശുശ്രൂഷയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

English summary

Unusual Signs Of Your Body Burnout And Should Not Ignore In Malayalam

Here in this article we are sharing some unusual signs of your body burnout and should not ignore in malayalam. Take a look.
Story first published: Friday, September 9, 2022, 10:12 [IST]
X
Desktop Bottom Promotion