Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ബീജത്തിന്റെ രൂപവും ചലനശേഷിയും നശിപ്പിക്കും ശീലം
പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും നിങ്ങളില് ഉണ്ടാവുന്നുണ്ട്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങളില് നിന്ന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. പുരുഷന്മാരില് ഈ പ്രശ്നങ്ങള് വളരെ വലിയ തോതില് കാണപ്പെടുന്നുണ്ട്. ബീജത്തിന്റെ എണ്ണത്തെ മാത്രമല്ല അതിന്റെ രൂപവും ചലനശേഷിയും എല്ലാം ഗര്ഭധാരണത്തില് വലിയ പങ്ക് വഹിക്കുന്നത് തന്നെയാണ്. ഇതില് മാറ്റം വരുമ്പോഴാണ് പലപ്പോഴും നിങ്ങളില് വന്ധ്യതയെന്ന പ്രശ്നം വരുന്നതും അതിന് ചികിത്സ തേടേണ്ടി വരുന്നതും.
ബീജത്തിന്റെ ആരോഗ്യക്കുറവ്, ചലനശേഷിയില്ലാത്തത് എല്ലാം നിങ്ങളില് കൂടുതല് ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്നതാണ്. സാധാരണ അവസ്ഥയില് ഒരു മില്ലിലിറ്റര് ശുക്ലത്തില് 12 ദശലക്ഷം മുതല് 200 ദശലക്ഷം വരെ ബീജങ്ങള് ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. എന്നാല് ഇതില് കുറവുള്ളതാണ് പുരുഷന്മാരില് വെല്ലുവിളി ഉണ്ടാക്കുന്നത്. എന്നാല് അതിന്റെ ചില കാരണങ്ങള് നോക്കാം
ജീവിത ശൈലിയിലെ മാറ്റം

നിങ്ങളില് ജീവിത ശൈലിയില് ഉണ്ടാവുന്ന മാറ്റങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. നിത്യവും വ്യായാമം ചെയ്യുന്നതിനും ആരോഗ്യകരമായ ഭക്ഷണം ശീലിക്കുന്നതിനും എല്ലാം സമയം കണ്ടെത്തണം. അല്ലാത്ത പക്ഷം അത് നിങ്ങളല് മുകളില് പറഞ്ഞ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. നിത്യവും 30 മിനിറ്റെങ്കിലും വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം.
മരുന്ന് കഴിക്കുമ്പോള്

പലപ്പോഴും സ്വയം ചികിത്സ പലരിലും വെല്ലുവിളി ഉയര്ത്തുന്നതാണ്. ഇത് നിങ്ങളില് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകുന്നുണ്ട്. ഡോക്ടറെ കാണാതെ മരുന്ന് ഇഷ്ടപ്രകാരം കഴിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ച് സ്റ്റിറോയ്ഡ് പോലുള്ളവ കഴിക്കുന്നത് ശ്രദ്ധിക്കണം.
അനാരോഗ്യകരമായ ആഹാര ശീലങ്ങള്

ഭക്ഷണം കഴിക്കുമ്പോഴും ശരീരത്തിന്റെ ആരോഗ്യത്തിനും കരുത്തിനും ആവശ്യമുള്ള ഭക്ഷണങ്ങള് കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പ്രത്യുത്പാദന ശേഷിയെ സഹായിക്കുന്നു. എന്ന് മാത്രമല്ല ബീജാരോഗ്യത്തിനും സഹായിക്കുന്നു. എന്നാല് ഗ്രില്ഡ് ഭക്ഷണങ്ങള് ചിക്കന് എന്നിവയെല്ലാം കൂടുതല് കഴിക്കുന്നവരില് ബീജത്തിന്റെ എണ്ണം കുറവായിരിക്കും.
അമിതവണ്ണം

വ്യായാമവും മറ്റും ചെയ്യാതെ ഇരിക്കുന്നവരില് അമിതവണ്ണം വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. എന്നാല് ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി യവ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വണ്ണം കൂടുതലുള്ളവര്ക്ക് പ്രത്യുത്പാദന ശേഷിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള് നേരിടേണ്ടി വരുന്നു. അതുകൊണ്ട് വണ്ണം കുറച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്താന് ശ്രദ്ധിക്കണം.
ലാപ്ടോപ്പിന്റെ ഉപയോഗം

ലാപ്ടോപ്പിന്റെ ഉപയോഗം ഇന്നത്തെ കാലത്ത് വളരെ കൂടുതലുള്ള ഒന്നാണ്. എന്നാല് അതിന് പലപ്പോഴും പാര്ശ്വഫലങ്ങള് ഉണ്ട് എന്നത് പലരും മറന്ന് പോവുന്നു. ഇതിന്റെ ചൂട് പലപ്പോഴും നിങ്ങളുടെ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. പലപ്പോഴും വന്ധ്യതയിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. ലാപ്ടോപ് ഉപയോഗിക്കുന്നവര് അതുകൊണ്ട് തന്നെ മടിയില് വെച്ച് ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം.
പുകവലി

പുകവലിക്കുന്ന ശീലം പലരിലും ഉണ്ട്. ഇത് നമുക്ക് മാത്രമല്ല നമ്മുടെ ചുറ്റും നില്ക്കുന്നവര്ക്കും അപകടമുണ്ടാക്കുന്നതാണ്. എന്നാല് പുകവലിയെ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളുടെ ബീജത്തിന്റെ ഡിഎന്എ നശിപ്പിക്കുന്നു. ഇതിലൂടെ പുരുഷന്മാരില് ലൈംഗിക സംബന്ധമായ പ്രശ്നങ്ങള് ഉണ്ടായേക്കാം. അതുകൊണ്ട് അല്പം ശ്രദ്ധിക്കണം.
മദ്യപിക്കുന്നത്

പുകവലി പോലെ തന്നെയാണ് മദ്യപിക്കുന്നതും. ഇതും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. മദ്യപാനം പുരുഷന്മാരില് ഹോര്മോണ് മാറ്റങ്ങള് ഉണ്ടാക്കുന്നു. ഇത് ബീജോത്പാദനത്തെ ബാധിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില് നാം വളരെയധികം ശ്രദ്ധിക്കണം. അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്പ് കൃത്യമായ പരിഹാരം കാണേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

