For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

|

കൊറോണവൈറസ് വാക്‌സിനുകള്‍ വിതരണത്തിന് തയ്യാറായി നില്‍ക്കുന്നതിനിടെയാണ് ആശങ്കകള്‍ സൃഷ്ടിച്ച് ബ്രിട്ടനിലെ ജനിതകമാറ്റം വന്ന വൈറസുകള്‍ പടരാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവന്നത്. വൈറസിനെക്കുറിച്ച് ആരോഗ്യവിദഗ്ധരും ശാസ്ത്രജ്ഞരും കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്തോറും അത് ഒരു ഫ്‌ളൂ വൈറസ് ആയി തള്ളിക്കളയേണ്ട ഒന്നല്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങളെക്കുറിച്ച് വിദഗ്ധര്‍ മുന്‍പേതന്നെ ആളുകളെ ബോധവാന്‍മാരാക്കിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകളെപ്പോലും വൈറസ് ബാധിക്കുമെങ്കിലും, സങ്കീര്‍ണത കൂടുതലുള്ളത് എന്തെങ്കിലും മെഡിക്കല്‍ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കാണ്.

Most read: പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്Most read: പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്

കോവിഡ് എങ്ങനെ ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്നു എന്ന് പലരുടേയും നേര്‍സാക്ഷ്യങ്ങളിലൂടെ ഇതിനകം ലോകത്തിന് വ്യക്തമായിട്ടുണ്ട്. രോഗബാധിതരായ പലരും ഇതിനകം തന്നെ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച പല സെലിബ്രിറ്റികളും വൈറസിന്റെ പല സങ്കീര്‍ണതകളെക്കുറിച്ചും ലോകത്തോട് പങ്കുവച്ചത് നാം കേട്ടുകാണും. കേള്‍വിക്കുറവ്, അമിതമായ മുടി കൊഴിച്ചില്‍, ക്ഷീണം മുതലായവ വൈറസ് ബാധാഘട്ടത്തില്‍ ശരീരത്തില്‍ സംഭവിക്കാവുന്നതാണ്. അണുബാധയ്ക്ക് ശേഷം കൊറോണ രോഗികളുടെ ആരോഗ്യത്തെ ബാധിക്കുന്ന അസാധാരണമായ ചില ആരോഗ്യ അസ്വസ്ഥതകള്‍ ഇവയാണ്.

പേശിവേദനയും തീവ്രമായ നടുവേദനയും

പേശിവേദനയും തീവ്രമായ നടുവേദനയും

കോവിഡ് പോസിറ്റീവ് ആയ വ്യക്തികള്‍ക്ക് കഠിനമായ പേശിവേദനയും നടുവേദനയും കണ്ടുവരാം. ശരീരത്തിലെ വൈറസിന്റെ പെട്ടെന്നുള്ള വര്‍ധനവാണ് പേശി വേദനയ്‌ക്കോ നടുവേദനയ്‌ക്കോ കാരണമാകുന്നത്. പേശികളിലും സന്ധികളിലും കഠിനമായ വേദനയും പേശികളിലും സന്ധികളിലും മരവിപ്പും കണ്ടേക്കാം. വൈറല്‍ അണുബാധ കൂടുന്ന ദിവസങ്ങളില്‍ നടുവേദന, സന്ധി വേദന, വീക്കം എന്നിവ കഠിനമായിരിക്കും, മാത്രമല്ല ഇത് വലിയ അസ്വസ്ഥതയ്ക്കും കാരണമാകും. അതിലുപരിയായി, രക്തക്കുഴലുകളിലുടനീളം വൈറസ് പടര്‍ന്നിട്ടുണ്ടെങ്കില്‍, ഇത് വേദനയും വീക്കവും വര്‍ദ്ധിപ്പിക്കും. ഞരമ്പുകള്‍, ടെന്‍ഡോണുകള്‍, സന്ധികള്‍, അസ്ഥിബന്ധങ്ങള്‍ എന്നിവയ്ക്ക് പ്രഷറും വര്‍ദ്ധിച്ചേക്കാം. ഇതിന്റെ ഫലമായി കടുത്ത നടുവേദനയും തലവേദനയും വിട്ടുമാറാത്ത പനിയും അനുഭവപ്പെടാം.

ഊര്‍ജ്ജക്കുറവും ശരീരഭാരം കുറയലും

ഊര്‍ജ്ജക്കുറവും ശരീരഭാരം കുറയലും

ശരീരത്തില്‍ കോവിഡ് വൈറസ് ബാധിച്ചാല്‍ വ്യക്തികള്‍ക്ക് ശരീരഭാരം ക്രമാതീതമായി കുറയുകയും ഊര്‍ജ്ജക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിലൂടെ ശരീരം ക്ഷീണിക്കുകയും വിശപ്പില്ലായ്മയ്ക്ക് കാരണമാവുകയും ചെയ്യും. കഠിനമായ കോവിഡ് 19 ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക്, ശരീരഭാരം കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പാര്‍ശ്വഫലമാണ്. ശരീരം അതിന്റെ ഊജ്ജവും പേശികളുടെ പിണ്ഡവും നഷ്ടപ്പെടുത്തുന്നു. ഭക്ഷണം കഴിക്കുന്നത് ഗണ്യമായി കുറയുന്നു, മിക്കപ്പോഴും, കഠിനമായ ബലഹീനതയും അനുഭവപ്പെടാം. അസാധാരണമായ രീതിയില്‍ ശരീരഭാരം കുറയുന്നത് വിട്ടുമാറാത്ത അണുബാധയുടെ ലക്ഷണമാണ്. വയറിളക്കം, ഓക്കാനം തുടങ്ങിയവ ഉദരസംബന്ധമായ പ്രവര്‍ത്തനത്തെയും ബാധിക്കും. അതിനാല്‍, കോവിഡ് ബാധിതനായ ഒരാള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.

Most read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രതMost read:ഇംഗ്ലണ്ടില്‍ ഭീതി പരത്തി കോവിഡിന്റെ പുതിയ വകഭേദം; അതീവ ജാഗ്രത

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

രക്തം കട്ടപിടിക്കുന്നതും രക്താസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതും കോവിഡ് രോഗം ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. ഇവ അവസാന നിമിഷം വരെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് ഏറെ അപകടകരം. ചെറിയ തോതിലുള്ള അണുബാധ ഏല്‍ക്കുന്നവര്‍ പോലും രക്തസമ്മര്‍ദ്ദം പരിശോധിക്കുക. കോവിഡ് വൈറസിന് നിങ്ങളുടെ രക്തപ്രവാഹത്തില്‍ പ്രവേശിക്കാനും നെഞ്ചിലെയും ഹൃദയത്തിലെയും ധമനികളെയും ലൈനിംഗുകളെയും ആഗിരണം ചെയ്യാന്‍ സാധിക്കും. ഇതുകാരണം ശരീരത്തിന്റെ സുപ്രധാന ഭാഗങ്ങളിലൂടെയുള്ള ഓക്‌സിജന്‍ കലര്‍ന്ന രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നു. 20 നും 30 നും ഇടയില്‍ പ്രായമുള്ള ധാരാളം രോഗികളില്‍ രക്തം കട്ടപിടിക്കുന്നതും നിരീക്ഷിച്ചിട്ടുണ്ട്.

കൈകാലുകളില്‍ മരവിപ്പ്

കൈകാലുകളില്‍ മരവിപ്പ്

രക്തം കട്ടപിടിക്കുന്നത് അപകടകരമായ മറ്റു പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കൈകാലുകളില്‍ മരവിപ്പും ത്രോംബോസിസിനും ഇത് കാരണമാവുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രായമായവര്‍ക്ക് സാധാരണയായി ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. മാത്രമല്ല വിട്ടുമാറാത്ത കോശജ്വലന പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. പലരിലും അവയവങ്ങളില്‍ മരവിപ്പ്, ചര്‍മ്മം ചുളുങ്ങല്‍ എന്നിവയും കണ്ടുവരുന്നു.

Most read:തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍Most read:തടി കുറയ്ക്കാന്‍ ആളുകള്‍ക്ക് ഏറെ പ്രിയം ഈ ഡയറ്റുകള്‍

ഓക്‌സിജന്‍ കുറവ്

ഓക്‌സിജന്‍ കുറവ്

കോവിഡ് വൈറസ് ശരീരത്തിലെത്തിയാലുള്ള തീവ്രതയുടെ ഏറ്റവും മാരകമായ അടയാളമാണിത്. കുട്ടികളില്‍ പോലും ഈ ലക്ഷണം കൂടുതലായി കണ്ടുവരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓക്‌സിജന്‍ അളവ് 90 ന് താഴെയെത്തുന്നത് അപകടകരമാണെന്ന് പറയപ്പെടുന്നു. എന്നാല്‍, കോവിഡ് രോഗികളില്‍ ചിലരില്‍ വളരെ കുറഞ്ഞ ഓക്‌സിജന്‍ ലെവലിലേക്ക് അവരുടെ ശരീരം നീങ്ങുന്നു. ആരോഗ്യനില മോശമായതിന്റെ ലക്ഷണങ്ങള്‍ പോലും കാണിക്കാതെ പിന്നീടിത് മാരകമായ സങ്കീര്‍ണതകളിലേക്കും വഴിവയ്ക്കുന്നു. ഇത് ഡോക്ടര്‍മാരുടെ ഭാഷയില്‍ 'ഹാപ്പി ഹൈപ്പോക്‌സിയ' എന്ന് പറയുന്നു.

എക്കിള്‍

എക്കിള്‍

ഡോക്ടര്‍മാര്‍ പറയുന്നതനുസരിച്ച്, രോഗികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട കോവിഡ് 19ന്റെ ഏറ്റവും പുതിയ ലക്ഷണമാണ് എക്കിള്‍. കോവിഡ് വൈറസ് ബാധയുടെ ലക്ഷണങ്ങളില്‍ നിരവധി കേസുകളില്‍ ആളുകളില്‍ വിട്ടുമാറാത്ത എക്കിള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് 48 മണിക്കൂറിലധികം നീണ്ടുനില്‍ക്കും.

Most read:വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതിMost read:വെരിക്കോസ് വെയിന്‍ തടയാം; ഇതൊക്കെ കഴിച്ചാല്‍ മതി

English summary

Unusual Coronavirus Symptoms Even Healthy Patients Experience

Lets see a few of the unusual- and rather painful symptoms which could affect your health post a COVID diagnosis.
X
Desktop Bottom Promotion